അധിനിവേശ ശക്തികൾ പതിനെട്ടാം പടി ചവിട്ടുമോ?

cover

നീശ്വര ക്ഷേത്രത്തില്‍ “വിജയക്കൊടി” പാറിച്ച ഈ വനിതകളുടെ ഫോട്ടോയെ വിശകലനം ചെയ്തു കൊണ്ട് ഈ ലേഖനം തുടങ്ങാം…

“വിവാദമാക്കിയ” ശനീ മഹേശ്വര ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയെ നിവേദ്യം ചെയ്യാന്‍ അനുമതി വാങ്ങിയ സ്ത്രീകളുടെ ഫോട്ടോ ആണിത്. ഈ ഫോട്ടോയില്‍ ആര്‍ക്കെങ്കിലും ഈ സ്ത്രീകളുടെ നില്‍പ്പിലും ചെയ്തീയിലും വിശ്വാസത്തിന്റെ എന്തെങ്കിലും കണിക കാണാനുണ്ടോ? ഞാന്‍ കാണുന്നില്ല, ഏതോ ഉല്ലാസത്തിനായ് വന്ന സ്ത്രീ എന്തോ കാട്ടിക്കൂട്ടുന്നതു പോലെ ആണ് എനിക്കു തോന്നിയത്.

Shani-Temple-7അവരുടെ ശരീര ഭാഷയിലോ ചേഷ്ടകളിലോ ഭക്തി എന്ന ഉത്തമ രസത്തിന്റെ ഒരു ചേതന പോലും ഞാന്‍ കണ്ടില്ല.

രണ്ടാമതായി, ശബരിമല ക്ഷേത്രത്തിനെതിരെ നീങ്ങിയ ഇടതു പക്ഷത്തിന്റെ പ്ലക്കാര്‍ഡുകളും മറ്റും എന്താണ് എന്നു  പറയാതെ മലയാളികള്‍ക്ക് മുഴുവനായി അറിയാം. അതുകൊണ്ടു അതിനെ കുറീച് കൂടുതല്‍ പറയുന്നില്ല. അവിടെ ഒന്നും ഭക്തിയുടെ രസം നാം കണ്ടിരുന്നില്ല, അവിടെ ഒക്കെയും ഉണ്ടായിരുന്നത് ഹിന്ദു ധര്‍മത്തോടുള്ള പൂച്ചമോ അല്ലെങ്കില്‍ ഹിന്ദു ധര്‍മത്തെ സ്ത്രീ വിരുദ്ധതയുടെ രൂപമായി ചിത്രീകരിക്കാനോ ഉള്ള ശ്രമമായിരുന്നു. അയ്യപ്പനെയും ഹിന്ദു ധര്‍മത്തെയും കാലിന്‍റിടയില്‍ നോക്കി നില്‍ക്കുന്ന സ്തീലമ്പടനായി ചിത്രീകരിക്കാനാണ് ഇടതു പക്ഷ തൊഴിലാളികളും പ്രബുദ്ധ കേരളവും ശ്രമിച്ചത്. 

kaluപരിവര്‍ത്തിത ക്രിസ്ത്യാനി നയിച്ച ഒരു ” എല്ലാവിടെയും കയറാനുള്ള അവകാശം” എങ്ങിനെ ഭക്തി എന്ന അമൂര്‍ത്ത ഭാവവുമായ് കൂട്ടി യോജിക്കാന്‍ സാധിയ്ക്കും എന്നു എനിക്കു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. മാത്രമല്ല, ഈ കേസ് നടത്തിയ സ്ത്രീ ഇങ്ങനെ പറയുന്നു. I don’t believe in the existence of God – ഇങ്ങനെ ഉള്ളവര്‍ക്ക് വിശ്വാസപരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള ധാര്‍മികമായ അര്‍ഹത എന്താണ് എന്നു സ്വാഭാവികമായ ചോദ്യം ഉയരും. ധര്‍മങ്ങളില്‍ വിശ്വാസമില്ലെങ്കിലും ജനാതിപത്യ സമൂഹത്തില്‍ മറ്റുള്ളവര്‍ക്കും ഇടപ്പെടാം എന്നിരിക്കിലും, ധര്‍മങ്ങളെ അധിക്ഷേപിക്കുന്നവരാണോ ധാര്‍മികമായ കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് എന്നു വിശ്വാസി സമൂഹം ചോദിച്ചു തുടങ്ങിയിരിക്കുന്നു.

ഇവര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള കാരണമായ് പറയുന്നതു എന്തെന്ന് നോക്കൂ,

“This is about my right to walk into any building, institution, temple, regardless [whether] my vagina is bleeding or not,” wrote Japleen Pasricha, founder of the website Feminism In India

ഇവിടെയൊന്നും ധാര്‍മിക വിശ്വാസത്തിന്റെ യാതൊരു കണിയും നമുക്ക് കാണാന്‍ സാധിക്കില്ല. പിന്നെ എന്തിനായിരുന്നു ആ ക്ഷേത്രത്തിനെതിരെ ഇത്തരം ഒരു നീക്കം?

സ്വാഭാവികമായും ഇവര്‍ പറയുന്ന ന്യായം, ഹിന്ദു ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല. അല്ലെങ്കില്‍ സ്ത്രീകള്‍ക്ക് ഹിന്ദു ആരാധന ക്രമങ്ങളില്‍ പ്രാധിനിത്യം ഇല്ല, അതുകൊണ്ടു സ്ത്രീകളുടെ അവകാശമാണ് ഞങ്ങള്‍ നേടിയെടുക്കുന്നതാണ് എന്നാണ്.

ഇതില്‍ എത്രത്തോളം സത്യമുണ്ട്.?

ദേവിയുടെ ആര്‍ത്തവ കാലത്തെ യോനീ രൂപത്തെ ആരാധിക്കുന്ന വിഭാഗമാണ് ഹിന്ദു ജനത. ആസാമിലെ കാമാഖ്യ ക്ഷേത്രം ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സ്ത്രീകള്‍ പൂജാരികള്‍ ആയ ക്ഷേത്രങ്ങള്‍ ഇന്ത്യയിലുടനീളമുണ്ട്. അതില്‍ ഏറ്റവും പ്രമുഖ സ്ഥാനത്ത് നില്‍ക്കുന്നത് മണ്ണാറശാലയിലെ നാഗക്ഷേത്രമാണ്. ഇതിലും ഒതുങ്ങുന്നില്ല. വിധവകളായ സ്ത്രീകള്‍ക്ക് മാത്രം പൌരോഹിത്യം ലഭിക്കുന്ന ക്ഷേത്രങ്ങള്‍ ഭാരതത്തില്‍ ഉണ്ട്, അതില്‍ പ്രമുഖം മംഗലാപുരത്തെ ഗോകര്‍ണാദേശ്വര ക്ഷേത്രമാണ്. സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്രങ്ങളും ഇന്ത്യയില്‍ ഉടനീളമുണ്ട്. ഈ ലേഖകന്റെ തറവാട്ടിലെ ക്ഷേത്രത്തില്‍ എല്ലാ കാര്യങ്ങളീലും പുരുഷന് സ്വാതന്ത്ര്യമുള്ളത് പോലെ സ്ത്രീക്കുമുണ്ട്. സര്‍വ സംഗ പരിത്യാഗികള്‍ ആയി ജീവിക്കുന്ന നാഗസാന്യാസിമാരിലും ഉണ്ട് സ്ത്രീകളും പുരുഷന്മാരും.. അശേഷം വസ്ത്രം പോലും ധരിക്കാതെ അവര്‍ ഈ സംസ്കാരത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നു.

mannarasala_sree_nagaraja_temple20131114160345_63_1അപ്പോള്‍ സ്വാഭാവികമായും മനസ്സിലാവും ഹിന്ദു സംസ്കാരം ഒരിയ്ക്കലും സ്ത്രീ വിരുദ്ധമല്ല, മറിച്ച് ചുരുക്കം സ്ഥലങ്ങളില്‍ ആ ക്ഷേത്രവുമായി മാത്രം ബന്ധപ്പെട്ട് ചില വിശ്വാസ പ്രമാണങ്ങള്‍ നില നില്ക്കുന്നു എന്നു മാത്രം. ഭാരതത്തില്‍ ഇത്തരത്തില്‍ ആകെ മൂന്ന് ക്ഷേത്രങ്ങള്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോടിക്കണക്കിനു ക്ഷേത്രങ്ങള്‍ ഉള്ള ഭാരതത്തില്‍ ഇത്തരം വിശ്വാസ പ്രമാണങ്ങള്‍ സൂക്ഷിക്കുന്നത് വെറും മൂന്ന് ക്ഷേത്രങ്ങളും. അതില്‍ പ്രമുഖമായ ശബരിമലയിലെ കാര്യം എല്ലാവര്ക്കും അറിയാവുന്നതാണ്, സമാനമായിരുന്നു ശനീ ക്ഷേത്രത്തിലും, ഇതിലൂടെ നമുക്ക് മനസ്സിലാവും ഇത്തരം പ്രഹസനങ്ങളുടെ പിറകില്‍ ഒരിയ്ക്കലും വിശ്വാസ പരമായ കാര്യങ്ങള്‍ അടങ്ങിയിട്ടില എന്നു.
ലിബറല്‍ ഹിന്ദുക്കളും അവരെ നയിക്കുന്ന പരിവര്‍ത്തിത ക്രിസ്ത്യാനികളും ഈ വിഷയം ജനങ്ങളില്‍ നിന്നും മറച്ചു വെക്കുന്നത് അവര്‍ക്ക് പ്രത്യേക അജണ്ട ഉള്ളത് കൊണ്ടാണ്. ഉദാഹരണത്തിന് ന്യൂയോര്‍ക്കിള്‍ നടന്ന ചര്‍ച്ചയില്‍ ബര്‍ഖാ ദത്ത് പറഞ്ഞത് നോക്കൂ.. “ഇന്ത്യയില്‍ മുസ്ലീം സ്ത്രീകളെ മാത്രമല്ല, ഹിന്ദു സ്ത്രീകളെയും ( പ്രത്യേക പ്രായത്തിലുള്ളവരെ ) ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കാറില്ല” അതിനു വേണ്ടി അവര്‍ സമരം ചെയ്യുന്നു. ഇത് അസത്യമല്ലേ? നമ്മുടെ രാജ്യത്തിന്റെ സംസ്കാരം ഇങ്ങനെ ആണ് എന്നു വരുത്തി തീര്‍ക്കുന്നതു കൊണ്ട് ഇവര്‍ക്ക് എന്തു ഗുണം?

ഈ ബര്‍ഖയ്ക്ക് എന്തു കൊണ്ട് സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം ഉള്ള, സ്ത്രീ പുരോഹിതയായ, ആര്‍ത്തവ കാലത്തെ പൂജിക്കുന്ന ക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്ന് കൂടി പറഞ്ഞു കൂടാ ? ഇതൊക്കെയാണ് നാം ചിന്തിക്കേണ്ട വിഷയങ്ങള്‍.

എന്തുകൊണ്ട് ശബരിമല?

ഇതിനെ കുറീച് വ്യക്തിപരായ അഭിപ്രായങ്ങള്‍ പറയാതെ, 1950 -ഇല്‍ ശബരി മല ക്ഷേത്രം ക്രിസ്ത്യന്‍ തീവ്രവാദികള്‍ കത്തിച്ചതിന് ശേഷം നടന്ന അന്വേഷണ കമ്മീഷന്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഇവിടെ ചേര്‍ക്കാം

  • ഹൈന്ദവഐക്യത്തിന്റെ പ്രതീകമായി എല്ലാ ജാതിക്കാരിലും വിഭാഗക്കാരിലും പെട്ട അനേകായിരം ജനങ്ങളെ ആകര്‍ഷിക്കുന്ന, അയിത്തക്കാര്‍ക്ക് ക്ഷേത്ര പ്രവേശനം നല്‍കുന്നതിന് എത്രയോ കാലങ്ങള്‍ക്ക് മുന്പ് തന്നെ ഈ പുരാതന ക്ഷേത്രം ഇന്ത്യക്കാകമാനം മാര്‍ഗ ദര്ശനം നല്‍കുന്ന ദീപമായി പരിലസിച്ചിരുന്നു. ഈ ക്ഷേത്രത്തില്‍ ബ്രാഹ്മണനും പുലയനും തോളോട് തോളുരുമിക്കൊണ്ട് പ്രാര്‍ഥന നടത്തുന്നു.
  • ഹിന്ദുക്കളുടെ സാമ്പത്തിക അധപതനം, ക്രിസ്ത്യാനികളുടെ മെച്ചമായ ധനസ്ഥിതി, താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്ന പരിതസ്ഥിതി, ഇവയെല്ലാം ശരിയായാലും അല്ലെങ്കിലും ഹിന്ദുക്കളുടെ കണ്ണു തുറപ്പിക്കയും എസ് എന്‍ ഡി പി എന്‍ എസ്സ് എസ്സ് എന്നീ സംഘടനകളുടെ യോജിപ്പ് മൂലം എല്ലാ ഹിന്ദുക്കളെയും യോജിപ്പിക്കുന്നതിനായി രാഷ്ട്രീയമോ അല്ലാതെയോ ഉള്ള ഒരു യത്നം ആര്‍ംഭിക്കയും അതിന്റെ ഫലമായി ഗണ്യമായിട്ടില്ലെങ്കിലും സാധാരണക്കാരായ ക്രിസ്ത്യാനികളുടെ മനസ്സില്‍ പരിഭ്രാന്തിയും നിരാശയും ജനിക്കയും അത് ഒരു പക്ഷേ ക്രിസ്ത്യാനികളുടെ വകയായുള്ള പത്രങ്ങളില്‍ ( ഇവിടെ സൂചിപ്പിച്ചത് മനോരമയും ദീപികയും ആയിരിക്കണം) ശക്തിയായ പ്രചരണത്തിനും ഹിന്ദുക്കളുടെ പത്രങ്ങളില്‍ എതിര്‍പ്രചാരണത്തിനും ഇടം നല്കുകയും ചെയ്തു. ഈ പശ്ചാത്തത്തില്‍ ധാരാളം ഭകത ജനങ്ങള്‍ വരുന്നു കൂടുന്ന ക്ഷേത്രം, ഹിന്ദുക്കളുടെ ഐക്യത്തെ പ്രദര്‍ശിപ്പിക്ക ഒരു ശക്തിയായും താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയായും തീര്‍ന്നു”
  • ക്ഷേത്രത്തിന്റെ ഈ നില, ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനത്തെ തടയുന്നതിന് വേണ്ടി ഹിന്ദു നേതാക്കന്മാര്‍ വ്യാപകമായ് ഉപയോഗിച്ചു.
  • കവിയൂരിലെ “ഘര്‍ വാപ്പസി” : “രാഷ്ട്രീയമായാലും മതപരമായാലും എന്തായാലും എന്‍‌എസ്‌എസ് എസ്‌എന്‍‌ഡി‌പി സംഘടനകളുടെ ഒത്തുചേരല്‍ ഹൈന്ദവര്‍ ഭാവിയില്‍ ഒരു കൊടിക്കീഴില്‍ അണിനിരക്കുന്ന ചിത്രമാണ് ഹിന്ദുക്കള്‍ക്ക് നല്കിയത്.1125 തുലാമാസത്തില്‍ കവിയൂര്‍ വെച്ചു താഴ്ന്ന ജാതിക്കാരായ ക്രിസ്ത്യാനികളെ വമ്പിച്ച തോതില്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. തല്‍പര കക്ഷികള്‍ വീണ്ടും ഇതില്‍ നിന്നും മുതലെടുക്കുകയും അതിനെ സംബന്ധിച്ചു പത്രങ്ങളില്‍ അനാവശ്യമായ പ്രചാരണങ്ങള്‍ ഉണ്ടാവുകയും ചെയ്തു. മതഭ്രാന്തരായ ക്രിസ്ത്യാനികളെ കവിയൂറെ ഈ മതപരിവര്‍ത്തനം പ്രകോപിച്ചിരിക്കും എന്നുള്ളതിന് യാതൊരു സംശയവും ഇല്ല
  •  ക്രിസ്ത്യാനികള്‍ സാധാരണ ഏത് ഹിന്ദു വിഭാഗതില്‍ നിന്നാണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് ഈ രാജ്യത്തെ മതപരിവര്‍ത്തനത്തെ പറ്റി പടിക്കുന്നവര്‍ക്ക് ബോദ്ധ്യമാകും. ഹിന്ദു സമുദായത്തിലെ താഴ്ന്ന പടികളില്‍ നില്‍ക്കുന്നവരില്‍ നിന്നാണ് മുഖ്യമായും മതപരിവര്‍ത്തനം നടക്കുന്നതു. ശബരിമല ക്ഷേത്രം അപ്രകാരമുള്ള അനേകായിരം ഹിന്ദുക്കളെ അവിടെക്കു ആകര്‍ഷിക്കുന്നു. ഈ വീക്ഷണ കോണില്‍ നോക്കിയാല്‍ ഈ പ്രതിഷ്ഠയും ക്ഷേത്രവും താണജാതിക്കാരായ ഹിന്ദുക്കളുടെ മത പരിവര്‍ത്തനത്തില്‍ സ്ഥിരമായി പ്രതിബന്ധമായി നിന്നു എന്ന നിഗമനത്തില്‍ എത്തുന്നത് യുക്ത്യാനുസൃതമായിരിക്കും.. അങ്ങിനെ ഈ ക്ഷേത്രം അതിന്റെ വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ജനസ്വാധീനവും പവിത്രതയും മൂലം ഹിന്ദുക്കളെ അവരുടെ മതത്തില്‍ നിന്നും വിട്ടു പോകുന്നതിനെ മാത്രമല്ല, വിട്ടുപോയിട്ടുള്ളവരെ തീര്‍ച്ചു മതപരിവര്‍ത്തനം ചെയ്യുന്നതിലും വലുതായ പങ്ക് വഹിച്ചിരുന്നു.

18tvpt-rush1_2161200fമുകളില്‍ കൊടുത്തിരിക്കുന്ന റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ വായിച്ചതിന് ശേഷം  ഈ വിഷയത്തിലു കൂടുതല്‍ വിശദീകരണം ആവശ്യമില്ല. ഇന്നും മതപരിവര്‍ത്തന രസവാദികള്‍ക്ക് കണ്ണിലെ കരടായി നിലനില്‍ക്കുന്ന ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. പ്രത്യേകിച്ചും, ആന്ധ്ര- തമിഴ്നാട് സംസ്ഥാനങ്ങളിലെ താണ ജാതിക്കാരായ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യാന്‍ പാതിരിമാര്‍ക്ക് ഇന്നും തടസ്സമായി നില്‍ക്കുന്നത് ശബരിമലയാണ്. അതിനെ തകര്‍ക്കാന്‍ ബ്രിട്ടീഷുകാരുടെ കാലം മുതലേ പാതിരിമാര്‍ ശ്രമം നടത്തി തുടങ്ങിയിട്ടുണ്ട്, പല മാര്‍ഗ്ഗങ്ങളും അവര്‍ ഇതിന് വേണ്ടി ആരാഞ്ഞിട്ടുണ്ട്. ഇപ്പോ ഹിന്ദുത്വ രാഷ്ട്രീയം ഉപയോഗിച്ച് അധികാരത്തില്‍ വന്ന പാര്ട്ടി കേന്ദ്രം ഭരിക്കുന്നതു കൊണ്ട്, അവരെ സമ്മര്‍ദ്ദത്തില്‍ ആക്കി തങ്ങളുടെ അജണ്ട നടപ്പിലാക്കാനാണ് പാതിരിമാര്‍ ശ്രമിക്കുന്നത്.

സൂക്ഷ്മമായി വിശകലനം ചെയ്താല്‍, ലോകത്തിലെ ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്മാര്‍ പോപ്പിന്റ്റെ നേതൃത്വത്തില്‍ ഭാരതത്തിലെ സ്ത്രീകളെയും മറ്റും അടിമകളായി ഉപയോഗിക്കുന്നതിനെ ഉന്മൂലനം ചെയ്യും എന്നുള്ള പ്രതിഞ്ഞ എടുത്തതിന് ശേഷമാണ് ഈ വ്യാപകമായ ഹിന്ദു= സ്ത്രീ വിരുദ്ധത എന്നുള്ള ഒരു നീക്കം നമ്മുടെ ബുദ്ധി ജീവികളുടെയും മാദ്ധ്യമങ്ങളുടെയും ഭാഗത്ത് നിന്നും ഉണ്ടായത് എന്നു നമുക്ക് കാണാം. ഇന്ത്യാസ് ഡോട്ടറും, സുരക്ഷിച്ചതാമല്ലാത്ത സ്ത്രീകളുടെ കാര്യങ്ങളും ഒക്കെ പടിപടിയായി ശനി മഹേശ്വര ക്ഷേത്രത്തിലും ശബരിമലയിലും എത്തി നില്‍ക്കുന്നതായ് നമുക്ക് കാണാം.

ഹാപ്പി റ്റു ബ്ളീട് തുടങ്ങിയ കന്തസ്വാമി ഹൈന്ദവ ധര്‍മ വിശ്വാസി അല്ല എന്നു മാത്രമല്ല, ഹൈന്ദവ വിശ്വാസങ്ങളെ നികൃഷ്ടമായ് ചിത്രീകരിക്കുന്ന വ്യക്തി കൂടിയാണ്. അതിന്റെ കുട പിടിച്ച് ഇടതു പക്ഷ സംഘടനകള്‍ നടത്തിയ ആഭാസങ്ങള്‍ നാം ഒക്കെയും കണ്ടതാണ്. ഇവരൊക്കെയും അവിശ്വാസികളോ, അന്യ മത വിശ്വാസികളോ അല്ലെങ്കില്‍ മതങ്ങളെ ചീത്ത പറഞ്ഞു ജീവിതോപാധി കാണുന്നവരോ ആണ്. ഇവര്‍ക്ക് ശബരിമലയുടെ വിശ്വാസ പ്രമാണങ്ങളെ യാതൊരു ബഹുമാനവും ഇല്ല എന്നുള്ളത് എല്ലാവര്‍ക്കും പറയാതെ അറിയുന്ന കാര്യമാണ്.

എന്തുകൊണ്ടാണ് ക്ഷേത്ര വിഷയത്തിലൂടെ ധാര്‍മിക വിഷയങ്ങളില്‍ ആധികാരികമായി ഇവിടത്തെ നിയമ വ്യവസ്ഥക്ക് കൈകടത്താന്‍ സാധിക്കുന്നത്? ഇത് പലരെയും അലട്ടുന്ന ചോദ്യങ്ങളാണ്.

1. ഇതിനുള്ള മുഖ്യ കാരണം ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിയമ പ്രകാരം ക്ഷേത്രങ്ങളിലെ ദേവത- പെര്‍പ്പെച്വല്‍ മൈനര്‍ ആണ്. ഇരുതല മൂര്‍ച്ച ഉള്ള ഒരു നിയമപദമാണ് ഇത്. പെര്‍പ്പച്വല്‍ മൈനര്‍ അഥവാ ഒരിയ്ക്കലും പ്രായപൂര്‍ത്തി ആവാത്ത കുട്ടിക്ക് എപ്പോഴും ഒരു രക്ഷാധികാരിയുടെ ആവശ്യമുണ്ട്. ഈ രക്ഷാധികാരിയുടെ വേഷത്തില്‍ ബ്രിട്ടീഷുകാരുടെ കാലം മുതലേ കോടതികളില്‍ പ്രത്യക്ഷപ്പെടുന്നത് അവരുടെ ചെരുപ്പ് നക്കികളോ അല്ലെങ്കില്‍ ഇപ്പോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പോലെ ഉള്ള പ്രസ്ഥാനങ്ങള്‍ നിയമിക്കുന്ന നോമിനികളോ ആണ്. ഇവര്‍ക്ക് ദൈവികപരമായ ചിന്തകളേക്കാള്‍ ഉപരി ഇവരെ നയിക്കുന്നത് തങ്ങളുടെ രാഷ്ട്രീയ പാപ്പരത്വമൊ കൊളോനിയല്‍ അടിമത്തമോ ആണ്. ചുരുക്കം ചില കേസുകളില്‍ മാത്രമാണു ദേവന്റെ അനുവര്‍ത്തിയായി തന്ത്രിയോ ദേവസ്വം അധികാരിയോ കോടതികളില്‍ നിലപാടെടുക്കുന്നത്.

2. കോടതി വിധിച്ച അല്ലെങ്കില്‍ ഹിന്ദു ജനത പച്ചവെള്ളം പോലെ കുടിക്കുന്ന മറ്റൊരു പദമാണ് ഹിന്ദു എന്ന സംസ്കാരം, കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും ഇതും മറ്റൊരു ഇരുതല മൂര്‍ച്ചയുള്ള വാളാണ്. വഴിയേ പോകുന്നവര്‍ക്കൊക്കെ പി‌ഐ‌എല്‍ സമര്‍പ്പിച്ചു തങ്ങളുടെ ഇഷ്ടം പോലെ കാര്യങ്ങള്‍ വകമാറ്റാന്‍ ഇത് വഴി സാധിയ്ക്കുന്നു.

3. മൂന്നാമതായി ദേവസ്വം ബോര്‍ഡ് പോലെ ഉള്ള ഭരണ ഘടനാ പരമായി നില നില്‍ക്കുന്ന അധികാര സ്ഥാപനങ്ങളാണ്. ഇത് മൂലം കോടതിക്ക് ഹൈന്ദവ ആചാരങ്ങളില്‍ കൈകടത്താനുള്ള വഴി തെളിഞ്ഞു വരുന്നു. നിയമം ഇവരെ ശക്തിയുള്ളതാക്കിയും വിശ്വാസ പ്രമാണങ്ങളെ പാലിച്ച് ഭക്തിയോടെ ക്ഷേത്ര ദര്ശനം നടത്തി താനും അവിടെ ഉള്ള മൂര്‍ത്തിയും ഒന്നാണെന്ന ഭാവെനെ ധര്‍മ ദര്ശനം നടത്തുന്നവര്‍ ബലഹീനരാവുന്നതും.

ഇതിലും എല്ലാം മുഖ്യമായി നാം ശ്രദ്ധിക്കേണ്ട മറ്റൊരു വിഷയം കൂടി ചെര്‍ക്കട്ടെ. ഈ ലിബറല്‍ ബുദ്ധിജീവികള്‍, ഹിന്ദു പേരുകളില്‍ അറിയപ്പെടുന്ന് പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ മുതലായവര്‍ ഹിന്ദുക്കളില്‍ തന്നെയുള്ള വിശ്വാസികളായ അധസ്ഥിത സമൂഹത്തെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഒരിയ്ക്കലും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കില്ല എന്നുള്ളതാണ് . അങ്ങിനെ ഉള്ള ഒരു പ്രക്ഷോഭ നീക്കം തങ്ങളുടെ അജണ്ടകളെ പാടെ തകിടം മറിക്കും എന്നു അവര്‍ക്ക് നന്നായി അറിയാം.
അത് മാത്രമല്ല, ക്ഷേത്രങ്ങളിലെ വരുമാനത്തിന്റെ ചെറിയ ഭാഗമെങ്കിലും ഹിന്ദുക്കളില്‍ അവശത അനുഭവിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഉള്ള നിയമ നിര്‍മാണം നടത്തണം, ക്ഷേത്രങ്ങള്‍ വഴി ഹൈന്ദവ ദര്‍ശനങ്ങളുടെ ശ്രവണ മനന നിരുക്ത്യാസനം മുതലായവ നടത്താനുള്ള നിയമ നിര്‍മാണവും ക്ഷേത്ര വരുമാനം നീക്കി വെയ്ക്കാനും ഇവര്‍ ആവശ്യപ്പെടില്ല, ഇതിന് വേണ്ടി പ്രക്ഷോഭം നടത്തില്ല. മറിച്ച്, ഇവര്‍ ഇത്തരം ആവശ്യങ്ങളെ സവര്‍ണ്ണ മനോഭാവമെന്നും ഫാസിസം എന്നും ചാപ്പ കുത്തി പാര്‍ശ്വവല്‍ക്കരിച്ചു ക്ഷേത്രങ്ങളിലെ പൂത്ത പണം വകമാറ്റി ഉപയോഗിക്കുന്നു.

ക്ഷേത്രഭൂമി എത്രയോ ക്ഷേത്രങ്ങള്‍ക്ക് അന്യാധീനമായിരിക്കുന്നു. ഈ ഭൂമി തിരിച്ചു പിടിച്ച് ഹിന്ദു ജനതയിലെ അധസ്ഥിത വിഭാഗങ്ങള്‍ക്ക് വീതിച്ചു നല്കാനും അവര്‍ക്ക് വേണ്ടി വിദ്യാഭ്യാസ, തൊഴില്‍ പരമായ സ്ഥാപനങ്ങള്‍ നടത്താനും ഇവര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നത് പോകട്ടെ, ആവശ്യപ്പെടുക പോലുമില്ല.

എന്തു കൊണ്ടായിരിക്കും, ഹിന്ദു ജനതയുടെ ഉന്നമനത്തിന് ഹേതുവാകുന്ന, അവരുടെ തന്നെ ധര്‍മ ചിന്താധാരകളെ കുറീച് അവര്‍ അറിയാന്‍ ഹേതുവാകുന്ന ഇത്തരം സമൂഹ പരിവര്‍ത്തന ആശയങ്ങളെ ലിബരലുകള്‍ പുറം കാലുകൊണ്ടു തള്ളുന്നത് എന്നു സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം മറ്റൊന്നുമല്ല, ഹിന്ദു ജനതയിലെ അവശ വിഭാഗങ്ങള്‍ നിലനില്‍ക്കേണ്ട ആവശ്യം പാതിരിമാരുടേതാണ്, അതിനു ഉതകുന്ന നിലം മാത്രമേ അവര്‍ക്ക് കൃഷി യോഗ്യമായി ഉണ്ടാവുകയുള്ളൂ.

Theyyam_800x600ഹൈന്ദവ ധര്‍മത്തെ സെമിറ്റിക് മതമായി ഏകീകരിച്ചു ഒരു തൊഴുത്തില്‍ കെട്ടി ഒരു സെമിറ്റിക് പേരും സെമിറ്റിക് അപ്പനെയും പ്രതിഷ്ഠിക്കുക മാത്രമേ ബാക്കിയുള്ളൂ.. ഇനി അതും കൂടി ചെയ്തു നമുക്ക് ഈ നാട്ടിലെ വൈവിധ്യമാര്‍ന്ന നാനാത്വത്തില്‍ഏകത്വം ദര്‍ശിക്കുന്ന ചിന്താധാരകളെ മണ്ണിട്ട് മൂടാമ്.. കുറുംബ ഭവതിയും ദൈവത്താറും കുട്ടിച്ചാത്തനും തിരുവങ്ങാടപ്പാനും തെയ്യങ്ങളും എല്ലാം നശിക്കട്ടെ.. എല്ലാത്തിനെയും നശിപ്പിച്ചു നമുക്കൊരു അപ്പന്റെ പേര് നല്കി വിളിക്കാം… നാളെ ദൈവത്താറിനെ സവര്‍ണ്ണനായി ചിത്രീകരിക്കുമ്പോള്‍, തീച്ചാമുണ്ടിയെ പ്രീമിടീവ് ആയി ചിത്രീകരിച്ചു “പരിഷ്കരിപ്പിക്കുമ്പോള്‍” മാത്രമേ ഇതിന്റെ ഭവിഷ്യത്തുക്കള്‍ എന്താണ് എന്നു അടിസ്ഥാന ജനത മനസ്സിലാക്കൂ.. നാഗ സന്യാസിമാരെ പ്രാകൃതര്‍ എന്നു ചാപ്പ കുത്തി കൊന്നൊടുക്കുമ്പഴേ ഇതിന്റെ ഭവിഷ്യത്തുക്കള്‍ എന്താണ് എന്നു മനസ്സിലാവൂ.. അപ്പഴേക്കും എല്ലാം കഴിഞ്ഞിരിക്കും. !

ചുരുങ്ങിയ പക്ഷം നിറ തെയ്യങ്ങള്‍ കൂടിയാടുന്ന വടക്കന്‍ മലബാറുകാരെങ്കിലും ഈ ഭവിഷ്യത്തിനെ കുറീച് ബോധം ഉള്ളവരാവണം എന്നാണ് എന്റെ അപേക്ഷ.. കോഴിയെ കടിച്ചു പറിക്കുന്ന തെയ്യം നാളെ അപരിഷ്കൃതനായി ചിത്രീകരിക്കപ്പെടും. ഒരു ഗ്രാമം മുഴുവനും സസ്യാഹാരത്തിന്റെ ഭാഗമായ് മാറുന്ന, അതിനു ഹേതുവാകുന്ന ദൈവത്താര്‍ നാളെ സവര്‍ണ്ണ ഫാസിസത്തിന്റെ മുഖ മുദ്രയായ് ചിത്രീകരിക്കപ്പെട്ട് അവിടെ ഗോമാംസം വിതറപ്പെടും. അപ്പോ നമുക്ക് കാര്യങ്ങള്‍ മനസ്സിലാവുമെങ്കിലും എല്ലാം കഴിഞ്ജൃക്കും.

അങ്ങിനെ എത്ര എത്ര തെയ്യ രൂപങ്ങള്‍? ഇതൊക്കെ “പരിഷ്കരിയുടെ കണ്ണിലെ കരടായി ” മാറാന്‍ ഇനി അധിക കാലമില്ല.. !

ഉത്തിഷ്ഠ ഭാരത !