നവസാമ്രാജ്യത്ത പോരാളികൾ ജാനുവിനെ ഭയക്കുന്നതെന്തിന്?

cover ck januസി പി എം പോളിറ്റ് ബ്യൂറോ അംഗം എം‌എ ബേബി മാതൃഭൂമിയില്‍ ശ്രീമതി സി കെ ജാനുവിനെതിരെ അപകീര്‍ത്തിപരമായ് എഴുതിയതിനെ തുറന്നു കാട്ടുകയാണ് ടീം വിചാരം.

സി‌പി‌എം പോളിറ്റ് ബ്യൂറോ മെംബറും മുൻ എല്‍‌ഡി‌എഫ് സര്‍ക്കാരിലെ സാംസ്കാരിക വകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ എം‌എ ബേബി ശ്രീമതി സികെ ജാനുവിനെതിരെ എറിഞ്ഞ കല്ലുകൾ പെറുക്കി കൂട്ടി ജാനുവിനും ജാനുവിന്റെ സമൂഹത്തിനും മുന്നോട്ടുള്ള പ്രയാണത്തിനു വേണ്ടിയുള്ള പാത പണിയുക എന്നുള്ളത് ഒരു പൗരന്റെ കർത്തവ്യമാണ്.

baby 2എന്തുകൊണ്ടാവും മരിയൻ അലക്സാണ്ടർ ബേബി ജാനുവിനെ കല്ലെറിഞ്ഞു കൊണ്ടിരുന്ന കുട്ടി സഖാക്കളില്‍ നിന്നും കല്ലുകള്‍ വാങ്ങി കൂട്ടത്തോടെ എറിഞ്ഞത്? മനുഷ്യമലമെന്ന് ദേശാഭിമാനിയുടെ സബ് എഡിറ്റര്‍ ജാനുവിനെ വിശേഷിപ്പിക്കുമ്പോഴും, കറുത്തവളായത് കൊണ്ട് കറുത്ത ജാനു തോല്‍ക്കണമെന്ന് സഖാക്കള്‍ ഫത്വ ഇറക്കുമ്പോഴും, ജാനുവിന് വധഭീഷണി വരുമ്പോഴും മരിയൻ അലക്സാണ്ടർ ബേബി ഇതൊക്കെ ആസ്വദിക്കുകയായിരുന്നു എന്നു വേണം അനുമാനിക്കാൻ . തന്റെ അനുചരന്മാരുടെ കല്ലേറ് ജാനുവിന് ഏശുന്നില്ല എന്നു മനസ്സിലാക്കിയ അധിനിവേശ പ്രത്യയ ശാസ്ത്രത്തിന്റെ അപ്പോസ്തലൻ അതുകൊണ്ടു തന്നെയാവാം ജാനു വെറുക്കപ്പെടേണ്ടവളാണെന്ന് അസ്സന്നിഗ്ദമായി പ്രഖ്യാപിച്ചതും.

സാംസ്കാരിക വകുപ്പ് മന്ത്രി ആയിരുന്നപ്പോള്‍, മരിയൻ അലക്സാണ്ടർ ബേബി മുസിരിസ് പട്ടണത്തിലൂടെ “സ്വത്വ ബോധ ചരിത്ര നിര്‍മിതിക്ക്” ചിലവിട്ട പണവും സമയവും ആദിവാസി സമൂഹത്തിനു കൊടുത്തിരുന്നെങ്കില്‍ തന്നെ അവരില്‍ ഭൂരിപക്ഷം പേരും ഇന്ന് സ്വയം പര്യാപ്തതയില്‍ എത്തിയേനെ. സാംസ്കാരികമായി ആദിവാസി സമൂഹത്തില്‍ ഒന്നുമില്ലാത്തത് കൊണ്ടാവാം ആദിവാസി സമൂഹത്തെ മുഴുവനായി ബേബി തഴഞ്ഞതും മുസിരിസ് പട്ടണത്തിന് വേണ്ടി പ്രോപ്പഗാണ്ട ചെയ്തതും.baby 1

ജാനുവിനെ ആക്രമിക്കാൻ ബേബി ഉയർത്തി കാട്ടുന്ന പദമാണ് മനുവാദം. മരിയൻ അലക്സാണ്ടർ ബേബിയുടെ പൂർവികർ മതം മാറുന്ന കാലത്തു തുടങ്ങി ഇന്ന് വരെ ഈ ആദിവാസി സമൂഹത്തെ തങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കുകയും അവരെ സമൂല മത പരിവര്‍ത്തനം നടത്തുകയും ആണ് ചെയ്തു പോരുന്നത്. ഒരു വേള, മരിയൻ അലക്സാണ്ടർ ബേബി താൻ മാര്‍കിസിസ്റ്റ് സ്വത്വ ബോധത്തോടെ ആണ് കാര്യങ്ങള്‍ വിശദീകരിച്ചത് എന്നു പറഞ്ഞു ജാനുവിനെ കല്ലെറിഞ്ഞു ന്യായീകരിക്കാൻ വരുമായിരിക്കാം. അവിടെയും മരിയൻ അലക്സാണ്ടർ ബേബിക്കു കൈകൾ പിഴക്കും. എന്തെന്നാൽ മാർക്സ് സ്വയം കറുത്തവരെയും ആദിവാസികളെയും എങ്ങിനെ കണ്ടിരുന്നു എന്നും, ഇന്ത്യ മഹാരാജ്യത്തെ ജനങ്ങളെ എങ്ങിനെ കണ്ടിരുന്നു എന്നും നമുക്കൊക്കെ അറിയാവുന്നതാണ്.

നാനാജാതി, സംസ്കാര പൈതൃകങ്ങളുടെ ബഹുസ്വരതയാണ് ഇവിടത്തെ അടിസ്ഥാന ജനതയെ കീഴടക്കുന്നതിൽ ബ്രിട്ടീഷുകാർക്ക് തടസ്സമായി നിൽക്കുന്നത് എന്നതിനാൽ ആ ബഹുസ്വരതയെ തകർത്തു ഏകീകൃത ധാരയിലേക്ക് ഹിന്ദു സംസ്കാരത്തെ കൊണ്ടുവരണം എന്നും ബ്രിട്ടീഷുകാരാൽ ഭരിക്കപ്പെട്ടാൽ മാത്രമേ കുരങ്ങനെ വണങ്ങുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് പുരോഗതി ഉണ്ടാവൂ എന്നും വിശ്വസിച്ച, കറുത്ത വർഗത്തെ അധമരായി കണ്ട,മാർക്സിനെ ഉപയോഗിച്ച്, അടിസ്ഥാനവർഗ്ഗത്തിന്റെ പ്രതീകമായ ജാനുവിനെ കല്ലെറിയാൻ ശ്രമിച്ചാൽ അത് മാർക്സിസ്റ്റ്‌ വരേണ്യതയുടെ പതനത്തിലേ കലാശിക്കൂ.5

തന്റെ മരുമകളുടെ ഭര്‍ത്താവിനെകുറിച്ച് മാര്‍ക്‌സ് ഇങ്ങനെ പരാമര്‍ശിക്കുന്നു:’..തീര്‍ച്ചതയായും അയാള്‍ ഒരു ഗോറില്ലയുടെ മകനായിരിക്കണം.’ ഇത്തരം വംശീയ വീക്ഷണം പുലര്‍ത്തുന്ന മാര്‍ക്സിയന്‍ തത്വങ്ങളുടെ മുകളില്‍ നിന്നുകൊണ്ടു മരിയന്‍ അലക്സാണ്ടര്‍ ജാനുമാരെ മനുഷ്യരായി കാണുമെന്ന് പ്രത്യാശിക്കുന്നത് തന്നെ വലിയ തെറ്റാണ്.

ജാനു ഒരു പോസ്റ്റർ ഗേൾ ആണ് എന്നു ബേബി പറഞ്ഞു. ശരിയാണ്. വർഷങ്ങളായി ഇടതനും വലതനും മാറി മാറി അടിച്ചൊതുക്കിയ മണ്ണിന്റെ മക്കളുടെ പോസ്റ്റർ ഗേൾ ആണ് ജാനു. പ്രക്‍ടനങ്ങള്‍ക്ക് മാത്രമല്ല ഭരിക്കാനും ഞങ്ങള്‍ക്കറിയാം എന്നാണ് ജാനു എന്ന പുതിയ പോസ്റ്റര്‍ ഗേള്‍ എം‌എ ബേബിമാരോടു പറയുന്നതു. അതാണ് ജാനുവിനോടുള്ള അസഹിഷ്ണുതയുടെ കാരണവും.

ജാനു പറയുന്നു:
“”മണ്ണും ആദിവാസിയും പരസ്പരം ബന്ധപ്പെട്ടതാണ്. അവരുടെ സംസ്‌കാരം, ജീവിതം, ആചാരം എന്നിവയെല്ലാം മണ്ണുമായി ബന്ധപ്പെട്ടതാണ്. ആദിവാസിയുടെ ജീവിതവും സംസ്‌കാരവും മണ്ണുമായി ഒട്ടിനില്‍ക്കുന്നു. മണ്ണില്‍ നിന്ന് പറിച്ചെറിയപ്പെട്ട ആദിവാസിക്ക് ജീവിക്കാനാവില്ല””

“”അവന്റെ ആചാരങ്ങള്‍ മുടങ്ങുകയാ1ണ്. അവരുടെ ആചാരങ്ങള്‍ നടക്കണമെങ്കില്‍ വീടിന് വലിയ മുറ്റം വേണം. അവന്റെ ആചാരങ്ങള്‍ പുസ്തകങ്ങളില്‍ എഴുതിവെച്ചതല്ല. വാമൊഴിയായി പകർത്തപ്പെടുന്നതാണ്. ആചാരങ്ങള്‍ ഇല്ലാതാവുന്ന സാഹചര്യമാണിന്നുള്ളത്. അവര്‍ക്ക് ഭൂമിയില്ലാതാകുന്നതോടെ ഉണ്ടാവുന്ന നഷ്ടങ്ങളിലൊന്നാണിത്. നാല് സെന്റിലെ വീട് എന്നത് ആദിവാസിക്ക് സങ്കല്‍പ്പിക്കാനാവില്ല. അവര്‍ പ്രകൃതിയെ ആരാധിക്കുന്നു. അവരുടെ ചടങ്ങുകള്‍ മണ്ണും പ്രകൃതിയുമായി ഇഴചേര്‍ന്നുള്ളതാണ്.””

ആറളം ഫാമിൽ ഭൂസമരത്തിന്റെ ഭാഗമായി ഗോത്ര പൂജ നടത്താൻ ജാനുവും കൂട്ടരും ശ്രമിച്ചപ്പോള്‍, പോലീസിന്റെ സഹായത്തോടെ അവരെ അടിച്ചമർത്തിയ, അവരുടെ ഗോത്ര ആചാരങ്ങള്‍ ചെയ്യാന്‍ അനുവദിക്കാതിരുന്ന മരിയൻ അലക്സാണ്ടർ ബേബിയുടെ കൂട്ടർ ആദിവാസികളുടെ എന്തു സ്വത്വബോധ സംരക്ഷണത്തെ കുറിച്ചാണ് പറയുന്നതു? ആദിവാസികള്‍ അമ്പലം പണിയുന്നത് അതീവ ഗൌരവത്തോടെ കാണുന്ന മരിയന്‍ അലക്സാണ്ടർ അവരുടെ ഗോത്ര ആചാരങ്ങളെ പുച്ഛത്തോടെ കാണുന്നു എന്നു ജനങ്ങൾ സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവുമോ? ആദിവാസി മേഖലകളിൽ വളരുന്ന കുരിശ് കൃഷിയെ മരിയന്‍ അലക്സാണ്ടറും കൂട്ടരും ഇത് വരെ കണ്ടിട്ടില്ല, എന്നാൽ ആദിവാസി സമൂഹം അവരുടെ തനതു ആചാരങ്ങളെ പിന്തുടരുന്നത് മനുവാദമാക്കി മാറ്റും.4

ആദിവാസികളുടെ സ്വത്വത്തെ ചെറുതായി കാണാന്‍ മരിയന്‍ അലക്സാണ്ടര്‍ ബോധപൂര്‍വം ശ്രമിക്കുന്നത് ആദിവാസികളെ വീണ്ടും അപകര്‍ഷത ബോധത്തിന്റെ അഗാധ ഗര്‍ത്തത്തില്‍ തള്ളിയിടാനാണ്. പക്ഷേ, സ്വാതന്ത്ര്യ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ ഗാഥകൾ പരിശോദിച്ചാൽ, അതിൽ തിളങ്ങി നില്‍ക്കുന്നത് ഇന്ന് നാം ആദിവാസി എന്നു വിളിക്കുന്ന സമൂഹമാണ് എന്നു മനസ്സിലാവും. അമേരിക്കൻ മിഷനറികൾ ‘പരിഷ്കൃതർ ആക്കി മാറ്റുന്നതിന് വളരെ കാലം മുമ്പ് നാഗന്‍മാരാണ് ആദ്യം ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ആയുധമെടുത്തതും അവരെ പ്രതിരോധിച്ചതും. അത് പോലെ, ഭാരതത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിലായി നടന്ന ആദ്യകാല ചെറുത്തുനിൽപ്പുകളിൽ എല്ലാം തന്നെ, ഗോത്ര വിഭാഗങ്ങൾ നേതൃത്വം നൽകി പോരാടിയതായി കാണാം. മുണ്ടമാരും ബീശ്രമാരും, ലക്രമാരും എന്നു വേണ്ട , കടൽത്തീര ഗോത്ര സമൂഹങ്ങളും മലയരയന്മാരും, കുറിച്യന്മാരും ഒക്കെ ഈ പ്രതിരോധത്തിൽ മുന്നില്‍ നിന്നവരായിരുന്നു. പക്ഷേ അതിന്റെ പ്രത്യാഘാതം വളരെ ഭീകരമായിരുന്നു. നിഷ്ടൂരം അടിച്ചമര്‍ത്തപ്പെട്ട പോരാട്ടങ്ങൾക്കൊടുവിൽ തങ്ങളുടെ ജീവനും സംസ്കാരവും രക്ഷിക്കാനായി അവരിൽ പലർക്കും കൊടും കാടുകളിലേക്ക് ഉൾവലിയേണ്ടതായി വന്നു. പിന്നീട് ഫോറസ്റ്റ് ആക്റ്റ് വഴി കാടും കാടിന്റെ മക്കളെയും കൊള്ളയടിച്ച വെള്ളക്കാരന്റെ ആർത്തി കാടിന്റെ മക്കളെ തോട്ടങ്ങളിൽ അടിമകളും ഭൂരഹിതരും ആക്കി മാറ്റി.

ആത്മാഭിമാനം തുളുമ്പുന്ന ഭൂതകാലം ഉള്ള ആദിവാസി സമൂഹത്തെ അപകർഷതാ ബോധം നിറഞ്ഞവരാക്കാൻ ഇന്നും മരിയന്‍ അലക്സാണ്ടർമാര്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. 3

ശിവാജിയുടെ സൈന്യത്തിലെ പ്രബല വിഭാഗം ഗോത്ര വർഗത്തിൽപ്പെട്ടവരായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തെയും മുഗൾ സാമ്രാജ്യത്തെയും കിടുകിടാ വിറപ്പിച്ച മറാത്താ പേഷ്വാമാരുടെ വലം കൈകൾ നാം ഇന്ന് വേടന്മാരെന്നു വിളിക്കുന്ന ആദിവാസി സമൂഹമായിരുന്നു. ഈ പോരാളികളുടെ പോരാട്ട വീര്യത്തിന്റെ മധുരം നുണഞ്ഞവരിൽ ടിപ്പു സുല്‍ത്താനും പെടും. പിന്നീട് മറാത്താ രാജവംശത്തെ ഫ്രഞ്ചുകാരുടെ സഹായത്തോടെ ആക്രമിച്ചപ്പോൾ വേടന്‍മാരെ ടിപ്പു അടിമകളാക്കി വെച്ചതും, അവരെ പിന്നീട് മുന്നണി പോരാളികൾ ആക്കിയതും ചരിത്രത്തിന്റെ ഭാഗമാണ്. കുറിച്യ പോരാളികളെ കുറിച്ചും ആ ഗോത്ര വർഗക്കാർ പഴശ്ശി രാജയുമായി ചേർന്ന് ബ്രിട്ടീഷ് പട്ടാളത്തെ വിറപ്പിച്ചതും ഒക്കെ ഇന്ന് മലയാളികള്‍ക്ക് സുപരിചിതമാണ്. അങ്ങിനെ ഉള്ള ഒരു സമൂഹത്തെ പഴശിയുടെ ആളുകള്‍ തന്നെ അടിച്ചമര്‍ത്തി എന്നു പറയാൻ അധിനിവേശ കൊളോനിയല്‍ ശക്തികളുടെ പ്രത്യയ ശാസ്ത്ര മതപാനീയം കുടിച്ച് മന്‍മത്തരായവര്‍ക്കെ സാധിക്കൂ.

പിന്നെ, ബ്രിട്ടീഷുകാർക്കെതിരായി ഭാരതത്തിലെ ഗോത്ര വർഗ്ഗക്കാരും നാട്ടു രാജാക്കന്മാരും മറ്റും നടത്തിയ ചെറുത്തു നിൽപ്പുകളെ വെറും കാർഷിക ലഹളയാക്കി ലഘൂകരിച്ചു പാഠപുസ്തകങ്ങളലൂടെ കുരുന്നുതലകളെ തെറ്റിദ്ധരിപ്പിക്കുന്നവരിൽ നിന്നും മറ്റെന്തു പ്രതീക്ഷിക്കാൻ. ആദിവാസികളുടെ വിപ്ലവ സമരമായത് കൊണ്ട് മാത്രമാണല്ലോ, ഉപ്പ് സത്യാഗ്രഹത്തിന്റെ അത്രയും പ്രാധാന്യമുള്ള, ഗിരിവര്‍ഗക്കാര്‍ നടത്തിയ ഫോറസ്റ്റ് സത്യാഗ്രഹത്തെ ഇടതു പക്ഷ ചരിത്രകാരന്‍മാര്‍ നമ്മുടെ ചരിത്ര പഠനങ്ങളില്‍ നിന്നും പാടെ മറച്ചു വെച്ചത്. ആദിവാസികളില്‍ സ്വത്വ ബോധം വരരുതെന്ന് നിര്‍ബന്ധമുള്ള ഇടതു പക്ഷ ചരിത്രകാരന്മാരില്‍ നിന്നും നാം പഠിച്ചത്, ആദിവാസികളെ ഉന്മൂലനം ചെയ്യാന്‍ മുന്നിട്ടിറങ്ങിയ ലോര്‍ഡ്മാരുടെ ഭരണപരിഷ്കാരങ്ങളും.

6വനമേഖലയില്‍ താമസിക്കുന്നവരെയും പറയനെയും പുലയനെയും മുക്കുവനെയും ഒക്കെ മരിയൻ അലക്സാണ്ടർ ബേബിയുടെ മുന്‍ഗാമികള്‍ അഥവാ ബ്രിട്ടീഷുകാർ 1921 വരെ വിളിച്ചിരുന്നത് animist എന്നാണ്. 1911 ലെ സെന്‍സസിന് ശേഷം, നടന്ന സെന്‍സസില്‍ ഇനി ഈ വിഭാഗങ്ങളെ ഈ വിധത്തില്‍ വിളിച്ച് അധിക്ഷേപിച്ചാല്‍ തങ്ങളുടെ അജണ്ട നടപ്പിലാകില്ലെന്ന് മനസ്സിലാക്കിയ പൂർവികർ, ആദിവാസി എന്നു നാം വിളിക്കുന്ന ജനതയെ പൊതു ധാരയില്‍ നിന്നും പൂർണ്ണമായും അകറ്റുവാനുതകുന്ന തരത്തിൽ അവരുടെ ജീവിതരീതിയെ ഗോത്ര മതം എന്ന് പ്രത്യേകമായി നാമകരണം നടത്തി മുഖ്യധാരയിൽ നിന്നും അവരെ ഒറ്റപ്പെടുത്തി. എന്നിട്ട് വനവും വനസമ്പത്തും നശിപ്പിച്ചു നിർമ്മിച്ച തങ്ങളുടെ തേയില തോട്ടങ്ങളില്‍ സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിച്ചിരുന്നവരെ അടിമകളാക്കി വെച്ചു.

തങ്ങളുടെ പൂർവികർ ചെയ്ത പാപങ്ങൾ കഴുകാനെങ്കിലും സ്വത്വ രാഷ്ട്രീയം പറയുന്ന എം‌എ ബേബി ശ്രമിച്ചിട്ടുണ്ടോ? നീണ്ട ദശകങ്ങൾ ഇവിടെ ഭരിച്ചിട്ട് എന്തു പദവിയാണ് ആദിവാസിക്ക് നല്കിയത് ? സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും അധികാരവർഗ്ഗത്തിന്റെ പിന്നണിയാളുകൾ വൻതോതിൽ സഹ്യന്റെ കാടുകൾ വെട്ടി നിരത്തി കീഴടക്കിയപ്പോൾ നഷ്ടമായത് ആദിവാസി സമൂഹത്തിന്റെ ജീവിതമാണ്.

ജാനു പറയുന്നു “ഒരു കാലത്ത് ഇവിടെ ആദിവാസികള്‍ക്ക് മുഴുവനും ഭൂമി ഉണ്ടായിരുന്നു.പക്ഷേ ഇന്നവര്‍ തീര്‍ത്തൂം ഭൂരഹിതര്‍ ആയിക്കഴിഞ്ഞു.”

ആരാണ് ഈ അവസ്ഥക്ക് കാരണം? മനുവാദത്തിനെ പ്രതി സ്ഥാനത്ത് നിർത്താൻ ശ്രമിക്കുന്ന ബേബിക്ക് ജാനുവിന്റെ ഈ വാക്കുകള്‍ക്ക് എന്തുത്തരം നല്‍കാനാവും? മനുവാദത്തെയും ദേശീയ വാദത്തെയും അടിച്ചമർത്തി രണ്ടു നൂറ്റാണ്ടു ഭരിച്ച പാശ്ചാത്യ ഭരണകൂടത്തിന് ഇതില്‍ യാതൊരു പങ്കുമില്ല, പക്ഷേ ബ്രിട്ടീഷ് ഭരണകൂട ഭീകരതയുടെ ഇരകളായ ഹിന്ദു വിഭാഗമാണ് ആദിവാസികളുടെ ഭൂമി തട്ടിയെടുത്തതു എന്നു പറയാന്‍ മരിയന്‍ അലക്സാണ്ടറിന് എങ്ങിനെ തോന്നി?

കമ്മ്യൂണിസ്റ്റു പാർട്ടിക്കു ആദിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ താല്പര്യമില്ലെന്നതോ പോട്ടെ,ജാനു എന്ന ആദിവാസി, ആദിവാസിക്കുവേണ്ടി പോരാടുന്നകാഴ്ച ബേബി സഖാവിനു നല്കുന്ന അസഹിഷ്ണുത ചില്ലറയല്ല.

‘കേരളത്തിലെ ആദിവാസികളുടെ പ്രാതിനിധ്യം സി.കെ. ജാനുവിന് മാത്രമായുള്ളതല്ല.’ എന്ന് പറയുന്ന സഖാവിനു സി കെ ജാനു തന്നെ മറുപടി പറയുന്നു : “ ആദിവാസികൾക്ക് വേണ്ടി സി പി എം സംഘടനയുണ്ടാക്കിയെങ്കിലും ആ സമൂഹത്തില്‍ ഒരു സ്വാധീനവുമുണ്ടാക്കാന്‍ സംഘടനക്ക് കഴിഞ്ഞില്ല. സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനും പഞ്ചായത്തില്‍ നിന്ന് ആടും വീടും കക്കൂസും ലഭിക്കാനും പാര്‍ട്ടിയില്‍ അംഗമാകണമെന്ന നിബന്ധനയും നിര്‍ബ്ബന്ധവും ഉള്ളതുകൊണ്ട് മാത്രം ചിലര്‍ക്ക് അവരുടെ കൂടെ നില്‍ക്കേണ്ടിവരുന്നു. അതിനപ്പുറം സമൂഹത്തെ സ്വാധീനിക്കാന്‍ സിപിഎമ്മിനാവില്ല.”

2അട്ടപ്പാടിയില്‍ നടക്കുന്നതു ഭരണകൂട കൂട്ടക്കൊലഎന്ന് ജാനു പറയുമ്പോൾ അവിടെ കൊഴിഞ്ഞു വീഴുന്ന ആദിവാസി ജീവിതങ്ങളുടെ കാര്യത്തിൽ തൽസ്ഥലത്തെ എം പി ആയ രാജേഷിന്റെ തീർത്തും നിരുത്തരവാദപരമായ മൗനം മാത്രം മതി ഭരണപക്ഷവും പ്രതിപക്ഷവും എത്രമാത്രം ആദിവാസി ജീവനുകൾക്ക് വിലനൽകുന്നു അന്ന് മനസ്സിലാക്കാൻ.

എന്തായിരുന്നു മുത്തങ്ങ സമരം? അവിടെ ആർക്കാണ് ഭൂമി ലഭിച്ചതു? ആന്റണി സര്‍ക്കാരിന്റെ സമയത്ത് നടന്ന ആദിവാസി പീഡനത്തെ കരുവാക്കി അധികാരം നേടിയ മരിയന്‍ അലക്സാണ്ടറിന്റെ ഭരണ കൂടം ശിക്ഷിച്ചിട്ടുണ്ട്? കവലകള്‍ തോറും മുത്തങ്ങയിലെ ആദിവാസി പീഠനത്തിന്റെ വീഡിയോ ദൃശ്യങ്ങളു കാട്ടി അധികാരത്തില്‍ വന്ന ഇടതു പക്ഷം എത്ര പേരെ ഇതില്‍ ശിക്ഷിച്ചിട്ടുണ്ട്? മലയാളമറിയാത്ത ഒരു കൂട്ടം പേര്‍ ആദിവാസികളുടെ മറവിൽ മുത്തങ്ങയിലുണ്ടായിരുന്നു. അവരിലൊരാൾ പോലീസുകാരനെ കൊന്നതിനു പരിഹാരമായി ബേബിയും കൂട്ടരും എന്തു ചെയ്തു? മുത്തങ്ങയിൽ എങ്ങിനെ ബിഷപ്പിനും കൂട്ടർക്കും ഭൂമി ലഭിച്ചു?

പ്രബുദ്ധരെന്നു സ്വയം അവകാശപ്പെടുന്ന മലയാളികൾ സ്വന്തം പിന്നാമ്പുറത്ത് ആദിവാസികൾ അടിച്ചമർത്തപെടുമ്പോൾ . ഉത്തരേന്ത്യയിലേക്ക് ചൂണ്ടിക്കാണിക്കുന്ന വരേണ്യ ഭരണകൂടത്തിന്റെ സ്വപ്നനേട്ടമായ ഭൂപരിഷ്കരണം നടപ്പാക്കിയ കേരളസംസ്ഥാനത്ത് ആദിമ നിവാസികൾക്ക് ഒരു പിടി ഭൂമിയില്ല. ആദിവാസികളുടെ തനതു സമ്പ്രദായങ്ങളെ തൃണവദ്ഗണിച്ച് നടപ്പിലാക്കിയ സാമ്രാജ്യത്ത സിദ്ധാന്തങ്ങളുടെ വികസന മോഡലുകൾ എത്ര അമർത്തി വെച്ചാലും എത്രമാത്രം ചവിട്ടി താഴ്ത്തിയാലും ആയിരം ജാനുമാർ ഇനിയും ഉയർന്നു വരും ഈ നാടിന്റെ അടിസ്ഥാന ജനതയുടെ അന്നവും മണ്ണും വെള്ളവും ജൈവസമ്പത്തും ഉന്മൂലനം ചെയ്യപ്പെടാതിരിക്കാൻ.

അതേ, C K ജാനു Minority യുടെ ഭാഗമായിട്ടിരിക്കുമ്പോഴാണ് ‘Oppressed’ എന്ന പരിഗണന. അവർ ഭൂരിപക്ഷത്ത് വന്നാൽ അവരും ‘Oppressor’ ആവും . അതാണ് Cultural Marxism’ ത്തിന്റെ ലോജിക്. ഗോത്രവർഗ്ഗത്തെ വിറ്റു കാശാക്കി ശീലിച്ച കമ്മ്യൂണിസ്റ്റ് തീവ്രവാദികൾക്ക് ജാനുച്ചേച്ചിയുടെ ഈ കാൽവയ്പ്പ് തീർത്തും ദുരന്തമാണ്. ജാനുവിനെ സി‌പി‌എം വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു എന്നു കേരള ജനത മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ഒരു പെണ്‍കുട്ടിയെ അതി ക്രൂരമായി ബലാല്‍സംഘം ചെയ്തു കൊലപ്പെടുത്തിയ ഗോവിന്ദ് ചാമിക്കു വധശിക്ഷ നല്‍കരുതു എന്നു പറയുന്ന മരിയന്‍ അലക്സാണ്ടര്‍ ആദിവാസികള്‍ക്ക് വേണ്ടി പോരാടുന്ന സി കെ ജാനുവിനെ വേട്ടയാടാന്‍ വേണ്ടി അണികളോട് പറയാതെ പറയുന്നതിന്റെ ഔചിത്യം മരിയന്‍ അലക്സാണ്ടര്‍ ബേബി തന്നെ ജനങ്ങളോട് പറയട്ടെ.

ജാനുവിന്റെ ഈ വാക്കുകള്‍ കൂടി ചേര്‍ത്താലേ ഈ ലേഖനം പൂര്‍ണ്ണമാകൂ…

cpm“സിപിഎം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു
എന്റെ സമൂഹത്തെയും ജനങ്ങളെയും സിപിഎം ചൂഷണം ചെയ്യുകയായിരുന്നു. ഒരുകാലത്ത് ഞാനും എന്നെപ്പോലെയുള്ള ആദിവാസി വിഭാഗം മുഴുവന്‍ ഈ പ്രസ്ഥാനത്തിന്റെ വക്താക്കളായിരുന്നു. ആളുകള്‍ കൂട്ടത്തോടെ അവരുടെ കൊടിക്കീഴില്‍ അണിനിരന്നിട്ടും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടി ശ്രമിച്ചില്ല. ജാഥക്ക് നീളം കൂട്ടാനും പോസ്റ്റര്‍ ഒട്ടിക്കാനും ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും കൂട്ടത്തോടെ വോട്ട് ചെയ്യാനുള്ള അടിമകളായാണ് ഞങ്ങള്‍ പരിഗണിക്കപ്പെട്ടത്. അവരെ മനുഷ്യരായി പരിഗണിക്കാന്‍ പോലും പാര്‍ട്ടി തയ്യാറായില്ല. അടിസ്ഥാന ജനവിഭാഗത്തെ അകറ്റി നിര്‍ത്തുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്ന പ്രസ്ഥാനത്തില്‍ എനിക്ക് നില്‍ക്കാന്‍ കഴിയില്ലെന്ന ബോദ്ധ്യത്തില്‍ നിന്നാണ് 1987 ല്‍ എനിക്ക് പാര്‍ട്ടി വിടേണ്ടിവന്നത്.എതിര്‍പ്പുകള്‍ ഒരുപാടുണ്ടായിട്ടുണ്ട്. സിപിഎം എന്നെ വേട്ടയാടുകയായിരുന്നു. എന്റെ കുടുംബത്തിനുള്ളില്‍ പോലും പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. എന്നെക്കുറിച്ച് അവര്‍ മോശം പറഞ്ഞു പരത്തി.”

“ജാനു മരിച്ചിട്ടില്ല, ജാനു ജാനുവിന്റെ സമൂഹത്തിനു വേണ്ടി ഇനിയും പോരാടും.!”

അതേ, ജാനു മരിച്ചിട്ടില്ല , മിസ്റ്റര്‍ മരിയന്‍ അലക്സാണ്ടര്‍ ബേബി.. ജാനു മരിച്ചിട്ടില്ല, ജാനുവിന്റെ പോരാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ട കൊത്തളങ്ങളെ അത് തകര്‍ത്ത് തരിപ്പണമാക്കും, താങ്കള്‍ എറിഞ്ഞ കല്ലുകള്‍ കൊണ്ട് ജാനുമാര്‍ വലിയ കൊട്ടാരം പണിയും.. !

 

(ടീം വിചാരം)