സി കെ ജാനു എന്തുകൊണ്ട് ജയിക്കണം ?

13095953_1706940109594051_9157156436002547376_n

കേരളത്തിൽ നമ്മുടെ തനതു ജനതയായ ആദി ഗോത്രക്കാരുടെ ഇടയിൽ ഒരു സാമൂഹ്യ പരിഷ്ക്കർത്താവോ ആത്മീയ ഗുരുവോ രാഷ്ട്രീയ നേതാവൊ ഉണ്ടായിട്ടുണ്ടൊ എന്ന് അറിയാൻ ഞാൻ ഒരന്വേഷണം നടത്തി നോക്കിയിരുന്നു.എന്താണ് കാരണമെന്നും.
നിരാശയായിരുന്നു ഫലം.

പക്ഷെ അതിനേക്കാളേറെ എന്നെ അത്ഭുതപ്പെടുത്തിയത് ആദിവാസികളുടെ നേതാവായി ജാനു ചേച്ചി ഉയർന്ന് വരുന്നതിൽ,
എൻ ഡി എ യുടെ ഭാഗമായി ജാനു ചേച്ചി ഇലക്ഷൻ നേരിടുന്നതിൽ മറ്റുള്ളവർക്കുള്ള അസഹിഷ്ണുതയായിരുന്നു. എന്തെല്ലാം മോശമായ പദങ്ങൾ കൊണ്ടാണ് അവര്‍ ജാനു ചേച്ചിയെ അവഹേളിച്ചത്.
.12932908_10154143271448885_7251650770387398637_n
ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ പരസ്പരം കുറ്റപ്പെടുത്തുന്നതും പേരുകൾ വിളിക്കുന്നതും നമ്മൾ ഒരു പാട് കണ്ടതാണ്. ഡൊണാൾഡ് ട്രം പ് ഹിലാരി ക്ലിന്റനെ incompetent ഹിലാരി എന്നും, Crooked Hillary എന്നും വിളിച്ചപ്പോൾ ഹിലാരി തിരിച്ച് racist എന്നാണ് ട്രംപിനെ വിളിച്ചത്. അതു പോലെ ഇന്ദിരാ ഗാന്ധിയെ ഗുംഗി ഗുഡിയ എന്ന് പറഞ്ഞാണ് പ്രതിപക്ഷം കളിയാക്കിയിരുന്നത്.
ഇതൊക്കെ ഇരുപക്ഷത്തുമുള്ള രാഷ്ട്രീയ പാർട്ടികൾ പരസ്പരം ഏർപ്പെടുന്ന രാഷ്ട്രീയ തന്ത്രമായിരിക്കാം. പ്രത്യേകിച്ച് സ്ത്രീയാണെങ്കിൽ അവളുടെ കഴിവില്ലായ്മ എടുത്ത് കാണിക്കുകയൊ ക്ഷതപ്പെടുത്തുന്ന വാക്കുകൾ പറയുകയൊ ചെയ്ത് പ്രതിയോഗികളെ തേജോ വധം ചെയ്യാറുണ്ട് രാഷ്ട്രീയ പാർട്ടികൾ.

പക്ഷെ ഇവിടെ ജാനു ചേച്ചിയോടുള്ള സമീപനം പല കാരണങ്ങളാൽ വേറിട്ടു നിൽക്കുന്നു. ഇവിടെ അവരെ മനുഷ്യ മലമായിട്ടാണ് സംബോധന ചെയ്തത്. ഹിന്ദുത്വം എറിഞ്ഞ് കൊടുക്കുന്ന അപ്പ കഷണത്തിന് വേണ്ടി ചാടി വീഴുന്നവളെന്നാണ് പറഞ്ഞത്.
ഇതിനെ രാഷ്ടീയ പാർട്ടികളുടെ പരസ്പരമുള്ള സ്ഥിരം ചെളിവാരിയെറിയലെന്ന് പറഞ്ഞ് മാറി നിൽക്കാനാവില്ല.
ഇത്രയും നികൃഷ്ടമായി ഒരു നേതാവിനെ, ഒരു സ്ത്രീ നേതാവിനെ ആരും അവഹേളിച്ചിട്ടില്ല. എന്നിട്ട് പോലും നമ്മൾ അതിനെ കുറിച്ച് ചർച്ച ചെയ്യുകയൊ, എന്തിന് അതിനെക്കുറിച്ച് bothered ആവുകയൊ ചെയ്യുന്നില്ല. ഇവിടെ നമ്മൾ നിശ്ശബ്ദരായി.

അവർ ഒരു സ്ത്രീ ആയതു കൊണ്ടാണൊ ഇങ്ങനെ ?

സ്ത്രീകളെ അപമാനിക്കുന്നത് നാം ഒരു പാട് കണ്ടതാണ്. പക്ഷെ ഇത് വീണ ജോർജിന്റെ കാര്യത്തിൽ നമ്മൾ കാണുന്നില്ല. വീണ ജോർജ്ജ് പാർട്ടി ടിക്കറ്റിൽ മത്സരിക്കുമ്പോൾ തന്നെ വീണ സഭയുടെ മകളാകുന്നു. വർഗ്ഗീയക്കെതിരെ പ്രവർത്തിക്കുന്ന പാർട്ടിയുടെ പ്രധാന തേരാളി ആകുന്നു. പക്ഷെ അതേ രീതിയിൽ ജാനു ചേച്ചി തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിലനിപ്പിന് വേണ്ടി മത്സരിക്കുമ്പോൾ ഹിന്ദുത്വം എറിഞ്ഞ് കൊടുക്കുന്ന അപ്പ കഷണത്തിന് വേണ്ടി ചാടി വീഴുന്നവളാകുന്നു.

അപ്പൊ സ്ത്രീയായത് കൊണ്ട് മാത്രമല്ല ജാനു ചേച്ചി അവഹേളിക്കപ്പെടുന്നത്. അങ്ങിനെ ആണേല്‍ പിന്നെ വേറെ എന്താണ്..? അവർ വരുന്ന ചുറ്റുപാടാണൊ ?

മാറ്റി നിർത്തപെടേണ്ടവർ എന്ന് സമൂഹം കരുതിയിരുന്ന ഒരു ജനതയുടെ ആകുലതകളുടെ ശബ്ദമാണ് ഇന്നു ചേച്ചി .ഇതെ ജാനു ചേച്ചിയെയും ആദിവാസികളെയും വിവിധ രാഷ്ട്രീയ സംഘടനകളും മത സംഘടനകളും കൊണ്ട് നടന്നിട്ടുണ്ട്. ആദിവാസികളുടെ ശബ്ദമെന്ന വ്യാജേന അവർ ആദിവാസികൾക്ക് വേണ്ടി ശബ്ദിച്ചിട്ടുണ്ട്. പിന്തുണ നൽകിയിട്ടുണ്ട്. അപ്പോഴൊന്നും അവർ മനുഷ്യ മലമായിരുന്നില്ല
പക്ഷെ തങ്ങൾക്ക് ഒരുപകാരവും നൽകാത്ത പ്രത്യയ ശാസ്ത്രത്തെയും സംഘടനകളെയും വിട്ട് പോരാൻ തീരുമാനിച്ച നിമിഷം അവർ അവഹേളിക്കപ്പെടേണ്ടവരാകുന്നു. വധിക്കപ്പെടേണ്ടവളാകുന്നു.

അപ്പൊ കൂടെ നിൽക്കുമ്പൊ ഇല്ലാതിരുന്ന അയിത്തമാണ് എന്‍ ഡി എ യുടെ ഭാഗമായപ്പൊ ഉണ്ടായത് ,ജാനു ചേച്ചിയെയും കുമ്മനത്തെയും ചേർന്നാണ് മനുഷ്യ മലമെന്ന് വിളിച്ചതെന്ന് ഓർക്കണം.

ഇവിടെ ഓർക്കേണ്ടത് സോണിയയുടെ പേര് അഴിമതിയിലെ സ്ഥിരം വാർത്തകളാകുമ്പോഴും സോണിയ എന്ന സ്ത്രീയെ നിന്ദ്യമായി നമ്മളിതുവരെ അവഹേളിച്ചിട്ടിില്ല എന്നതാണ്. പാർലമെന്റിൽ സോണിയയുടെ പേര് അഴിമതി വിഷയത്തിൽ പരാമർശിക്കപ്പെട്ടപ്പോൾ സുബ്രഹ്മണ്യ സ്വാമിയുടെ സോണിയ എന്ന പരാമർശത്തെ അൺ പാർലമെന്ററി എന്ന് പറഞ്ഞ് നീക്കം ചെയ്തത് നമ്മൾ കണ്ടതാണ്.
അപ്പൊ ഇവിടെയുള്ളത് രാഷ്ട്രീയക്കാരായതു കൊണ്ടൊ സ്ത്രീയായതുകൊണ്ടൊ ഉള്ള അവഹേളനം മാത്രമല്ല, മറിച്ച് ജാനു ചേച്ചിയുടെ സഹയാത്രികരായ ബി ജെ പി യോടുള്ള അയിത്തം കൂടിയാണ്. അയിത്തത്തിനെതിരെ പോരാടിയവരാണ് തങ്ങളെന്ന് പറയുന്ന, അധകൃതരുടെ പ്രതിക്ഷയാണ് തങ്ങളെന്ന് പറയുന്ന പാർട്ടികളുടെ അയിത്തം..!tribe lady

ഇതൊക്കെ കൊണ്ടാണ് ജാനു ചേച്ചി വെറുക്കപ്പെട്ടവളാകുന്നത്.
ഇതൊന്നും കേരള സമൂഹം ചർച്ച ചെയ്യുന്നില്ല. !
ഇറ്റലിയിലെ കോടതി പരാമർശിച്ചതിനെ തുടർന്ന് അഴിമതി വിഷയത്തിൽ സോണിയയുടെ പേര് പാർലമെന്റിൽ പറഞ്ഞതിനെ, ബിജെപി വ്യക്തിപരമായി അധിക്ഷേപം അഴിച്ചു വിടുകയാണ് എന്ന് പറയുന്ന അതേ മാധ്യമങ്ങളാണ് ജാനു ചേച്ചിയെയും കുമ്മനത്തെയും  മനുഷ്യ മലമാക്കുന്നതിന് നേരെ കണ്ണടയ്ക്കുന്നത് .!
നിർഭയയുടെ മരണം വാർത്തകളിൽ നിറയുമ്പോൾ, അതിനേക്കാൾ മൃഗീയമായ പെരുമ്പാവൂരിലെ യുവതിയുടെ മരണം ചർച്ചയാവുന്നില്ല. ഈ വാർത്തയെ ഒരു മൂലയിൽ ഒതുക്കുന്ന മാധ്യമങ്ങളുടെ അതെ Selective reporting,സെലക്ടീവായുള്ള പ്രതികരണമാണ് ജാനു ചേച്ചിയുടെ കാര്യത്തിലും.നമ്മൾ എന്തറിയണം എന്തിനെതിരെ പ്രതികരിക്കണം എന്ന് നമ്മളോടാവശ്യപ്പെടുന്ന, Selective ആവാൻ നിർബന്ധിക്കുന്ന മാധ്യമങ്ങളുടെയും തല്പര കക്ഷികളുടെയും അജണ്ടയാണ് ഇവിടെ നടക്കുന്നത്.

ഇവിടെ ജാനുവിനെ മനുഷ്യമലമാക്കുകയും വീണയെ സഭയുടെ മകളാക്കുകയും ചെയ്യുന്ന, നിർഭയയുടെ മരണം ചർച്ചയാക്കുകയും പെരുമ്പാവൂരിലെ ദളിത് യുവതി ജിഷയുടെ മരണത്തിന് പ്രധാന്യം ഇല്ലാതാക്കുകയും ചെയ്യുന്ന ആ അജണ്ട ആരാണ് ഇവിടെ നിശ്ചയിക്കുന്നത് ?
എന്താണ് അതിന്റെ മാനദണ്ഡം ?
ജാനു ചേച്ചിക്ക് തോല്പിക്കേണ്ടത് സ്ത്രീ വിരുദ്ധതയെ മാത്രമല്ല കാൽക്കീഴിൽ കിടക്കും എന്നുറച്ച് വിശ്വസിച്ചവർ തന്റേടത്തോടെ നിവർന്ന് നിൽക്കാൻ തീരുമാനിച്ചതിനോടുള്ള ചിലരുടെ അസഹിഷ്ണുതയെക്കൂടിയാണ്.
അണികളായി എന്നും കൂടെ നിര്‍ത്താം എന്ന് കരുതിയവരുടെ അമർഷത്തെ കൂടിയാണ്. തങ്ങൾക്ക് വെല്ലുവിളിയാകുന്നവരെ തെറി പറഞ്ഞു അപമാനിച്ചു തൃപ്തിയടയുന്ന ദുഷിച്ച മനസിനെയാണ്.birsa
അത് കൊണ്ട് തന്നെ ജാനു ചേച്ചി ജയിക്കേണ്ടതത്യാവശ്യമാണ്.
സ്വാഭിമാനമുള്ള ഒരു ജനത ഉയർന്ന് വരാൻ തങ്ങളുടെ രാഷ്ട്രീയം സ്വയം തീരുമാനിക്കാനും അതിനു വേണ്ടി പോരാടാനുള്ള അവകാശം തങ്ങൾക്കു മുണ്ടെന്ന് ഉറക്കെ വിളിച്ച് പറയാൻ…
തങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണ് എന്ന് ഉറക്കെ വിളിച്ച് പറയാൻ…

കുറിച്യര്‍ പടയും, ബിര്‍സെ മുണ്ടമാരും ഈ നാട് ഭരിക്കുന്നത് , അല്ലെങ്കില്‍ വിമോചനത്തിന് നേതൃത്വം നല്‍കുന്നതില്‍ അതൃപ്തി ഉണ്ടായിരുന്ന വിഭാഗം ഇവിടം നമ്മെ ഭരിച്ച ബ്രിട്ടീഷുകാരായിരുന്നു. ആ അതൃപ്തി അവര്‍ കേരളത്തിലെ ഇടതുപക്ഷം വഴി നമ്മളിലേക്കും പകര്‍ന്ന് തന്നിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍..മണ്ണിന്റെ മക്കൾ ഭരിക്കണം, ജാനു ചേച്ചി ജയിക്കണം. !!!

( സജിതാ റാണി )