തിളക്കം കൂടുന്ന പദ്മശ്രീ പുരസ്‌കാരങ്ങൾ

— പ്രശാന്ത് KR — പ്രാഞ്ചിയേട്ടന്മാർ ഇല്ലാത്ത പത്മശ്രീ തിളക്കത്തിൽ ആണ് രാജ്യം. പത്മശ്രീക്ക് വേണ്ടി പൊതുജനങ്ങൾക്കും അവർക്കിടയിൽ പ്രവർത്തിക്കുന്ന മഹദ് വ്യക്തികളെ നോമിനേറ്റ് ചെയ്യാം എന്നാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് കാണുന്നത്. താഴേക്കിടയിൽ സമൂഹത്തിൽ ഇറങ്ങിപ്രവർത്തിക്കുന്ന വ്യക്തികൾക്ക് പത്മശ്രീ പുരസ്‌കാരം കേന്ദ്രസർക്കാർ നൽകുന്നതിലൂടെ ആ പുരസ്‌കാരത്തിന് തന്നെ ആണ് മാറ്റ് കൂടുന്നത്. ഈ വർഷം അങ്ങനെ തിളക്കം കൂട്ടിയ പത്മശ്രീ പുരസ്‌കാര ജേതാക്കളെ കുറഞ്ഞ വാക്കുകളിൽ പരിചയപ്പെടാം. മലയാളികളിൽ നിന്ന്…

#1921 – മലബാർ ഹിന്ദുവംശ ഹത്യയുടെ ചരിത്രം

#1921 – മലബാർ ഹിന്ദുവംശ ഹത്യ. വാരിയം കുന്നത്ത് അഹമ്മദ് ഹാജിയുടെ അൽ ദൗള ഇസ്ലാമിക് സ്റ്റേറ്റ് . — Sanku T Das —    മലബാറിലെ ഹിന്ദുക്കളുടെ ആത്മാഭിമാനത്തെ ആണ് കോൺഗ്രസ്സ് വെല്ലുവിളിക്കുന്നത്. ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും കരിയാത്ത മുറിവിൽ ആണവർ ഉപ്പ് പുരട്ടുന്നത്. അതിന്റെ ഇനിയും തീരാത്ത നോവിനെ ആണവർ കുത്തിയുണർത്തുന്നത്. ഞങ്ങളുടെ പൂർവികരുടെ ഓർമകൾക്ക് മേലെയാണ് അവർ കാർക്കിച്ചു തുപ്പുന്നത്. ചരിത്രമറിയാവാത്തവരെ ഓർമിപ്പിക്കാം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല, ഒന്നാം ലോക മഹായുദ്ധത്തിൽ…

ബിജെപിയുടെ ചില മിന്നും താരങ്ങൾ – ജനാധിപത്യ പോരാട്ടത്തിന്റെ പുതിയ മുഖങ്ങൾ

എനിക്ക് ശേഷവും ഞാൻ പിന്തുടരുന്ന മഹത്തായ ആശയം ഈ നാടിനും അത് വഴി ഈ ലോകത്തിനും വിളക്കാവണം . അല്ലാതെ എനിക്കും എന്റെ കുടുംബക്കാർക്കും ശേഷം ശേഷം പ്രളയം എന്ന ചിന്താഗതി നാശത്തിലേക്ക് മാത്രമുള്ള വഴിയാണ്.. ഒരു കോർപ്പറേറ്റ് കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന് മുന്നേ ആണെങ്കിലും ഒരു ബാങ്ക് ഒരാൾക്ക് ലോൺ കൊടുക്കുന്നതിനു മുന്നേ പോലും അതിന്റെ/ അയാളുടെ ” Successsion Plan ” മനസിലാക്കിയ ശേഷമേ മുന്നോട്ട് നീങ്ങൂ… ബിജെപി എന്ന പാർട്ടിയെ സംബന്ധിച്ച് Succession…

ഒരു കഥ ശൊല്ലട്ടുമാ?

— വാണി ജയതേ— പുരോഗതിയുടെ പാതയിൽ നാലരക്കൊല്ലം മുമ്പ് നമ്മുടെ രാജ്യം എങ്ങിനെയൊക്കെയായിരുന്നു? എന്നാൽ ഇന്ന് എവിടെയാണ് എന്ന് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? 1. ഗ്രാമീണ മേഖലയിലെ വൈദ്യുതീകരണം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷ്യമാക്കിയതിന്റെ തൊണ്ണൂറ്റഞ്ച് ശതമാനമാണ് നേടിയിരിക്കുന്നത്. (1) 2. ബാങ്കിംഗ് സേവനങ്ങളുടെ ലഭ്യത എത്രയോ വർദ്ധിച്ചിരിയ്ക്കുന്നു. ഇന്ന് തൊണ്ണൂറ്റമ്പത് ശതമാനത്തോളം കുടുംബങ്ങൾക്കും സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ട്. അതുവഴി സർക്കാർ സേവനങ്ങൾ ഇടനിലക്കാരുടെ കൈതൊടാതെ നേരിട്ട് അതിന്റെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നു. (2)  3.…

ചെഗുവേര – കാസ്ട്രോയുടെ വേട്ടപ്പട്ടി ചത്തിട്ട് അരനൂറ്റാണ്ട് !

— സുധീഷ് ശശിധരൻ— മരണം വരെയും പോരാടുക, ഒരു ബുള്ളറ്റ് തനിക്കായി ബാക്കി വക്കുക. ആവേശം ത്രസിപ്പിക്കുന്ന വാക്കുകൾ തന്നെ. ആ വാക്കുകൾ അക്ഷരാർഥത്തിൽ ശിരസ്സിലേറ്റി അൻപതോളം മനുഷ്യർ ബൊളീവിയൻ കാടുകളിൽ വിപ്ലവത്തിൻറെ പറുദീസ നേടാൻ മരിച്ചു വീണപ്പോൾ ആ വാക്കുകളുടെ ഉടമസ്ഥൻ രണ്ടു നിറതോക്കുകൾ കയ്യിലുണ്ടായിരുന്നിട്ടും ഒരു വെടിയുണ്ട പോലും ശത്രുവിന് നേരെ ഉതിർക്കാതെ സ്വന്തം ജീവന് വേണ്ടി കേഴുകയായിരുന്നു .”മരിച്ച എന്നെക്കാൾ നിങ്ങൾക്ക് ഉപയോഗം ജീവനുള്ള എന്നെയാണ്” എന്ന് പലകുറി കെഞ്ചി അവസാന നിമിഷം…

ശബരിമല :: കമ്മ്യൂണിസവും ഹിന്ദുമതവും നേർക്കുനേർ

— ബിനോയ് അശോകൻ — വൈദേശിക അധിനിവേശശക്തികൾ കീഴടക്കപ്പെട്ട തദ്ദേശീയരുടെ വിശ്വാസങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ലോക ചരിത്രത്തിൽ ഒട്ടും പുതുമയില്ലാത്ത കാര്യമാണ്. ആദ്യത്തെ അങ്കലാപ്പിന് ശേഷം കോൺഗ്രെസും ബിജെപിയും വരെ നിലപാട് മാറ്റാൻ നിർബന്ധിതമായ രീതിയിൽ പൊതുവികാരം ഉണർന്നപ്പോഴും പിണറായി വിജയൻറെ കമ്മ്യൂണിസ്റ്റ് സർക്കാർ കോടതി വിധി നടപ്പാക്കാൻ അതിശയകരമായ തിടുക്കം കാണിക്കുകയാണ് ചെയ്തത്. കോടതി വിധിപ്പകർപ്പ് ലഭിച്ച് അതൊന്ന് പഠിക്കാൻ പോലും നിൽക്കാതെ റിവ്യൂ ഹർജി നൽകില്ല എന്ന നിലപാടാണ് എടുത്തത്. ഇന്ന് 6th oct…

പ്രളയക്കെടുതിയും ഇടുക്കി ഡാമും കുറെ ചോദ്യങ്ങളും

— വിശ്വരാജ് വിശ്വ  — ആർത്തലച്ചു സർവ്വം സംഹരിക്കാനായി അലറി പാഞ്ഞു വരുന്ന വെള്ളം ചെറുതോണി ടൗണിലെ ആ കൊച്ചു പാലം ഒഴുക്കി കൊണ്ട് പോവുന്നതിനു മുന്നേ , തൊട്ടു മുന്നേ , ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അതിനെ മാറോടു ചേർത്ത് പിടിച്ചു സ്വന്തം ജീവനെ പേടിക്കാതെ ആ പാലം മുറിച്ചു കടന്ന ദേശീയ ദുരന്ത നിവാരണ സേന അംഗം മലയാളികളുടെ ആർത്തനാദത്തിനു ഒരു ആശ്വാസമായിരുന്നു.. … പക്ഷെ ആ സാഹചര്യം എങ്ങനെ ഉണ്ടായി എന്ന്…

ഇളയരാജയുടെ ഉയര്‍ത്തെഴുന്നേല്‍പ്പും മതപരിവര്‍ത്തന മാഫിയയും.

ഇക്കഴിഞ്ഞ മാര്‍ച്ചു മാസം സംഗീതജ്ഞനായ ശ്രീ ഇളയരാജ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിനിടയാക്കിയ വിഷയത്തെ സ്വരാജ്യയുടെ എഡിറ്റര്‍ ശ്രീ അരവിന്ദന്‍ നീലകണ്ഠന്‍ വിശകലനം ചെയ്യുന്നു മനുഷ്യചരിത്രത്തിന്മേലുള്ള മതപരിവര്‍ത്തന സംഘങ്ങളുടെ അവകാശവാദങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടവയാണ് എന്ന കാര്യം ഇളയരാജ ശക്തമായി ചൂണ്ടിക്കാണിച്ചിരിയ്ക്കുന്നു. അതിന്‍റെ പേരില്‍ അദ്ദേഹം തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. മഹാസംഗീതജ്ഞനായ ഇളയരാജ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ താല്‍പ്പര്യമുള്ള ഒരു വ്യക്തിയല്ല. അത്തരം നിസ്സാരകാര്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു നില്‍ക്കാറാണ് പതിവ്. എന്നിട്ടും, ഈയിടെ ഒരു വിവാദത്തിലേക്ക് അദ്ദേഹം വലിച്ചിഴയ്ക്കപ്പെട്ടു. ഇപ്പോള്‍ വളരെ പ്രചാരം കിട്ടിയ ഒരു വീഡിയോയില്‍ അദ്ദേഹം യേശുവിനെക്കുറിച്ച്…

സിപിഎം ജിഹാദികളുടെ മരണപ്പിടിയിൽ

രണ്ടായിരത്തിയഞ്ച് ജൂലായ് ഏഴാം തീയതി ബ്രിട്ടനെ പിടിച്ചുലച്ച ബോംബു സ്ഫോടനങ്ങൾ നടന്ന ദിവസമായിരുന്നു. ലണ്ടനിലെ തുരങ്ക റെയിൽ സർവീസായ ട്യൂബിൽ മൂന്നിടത്തും ഒരു ബസിലുമായി അനേകം സ്ഫോടനങ്ങൾ ഒരുമിച്ച് നടന്ന ദിവസം. ഒരു ഭാരതീയനും ഒരു ശ്രീലങ്കക്കാരനുമുൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള 52 ലണ്ടൻ നിവാസികൾ അന്ന് ക്രൂരമായി കൊല്ലപ്പെട്ടു. 3 പാകിസ്ഥാനി വംശജരായ ബ്രിട്ടീഷുകാരും ഇസ്ലാമിലേയ്ക്ക് മതപരിവർത്തനം ചെയ്ത ജമൈക്കയിൽ നിന്ന് വന്നയാളുമായിരുന്നു ചാവേറുകളായി ബോംബാക്രമണം നടത്തിയത്. നാടിനെ നടുക്കിയ അത്തരമൊരു ബോംബാക്രമണത്തെത്തുടർന്ന് ബ്രിട്ടീഷ് പത്രമായ…

മോദിയെ കൊലപ്പെടുത്താൻ ചാവേർ ബോംബ്.

— SK ഹരിഹരൻ — ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കാൻ മാവോയിസ്റ്റുകളുടെ പദ്ധതി മഹാരാഷ്ട്ര പൊലീസ് വിഫലമാക്കിയ വിവരങ്ങളാണ് ദേശീയ മാധ്യമങ്ങളിൽ ഇന്നലെയും ഇന്നുമായി നിറഞ്ഞത് . ഭീമ കൊറെഗോൺ ദളിത് സംഘർഷത്തിൽ നുഴഞ്ഞു കയറി വ്യാപകമായി കലാപമുണ്ടാക്കിയ കേസന്വേഷിച്ച മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തവരിൽ നിന്ന് പിടിച്ചെടുത്ത രഹസ്യ രേഖകളിൽ നിന്ന് ലഭിച്ചത് ഭാരതത്തെ ഉള്ളിൽ നിന്ന് ആക്രമിച്ചു തകർക്കാനുള്ള അതി ഭീകരമായ പദ്ധതിയുടെ ചുരുളുകളാണ്. പിടിച്ചെടുത്ത രഹസ്യ സന്ദേശത്തിൽ എം 4 റൈഫിളുകളും 40000 റൌണ്ട് വെടിയുണ്ടകളും…

“വൈദ്യരമ്മയും മെഡിക്കോ മാഫിയയും” – പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ

— അശോക് കർത്ത  — വൈദ്യരമ്മ, ലക്ഷ്മിക്കുട്ടിക്കു പദ്മപുരസ്കാരം കിട്ടിയതിൽ മെഡിക്കോകളുടെ വികാരപ്രകടനം കണ്ടാൽ അവരുടെ വീട്ടിലിരുന്ന പദ്മശ്രീ എടുത്തു സർക്കാർ ആ അമ്മയ്ക്കു കൊടുത്തപോലെ തോന്നും. അതിനവർ പറയുന്ന വെനം തിയറിയാണു അത്യുഗ്രവിഷം. ഡോക്ടറന്മാരുടെ ചീഞ്ഞമനസിൽ നിന്നും ഇറ്റുന്ന ആ വെനത്തിനു ആന്റിവെനമില്ല! കൈക്കൂലി വാങ്ങിയോ, മീൻകച്ചോടം നടത്തിയോ, അബ്കാരി ബിസിനസ്സ് ചെയ്തോ, ഗൾഫിൽപ്പോയോ അപ്പനപ്പുപ്പന്മാർ കാശുണ്ടാക്കി തലവരികൊടുത്തും, NRI ക്വോട്ടായിൽ കയറ്റിയും ഡോക്ടറന്മാരാക്കപ്പെടുന്നവരാണു ഭൂരിപക്ഷം ഡോക്ടറന്മാരും. യഥാർത്ഥ മെറിറ്റിൽ ഡോക്ടറന്മാരാകുന്ന എത്രപേർ കാണും കേരളത്തിൽ? മെറിറ്റിലൂടെ…

ശിവ ശാക്തേയ സങ്കൽപം

പ്രസാദ് പ്രഭാവതി ഡിസംബർ 25 ക്രിസ്തുമസ് ആണെന്ന് എല്ലാ ഹിന്ദുക്കൾക്കും അറിയാം, പക്ഷെ അടുത്ത ചൊവ്വാഴ്ച ഭഗവാൻ ശിവന്റെ ജന്മദിനം ആണെന്ന് എത്ര ഹൈന്ദവർക്കറിയാം ?? രണ്ടു ദിവസങ്ങൾക്ക് മുൻപ് വാട്സ് ആപ്പിൽ ഒരു സുഹൃത്തയച്ച സന്ദേശം ആണിത്. ജനിക്കാത്ത ശിവന് ജന്മദിനമോ എന്ന മറുചോദ്യം ഉടനെ ചോദിച്ചതും, നീ എല്ലാ വിശ്വാസങ്ങളെയും തിരുത്താൻ നടക്കൂ എന്നായി സ്നേഹിതൻ. ആദ്യമേ പറഞ്ഞോട്ടെ, വിശ്വാസങ്ങളെ തിരുത്താനല്ല മറിച്ച് വിശ്വാസപ്രമാണങ്ങളുടെ യാഥാർഥ്യം ഓരോരുത്തരും അറിയാൻ ശ്രമിക്കണം എന്നതുകൊണ്ടാണ് ഇത്തരം മറുചോദ്യങ്ങൾ…

കേരള വിദ്യാഭ്യാസനവോത്ഥാനത്തിന്റെ യഥാർത്ഥ ശിൽപ്പികൾ

— കാളിയമ്പി  — “വിദ്യാഭ്യാസരംഗത്തെ ജാതിവിവേചനം അവസാനിച്ചത് മിഷനറിമാരുടെ ഇടപെടൽ മൂലം…” കേരളാ മുഖ്യമന്ത്രിയായ ശ്രീ പിണറായിവിജയൻ ഒരു  കൃസ്ത്യൻ സഭയുടെ, വാർഷികാഘോഷത്തിനെത്തിയപ്പോൾ പണ്ട് പ്രസംഗിച്ചതാണ്. ഒരുപാടുകാലമായി സകലയിടത്തും നമ്മൾ കേൾക്കുന്ന ഒരു കാര്യമാണിത്. കേരളത്തിൽ വിദ്യാഭ്യാസം കൊണ്ടുവന്നത് മിഷനറിമാരാണ് എന്ന പ്രചണ്ഡപ്രചാരണം, ഇന്നാട്ടിലെ വിദ്യാഭ്യാസം മുഴുവൻ കത്തോലിക്കാ മിഷണറിമാർ തന്നതാണെന്ന് പല രീതിയിൽ പ്രചാരണം തുടങ്ങിയിട്ട് ഒരുപാട് കാലമായി. യഥാർത്ഥത്തിൽ കൃസ്ത്യൻ മിഷനറിമാരാണോ കേരളത്തിൽ ആധുനികവിദ്യാഭ്യാസവും നവോത്ഥാനവും ഉണ്ടാക്കിയത്? കപടചരിത്രങ്ങൾ എഴുതി പലരും പലതും പരമാവധി പ്രചരിപ്പിയ്ക്കുന്നതിനിടയിൽ ശരിയായ ചരിത്രത്തെപ്പറ്റി…

മാളികപ്പുറത്തമ്മയെ തോൽപ്പിക്കാനോ കന്നി അയ്യപ്പന്മാർ

പ്രസാദ് പ്രഭാവതി ശബരിമലയെ സംബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങളെ കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ തിരുത്തേണ്ടുന്ന ഒരു കഥയുണ്ട്. മാളികപ്പുറത്തമ്മയെ മഹിഷിയായി മാറ്റിയ കള്ളക്കഥ. “എരുമേലിയിൽ വെച്ച് മണികണ്ഠൻ മഹിഷി എന്ന രാക്ഷസിയെ വധിക്കുകയും, മഹിഷിയുടെ ശരീരത്തിൽ നിന്നും ശാപമോക്ഷം ലഭിച്ച ഒരു ദിവ്യാംഗന പുറത്തു വരികയും ചെയ്തു. തനിക്ക് ശാപമോക്ഷം നൽകിയതിന് മണികണ്ഠനോട് നന്ദി പറഞ്ഞ ആ സുന്ദരി തന്നെ വരിക്കണമെന്ന് അപേക്ഷിച്ചു. മറുപടിയായി തന്റെ ആവനാഴിയിൽ നിന്നും ഒരു ശരമെടുത്ത് എയ്ത മണികണ്ഠൻ, തന്നെ കാണാൻ കന്നി…

ഭാരതിയാർ എന്ന യഥാർത്ഥ പെരിയോർ

                          തമിഴ്‌നാട്ടിലെ ജാതീയതയ്‌ക്കെതിരായ പോരാട്ടങ്ങളെന്നു പറയുമ്പോഴേക്കും നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന മുഖം ആരുടേതാണ്? ഭാരതത്തെ വെട്ടി മുറിക്കാൻ പോലും അങ്ങേയറ്റത്തെ ഔൽസുക്യം കാണിച്ച , മുഖം കണ്ടാലൊരു സാത്വതിക സന്യാസിവര്യനെ ഓർമ്മിപ്പിക്കുന്ന ഈവി രാമസ്വാമിനായ്ക്കരുടെ മുഖമാണോ? എങ്കിലത്‌ തിരുത്തിക്കോളൂ. നായ്ക്കർ തന്റെ ‘സാമൂഹ്യ പരിഷ്ക്കരണങ്ങള്‍’ തുടങ്ങും മുൻപ്, തമിഴ്‌നാട്ടിലെ ജാതീയത, സ്ത്രീസമത്വം, ദേശീയത തുടങ്ങി നിരവധി വിഷയങ്ങളിൽ ഇടപെട്ടത് ഭാരതിയാരെന്ന…

ശാക്തേയ സങ്കൽപ്പവും ആരാധനയും

— പ്രസാദ് പ്രഭാവതി — അനാദിയിൽ ശൂന്യമായി കിടന്ന പ്രപഞ്ചത്തിൽ ഒരു സൂക്ഷ്മബിന്ദു സ്വയം രൂപം കൊള്ളുകയും, അത് സ്വയം വളരുകയും, പിന്നീട് ശബ്ദമായി മാറുകയും ജഗത് സൃഷ്ടിക്ക് നിദാനമാവുകയും ചെയ്തു. ഇത്തരം ഒരു മതസങ്കല്പവും ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ യുക്തിവാദികൾ മാത്രമല്ല ഒരുപക്ഷെ ഭക്തിവാദികൾ പോലും അംഗീകരിച്ചെന്നു വരില്ല. എങ്കിലറിയുക ദൃശ്യാദൃശ്യമായ സകലഭുവനവും മൂലപ്രകൃതി എന്ന സ്വയംഭൂവായ കേന്ദ്രശക്തിയിൽ നിന്നും രൂപപ്പെട്ടു എന്ന് സഹസ്രാബ്ദങ്ങൾക്ക് മുന്നേ കുറിച്ച് വെച്ചൊരു മതം ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. ശാക്തേയം.…

നീയല്ലോ സൃഷ്ടിയും

— രാജേഷ് സി പിള്ള —- സമീപകാലത്ത് വാർത്താ,സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ ഹൈന്ദവരെ തെറ്റി ധരിപ്പിച്ചു കൊണ്ടുള്ള മതം മാറ്റം. ആധ്യാത്മിക, മത വിഷയങ്ങളിൽ ഉദാസീനരായിത്തീർന്ന, ധർമ പഠനത്തിന് പ്രാധാന്യം നൽകാത്ത ഒരു ജനതയെ തെറ്റി ധരിപ്പിക്കാൻ എളുപ്പമാണ് എന്ന വസ്തുതയെ മുതലെടുത്താണ് പ്രസ്തുത മതം മാറ്റ സംഘങ്ങൾ പ്രവർത്തിക്കുന്നത്. സ്വന്തം മത തത്വങ്ങളെക്കുറിച്ച് അജ്ഞരായ ഹൈന്ദവരെ വശംവദരാക്കുവാൻ യുക്തിയുടെ മുഖംമൂടിയണിഞ്ഞു കൊണ്ടാണ് ഇവർ മസ്തിക പ്രക്ഷാളനങ്ങൾക്ക് തുടക്കം കുറിക്കുക. തുടർന്ന് ഹൈന്ദവരുടെ…

മഹാബലി വിജ്ഞാനം: പ്രൊഫസർ ജി ബാലകൃഷ്ണൻ നായർ

മഹാബലി വിജ്ഞാനം: പ്രൊഫസർ ജി ബാലകൃഷ്ണൻ നായർ (1999ലെ മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം) പ്രഹ്ളാദന്റെ ചെറുമകനാണു മഹാബലി. പ്രഹ്ളാദപുത്രൻ വിരോചനൻ. വിരോചനപുത്രൻ മഹാബലി. മൂന്നുപേരും വേദാന്ത ശാസ്ത്രമഭ്യസിച്ചു ബ്രഹ്മനിഷ്ഠരായി രാജ്യം ഭരിച്ച അസുര ചക്രവർത്തിമാർ. മഹാബലി പിതാവായ വിരോചനനിൽ നിന്നു തന്നെ ബ്രഹ്മതത്വം കുട്ടിക്കാലത്തേ ഗ്രഹിച്ചിരുന്നു. എങ്കിലും രാജ്യഭാരം കൈയ്യേറ്റതോടെ ആചാര്യനായ ശുക്രനിൽ നിന്ന് ഒരിയ്ക്കൽ കൂടി കേട്ടുറപ്പിച്ചിരുന്നു. എന്താണാചാര്യൻ പഠിപ്പിച്ച ബ്രഹ്മതത്വം? ബോധമാണു ബ്രഹ്മം. ബോധമേ ഇവിടെ നിലവിലുള്ളൂ. ബോധം മാത്രം. ഈ ജഗത്തു…

ചരിത്രത്തെ വില്ലുവണ്ടിയിലേറ്റിയ മഹാത്മാവ്.

ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും. ജാതിയുടെ പേരില്‍ അക്ഷരാഭ്യാസം നിഷേധിച്ചവര്‍ക്കെതിരെ അലയടിച്ച സമര കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് നിലം പതിച്ചത് സാമൂഹിക വിവേചനത്തിന്റെ നെടുങ്കൻ കോട്ടകളായിരുന്നു. മലയാള നവോത്ഥാനത്തിലേക്ക് ഹിന്ദുത്വ ദേശീയതയുടെ അശ്വമേധം നയിച്ചെത്തിയ ആ മഹാനാണ് സമൂഹം മഹാത്മാവാവെന്ന് സ്നേഹപൂർവ്വം വിളിച്ച മഹാത്മ അയങ്കാളി. അധ:സ്ഥിത ജന നവോത്ഥാന ചരിത്രത്തെ വില്ലുവണ്ടിയില്‍ തന്നെ പ്രതിഷ്ഠിച്ചു മഹാനായ അയ്യങ്കാളി. 2017 ആഗസ്ത് 28 മഹാത്മ അയ്യങ്കാളിയുടെ…

പൂതനയുടെ മാതൃവാത്സല്യം

— കൃഷ്ണകുമാർ — കന്യാകുമാരി ജില്ലയിലാണ് എന്‍റെ അച്ഛന്‍റെയും അമ്മയുടെയും തറവാടുകള്‍. കുട്ടിക്കാലത്ത് പലപ്രാവശ്യം അച്ഛന്‍റെ നാടായ കൊല്ലങ്കോട് പോയിട്ടുണ്ട്. അവിടത്തെ വിഖ്യാതമായ ഭദ്രകാളി മുടിപ്പുരയും, തൂക്കം എന്നറിയപ്പെടുന്ന ഉത്സവവുമായിരുന്നു  എന്നെ ഏറ്റവും ആകര്‍ഷിച്ചിരുന്ന ഘടകങ്ങളില്‍ ഒന്ന്. മലയാള തമിഴ് സംസ്ക്കാരങ്ങളുടെ മേളനം നിലനില്ക്കുന്ന, തിരക്കുകളില്ലാതെ ജീവിതങ്ങള്‍ ശാന്തമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഗ്രാമങ്ങളാണ് കന്യാകുമാരി ജില്ലയില്‍ കാണാന്‍ കഴിയുക. പറമ്പില്‍ ജോലിക്ക് വരുന്ന പനകയറ്റ തൊഴിലാളിയായ തങ്കയ്യനുമായി വിശേഷങ്ങള്‍ പങ്കു വച്ചിരുന്നതും, അദ്ദേഹത്തിന്‍റെ കഥനങ്ങളിലൂടെ ആ നാടിന്‍റെ പല…