കമലും കമാലുദ്ദീനും , പിന്നെ രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റും

സുപ്രിം കോടതിയുടെ വിധിയെ തുടർന്ന് ഇന്ത്യാ മഹാരാജ്യത്തുടനീളം സിനിമ തിയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം കേൾപ്പിക്കണം എന്നും, ആ സമയം ദേശീയ ഗാനത്തോട് ബഹുമാനപൂർവ്വം പ്രേക്ഷകർ പെരുമാറണം എന്നുമുള്ള ചട്ടം പുറത്തു വന്നിട്ട് ഏറെയൊന്നുമായില്ല. സ്വാഭാവികമായും വിധിയോട് യോജിപ്പും ,വിയോജിപ്പും വന്നു തുടങ്ങി . പ്രശസ്ത സിനിമ സംവിധായകൻ കമാലുദ്ദീൻ എന്ന കമൽ വിധിയോട് വിയോജിച്ചു കൊണ്ട് പ്രസ്താവനയിറക്കി. കമ്യൂണിസ്റ്റ് രാജ്യമോ , മത രാജ്യമോ അല്ല ജനാധിപത്യ രാജ്യമാണ് ഭാരതം എന്നതുകൊണ്ടു തന്നെ…