ജനമനസ്സുകളുടെ അധിനായകനായ ഭാഗ്യവിധാതാവ്

— കാളിയമ്പി  — “ജനഗണമന” – ദേശീയ ഗാനത്തിന്റെ യഥാർത്ഥ ചരിത്രം  ശതകോടിക്കണക്കിനു ഭാരതീയരുടെ, തലമുറകൾ നെഞ്ചിൽക്കൊണ്ട വികാരമാണ് ജനഗണമന അധിനായകനു പാടുന്ന ജയം. രാഷ്ട്രത്തിന്റെ നിലനിൽപ്പിനെ ദ്യോതിപ്പിയ്ക്കുന്ന എന്തിനെയായാലും കൃത്യമല്ലാത്ത ഗൂഡാലോചനാവാദങ്ങൾ കൊണ്ട് ആക്രമിയ്ക്കുകയെന്ന ശീലം പലകാലങ്ങളിലായി നാം കാണുന്നുണ്ട്. ജനഗണമന ഇനിയിപ്പൊ എവിടെ പാടിയിരുന്ന ഗാനമായാൽപ്പോലും ഈ ദേശത്തിന്റെ ദേശീയഗാനമായിരിയ്ക്കുന്നടത്തോളം കാലം അതീ രാഷ്ട്രത്തെ പ്രതിനിധീകരിയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ അതെന്താണെന്നോ, അതിന്റെ ചരിത്രമെന്താണെന്നോ ഒരു വിശദീകരണത്തിന്റേയും ആവശ്യമില്ല. എന്നാലും എന്താണ് ജനഗണമനയെന്ന ഗാനത്തിന്റെ ചരിത്രമെന്നൊന്ന് നോക്കാം.…

ഖാദിയും മോദിയും

— ശങ്കു ടി ദാസ് — രണ്ടു ചോദ്യങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഖാദിയും മോഡിയും തമ്മിൽ എന്താണ് ബന്ധം? ഖാദി കലണ്ടറിൽ ഗാന്ധിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കപെടാൻ മോഡിക്ക് എന്താണ് അവകാശം? ഇതിന് രണ്ടിനും ഉത്തരം പറയാൻ ശ്രമിക്കും മുമ്പ് മൂന്നാമതായൊരു മറുചോദ്യം കൂടിയുണ്ട്. ഖാദിയും ഗാന്ധിയും തമ്മിൽ എന്താണ് ബന്ധം? ചർഖ കണ്ടു പിടിച്ചത് മഹാത്മാ ഗാന്ധിയല്ല. ഏറ്റവും ചുരുങ്ങിയത് അഞ്ചാം നൂറ്റാണ്ട് മുതലെങ്കിലും ചർഖ ഇവിടുണ്ട്. അതിനും വളരെ മുൻപ് തന്നെ സ്പിൻഡിൽ (റാട്ടുസൂചി) പോലുള്ള ലഘു…

ഗാന്ധിജിയും മതപരിവര്‍ത്തനവും പുന:പരിവര്‍ത്തനവും

  നിരവധി ചർച്ചകളിലൂടെ ഇപ്പോൾ, ഹിന്ദു മതത്തിലേക്കുള്ള പുന:പരിവർത്തനമായ ‘ഘർ വാപസി’ കടന്നു പോകുന്നു. ചർച്ചകൾ പൊതുവിൽ നടക്കുന്നത്, പുന:പരിവർത്തനം ഒരു സാമൂഹികവും ക്രിമിനലുമായ കുറ്റം എന്നുള്ള രീതിയിൽ ആണ്. പക്ഷേ, ആ ചർച്ചകൾ ഇന്നലെ ടി. വി. ചാനലുകളിൽ കണ്ട നിരവധി ഭവനങ്ങളിൽ ഉണർത്തിയ ചോദ്യം “പുന:പരിവർത്തനം തെറ്റെങ്കിൽ വർഷങ്ങളായി ഇന്നുവരെ നടന്നുവന്നിരുന്ന, ക്രൈസ്തവ-ഇസ്ലാം മതങ്ങളിലേക്കുള്ള മതപരിവർത്തനം,- നിരവധി വാഗ്ദാനങ്ങളും വിവാഹകാരണങ്ങളും ഉൾപ്പെടെയുള്ളവ- തെറ്റും കുറ്റകരവും ആയിരുന്നില്ലേ” എന്നുള്ളതാണ്. ഘർ വാപസിയുടെ ഏറ്റവും വലിയ ഇമ്പാക്റ്റ്…

കോടികള്‍ മറിയുന്ന മായാജാലം: തൊഴിലുറപ്പ് പദ്ധതി

 MNREGA അഥവാ മഹാത്മാ ഗാന്ധി നാഷനല്‍ റൂറല്‍ എംപ്ലോയ്‌മെന്‍റ് ഗാരന്‍റീ ആക്ട് എന്ന നിയമത്തിന്റെ കീഴില്‍, വര്‍ഷത്തില്‍ നൂറു ദിനം, തൊഴില്ലായ്മയാല്‍ വീര്‍പ്പ് മുട്ടുന്ന തൊഴിലാളികള്‍ക്ക് ദിനം പ്രതി അതാത് സംസ്ഥാനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള മിനിമം കൂലി പ്രകാരം ഉള്ള തൊഴില്‍ ഉറപ്പാക്കല്‍ എന്നതാണു പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്ന ബഹുഭൂരിപക്ഷം തൊഴിലാളികളും വര്‍ഷത്തില്‍ മൂന്നു മാസത്തോളം പല കാരണങ്ങള്‍കൊണ്ടു തൊഴില്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരു രാജ്യമാണ് ഭാരതം. പ്രത്യേകിച്ചും മറ്റ് സംസ്ഥാനങ്ങളില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ…