നാം ചോദ്യങ്ങൾ ചോദിക്കാൻ മറന്നുതുടങ്ങിയതെന്ന്?

സുധീഷ് ശശിധരൻ എന്നാണ് നാം ചോദ്യങ്ങൾ ചോദിക്കാൻ മറന്നു തുടങ്ങിയത് ? അതിരുകളോ പരിധികളോ ഇല്ലാത്ത ജീവിതവും ചോദ്യോത്തരങ്ങളുടെ അനന്ത സാദ്ധ്യതകളും മുന്നോട്ടുവച്ച ജീവിത രീതിയാണ് ഹിന്ദു ധർമ്മം. ഉത്തരവുകൾ കൊണ്ടല്ല ഉത്തരങ്ങൾ കൊണ്ടാണ് ആശയങ്ങൾ മനസ്സുകളിൽ ഉറപ്പിക്കേണ്ടത് എന്ന് പലവുരു പറഞ്ഞു പഠിപ്പിച്ച ആ മഹത്തായ ആ ധർമ്മം ചോദ്യോത്തരങ്ങൾക്ക് സാദ്ധ്യതയില്ലാത്ത പ്രത്യയശാസ്ത്രങ്ങളുമായി തുറന്ന പോരിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കയാണ്. ഈ ലോകത്തിലെ സർവ്വ നൻമയും എന്നിലേക്ക് പ്രവഹിക്കട്ടെ എന്ന് പ്രാർത്ഥിച്ച , കയറി വന്നവർക്കൊക്കെ ഭക്ഷണവും താമസവും…