പ്രശാന്ത് ഭൂഷന് ഒരു തുറന്ന കത്ത്. ( അഭിനവ മാനവവാദികള്‍ക്കും)

i exist

i exist

കശ്മീര്‍ ഹിന്ദുക്കളെ സ്വന്തം ഭൂമിയില്‍ നിന്നും ആട്ടിയിറക്കി ഇന്നത്തേക്ക് ഇരുപത്തി നാല് വര്ഷം തികയുന്നു. ഡല്‍ഹിയുടെ തെരുവോരങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും പട്ടിണി പാവങ്ങളായി ഉറങ്ങാന്‍ വിധിക്കപ്പെട്ട ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ജനസമൂഹത്തിന്റെ വിധിയെഴുതിട്ടു ഇന്ന് ഇരുപത്തി അഞ്ചുവര്‍ഷം തികയുന്നു. “പണ്ടിട്ടുകളെ കൊന്നിടും ഞങ്ങള്‍ സ്ത്രീകളെ പ്രാപിച്ചിടും ഞങ്ങള്‍”(1) എന്ന് തുടങ്ങി മതപരമായ തക്ബീര്‍ വിളികളില്‍ കശ്മീര്‍ ഭീതിയില്‍ ആണ്ട ആ കാളരാത്രികള്‍ ഇന്നും കശ്മീരിലെ ഹിന്ദുക്കള്‍ക്ക് പേടിസ്വപ്നമാണ്. കശ്മീരിന്റെ എല്ലാ തെരുവോരങ്ങളിലും പ്രത്യക്ഷപ്പെട്ട ഫത്വ(2) ഇന്നും വംശീയ ഉണ്മൂലനത്തില്‍ നിന്നും രക്ഷപ്പെട്ട  പണ്ടിട്ടുകളെ ഭീതിയിലാഴ്ത്തുന്നു. സ്വന്തം സഹോദരിയെ മരമില്ലിന്റെ ഈര്ച്ചവാളില്‍ മുറിച്ചു മാറ്റുമ്പോള്‍ നിസ്സഹായനായി നോക്കി നില്ല്കേണ്ടി വന്ന സഹോദരന്‍, (4)സ്വന്തം അധ്യാപികയെ ക്രൂരമായി ബലാല്‍സംഘം ചെയ്ത വികാരത്തിനെ എത്രിക്കാന്‍ കഴിയാതെ കണ്ണീരില്‍ ആടിയ ജനത(5). അയ്യായിരത്തോളം വര്ഷം പഴക്കമുള്ള സംസ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ ഒന്നൊന്നായി ഉണ്മൂല്ലനം ചെയ്യുമ്പോഴും നിസ്സഹായനായ് നോക്കി നില്‍ക്കേണ്ടി വന്ന ജനത.സ്വന്തം സംസ്കാരത്തിന്റെ തിരുശേഷിപ്പുകളായ ക്ഷേത്രങ്ങള്‍ ഓരോന്ന് തകര്‍ന്നു വീഴുമ്പോഴും നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്ന ജനത. ഔദ്ധ്യോധികമായി 208 ക്ഷേത്രങ്ങളാണ് കാശ്മീരില്‍ നശിപ്പിക്കപ്പെട്ടിട്ടുള്ളത്. (6)

കൂട്ടക്കൊല ചെയ്യപ്പെട്ട ജനത

കൂട്ടക്കൊല ചെയ്യപ്പെട്ട ജനത

ക്രൂരതകളുടെ, വംശീയ ഉന്മൂലനത്തിന്റെ,വേദനകളുടെ  ഏഴു നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും സഹനത്തിന്റെ പാത പിന്തുടരുന്ന കശ്മീരിലെ ഹിന്ദുക്കള്‍ ഒരു പ്രകോപനത്തിന്റെ പേരില്‍ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്ന വംശങ്ങള്‍ക്കു കൊടുക്കുന്ന മറുപടി സഹനത്തിന്റെയും ശാന്തിയുടെയും മറുപടിയാണ്. ഇത്രയും ക്രൂരതകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടും ആയുധമെടുക്കാതെ എല്ലാം സഹിക്കുന്ന ആ സംസ്കാരം അതിനെ നശിപ്പിക്കാതിരിക്കേണ്ടത് ഏതൊരു ദേശസ്നേഹിയുടെയും കടമയാണ്. ഈ വേളയില്‍ കശ്മീരിലെ വേദനകള്‍ അനുഭവിച്ച ഒരു ഹിന്ദുവിന്റെ തുറന്ന കത്ത് പ്രസിദ്ധീകരിക്കുന്നു.

 

 

 

 

 

ശ്രീ പ്രശാന്ത് ഭൂഷന്‍,

ആദ്യമേ തന്നെ ഞാന്‍ എന്നെക്കുറിച്ച് പറയട്ടെ? ഞാനൊരു വലതുപക്ഷക്കാരനോ ഇടതുപക്ഷക്കാരനോ മധ്യപക്ഷക്കാരനോ അല്ല, ഞാന്‍ ഇന്ത്യ മഹാരാജ്യത്തിലെ നൂറ്റി ഇരുപതു കോടി ജനങ്ങളില്‍ ഒരാള്‍ മാത്രം, എന്റെ ദേശം കശ്മീര്‍ ആണ്. ഞാന്‍ കശ്മീരിന്റെ സ്വന്തം സംസ്കാരത്തിന്റെ , അയ്യായിരത്തിലധികം  വര്‍ഷത്തിന്റെ സംസ്കാര പാരമ്പര്യമുള്ള ഒരു സംസ്കാരത്തിന്റെ പിന്തലമുരക്കാരനാണ്. ജൂതമതത്തെക്കാളും ക്രിസ്ത്യന്‍ മതത്തെക്കാളും ഇസ്ലാം മതത്തെക്കാളും എത്രയോ പഴക്കമുള്ള സംസ്കാരത്തിന്റെ പിന്തലമുറക്കാരന്‍.കഴിഞ്ഞ ഏഴു നൂറ്റാണ്ടുകള്‍ക്കിടയില്‍ ഞങ്ങള് അനുഭവിച്ച അധിനിവേശവും കൂട്ടക്കുരിതികളും ക്രൂരതകള്‍ മൂലവും ഞങ്ങള്‍ ഇന്ന് നാമമാത്രമായ അഞ്ചുലക്ഷം കവിയാത്ത ഒരു ന്യൂനപക്ഷവിഭാഗമായി മാറിയിരിക്കുന്നു.എങ്കിലും 1947 ആഗസ്റ്റ്‌ 15 നു ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഞാനും ആഹ്ലാദിച്ചു, എന്റെ ബാരാമുള്ളയിലെ സഹോദരീ സഹോദരന്മാര്‍ കൂട്ടക്കൊലക്കും ബലാല്‍ സംഘത്തിനും ഇരയായപ്പോള്‍ ഞാന്‍ പകച്ചു നിന്ന് പോയി, ഒന്നും ചെയ്യാന്‍ ആവാതെ. കശ്മീര്‍ മഹാരാജാവ് ഇന്ത്യയുമായി ലയിക്കുന്നതായി തീരുമാനിക്കുന്നത് വരെ ഈ അങ്കലാപ്പില്‍ നിന്നും മുക്തനാവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ആ ദിവസം മുതല്‍ ഇന്ന് വരെ ഒരു പരിഭാവും ഇല്ലാതെഒരു മുന്വിധിയും ഇല്ലാതെ എന്റെ രാജ്യത്ത് എന്റെ വര്‍ഗ്ഗത്തിന്റെ ഉന്മൂലനം നടക്കുമ്പോഴും അത് നടത്തിയവര്‍ അത് നിഷേധിക്കുമ്പോഴും ഞാന്‍ ജീവിക്കാന്‍ തീരുമാനിച്ചു.

എങ്കിലും ഈയടുത്തു താങ്കള്‍ നടത്തിയ പ്രസ്താവന (ലിങ്ക്) എന്നെ അക്ഷരാത്ഥത്തില്‍ വേദനിപ്പിച്ചു. ഇതുപോലുള്ള പരാമര്‍ശം ഞാന്‍ മുന്‍പ് “സ്വയം പ്രഘ്യാപിത സന്നദ്ധ പ്രവര്‍ത്തക”യായ സൂസന്ന അരുന്ധതി രോയിയില്‍ നിന്നും കേട്ടിരുന്നു. ഒരു ഇംഗ്ലീഷ് പുസ്തകം എഴുതിയത് കൊണ്ടും അതിനു ഒരവാര്‍ഡ് ലഭിച്ചത് കൊണ്ടും ഇന്ത്യാ രാജ്യത്തിന്റെ ഭാരം മുഴുവനും സ്വന്തം ചുമലില്‍ ഏറ്റിയ സ്ത്രീ. ഈ സ്ത്രീ എഴുതിയ ഈ പുസ്തകം വല്ല പ്രാദേശിക ഭാഷയില്‍ ആയിരുന്നെങ്കില്‍ സ്വന്തം നാട്ടിലെ തന്നെ ആളുകള്‍ ഈ സ്തീയെ തിരിച്ചറിയില്ലായിരുന്നു. ഞാനും എഴുതിയിട്ട് പുസ്തകങ്ങള്‍ മനോഹരമായ ഉറുദു ഭാഷയില്‍ ഏഴു പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അതില്‍ ചിലവ (Adhoore Chehre,Waraq Waraq Ayeena-Deepak Budki Shaksiyat Aur Fun,Deepak Budki Ki Afsana Nigari,Chinar Ke Panje,). താങ്കളുടെ ഈ പ്രസ്താവന എന്നെ ആഴത്തില്‍ വിഷമിപ്പിച്ചു, എന്തെന്നാല്‍ താങ്കള്‍ അംഗമായിരുന്ന അണ്ണാ ഹസാരെ ടീമില്‍ നിന്നും എനിക്ക് വളരെ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. അണ്ണാ ഹസരെയേ ഞാന്‍ ആധുനിക ഇന്ത്യയുടെ രക്ഷകന്‍ ആയി ആണ് കാണുന്നത്.ഞാന്‍ ഒരിക്കല്‍ കൂടി എന്റെ പൈതൃകത്തെ കുറിച്ച് പറയട്ടെ? ഞാന്‍ കശീരിന്റെ തദ്ദേശീയ സംസ്കാരത്തിന്റെ പിന്തലമുരക്കരനാണ്. കശ്മീരിന്റെ ഹിന്ദു പൈതൃകത്തിന്റെ പിന്തലമുരക്കാരന്‍. അത് മാത്രമല്ല. ഈ പറയുന്ന ജമ്മു കാശ്മീരു, കശ്മീര്‍ മുസ്ലീങ്ങളുടെ മാത്രം കുത്തകയല്ല. മറിച്ചു അവിടെ ദോഗ്രകളും സിഖുകാരും,ബുധധര്മാനുയായികളും, ക്രിസ്ത്യാനികളും ഉള്ള ദേശമാണ്‌. കശ്മീര്‍ മുസ്ലീങ്ങളുടെ ഇടയില്‍ തന്നെ വിവിധ വര്‍ഗ്ഗങ്ങളും വിഭാങ്ങളും ഉണ്ടെന്നു കൂടി സൂചിപ്പിക്കട്ടെ. സുന്നികളും, ഷിയാക്കളും, ഗുജ്ജരുകളും, അഹ്മദീയക്കാരും,അന്യോനം കാണാത്ത കാര്‍ഗിലെയും ലഡാക്കിലെയും മുസ്ലീങ്ങളും എല്ലാം ഈ പറയുന്ന മുസ്ലീം എന്ന വിഭാഗത്തില്‍ പെടുന്നവയാണ്.താങ്കള്‍ ഹിതപരിശോദനയെ കുറിച്ച് പറയുമ്പോള്‍ ഈ വിഭാഗങ്ങളെ മുഴുവനും അവഗണിക്കുന്നു.ഈ ഹിതപരിശോടന നടത്തുമ്പോള്‍  തീര്‍ച്ചയായും ഇന്ത്യ,പാക്കിസ്ഥാന്‍, ജമ്മു കശ്മീര്‍ സംസ്ഥാനം എന്നീ സ്ഥലങ്ങളെ മുഴുവനും പരിഗണിക്കേണ്ടി വരും. താങ്കള്‍ക്കരിയാമായിരിക്കും, പാക്കിസ്ഥാന്‍ ജമ്മു കശ്മീരിന്റെ ഭാഗമായിരുന്ന ഗില്‍ജിത്, സ്കര്‍ദു , ഹുന്സ, നഗര്‍,ബാലിസ്താന്‍ എന്നിവടങ്ങളിലെ ചില പ്രദേശങ്ങള്‍ പാക്കിസ്ഥാന്‍ കൈയടക്കി വച്ചിരിക്കുകയും കൂടാതെ ചില ഭാഗങ്ങള്‍ തന്ത്രപരമായി ചൈനയുടെ സ്വാധീനത്തില്‍ വച്ചിരിക്കയും ചെയ്തിരിക്കുന്നു. ഇന്ത്യയെ എല്ലാ ഭാഗത്ത്‌ നിന്നും വളയുക എന്ന തന്ത്രപരമായ ഉദ്ദേശം കൂടി ഉണ്ട് ഇതിനുപിന്നില്‍. മറ്റുള്ള ഭാഗങ്ങളെല്ലാം കൂടി ആസാദ് കശ്മീര്‍ എന്ന പ്രദേശമാക്കി മാറ്റിയിരിക്കുന്നു, ഈ പ്രദേശത്തെ ജനങ്ങ കഴിഞ്ഞ അറുപതു വര്‍ഷമായ് സ്വാതന്ത്ര്യമേന്തെന്നു അര്ഞ്ഞിട്ടില്ല മറുഭാഗത്തെ കാഷ്മീരോ ? ( ജമ്മു കശ്മീര്‍) എല്ലാ വിധ സ്വാതന്ത്ര്യത്തോടു കൂടിയും ജീവിക്കുന്നു. ഇവിടെ ആരാധാനാ സ്വാതന്ത്ര്യവും ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. ഹിതപരിശോദനയുടെ നിര്ധേശത്തിലെ പ്രധാന ഭാഗമായിരുന്നു കശ്മീരിലെ അന്തരീക്ഷം കലുഷിതമല്ലാത്ത വംശീയ ഉന്മൂലനം ഇല്ലാത്ത സമയത്ത് ഹിതപരിശോദന നടത്തും എന്നത്. പാക്കിസ്ഥാന്റെ കൈവശത്തെ കശ്മീരിലെ അന്യവിഭാഗങ്ങങ്ങളെ ഉന്മൂലനം ചെയ്തു കഴിഞ്ഞതിനു ശേഷമാണോ താങ്കള്‍ ഹിതപരിശോദനയെ പറ്റി പറയുന്നത്? ആസാദ് കാശ്മീരില്‍ ഹിന്ടുവിന്റെയോ ബുദ്ധ മതക്കരുടെയോ സിഖുകാരുടെയോ ഒരടയാളം പോലും അവശേഷിക്കാതെ ഉന്മൂലനം ചെയ്ത ഈ സമയത്ത് ഇവിടെ ഹിതപരിശോധന സാധ്യമാണോ? കശ്മീര്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഈ മൂന്നു വിഭാഗങ്ങളെയും തീവ്രവാദത്തിന്റെ മറവില്‍ വംശീയ ഉന്മൂലനം ചെയ്ത ഈ വേളയില്‍ ഇവിടെ ഹിതപരിശോദന ധാര്‍മികമായി സാധ്യമാണോ?

എങ്കിലും ഞാന്‍ താങ്കളുടെ വാക്കുകള്‍ അംഗീകരിക്കാം, എനിക്ക് താങ്കളുടെ ഈ നിര്‍ദേശത്തിന്റെ പൊരുള്‍ മനസ്സിലായാല്‍.കശ്മീരിലെ വിഘടനവാദികള്‍ ദിവസേനെ എന്നവണ്ണം ഉറപ്പിച്ചു പറയുന്നു “ഞങ്ങള്‍ മുസ്ലീം ആണ്, ഞങ്ങള്‍ക്കും മുസ്ലീം ഭരണകൂടമായ പാക്കിസ്ഥാന്റെ ഭാഗമായോ അല്ലെങ്കില്‍ സ്വതന്ത്രമായ ഇസ്ലാമിക നിയമം ഉള്ള , ഇസ്ലാം ഔദ്യോഗിക മതമായുള്ള സ്വതന്ത്ര സംസ്ഥാനം വേണമെന്ന്. അതിന്നര്‍ത്ഥം നമ്മള്‍ വീണ്ടും ദ്വിരാഷ്ട്ര വാദം അംഗീകരിക്കുന്നു എന്നാണു. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇവിടെ രാജ്യം ഒരിക്കല്‍ പകുത്തു കഴിഞ്ഞു, ഇനിയും മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം പകുത്തു കൊടുക്കനമെന്നാണോ താങ്കള്‍ പറഞ്ഞു വരുന്നത് ? ഇത് അംഗീകരിച്ചാല്‍ നമ്മള്‍ നമ്മുടെ രാഷ്ട്രശില്പ്പികളുടെ നിര്‍ദേശത്തെ മറികടന്നു കൊണ്ട് 1947 ഇല്‍ പാക്കിസ്ഥാന്‍ രൂപീകരിച്ചതിനു സമാനമായി വീണ്ടും ഒരു മതരാഷ്ട്രം നിര്‍മിക്കാന്‍ അനുവധി കൊടുക്കുന്നു എന്നാണു. ഈ വേളയില്‍ താങ്കളെ ഞാന്‍ മറ്റു ചില കാര്യങ്ങളെ കുറിച്ച് കൂടി സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഈ വേളയില്‍ താങ്കളുടെ ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ എന്റെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ നടക്കുന്ന വിഘടന പ്രവര്‍ത്തനങ്ങളെ അത് എങ്ങിനെ ബാധിക്കും എന്ന് താങ്കള്‍ ആലോചിച്ചോ? പഞ്ചാബ്, തമിള്‍ നാട്, നാഗാലാണ്ട്, ആസാം, മിസോറം, മണിപൂര്‍, അരുണാചല്‍, സിക്കിം മുതലായ സംസ്ഥാങ്ങളിലെ “പ്രത്യേക രാജ്യ”ത്തിനു വേണ്ടിയുള്ള തീവ്രവാദ പ്രവത്തനങ്ങളെ ഇത് ആക്കം കൂട്ടില്ലേ? സിഖുകാര്‍ക്ക് സിഖുകാരുടെ രാജ്യവും തമിഴര്‍ക്കു അവരുടെ രാജ്യവും, ആസാം, മണിപ്പൂര്‍, നാഗാലാണ്ട്, മിസോറം മുതലായ സംസ്ഥാങ്ങള്‍ക്ക് ക്രിസ്ത്യാനികളുടെ രാജ്യവും അരുണാചല്‍ പ്രദേശിനെ ചൈനയുടെ ഭാഗവും ആക്കിയാല്‍ പിന്നെ ഭാരതം എന്ന രാജ്യം ബാക്കി ഉണ്ടോ? ഇന്ത്യയുടെ ആത്മാവ് ബാക്കിയുണ്ടോ? താങ്കളും ഞാനും ഗര്‍വ്വോടെ പാടുന്ന ദേശീയ ഗാനം ബാക്കി ഉണ്ടോ? ഗാന്ധിജിയും ഭഗത് സിംഗും നേതാജിയും തിലകനും നിര്‍മിച്ച  ഇന്ത്യ പിന്നെ ബാക്കി ഉണ്ടോ ? ഈ സംസ്ഥാനങ്ങളിലെ ഭരണതിലിരിക്കുന്നവരുടെ പിടിപ്പു കേടുകൊണ്ട് സംഭവിച്ച മൂഡത്വങ്ങള്‍ താങ്കളെ പോലെയും സൂസന്നാ റോയിയെ പോലുള്ളതുമായ വ്യക്തികള്‍ എസി റൂമിന്റെ ശീതള ചായയില്‍ ഇരുന്നു കൊണ്ട് എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ മാറുമോ ?

ഞാന്‍ കുറച്ചു കൂടി ആഴത്തില്‍ ചോദിക്കട്ടെ? താങ്കളോ താങ്കളുടെ സ്നേഹിതാ റോയിയോ ടിബറ്റിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചോ ടിബറ്റില്‍ ഹിതപരിശോധന നടത്തുന്നതിനെ കുറിച്ചോ എന്തുകൊണ്ട് അഭിപ്രായമൊന്നും പറയുന്നില്ല? എന്ത് നടപിയാണ് താങ്കളും സ്നേഹിതയും ശ്രീലങ്കന്‍ സൈന്യം ശ്രീലങ്കയിലെ തമിഴരെ ഉന്മൂലനം ചെയ്തപ്പോള്‍ എടുത്തത്? താങ്കള്‍ക്കും അരുനധതിക്കും കൊളംബോയില്‍ പോയി ശ്രീലങ്കയിലെ തമിഴരെ ഉന്മൂലനം ചെയ്യുന്നതിനെതിരെ പ്രതിഷേധിചു കൊണ്ട് അറസ്റ്റ് കൈവരിക്കാംയിരുന്നില്ലേ? പക്ഷെ താങ്കളത്‌ ചെയ്യില്ല, എന്തെന്നാല്‍ താങ്കളുടെ വാക്ക് കേള്‍ക്കാന്‍ ആരുമുണ്ടാവില്ല. അങ്ങിനെ ഒന്ന് പറഞ്ഞെങ്കില്‍ , ചെയ്തെങ്കില്‍ താങ്കളെ അവര്‍ അപ്രത്യക്ഷ്മാക്കിയേനെ. പക്ഷെ ഇന്ത്യയില്‍ താങ്കള്‍ക്ക് ഇതുപോലെ തോന്ന്യാസങ്ങള്‍ വിളിച്ചു പറയാന്‍ കഴിയും അത് ആഘോഷിക്കാന്‍ മാധ്യമങ്ങളും കൂടെ ഉണ്ടാവും അവര്‍ക്ക് തങ്ങളുടെ rating കൂട്ടുക എന്നതില്‍ കവിഞ്ഞു വേറെ ഒരു താല്പര്യവുമില്ല, താങ്കളുടെ ഈ “മനുഷ്യാവകാശ ചിന്തകള്‍” അവര്‍ അങ്ങിനെ ആഘോഷിക്കും. താങ്കളും താങ്കളുടെ സ്നേഹിത സൂസന്നയും വീണ്ടും ജനങ്ങളെ ആയുധം എടുക്കുനതിനു പ്രേരിപ്പിക്കും.

ഞാന്‍ താങ്കളുടെ വിശാല മനസ്സിനെയും മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള വേവലാതിയേയും മനസ്സിലാക്കുന്നു. ഞാനൊന്നും ചോദിച്ചോട്ടെ? താങ്കള്‍ ഈ ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ എത്ര തവണ കശ്മീര്‍ ഹിന്ദുക്കളുടെ ( പണ്ടിട്ടുകളുടെ) അഭയാര്തിക്യാംപ് സന്ദര്‍ശിച്ചിട്ടുണ്ട്? താങ്കളുടെ സ്വന്തം കൈയില്‍ നിന്നും ഈ വിഭാഗത്തിന് എന്ത് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്? എത്ര കാശ്മീരി പണ്ടിട്ടുകളെ അവര്‍ക്ക് ജീവിക്കാന്‍, താമസിക്കാന്‍ സ്ഥലമില്ലാതെ തെരുവോരങ്ങളില്‍  കിടക്കുമ്പോള്‍ താങ്കള്‍ താങ്കളുടെ സ്വന്തം വീട്ടില്‍ അഭയം നല്‍കിയിട്ടുണ്ട്?  ഈ കാര്യങ്ങളൊന്നും താങ്കള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ഈ മനുഷ്യാവകാശത്തെ കുറിച്ച് ഇങ്ങനെ ഭോഷ്ക് വിളിച്ചു പറയാനുള്ള ധാര്‍മിക അവകാശം പോലും താങ്കള്‍ക്കില്ല !
പറയേണ്ട ആവശ്യമില്ല എന്നാലും പറയാം, അമേരിക്കയും യൂരോപ്പന്‍ രാജ്യങ്ങളും തങ്ങള്‍ കാണിച്ച ക്രൂരതകള്‍ മനസ്സിലാക്കി ജൂതരെ ലോകത്തിന്റെ പല കോണുകളില്‍ നിന്നും സംരക്ഷിച്ചു കൊണ്ടുവന്നു അവര്‍ക്ക് പ്രത്യേക രാജ്യം നിര്‍മിച്ചു നല്‍കുകയും അവരെ മരുഭൂമി പ്രദേശത്തെ മറ്റുള്ള രാജ്യങ്ങളുടെ അക്രമങ്ങളില്‍ നിന്നും രക്ഷിക്കുകയും ചെയ്തു. ചുരുക്കി പറഞ്ഞാല്‍ താങ്കള്‍ കശ്മീര്‍ ഇന്ത്യയില്‍ നിന്നും വേര്പെടാനും കശ്മീര്‍ പണ്ടിട്ടുകള്‍ അനാഥ പ്രേതം പോലെ അലയാനും വേണ്ടി പ്രവര്‍ത്തിക്കുന്നു, കശ്മീര്‍ പണ്ടിട്ടുകള്‍ ഈ നൂറ്റാണ്ടില്‍ ഒരിക്കലും സ്വന്തം ഭൂമിയിലേക്ക്‌ തിരിച്ചു പോവരുത് എന്ന് താങ്കള്‍ ആഗ്രഹിക്കുന്നു. ഞാന്‍ താങ്കള്‍ക്കും താങ്കളെ പോലുള്ള മറ്റുള്ളവരുടെ ചിലവില്‍ വളരുന്ന ഇത്തിള്‍കണ്ണികള്‍ക്കും നല്ല ബുദ്ധി ലഭിക്കുവാന്‍ പ്രാര്‍ഥിക്കാം,(7)

സസ്നേഹം,

ദീപക് ബദുക്കി.

References :

1,2,3,4,5 :http://www.ndtv.com/video/player/hum-log/video-story/221781

6:http://www.hindustantimes.com/India-news/Srinagar/208-temples-damaged-in-Kashmir-in-last-two-decades–Kashmir-govt/Article1-939793.aspx

7:http://deepakbudki.com