ISIS റിക്രൂട്ട്മെൻറ് :: ഇസ്ലാമിക – വഹാബി തീവ്രവാദം മലയാളിയുടെ അടുക്കളയിൽ

13615371_1344606065554932_1923784935557796973_n

ഇറാക്ക്, സിറിയ എന്നൊക്കെയുള്ള അശാന്തി നിറഞ്ഞ ഏതോ വിദൂര ദേശങ്ങളിൽ നിന്നു കൃത്യമായ ഇടവേളകളിൽ കേൾക്കാറുള്ള, മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകൾ മാത്രമായിരുന്നു നമ്മൾക്ക് ഇസ്ലാമിക് സ്റ്റേറ്റ് -ഐ.എസ്-എന്ന തീവ്രവാദി സംഘടന.
രണ്ടു ദിവസം മുൻപ് വരെ അങ്ങനെയായിരുന്നെങ്കിലും ഇനി പക്ഷെ മലയാളിക്ക് ഐ.എസ് എന്നത് അവൻ സ്വയം തൊട്ടറിഞ്ഞ, പൊള്ളുന്ന ഒരു യാഥാർത്യമാണ് ഇന്ന്. ചിത്രശലഭങ്ങളെ പോലെ വർണശബളമായ ഉടുപ്പുകൾ ഇട്ട്, പൊട്ടിച്ചിരിച്ചും തമാശകൾ പറഞ്ഞും കൊഞ്ചിയും പാറിക്കളിച്ചിരുന്ന, ഓരോ കുടുംബത്തിന്റെയും ആഹ്ലാദത്തിന്റെ ആധാരമായിരുന്ന അവന്റെ പെൺമക്കൾ (ആൺ മക്കളും)കൺചിമ്മി തുറക്കുന്ന നേരംകൊണ്ട് കറുത്ത പർദ്ദയിൽ പൊതിഞ്ഞു, ഏതോ വിചിത്രമായ ഭാഷയിലെ സൂക്തങ്ങളും ഉരുവിട്ട്, ദിവസങ്ങളും ആഴ്ചകളും മാത്രം പരിചയമുള്ള ഏതോ ഇസ്ലാം മത വിശ്വാസിയുടെ കൂടെ, പഠിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും രാജ്യത്തു നിന്നു തന്നെ അപ്രത്യക്ഷമാവുന്നത് കണ്മുന്നിൽ കണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് മലയാളി സമൂഹം ഇന്ന്. അവന്റെ ഈ ദുരവസ്ഥ ഇന്ന് ദേശീയ ചർച്ചയാണ്.

രണ്ടു ദിവസമായി തങ്ങളുടെ കണ്മുന്നിൽ ചുരുളഴിയുന്ന ഭീകരതയുടെ വ്യാപ്തി കണ്ട് പകച്ചു നിൽക്കുകയാണ് കേരളത്തിലെ ഹിന്ദു – ക്രിസ്ത്യൻ കുടുംബങ്ങൾ. കാസർഗോഡ് സോണി(യ) എന്ന ക്രിസ്ത്യൻ യുവതിയാണ് മതം മാറി ആയിഷ ആയി നാട് വിട്ടതെങ്കിൽ, തിരുവനന്തപുരത്തു13686495_10208815895068791_7039554314480552696_n ഫാത്തിമയായി മാറിയത് ഹിന്ദുവായിരുന്ന നിമിഷയെന്ന ബിഡിഎസ് വിദ്യാർത്ഥിനിയായിരുന്നു. ബെക്സൻ, ബെസ്റ്റിൻ എന്നീ രണ്ടു ക്രിസ്ത്യൻ സഹോദരന്മാരാണ് പാലക്കാട് നിന്നുള്ള ഇരകൾ. ഇപ്പോൾ അവരുടെ പേരുകൾ ഇസ്സ, ഏശിയ എന്നിങ്ങനെയാണ്. ഇവരെല്ലാം എത്തിപ്പെട്ടിരിക്കുന്നത് സിറിയയിലും, അഫ്ഗാനിലും, ഇടത്താവളമായ ശ്രീലങ്കയിലും ഒക്കെയാണെന്നാണ് ഏറ്റവും പുതിയ വാർത്തകൾ.

ഇവർ തീവ്രവാദത്തിലേക്കല്ല മറിച് യെമനിലും മറ്റുമുള്ള തീവ്ര ഇസ്ലാമിക സന്യാസ ജീവിതത്തിനായി ആടുമേച് ജീവിക്കാൻ പോയതാണെന്ന ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്ണിലൂടെ തുടങ്ങിവച്ച, വിഷയത്തെ ലഘൂകരിക്കാനുള്ള അപഹാസ്യമായ ശ്രമം മറ്റു മുഖ്യധാര മാധ്യമങ്ങളും ഏറ്റെടുത്തു തുടങ്ങിയുട്ടുണ്ടെങ്കിലും മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ കണ്ണിൽ പൊടിയിടാൻ അതിനൊന്നും ആവുന്നില്ല എന്നതാണ് വാസ്തവം. പാശ്ചാത്യ രാജ്യങ്ങളിലെ കേട്ടറിഞ്ഞ അനുഭവം വച്ചു തീവ്രവാദ പരിശീലനം നേടി മാതൃരാജ്യത്തു ജിഹാദ് നടത്താൻ തിരിച്ചുവന്നു സ്വയം പൊട്ടിത്തെറിക്കുന്ന ഒരു ചാവേറായി തന്റെ മകനും മകളും മാറുന്ന ഒരു ചിത്രവും, ഇസ്ലാമിക ഭീകരരുടെ ലൈംഗിക അടിമകളായി മാറുന്ന മക്കൾ അനുഭവിക്കുന്ന നരകയാതനകളുടെ ചിത്രങ്ങളും അകക്കണ്ണിൽ തെളിയുമ്പോൾ ആ മാതാപിതാക്കളുടെ നട്ടെല്ലിലൂടെ മിന്നൽ പിണർ പായുകയാണ്.
ഈ സംഭവവികാസങ്ങൾ കേരള മനഃസാക്ഷിയെ ആഴത്തിൽ സ്പർശിച്ചു എന്ന് മനസിലാക്കാൻ ഒരു അളവുകോൽ വേണം എന്നുണ്ടെങ്കിൽ പതിവ് ബിജെപിവിരുദ്ധരായ പ്രമുഖ വാർത്താ ചാനലുകൾ എല്ലാം തുടർച്ചായി പ്രൈം ടൈമിൽ ഈ വാർത്ത കൊടുത്തു കൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചാൽ മതി. ഇന്റർനെറ്റിൽ അക്ഷരാർത്ഥത്തിൽ പ്രവഹിച്ചു കൊണ്ടിരിക്കുന്ന ട്രോൾ മഴ സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. ആക്ഷേപഹാസ്യത്തിന്റെ തലതൊട്ടപ്പനായ കുഞ്ചൻ  നമ്പ്യാരുടെ നാട്ടുകാരായത്കൊണ്ടോ അതോ മതേതരൻ എന്ന ലേബൽ നഷ്ടപ്പെടാതെ പ്രതികരിക്കാൻ പറ്റിയ നൂതന മാർഗം ആയതു കൊണ്ടോ എങ്ങനെയായാലും ഒരു സൂചന തന്നെയാണ് ട്രോളുകളുടെ അമ്പരപ്പിക്കുന്ന ഈ ബാഹുല്യം.
വെള്ളാപ്പിള്ളിയും, കേരള കത്തോലിക്ക സഭയും, കലാകൗമുദിയും നേരത്തെ തന്നെ തുറന്നു കാണിച്ചിട്ടുള്ള ‘ലവ്ജിഹാദ്’ എന്ന പ്രതിഭാസം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും കേരളത്തിലെ മതേതരത്വത്തിന്റെ കാവൽക്കാരായ ഇടതു-വലതു പാർട്ടികൾ അത് ആർ.എസ്.എസ്സിന്റെയും സംഘപരിവാറിന്റെയും വർഗീയ പദ്ധതിയുടെ ഒരു സാങ്കൽപിക സൃഷ്ടിയാണ് എന്ന് പറഞ്ഞു തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന് കേരളത്തിലെ അച്ഛനമ്മമാർ ഇന്ന് തിരിച്ചറിയുന്നു. പക്ഷെ അപ്പോഴേക്കും ഒരുപാട് കുടുംബങ്ങൾ തങ്ങളുടെ കണ്ണിലുണ്ണികളെ അറേബ്യൻ മരുഭൂമിയിലെ ഏതോ കാടൻ പ്രത്യയശാസ്ത്രത്തിന് അടിയറവച്ചു കഴിഞ്ഞിരുന്നു.
ഏതൊരു പ്രശ്നവും പരിഹരിക്കാനുള്ള ആദ്യപടി അങ്ങനെയൊരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കുകയാണ്. ഇന്ന് ലോകത്തിന്റെ തന്നെ ഉറക്കം കെടുത്തുന്ന ഒരു പ്രശ്നമായിരിക്കുകയാണ് ഇസ്ലാമിക തീവ്രവാദത്തിന്റെ ഏറ്റവും ഭീകര മുഖമായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടന. പക്ഷെ കേരളത്തിൽ ഇന്നത്തെ ഞെട്ടിക്കുന്ന ഈ സംഭവവികാസങ്ങൾക്കിടയിലും അവിടവിടെ, പ്രത്യേകിച്ചു 13669750_10208815895508802_4824203628641474427_nമതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ ഫസൽഗഫൂർമാരിൽ നിന്ന് കേൾക്കുന്ന പ്രതികരണങ്ങൾ ഒട്ടും ആശാവഹമല്ല. അവർ ഐ എസ്സിനെ ഉപമിക്കുന്നത് ആർ.എസ്.എസ്സിനോടാണ്. ഏകദേശം ഒരു നൂറ്റാണ്ടോളമായി ജലത്തിൽ മൽസ്യം എന്ന പോലെ ഭാരതത്തിലെ പൊതു ജനത്തിനിടയിൽ അലിഞ്ഞു ചേർന്നു, പകൽ വെളിച്ചത്തിൽ പ്രവർത്തിച്ചു വരുന്ന ആർ.എസ്.എസ്സിനോട്!

അജ്ഞാത കേന്ദ്രങ്ങളിൽ ഇരുന്ന് ചിത്രീകരിക്കുന്ന കഴുത്തറക്കൽ വിഡിയോകളിലൂടെയും ബോംബാക്രമണങ്ങളുടെ പിതൃത്വം ഏറ്റെടുത്തു കൊണ്ടു വരുന്ന അജ്ഞാത സന്ദേശങ്ങളിലൂടെയും മാത്രം പരിചയമുള്ള, ലോകത്തിന് മുഴുവൻ ഭീഷണിയായിട്ടുള്ള ഭീമാകാരമായ ഒരു ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ചാണ് ഈ പറയുന്നതെന്ന ബോധ്യം ഇല്ലാത്തതു കൊണ്ടല്ല ഇവർ ഇത്തരം ലജ്‌ജാവഹമായ താരതമ്യം നടത്തുന്നത്. മറിച്ചു ഈ കൊടും ഭീകരതയെ എത്രയും നിസ്സാര വൽക്കരിച്ചു കാണിക്കേണ്ടത് ഇവിടെ പലരുടെയും വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെയും, ന്യുനപക്ഷാവകാശങ്ങളുടെ പേരിൽ കയ്യടക്കിവച്ചിരിക്കുന്ന വിദ്യാഭ്യാസമടക്കമുള്ള ബിസിനസ് സാമ്രാജ്യങ്ങൾ നിലനിർത്തുന്നതിനും ആവശ്യമായതുകൊണ്ടാണ്.

കേരളത്തിലെ നൂറു കണക്കിന് അച്ഛനമ്മമാരുടെ ഈ കണ്ണീരിനു ഒരു പരിഹാരമാണ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നതെങ്കിൽ ആദ്യം വേണ്ടത് ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കുകയാണ്, തീവ്രവാദത്തിന് മതമുണ്ട് എന്ന് അംഗീകരിക്കുകയാണ്. ശൂന്യതയിൽ നിന്നു സൃഷ്ടിച്ച ഹൈന്ദ തീവ്രവാദം എന്ന പദം ഉപയോഗിക്കാൻ കാണിച്ച ആവേശത്തിന്റെ പകുതിയെങ്കിലും പുറത്തെടുക്കാൻ ഈ വൈകിയ വേളയിലെങ്കിലും ഇവിടുത്തെ യഥാർത്ഥ മതേതരവാദികൾ ധൈര്യം കാണിക്കണം. ഇസ്ലാമിക തീവ്രവാദം ആണ് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത് എന്നു നട്ടെല്ലുറപ്പോടെ വിളിച്ചു പറയാൻ തയ്യാറാവണം.

ഇസ്‌ലാമിക തീവ്രവാദം ആണ് ഇസ്ലാമിക് സ്റ്റേറ്റ് പ്രതിനിധാനം ചെയ്യുന്നത്. അവർ ഇതിനു ആധാരമാക്കുന്നത് ഖുറാൻ ആണ്, ലോകത്തെങ്ങുമുള്ള മുസ്ലിംങ്ങളുടെ ഒരേയൊരു ആത്മീയ ഗ്രന്ഥം ആയ ഒരേയൊരു ഖുറാൻ! ലോകത്തു പല ഖുറാനുകൾ ഇല്ല. മതേതര വാദിയായ, സമാധാന, പ്രേമിയായ ഒരു മുസ്ലിമും, മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനും, മദനിയും, സക്കീർ നായിക്കും അങ്ങനെ ലോകത്തുള്ള സകല മുസ്ലിങ്ങളും റെഫർ ചെയ്യുന്ന ആ ഒരേ ഒരു ഖുറാൻ! ഇതൊരു പകൽ പോലെയുള്ള സത്യമാണ്. ആര് എന്തു ന്യായീകരണം പറഞ്ഞാലും ഇല്ലാതാവാത്ത പരാമമായ യാഥാർഥ്യം.
തീവ്രവാദത്തിന് മതമില്ല, ഇസ്ലാമിക്സ്റ്റേറ്റ് ഇസ്ലാമിനെയല്ല പ്രതിനിധാനം ചെയ്യുന്നത്, ഇസ്ലാമിക്സ്റ്റേറ്റും ആർ.എസ്.എസ്സും തുല്യമാണ്, ഇസ്ലാമിക്സ്റ്റേറ്റ് അമേരിക്കൻ സൃഷ്ടിയാണ്, ജൂതന്മാരാണ് എന്നൊക്കെയുള്ള വാചാടോപങ്ങൾ അവസാനിപ്പിച് മേൽപറഞ്ഞ സത്യം അംഗീകരിക്കാൻ മുഖ്യധാര മുസ്ലിം സമൂഹം തയ്യാറാവുന്നുണ്ടെങ്കിൽ മാത്രമേ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം ഉരുത്തിരിയൂ. ചില തല്പരകക്ഷികൾ പ്രചരിപ്പിക്കുന്ന പോലെ ഇതിൽ ഇസ്ലാമികവിരുദ്ധതയോ മുസ്ലിംഫോബിയയോ ഇല്ല എന്നു സമാധാന കാംഷികളായ മുസ്ലിംജനത മനസിലാക്കുന്നിടത്താണ് പ്രശ്നപരിഹാരത്തിന്റെ ആദ്യ ചുവട്. സത്യത്തിൽ ഇതു മാത്രമാണ് തങ്ങളുടെ ഇന്നത്തെ ദുരവസ്ഥക്ക് ഒരേയൊരു പരിഹാരം എന്നവർ തിരിച്ചറിയണം.

എന്താണ് ഇസ്ലാമിക് സ്റ്റേറ്റ് ചെയ്യുന്നത് എന്നു നിങ്ങൾ ശ്രദ്ധിച്ചാൽ കൃത്യമായി മനസ്സിലാവുന്നത്, എന്താണോ വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നത് അതു തന്നെയാണ്. അന്യ മതത്തിലും വിശ്വാസത്തിലും പെട്ട പെൺകുട്ടികളെ പ്രാചീന ഏഴാം നൂറ്റാണ്ടിലെ പോലെ തന്നെ തെരുവിൽ ലേലം ചെയ്തു ലൈംഗിക അടിമകൾ ആയി വിൽക്കുന്നു. അതിനു അവർ കൃത്യമായി വിശുദ്ധ ഗ്രന്ഥത്തിലെ അതിനെ സാധൂകരിക്കുന്ന സൂക്തങ്ങളും ആയത്തുകളും കൃത്യമായി പറഞ്ഞു കൊണ്ടു തന്നെ ആണത് ചെയ്യുന്നത്. ഭാര്യക്ക് പുറമെ അടിമ സ്ത്രീകളെ വച്ചു പൊറുപ്പിക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും പിന്നീട് കൈമാറ്റം ചെയ്യാനും അനുവാദം തന്നിട്ടുണ്ട് അത്രേ. അതിനാൽ ഈ പ്രവൃത്തി വരെ ദൈവത്തോട് അടുപ്പിക്കുന്നു എന്നും.. ഇതൊന്നും അറിയാതെ ആണ് പാവം നമ്മുടെ നാട്ടിലെ പെൺകുട്ടികൾ പ്രേമം എന്ന വലയത്തിൽ പെട്ടു , ISIS പോലുള്ള സംഘടനകളിളുടെ ഇന്ത്യൻ സ്ലീപ്പർ സെല്ലുകൾ കാണിക്കുന്ന മായിക വലയത്തിൽ, മോഹ വലയത്തിലെ സ്വർഗ്ഗരാജ്യം സ്വപ്നം കണ്ടു വളർത്തി വലുതാക്കിയ മാതാപിതാക്കളെയും ഊട്ടി വളർത്തിയ നാടിനെയും തള്ളി പറഞ്ഞു കൊണ്ടു ജിഹാദികൾ തെളിക്കുന്ന വഴിയേ പോകുന്നത്. ISIS ആണ് കൃത്യമായി ഖുറാനിലെ ഇസ്ലാമിനെ വെള്ളം ചേർക്കാതെ പിന്തുടരുന്നത്, ബാക്കി ഉള്ളവർ സമൂഹത്തെ, ലോകത്തെ ഭയന്നു കൊണ്ടു ഇന്നത്തെ സാമൂഹിക വ്യവസ്ഥിതികളിൽ “സ്വർഗ്ഗരാജ്യം” എന്ന സ്വപ്നം കുഴിച്ചു മൂടി ജീവിക്കുന്നു. തങ്ങളാൽ കഴിയുന്ന വിധം പക്ഷെ അവർ പിന്തുടരുന്നു ഉണ്ട്.

പർദ്ദ എന്ന 1980 കളിൽ കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത വസ്ത്രങ്ങളിൽ സ്വന്തം വീട്ടിലെ സ്ത്രീ സമൂഹത്തെ അടച്ചിട്ടു കൊണ്ടു, അവർക്ക് സ്വതന്ത്രമായി ചിന്തിക്കാനും സഞ്ചരിക്കാനും സ്വാതന്ത്ര്യം നിഷേധിച്ചു കൊണ്ട് അവർ ആറ്മ സംതൃപ്തി അടയുന്നു. പക്ഷെ അതു ജനാധിപത്യ രാജ്യങ്ങളിലെ സാമൂഹിക വ്യവസ്ഥിതിയെ ഭയന്നാണ്.. ആ ഭയപ്പാട് മാറ്റുവാൻ അവർക്ക് പ്രചോദനം ആകുന്ന വാക്കുകൾ ആണ് സാക്കിർ നയിക്കെന്റേയും , മദനിയുടെയും എംഎം അക്ബറിന്റേയും ഒക്കെ. അവരുടെ വാക്കുകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു കൊണ്ടു തന്നെയാണ് വിദ്യാഭ്യാസവും അറിവും ഉള്ള യുവജനങ്ങൾ ജിഹാദിനായി സ്വന്തം ജീവൻ ബലി കൊടുക്കാൻ തയ്യാറായി മുന്നോട് വരുന്നത്. അപ്പോൾ വിഷം തടയേണ്ടത് അത് ഉണ്ടാവുന്ന വിഷപ്പല്ലുകളിൽ നിന്നാണ് അല്ലാതെ വിഷം തീണ്ടിയിട്ട് അല്ല. എന്താണോ മൂല കാരണം അതിനാണ് തട ഇടേണ്ടത്. അതു ഗ്രന്ഥo ആയാലും, മത പ്രവാചകൻ ആയാലും ഭരണകൂടം അതിനെ വെറുതെ വിടാൻ പാടില്ല. ലോകത്തിനു തന്നെ ഭീഷണി ആയതിനെ കേവലം രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടു പ്രീണിപ്പിക്കുന്നത് ആത്‌മഹത്യക്കു തുല്യം ആണ്.

ആറാം നൂറ്റാണ്ടിൽ, അന്നത്തെ യുദ്ധങ്ങളുടെയും മറ്റും സാഹചര്യത്തിൽ എഴുതപ്പെട്ട ഒരു പുസ്തകത്തിലെ പ്രമാണങ്ങൾ ഇന്നത്തെ ആധുനിക കാലത്തെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരു മാറ്റവും കൂടാതെ സ്വീകരിക്കപ്പെടുന്നതിൽ ആണോ പ്രശ്നങ്ങളുടെ ബീജം ഉള്ളതെന്ന് മുസ്ലിം സമൂഹം ആണ് വിലയിരുത്തേണ്ടത്. അതിൽ പറഞ്ഞിട്ടുണ്ടെന്ന് പറയപ്പെടുന്ന ബഹുഭാര്യാത്വവും, മുത്തലാക്കും, അവിശ്വാസിയെ കൊല്ലുന്നതും മതം മാറ്റുന്നതും ഒരു വിശ്വാസിയുടെ മതപരമായ ചുമതലയാണ് എന്നും, അതിലൂടെ അവനു സ്വർഗം ലഭിക്കുമെന്നും, അങ്ങനെ ലഭിക്കുന്ന സ്വർഗത്തിൽ സുന്ദരികളായ ഹൂറിമാർ തങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നുവെന്നും തങ്ങളുടെ ദിവ്യ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ടോ എന്ന് സമാധാന കാംഷിയായ ഓരോ മുസ്ലിമും അന്വേഷിക്കണം. സാമ്പത്തികമായും വിദ്യഭ്യാസപരമായും ഉന്നതിയിൽ എത്തിയ ചെറുപ്പക്കാർ ആണ് ഈ കെണിയിൽ അകപ്പെടുന്നത് എന്നു സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.
അത്തരത്തിൽ ദുർവ്യാഖ്യാനം എങ്കിലും ചെയ്യപ്പെടാൻ സാധ്യത ഉള്ള എന്തെങ്കിലും ഉണ്ടെങ്കിൽ ആ പുസ്തകം തിരുത്താൻ വിശ്വാസികൾ തയ്യാറാവണം! വ്യാഖ്യാനങ്ങൾ അല്ല തിരുത്തലുകൾ തന്നെയാണ് കാലം ആവശ്യപ്പെടുന്നത്. വ്യാഖ്യാനങ്ങളുടെ ദുരന്തം ആണ് ഇന്ന് ലോകം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ക്രിസ്തുമത വിശ്വാസികളുടെ പുതിയ നിയമം എന്നു പറയുന്ന പോലെ ഒരു പുതിയ ഖുറാൻ ആണ് വേണ്ടത്. വിഷലിപ്തമായ, ദുർവ്യാഖ്യാനത്തിനു ഉതകുന്ന എല്ലാം നീക്കം ചെയ്ത ഒരു യഥാർത്ഥ സമാധാനമതത്തിന് എല്ലാ അർത്ഥത്തിലും ചേരുന്ന ഒരു ദിവ്യഗ്രന്ഥമായിരിക്കണം തങ്ങളുടേതെന്ന് ഓരോ മുസൽമാനും ഉറപ്പു വരുത്തണം. തങ്ങളുടെ മദ്രസകളിലും പഠിപ്പിക്കുന്നത് വിഷവാക്യങ്ങൾ ഏതുമില്ലാത്ത ഈ യഥാർത്ഥ വിശുദ്ധഗ്രന്ഥം ആണെന്നും അവർ ഉറപ്പു വരുത്തണം. അന്യന്റെ കഴുത്തറക്കാനല്ല തങ്ങളുടെ കുഞ്ഞു മക്കളെ അവിടെ പഠിപ്പിക്കുന്നതെന്നു അവർ ഉറപ്പു വരുത്തണം. ഈ സാധ്യതകളെ മനസ്സിലാക്കി, കാലത്തിനു അതീതമായി തങ്ങളുടെ മതവിശ്വാസവും മതഗ്രന്ധവും തിരുത്താനും മുന്‍പോട്ടുള്ള പ്രയാണത്തിലേക്കുള്ള കാല്‍വെപ്പ് നന്‍മയുടെ കാല്‍വെപ്പായി മാറ്റാനും മുസ്ലീം ജനത ശ്രമിക്കണം. മാപ്പിളയില്‍ നിന്നും യഥാര്‍ത്ഥ ഇസ്ലാമെന്ന വഹാബി-സലഫിസത്തിലേക്ക് വളരെ വലിയ ദൂരമുണ്ടെന്നും, വഹാബിസം തിന്മയെ പ്രതിനിദാനം ചെയ്യുന്ന മതമാണ് എന്നും മുസ്ലീങ്ങള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ജീവിത രീതിയും സാമൂഹിക രീതിയുമല്ല, മറിച്ച് ടെക്നോളജിയും ജനാധിപത്യവുമാണ് ഇന്നത്തെ ജീവിത രീതിയെന്നും മുസ്ലീമുകള്‍ അംഗീകരിക്കേണ്ടിയിരിക്കുന്നു. ഹദീസുകളെ വളച്ചൊടിക്കാനും ആയത്തുകളെ വളച്ചൊടിക്കാനും ഞങ്ങള്‍ ഇനി അനുവദിക്കില്ല എന്നു തീരുമാനിക്കുന്നിടത്താണ് ഇസ്ലാമിന്റെ സ്വീകാര്യത ആധുനിക സമൂഹത്തില്‍ വളരുന്നത്.

തങ്ങളുടെ മതം സമാധാനത്തിന്റെ മതം ആണെന്ന് ആണയിടുന്ന ഓരോ മുസ്ലിമും, ഓരോ മുസ്ലിം സംഘടനകളും, ഓരോ മുസ്ലിം മതനേതാക്കളും ഇതിന് തയ്യാറുണ്ടോ എന്നതാണ് ഇന്ന് ഇതര സമൂഹങ്ങൾ ഉറ്റു നോക്കുന്ന ചോദ്യം. ഇതിൽ മുസ്ലിം സമൂഹം പരാജയപ്പെടുകയാണെങ്കിൽ എല്ലാവരാലും വെറുക്കപ്പെട്ട ഒരു നികൃഷ്ട ജനതയായി ലോകം അവരെ കാണുന്ന കാലം വിദൂരമല്ല.
ഒരിക്കൽ കൂടി ആവർത്തിക്കുന്നു: ഏതൊരു പ്രശ്നവും പരിഹരിക്കാനുള്ള ആദ്യപടി അങ്ങനെയൊരു പ്രശ്നമുണ്ടെന്ന് അംഗീകരിക്കുകയാണ്.

13680770_1344285805586958_2349355576034134818_n