ഡല്‍ഹി ഇലക്ഷനും സമൂഹത്തിന്റെ പൊതുബോധവും

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ വിജയത്തെ അഭിനന്ദിച്ചു കൊണ്ട് തന്നെ ഡല്‍ഹിയില്‍ ബിജെപി തോറ്റതിനെ കുറിച്ച് അപഗ്രഥനം നടത്തുവാനുള്ള ശ്രമമാണ് നടത്തുന്നത്.ഒരുപക്ഷെ ഡല്‍ഹിയിലെ വിജയത്തെ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ എത്രത്തോളം സന്തോഷത്തോടെ കാണുന്നുവോ, അതിനു തുല്യമായോ അതിലധികമോ ഇന്ത്യയിലെ ഒട്ടുമിക്ക പത്ര-ദൃശ്യ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും വിഘടനവാദികള്‍ക്കും ഇന്ത്യന്‍ പൌരന്മാര്‍ അല്ലാത്തവര്‍ക്കും സന്തോഷം ഉണ്ടായി എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കമ്മ്യൂണിസ്റ്റ്-കൊണ്ഗ്രെസ്സ്-മറ്റുള്ള പ്രാദേശിക പാര്‍ട്ടികളുടെ സന്തോഷം മാറ്റിവച്ചുകൊണ്ടു വേണം നാം ഈ പെരുമാറ്റത്തെ വീക്ഷിക്കാന്‍.

ഇങ്ങു കേരളത്തിലെ പത്രമാദ്ധ്യമ പ്രവര്‍ത്തകര്‍ മുതല്‍ അങ്ങ് ദേശീയ മാദ്ധ്യമ പ്രവര്‍ത്തകര്‍ വരെ ഈ വിജയം ആഘോഷിച്ചു. സ്വന്തം ട്വിട്ടരിലും ഫെസ്ബുക്കിലും തങ്ങളുടെ സന്തോഷം പങ്കുവെക്കാന്‍ ചിലര്‍ തുനിഞ്ഞപ്പോള്‍ മറ്റുചിലര്‍ അത് തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മാദ്ധ്യമത്തിലെ ലേഖനങ്ങളിലെ വരികളിലൂടെ പ്രകടിപ്പിച്ചു. 2014-ലെ നരേന്ദ്ര മോദി നയിക്കുന്ന പാര്‍ട്ടിയുടെ ലോകസഭ ഇലക്ഷനിലെ അത്ഭുതകരമായ വിജയത്തിന് ശേഷം തുടങ്ങിയ മിഷന്‍ ഫലപ്രാപ്തിയില്‍ എത്തുന്നതിന്റെ വിജയാഹ്ലാദമാണ് ഈ വിഭാഗം ഇതുവഴി പങ്കുവെച്ചത്.

3കഴിഞ്ഞ മൂന്നു നിയമസഭ ഇലക്ഷനുകളിലും ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ തന്നെ ഈ നിയമസഭ ഇലക്ഷനിലും ബിജെപിക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ഈ “കാവല്‍ ഭടന്മാര്‍” തങ്ങളുടെ മിഷന്‍ എങ്ങിനെ വിജയകരമായി പൂര്‍ത്തിയാക്കി എന്ന് ദേശീയതയെ പ്രതിനിധീകരിക്കുന്നവര്‍ മനസ്സിലാക്കേണ്ടതാണ്. കഴിഞ്ഞ ലോകസഭ ഇലക്ഷനില്‍ ബിജെപിയിലേക്ക് ചാഞ്ഞ 9% വോട്ടുകളും പിന്നെ കൊണ്ഗ്രെസ്സിന്റെ വോട്ടുകള്‍ എന്ന് അവകാശപ്പെടാവുന്ന 24% ശതമാനം വോട്ടുകളിലെ സിംഹഭാഗവും ആം ആദ്മിക്ക് അനുകൂലമാക്കുക എന്നുള്ള ശ്രമകരമായ ജോലിയും ഈ കാവല്‍ ഭടന്മാര്‍ വളരെ ഭംഗിയായി നിര്‍വഹിച്ചു എന്നുള്ളതാണ് സത്യം. 2013 ലെ നിയമ സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി നേടിയത് 33.1 ശതമാനം വോട്ടാണ് . ആപ്പ് നേടിയത് 29.5 ശതമാനം വോട്ടുകളാണ് . കോൺഗ്രസിന് 24.6 ശതമാനം വോട്ടുകൾ ലഭിച്ചു . 2015 ൽ ബിജെപി  3 സീറ്റിലൊതുങ്ങിയെങ്കിലും 32.3 ശതമാനം വോട്ടുകൾ നേടാൻ അവർക്ക് കഴിഞ്ഞു. 1993 ൽ അധികാരത്തിൽ കയറിയ തെരഞ്ഞെടുപ്പ് ഒഴിച്ചാൽ ബി ജെ പി യുടെ വോട്ടിംഗ് ശതമാനം ഏറെക്കുറെ ഇതു തന്നെയാണ്. പക്ഷേ കോൺഗ്രസ് കഴിഞ്ഞ ഇലക്ഷനിലെ 24 ശതമാനത്തിൽ നിന്നും ഇപ്പോൾ 9 ശതമാനത്തിലേക്ക് ചുരുങ്ങി.

ഭരണ ചുമതലകളില്‍ നിന്നും ഒളിച്ചോടിയ വ്യക്തി എന്ന നിലയില്‍ നിന്നും അരവിന്ദ് കേജ്രിവാളിനെയും അദ്ധേഹത്തിന്റെ പാര്‍ട്ടിയെയും രക്ഷിക്കാന്‍ വേണ്ടിയും പൊതുസമൂഹത്തിന്റെ ബോധം നരേന്ദ്ര മോദിയുടെ പാടവത്തിന്റെ വലയത്തില്‍ നിന്നും അകറ്റാന്‍ വേണ്ടിയും ഈ “കാവല്‍ ഭടന്മാര്‍ “ചെയ്ത പ്രവര്‍ത്തനം അത്യന്തം ശ്ലാഘനീയമാണ്. അരവിന്ദ് കേജ്രിവാലിനെ വെള്ളപൂശുന്ന സ്ഥിരം പല്ലവിയില്‍ നിന്നുമകന്നു ബിജെപിയിലെ തന്നെ കരടുകളുടെ നാവിലെ വികടകവികളെയും കേന്ദ്ര ഗവര്‍മെന്റിന്റെ കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിലുള്ള നിസ്സഹായതയെ മറ്റൊരു വിധത്തില്‍ ചിത്രീകരിക്കാനും, ന്യൂനപക്ഷങ്ങളെ ഇന്ത്യയില്‍ എല്ലായിടത്തും കൂട്ടമായ്‌ ഹിന്ദുക്കള്‍ ആക്രമിക്കുന്നു എന്നുള്ള ഭീതിപരത്താനും ഇവര്‍ക്ക് സാധിച്ചു. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ ലോകസഭ ഇലക്ഷനില്‍ ബിജെപിയിലേക്ക് ചാഞ്ഞ ഒന്‍പതുശതമാനം വോട്ടുകള്‍ ആപ്പിന്റെ പെട്ടിയില്‍ വീണതും, കൊണ്ഗ്രെസ്സിന്റെ എന്ന് പറയാവുന്ന വോട്ടുകള്‍ ആപ്പിലേക്ക് വീണതും.

ഇത് എങ്ങിനെ സാധിച്ചു എന്നുള്ളതാണ് നാം മനസ്സിലാക്കേണ്ടത്. അതിനു വേണ്ടി നമുക്ക് രണ്ടു പഴയ സംഭവങ്ങളെ ഉദാഹരണങ്ങളായി എടുക്കാം. 2009-ഇല്‍ ശ്രീരാമ സേന എന്ന ഗ്രൂപ്പ് നടത്തിയ മംഗലാപുരത്തെ പബ് ആക്രമണവും ,2014-ഇല്‍ ബാംഗ്ലൂര്‍ മഹാനഗരത്തിലെ ഒരു ക്രിസ്ത്യന്‍ സ്കൂളില്‍ ദീപാവലി ആഘോഷിക്കാന്‍ അനുവധിക്കാത്തതില്‍ മനം നൊന്തു രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവവും.

പബ് ആക്രമണം

പബ് ആക്രമണത്തില്‍ ചില സാമൂഹ്യ വിരുദ്ധ സദാചാരികള്‍, പബ്ബില്‍ കയറി സ്ത്രീകളെ ആക്രമിക്കുകയും സ്തീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ത്രീകള്‍ മദ്യപിക്കുന്നെന്നാരോപിചായിരുന്നു ഈ ആക്രമണം. പുരുഷന്മാര്‍ കുടിച്ചു വഴിയോരങ്ങളില്‍ കിടക്കുന്ന സമൂഹത്തില്‍,സ്ത്രീകള്‍ അത് ചെയ്യുന്നത് പാപമാണെന്നു പറഞ്ഞായിരുന്നു ആക്രമണം. ഈ ആക്രമണത്തെ അതര്‍ഹിക്കുന്ന പ്രധാന്യത്തെക്കാള്‍ എത്രയോ മടങ്ങ് പ്രാധാന്യം കൊടുത്തുകൊണ്ട് പ്രാദേശിക ദേശീയ മാദ്ധ്യമങ്ങള്‍ ഇതിനെ കേട്ടിഘോഷിച്ചു, ഇന്ന് ഇന്ത്യയിലെ ഒരു പിഞ്ചു കുഞ്ഞിനും പോലും ആ ആക്രമണം അറിയാമെന്നുള്ളതാണ് സാരം. അതുമാത്രമല്ല, ഈ സാമൂഹ്യ വിരുദ്ധരെ ബിജെപിയുടെ ആലയില്‍ കെട്ടാനും അതുവഴി ബിജെപി ഉയര്‍ത്തുന്നത് ഇത്തരത്തിലുള്ള സദാചാര ബോധമാണ് എന്നും ഈ മാദ്ധ്യമങ്ങള്‍ സ്ഥാപിച്ചു, മാസങ്ങളോളം ചര്‍ച്ച നടത്തി എന്നുമാത്രമല്ല, ഈ സംഭവത്തെ കുറിച്ച് മിക്ക ഭാഷകളിലും വിക്കിപീടിയ പേജുകള്‍ വരെ തുറക്കാന്‍ ഈ കൂട്ടര്‍ ശുഷ്കാന്തി കാണിച്ചു.

പെണ്‍കുട്ടികളുടെ ആത്മഹത്യ

 Mary Immaculate English School ലെ രണ്ടു വിദ്യാര്‍ഥികള്‍ തന്റെ സ്കൂളിലെ പ്രിന്‍സിപ്പാളും ടീച്ചറും ദീപാവലി ആഘോഷിക്കാന്‍ അനുവാദം നല്‍കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. പ്രായപൂര്തിയാകാത്ത “പെണ്‍കുട്ടികള്‍”, വിദ്യ പകര്‍ന്നു നല്‍കേണ്ടുന്ന വിദ്യാലയം, വിദ്യ പകര്‍ന്നു നല്‍കേണ്ടുന്ന അദ്ധ്യാപകരിലെ വര്‍ഗ്ഗീയ മനോനില, ബാംഗ്ലൂര്‍ പോലത്തെ ഒരു നഗരം, എന്നീ കാര്യങ്ങളൊക്കെ വളരെ പ്രധാനപ്പെട്ടതാണ് എന്നിരിക്കെ, ഈ വിഷയത്തെ ഒരു തവണ പോലും ചര്‍ച്ച ചെയ്യാന്‍ ഒരു പ്രാദേശിക-ദേശീയ മാദ്ധ്യമങ്ങള്‍ ശ്രമിച്ചില്ല എന്നുള്ളതാണ് സത്യം. പല പത്രങ്ങളും ഇതൊരു രണ്ടു കോളം വാര്‍ത്തയായി ചുരുക്കി. ഈ വിഷയത്തിലെ വര്‍ഗ്ഗീയതയും , രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനും, വിദ്യാലയത്തിലെ ഭീകരാവസ്ഥയും ഒന്നും മാദ്ധ്യമങ്ങള്‍ വാര്തയാക്കിയില്ല കണ്ടില്ല. ഈ വിഷയം ഭാരതത്തിലെ രണ്ടു ശതമാനം പേര് പോലും അറിഞ്ഞു കാണില്ല എന്നുള്ളതാണ് സത്യം.

1

ഈ രണ്ടു വിഷയങ്ങളും താരതമ്യം ചെയ്‌താല്‍ തന്നെ നമുക്ക് മനസ്സിലാവും എന്തുകൊണ്ടാവും 2014 ലെ വിജയത്തിന് ശേഷം ആളുകള്‍ ബിജെപിയെ സ്വീകരിക്കാതിരുന്നത് എന്ന്. മുകളിലെ രണ്ടു വിഷയവും സ്ത്രീ സംബന്ധി ആണെന്നിരിക്കെ, ഒരു വിഷയത്തില്‍ കുറച്ചു പേര്‍ക്ക് പരിക്കേല്‍ക്കുക മാത്രമാണ് ചെയ്തെന്നിരിക്കെ, മറ്റേ വിഷയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും അവരുടെ ജീവനുമാണ് നഷ്ട്ടപ്പെട്ടിന്നിരിക്കെ, രണ്ടു കുട്ടികളുടെ ജീവന്‍ നഷ്ട്ടപ്പെടാനുണ്ടായ വര്‍ഗ്ഗീയത ഈ നാടിന്റെ പൊതുബോധത്തില്‍ നിന്നും അന്യമാക്കി വെക്കാനും അതെ സമയം പബ് ആക്രമണത്തെ എല്ലാ കാലവും ജീവസ്സുറ്റ സംഭവമാക്കി വെക്കാനും ഈ “കാവല്‍ഭടന്മാര്‍”ക്ക് സാധിച്ചു. ഇതേ തന്ത്രമാണ് ബിജെപിയിലേക്ക് ചാഞ്ഞ വോട്ടുകളെ ഭീതിതിയില്‍ നിര്‍ത്താന്‍ വേണ്ടി ഈ “കാവല്‍ഭടന്മാര്‍” ഉപയോഗിച്ചതും.

1947-ഇല്‍ മിഷനറിമാരുടെ ഭരണത്തില്‍ നിന്നും പ്രത്യക്ഷത്തില്‍ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്നും നമ്മുടെ മനസ്സ് ആ മിഷനറിമാരുടെ കൈവലയത്തില്‍ തന്നെയാണ് ഉള്ളത് എന്നുള്ളതാണ് സത്യം. 2025 ആവുമ്പോഴേക്കും ഭാരതത്തെ ഒരു സമ്പൂര്‍ണ്ണ ഹിന്ദു രാഷ്ട്രമാക്കുമെന്നു പ്രസംഗിച്ച പ്രവീണ്‍ തോഗാടിയയുടെ പ്രസംഗം ആഴ്ചകളോളം ചര്‍ച്ച ചെയ്ത മാദ്ധ്യമങ്ങള്‍ ഇന്ത്യ ക്രിസ്തുരാജ്യമാക്കുമെന്നു പറഞ്ഞ സഭയുടെ വാക്കുകളെ ചെറിയ സംഭവമാക്കി ഒതുക്കി.

ഹിന്ദു സ്ത്രീകള്‍ നാല് പ്രസവിക്കണമെന്ന് പറഞ്ഞ ഒരു സന്യാസിനിയുടെ പ്രസംഗം ആഴ്ചകളോളം കാണിച്ച മാദ്ധ്യമങ്ങള്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളെ ക്രിസ്ത്യാനികള്‍ പ്രസവിക്കണമെന്നും അങ്ങിനെ ഉള്ളവര്‍ക്ക് പള്ളിയുടെ വക ആനുകൂല്യങ്ങള്‍ കൊടുക്കുമെന്നും പറഞ്ഞ സഭയുടെ നീക്കത്തെ വളരെ ഫലപ്രദമായി ഒതുക്കി.

ദല്‍ഹിയിലെ ഇലക്ഷന്‍ തന്നെ മാറ്റിമറിച്ച സംഭവങ്ങളില്‍ ഒന്നായ ക്രിസ്ത്യന്‍ പള്ളി ആക്രമണത്തിന്റെ വാര്‍ത്ത മാസങ്ങളോളം ചര്ച് ചെയ്ത മാദ്ധ്യമങ്ങള്‍ 254 ക്ഷേത്രങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആക്രമിക്കപ്പെട്ടത് വളരെ ഫലപ്രദമായി മൂടിവെച്ചു. തര്‍ക്കമന്ദിരം തകര്‍ത്ത വാര്‍ത്ത ഇന്നും ചര്‍ച്ച ചെയ്യുമ്പോള്‍ അതിനു ശേഷം ഇരുന്നൂറിലധികം ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടത് ഇന്നും സമൂഹത്തിനു അറിയാത്തത് പോലെ തന്നെ. പള്ളി ആക്രമിച്ചത് ക്രിസ്ത്യന്‍ യുവാക്കളാണ് എന്ന് ഉള്ള വാര്‍ത്ത ഫലപ്രദമായി മറച്ചു വെക്കാനും അവര്‍ക്ക് സാധിച്ചു.

gandhi on conversionഘര്‍ വാപ്പസിക്കെതിരെ എടിടോരിയലുകളും ചര്‍ച്ചകളും നടത്തിയ മാദ്ധ്യമങ്ങള്‍ അങ്ങ് നാഗാലാണ്ട്  മുതല്‍ ഇങ്ങു കന്യാകുമാരി വരെ ഇവാന്ച്ചലുകള്‍ നടത്തുന്ന മതപരിവര്ത്തനത്തെ കുറിച്ചും, അതുവഴി നടക്കുന്ന സംസ്കാരങ്ങളുടെ നാശങ്ങളെ കുറിച്ചും ഒരിക്കലും ചര്‍ച്ച ചെയ്തില്ല.

ഉമാശങ്കര്‍ ഐ എ എസ് നടത്തിയ ഹിന്ദു വിരുദ്ധ പ്രസംഗങ്ങളെ കുറിച്ഛറിയാത്ത മാദ്ധ്യമങ്ങള്‍ ISRO  തലവന്റെ മതപരമായ വിശ്വാസങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ചര്‍ച്ചകള്‍ നടത്തുന്നു.

 

പെരുമാളിനെതിരെ കോടതിയില്‍ പോയ ജാതി സംഘടനയെ ബിജെപിയുടെ തലയില്‍ കെട്ടി ചര്‍ച്ചകള്‍ നടത്തിയ മാദ്ധ്യമങ്ങള്‍ അതെ സംസ്ഥാനത്തിലെ തന്നെ ജോ ടിക്രൂസിനെ സമൂഹം അറിയാതിരിക്കാനും അദ്ധേഹത്തിന്റെ എഴുത്തുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകളോ പൊതുസമൂഹത്തെ അറിയിക്കാതിരിക്കുന്നതില്‍ വിജയിച്ചു.

ഒബാമയുടെ പ്രസംഗത്തിലെ വിവാദമായ ഭാഗം ദിവസങ്ങളോളം ചര്‍ച്ച ചെയ്ത ഭാഗം, അതെ പ്രസംഗം നടക്കുന്നതിനു മുന്‍പ് അവിടത്തെ ചീഫ് ഗസ്റ്റുകളില്‍ ഒരാള്‍ നടത്തിയ വിവാദ പരാമര്‍ശം ( യേശുവിനെ ആരാധിക്കാത്തവര്‍ , ഒബാമ പറഞ്ഞ ഗാന്ധിജി അടക്കം നരകത്തില്‍ പോകും) ജനങ്ങള്‍ ഒരിക്കലും അറിയരുതെന്ന് ശഠിച്ച പ്രാദേശിക- ദേശീയ  മാദ്ധ്യമങ്ങളുടെ ഇടയില്‍ ജോലി ചെയ്തു തങ്ങളുടെ വികസന രാഷ്രീയം ജനസമക്ഷത്തില്‍ എത്തിക്കുക്ക എന്നുള്ളത് ശ്രമകരമായ ജോലിയാണ്.

 

എന്തിനേറെ പറയന്നു, ഭാരതത്തിന്റെ സമുന്നത സുപ്രീം കോടതി ഡല്‍ഹി ഇലക്ഷന്‍ റിസള്‍ട്ട് വന്ന ദിവസം ഒരു കേസ് പരിഗണിക്കുമ്പോള്‍, “ഇനി എത്ര കാലം ഭാരതം മതേതര രാജ്യമായി നിലനില്‍ക്കുമെന് ആശങ്കയുണ്ടെന്ന്” പറഞ്ഞ അതി പ്രാധാന്യമുള്ള വാര്‍ത്ത‍ ഇത് വരെ പല മാദ്ധ്യമങ്ങളും അറിഞ്ഞത് വരെയില്ല. തങ്ങള്‍ക്കു തങ്ങളുടേതായ മതനിയമം വേണം എന്ന് ശഠിക്കുന്ന പാതിരിയുടെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നില്ല.ഈ വിഷയം സമൂഹത്തില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ അറിയുന്നില്ല ഈ വര്‍ഗ്ഗീയ വിഷം വമിപ്പിക്കുന്ന ദുര്‍ഗന്ധം അറിയുന്നില്ല.

അതുകൊണ്ട് തന്നെ, ഈ കഴിഞ്ഞ ഇലക്ഷനില്‍ ബിജെപിക്ക് സംഭവിച്ച തോല്‍വി, ഒരു യാദ്രിശ്ചികമായ സംഭവമല്ല. മറിച്ചു വളരെ ആസൂത്രിതമായ നീക്കങ്ങളുടെ ഫലപ്രാപ്തിയാണിത്. സമൂഹത്തിന്റെ പൊതുബോധം നിയന്ത്രിക്കുന്നവരെ മനസ്സിലാക്കി കരുക്കള്‍ നീക്കിയില്ലെങ്കില്‍ ദേശീയതയെ പ്രതിനിധാനം ചെയ്യുന്നവര്‍ക്ക് ഇതുപോലെ ഉള്ള തിരിച്ചടികള്‍ ഇനിയും ഉണ്ടാകും.1977 ലും 2014 ലും ഉണ്ടായ ഏകീകരണം എല്ലാ സമയത്തും ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞു യഥാര്‍ത്ഥ ശിഥില ശക്തികളെ മനസ്സിലാക്കി മുന്നോട്ടു പോയാല്‍ മാത്രമേ ബിജെപിക്ക് വരും ഇലക്ഷനുകളില്‍ വിജയ സാധ്യത ഉള്ളൂ.NGO കളുടെ ലിസ്റ്റ് കൂടി കേന്ദ്ര ഭരണകൂടം തയ്യാറാക്കുന്ന മുറക്ക് ഇനിയും വ്യാപകമായ ഹിന്ദു വിരുദ്ധ വാര്‍ത്തകളുടെ നിര്മിതികള്‍ ഉണ്ടാകുമ്പോള്‍ അതിനെ ഫലപ്രദമായി നേരിടാന്‍ ബിജെപിക്ക് പറ്റിയില്ലെങ്കില്‍ ഈ തോല്‍വികള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.ദല്‍ഹിയിലെ തോല്‍വി ആഘോഷിക്കുന്ന വിദേശ മാദ്ധ്യമങ്ങളുടെ ഭാഷ കണ്ടാല്‍ മനസ്സിലാവും ദേശീയവാദികളുടെ തോല്‍വി ഇവരെത്ര കാത്തിരിക്കുന്നു എന്ന്.

വായടക്കി പണിയെടുക്കുക എന്ന നിര്‍ദേശം സംഘടനയുടെ താഴെ തട്ടില്‍ തുടങ്ങി, അങ്ങ് യോഗി ആദിത്യനാദില്‍ എത്തിയാല്‍ മാത്രമേ, കൊളോണിയല്‍ “കാവല്‍ ഭട”ന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഭാരതത്തിലെ ജനങ്ങളുടെ മനസ്സും വോട്ടും വീണ്ടും ബിജെപിയുടെ പെട്ടിയില്‍ വീഴുകയുള്ളൂ.ശ്രമകരമായ ജോലിയാണെങ്കിലും അത് രാജ്യതാല്പര്യത്തിനായി, ഇനിയുമൊരു അധിനിവേശത്തെ ചെറുക്കാനായി ദേശീയവാദികള്‍ ചെയ്യേണ്ടതുണ്ട്.

( റിജു ഭാരതീയന്‍)

References :

http://eciresults.nic.in/PartyWiseResult.htm

http://eci.nic.in/eci_main/StatisticalReports/AE2008/stats_DL_2008.pdf

http://eci.nic.in/eci_main/StatisticalReports/SE_NOV_2003/StatisticalReports_DEL_Nov2003.pdf

http://eci.nic.in/eci_main/StatisticalReports/SE_1998/StatisticalReport-DEL98.pdf

http://eci.nic.in/eci_main/StatisticalReports/SE_1993/StatRep_DL_93.pdf

http://www.thehindu.com/todays-paper/tp-national/tp-karnataka/two-high-school-students-commit-suicide/article5802982.ece

http://en.wikipedia.org/wiki/2009_Mangalore_pub_attack

http://timesofindia.indiatimes.com/india/Wonder-how-long-India-will-remain-a-secular-country-SC/articleshow/46179587.cms

http://www.dnaindia.com/india/report-principal-of-st-stephen-s-college-dragged-to-court-over-conversion-row-2057252

http://www.dnaindia.com/india/report-it-is-fundamentalism-of-the-people-who-wear-liberal-mask-joe-d-cruz-on-cancellation-of-book-translation-due-to-his-support-for-narendra-modi-1978449

Influential British Christian Group’s Civil War Agenda in India

160 tribal Hindus in remote hilly region accept Jesus Christ after experiencing many miraculous healings

http://indiafacts.co.in/c-umashankar-christian-canker-ias-clothing/

http://www.daijiworld.com/news/news_disp.asp?n_id=57924