ചേലാ കർമ്മം അഥാവാ സർക്കംസിഷൻകൊണ്ട് എന്താണ് മനുഷ്യന് നഷ്ടപ്പെടുന്നത്. ഒരു ശാസ്ത്രീയ പഠന സംഗ്രഹം.

– രഞ്ജിത്ത് രവീന്ദ്രൻ

ആദ്യമായി പുരുഷ ലിംഗത്തിന്റെ സ്ട്രക്ച്ചർ നോക്കാം. സെക്ഷ്വല്‍ റീപ്രോഡക്ഷന്‍റെ തുടക്കകാലത്ത് അണ്ഡ /ബീജ വിസര്‍ജനം നടത്തുക എന്നതിനപ്പുറം റോള്‍ ഒന്നും ഇല്ലാതിരുന്ന ഈ അവയവം കോടിക്കണക്കിനു വര്‍ഷത്തെ പരിണാമത്തിനും പ്രകൃതി നിര്‍ദ്ധാരണത്തിനും ശേഷമാണ് ഇന്നീ കാണുന്ന രീതിയിലേക്ക് എത്തിയത്. ലിംഗ ദണ്ട് , മുകുളം , അഗ്ര ചര്‍മ്മം ഇവ അടങ്ങിയതാണ് പുരുഷ ലിംഗം.

ഗര്‍ഭസ്ഥ ശിശുവിന് ഏതാണ്ട് എട്ടാഴ്ച പ്രായമാകുന്നതോടെ കട്ടിയുള്ള വലയം പോലെ ലിംഗാഗ്ര ചര്‍മ്മം പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു .പിന്നീട് വളര്‍ന്നു ലിംഗമുകുളത്തെ ഇത് മൂടുന്നു. നവജാത ശിശുക്കളില്‍ ഏതാണ്ട് ഭൂരിഭാഗത്തിലും ഈ ചര്‍മം ലിംഗ മുക്ലുളത്തോടു ഒട്ടിപ്പിടിച്ച രീതിയിലാവും.മൂന്ന് വയസ്സ് മുതല്‍ അഞ്ചു വരെയുള്ള കാലഘട്ടത്തില്‍ ബഹുഭൂരിപക്ഷം കുട്ടികളിലും ചര്‍മ്മാഗ്ര ഭാഗം വികസിക്കുകയും ലിംഗമുകുളം ചര്‍മ്മത്തില്‍ നിന്ന് വേര്‍പെടുകയും ചെയ്യും.

ഏതാണ്ട് 10000-20000 നെര്‍വുകളാണ് ലിംഗാഗ്ര ചര്‍മത്തില്‍ അവസാനിക്കുന്നത്. ചര്‍മ്മത്തിലെ papillary ലെയര്‍ ലിംഗത്തിന്‍റെ corpus spongiosum ന്‍റെ കണക്ട്ടീവ് ലെയര്‍ ആയ tunica albuginea യുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ നെർവുകൾ ലിംഗാഗ്ര ചർമ്മത്തെ മനുഷ്യ ശരീരത്തിലെ തന്നെ ഏറ്റവും സംവേദന ക്ഷമതയുള്ള ചര്‍മ്മങ്ങളില്‍ ഒന്നാക്കിമാറ്റുന്നു.

സാധാരണ സര്‍ക്കംസിഷനില്‍ 30% – 50 വരെ ആണ് ചര്‍മ്മം നീക്കം ചെയ്യപ്പെടുക. ചർമ്മം നീക്കം ചെയ്യുന്നതോടെ ലിംഗ മുകുള/മകുടത്തിന്‍റെ ഉപരിതലം അഥവാ Preputial mucosa അതിന്‍റെ നൈസര്‍ഗീകമായ രീതിയില്‍ നിന്ന് മാറി കൂടുതല്‍ കട്ടിയുള്ളതാകുന്നു. അതോടെ ലിംഗ മകുടത്തിന്‍റെ തന്നെ സംവേദന ക്ഷമത വേദന , ആഴത്തിലുള്ള സമ്മര്‍ദം ഇവ മാത്രം തിരിച്ചറിയപ്പെടുന്ന തരത്തില്‍ ആകുന്നു. മൃദുവായ സ്പര്‍ശ ത്തോടുള്ള സംവേദനം തുലോം ഇല്ലാതാകുന്നു [ref1,ref2]

ഇനി ഇത് ലൈംഗീകതയെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം.

സര്‍ക്കംസൈസ്ട് പുരുഷനില്‍ രതിമൂര്‍ച്ചയില്‍ എത്താനുള്ള താമസം , ലൈംഗീക ബന്ധത്തിന്‍റെ തുടക്കത്ത്തിനും രതിമൂര്‍ച്ചക്കും ഇടയിലെ അനുഭൂതിയില്‍ ഉണ്ടാവുന്ന കുറവ് ഇവ സാധാരണയായി കണ്ടുവരുന്നു. ലിംഗത്തിന്റെ സംവേദനക്ഷമതയിലെ കുറവ് കാരണം masturbation,heterosexual anal and oral sex, homosexual anal sex ഇവയോടുള്ള താത്പര്യം ഇവരിൽ കൂടുതലായി കാണുന്നു. ചേലാ കർമ്മം നടന്നവരുടെ ഇടയിൽ anal sex ന്റെ അളവ് വളരെ കൂടുതല്‍ ആണ്. ഷാഫ്റ്റിലെ ചര്‍മ്മം സാധാരണ ലിംഗ-യോനി സുരതത്തില്‍ കാര്യമായി ഉത്തെജിക്കപ്പെടുന്നില്ല (താഴെ അതെപറ്റി എഴുതിയിട്ടുണ്ട്). അതിന്‍റെ ഉത്തേജനം കൂടുതല്‍ സാധ്യമാകുന്നത് anal/oral sex Masturbation ഇവയിലാണ് എന്നതാണ് കാരണം. [ref:3,ref:5,ref:6]

സംവേദന ക്ഷമതയിലെ കുറവ് കാരണം രതിമൂര്‍ച്ചയില്‍ എത്താനുള്ള കഴിവ് കുറയുന്നതാണ് മുകൾ വിവരിച്ച ലൈംഗീക രീതികളോട് താത്പര്യം ജനിക്കാൻ കാരണം. സംവേദനക്ഷമമായ മകുടമോ ലിമ്ഗാഗ്ര ചര്‍മ്മമൊ ഇല്ലാത്തത് കാരണം സാധാരണ പോലെ ലിംഗാഗ്ര ചർമം ഉപയോഗിക്കാൻ സാധിക്കുന്നില്ല പകരം ശാഫ്ടിലെ ത്വക്ക് ഉപയോഗിച്ചാണ് ചേലാ കർമം കഴിഞ്ഞവരിൽ ഉത്തേജനം നടക്കുക. സാധാരണ സ്വയംഭോഗം നടത്തുന്ന രീതിയിലും സര്‍ക്കംസിഷന്‍ നടത്തിയ ആള്‍ ചെയ്യുന്ന രീതിയിലും ഈ വ്യത്യാസം പ്രകടമായി തന്നെ അറിയാം.

വജൈനല്‍ ഒര്‍ഗാസത്തിലെ കുറവ് , ലൈംഗീക സ്രവത്തിലെ കുറവ് , വേദന ഇവ സര്‍ക്കംസൈസ്ട് പുരുഷന്‍റെ പങ്കാളിയില്‍ കൂടുതല്‍ ആയി കാണുന്നു[ref:4] corpus cavernosa , corpus spongiosum എന്നീ ലിംഗ ഭാഗങ്ങള്‍ക്കും യോനി ഭിത്തിക്കും ഇടയില്‍ ഫ്ലൂയിഡ് നിറഞ്ഞു വഴുവഴുക്കല്‍ ഉള്ള ലിംഗ ചര്‍മ്മം ഉണ്ടാവുന്ന രീതിയിലാണ് മനുഷ്യ ലൈംഗീകത ഇവോള്‍വ്‌ ചെയ്യപ്പെട്ടത്. അത് ഇല്ലാതെ വരുകയും Preputial mucosa യുടെ കട്ടി കൂടുകയും ചെയ്യുന്നത് കാരണം ഉണ്ടാകുന്ന ഘര്‍ഷണത്തെ മറികടക്കാന്‍ സാധാരണ ഉത്പാദിപ്പിക്കപ്പെടുന്ന സ്രവം പോരാതെ വരുന്നു . മാത്രവുമല്ല സംവേദന ക്ഷമതയുള്ള കോശങ്ങള്‍ ഷാഫ്റ്റില്‍ ആയതു കാരണം സാധാരണയിലും അധികം ലിംഗം ഉള്ളിലേക്ക് കടത്താനും കൂടുതല്‍ തവണ ഊരി ഉള്ളിലേക്ക് ശക്തിയോടെ കടത്താനും ഇടയാക്കുന്നു. ഇത് സ്ത്രീ പങ്കാളിയില്‍ വേദനക്കും വജൈനല്‍ ഓര്‍ഗാസം കുറക്കുവാനും കാരണമാകുന്നു.[ref:4]

അതായത് ലിംഗാഗ്ര ചര്‍മം മുറിച്ചു കളയുന്നത് കൊണ്ട് ദൂഷ്യം ഇല്ല എന്ന വാദം യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ല.മനുഷ്യ ലൈംഗീകത ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളില്‍ കൂടി ഇവോള്‍വ്‌ ചെയ്ത് ഈ ഘട്ടം വരെ എത്തിയത് അഗ്ര ചര്‍മത്തെ കൂടി കണക്കിലെടുത്താണ്.മനുഷ്യന്‍റെ എല്ലാ സാമൂഹിക വ്യാപാരങ്ങളുടെയും അടിത്തറയായ ലൈമ്ഗീകതയുടെ ഭാഗമായ ഒന്ന് ഒരു വ്യക്തിയില്‍ നിന്ന് എടുത്ത് കളയുന്നത് തികഞ്ഞ അയാളുടെ മാനുഷീക അവകാശങ്ങളുടെ ലംഘനമാണ്. കണ്ണിന്‍റെ കാഴ്ച ഇല്ലാത്തവര്‍ അതിന്‍റെ വില അറിയുന്നില്ല . അതെന്താണ് എന്ന് അറിയാന്‍ കാഴ്ച നഷ്ടപ്പെട്ട ഒരാളോടു ചോദിക്കണം.അതേപോലെ ലിംഗാഗ്ര ചര്‍മം മുറിച്ചു കളഞ്ഞത് കൊണ്ട് എന്തുണ്ടാകും എന്നറിയണം എങ്കില്‍ അത് ലൈംഗീകത അറിഞ്ഞതിനു ശേഷം ചെയതവരൊട് ചോദിക്കണം. അതുകൊണ്ട് തന്നെ മതത്തിന്‍റെ പേരില്‍ ആയാലും വൈദ്യശാസ്ത്രത്തിന്‍റെ പേരില്‍ ആയാലും സ്വന്തം കുട്ടിയുടെ മാനുഷീകമായ അവകാശത്തില്‍ കൈ കടത്തും മുന്നേ ആലോചിക്കേണ്ടതുണ്ട്.

References:

  1. ref1: The Neuroanatomical Basis for the Protopathic Sensibility of the Human Glans Penis:- ZDENEK HALATA1 and BRYCE L. MUNGER
  2. ref2: Circumcision of Healthy Boys: Criminal Assault? Gregory J Boyle ,J Steven Svoboda
  3. ref3: CIRCUMCISION IN THE UNITED STATES,Prevalence, Prophylactic Effects, and Sexual Practice :- Edward O. Laumann, PhD; Christopher M. Masi, MD; Ezra W. Zuckerman, MA
  4. ref4: The Neuroanatomical Basis for the Protopathic Sensibility of the Human Glans Penis :- ZDENEK HALATA1 and BRYCE L. MUNGER2
  5. ref5: http://ehealthforum.com/
  6. ref6: http://www.ncbi.nlm.nih.gov/pubmed/22604629