ബാളാസാഹബ് ദേവറസ്‌ – വിപ്ലവകാരിയായ സാമൂഹ്യ പരിഷ്കര്‍ത്താവ്‌.

    bala2   

ഒരുപക്ഷേ സ്വാതന്ത്ര്യ സമരകാലഘട്ടം മുതല്‍ ഇന്നുവരെയുള്ള സാമൂഹിക പരിഷ്കര്‍ത്താക്കളെ എടുത്താല്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന വ്യക്തിത്വമാണ് ബാളാസാഹബ് ദേവറസ്‌ എന്നറിയപ്പെടുന്ന ശ്രീ മധുകര്‍ ദത്രാത്രേയ ദേവറസ്‌.

Balasaheb-Deoras (1)ഒന്‍പതു മക്കളുള്ള കുടുംബത്തില്‍ എട്ടാമനായി ജനിച്ച ദേവറസ്‌ പഠിപ്പിലും ലോക വിവരങ്ങള്‍ അറിയുന്നതിലുള്ള ജിജ്ഞാസയിലും എപ്പോഴും മുന്‍പന്തിയില്‍ ആയിരുന്നു. സംസ്കൃത്തിലും തത്വ ശാസ്ത്ര പഠനത്തിലും 1935-ഇല്‍ ഒന്നാം റാങ്കോടെ ഡിഗ്രീ പാസായ ദേവറസ്‌ തനിക്കു കോളേജില്‍ നിന്നും ലഭിച്ച സ്വര്‍ണ്ണ മെഡല്‍ രാജ്യത്തിന് വേണ്ടി സംഭാവന ചെയ്യുകയായിരുന്നു. ആ പ്രായത്തിലെ തന്നെ രാജ്യസേവനത്തിന്റെ മഹത്വം മനസ്സിലാക്കിയ വ്യക്തിത്വമായിരുന്നു ദേവറസ്‌. വിപ്ലവകാരികളിലും വിപ്ലവാശയങ്ങളിലും ആകൃഷ്ടനായ ദേവറസ്‌ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടുന്നതിനെ കുറിച്ച് മുതിര്ന്നവരുമായി ആരാഞ്ഞിരുന്നു. തനിക്കു അറിയേണ്ടുന്ന വിഷയങ്ങളെ കുറിച്ചറിയാന്‍ പലരുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന സ്വഭാവവും ചെറുപ്പകാലം മുതലേ ദേവറസില്‍ സ്വായത്തമായിരുന്നു. വീര സവര്‍ക്കരിന്റെ പുസ്തകങ്ങളും മറ്റും ഹൃദസ്ഥമായിരുന്ന ബാല ദേവറസ്‌ സ്വാതന്ത്ര്യം നേടുന്നതിനുള്ള കലാപ സാദ്ധ്യതകളെ കുറിച്ച് എപ്പോഴും വാചാലനായിരുന്നു.

നാഗ്പൂരില്‍ നിന്നും സ്വാതന്ത്ര്യ സമര കാഹളങ്ങളുമായി പുറത്തിറങ്ങിയ പത്ര മാസികകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചു കൊണ്ട് ആ യുവാവ് തന്റെ രാജ്യ സേവനത്തിന്റെ വിത്തുകള്‍ നാട്ടി. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം വിഭജന കാലത്തെ മുറിവുണക്കുന്നതില്‍ മുന്‍പില്‍ നിന്ന ദേവറസ്‌ പടിഞ്ഞാറന്‍ പഞ്ചാബ് മേഖലയില്‍ ഈ കാലത്ത് സ്തുസ്ത്യര്‍ഹാമായ സേവനമാണ് കാഴ്ച വെച്ചത്.

balasahebഅടിയന്തിരാവസ്ഥ കാലത്ത് നാട്ടിലെ ജനങ്ങള്‍ പ്രക്ഷോഭത്തിന് തയ്യാറായി നില്‍ക്കുന്ന വേളയില്‍ ജയിലില്‍ നിന്നും ബാലസഹെബ് അയച്ച കത്തിലെ വരികള്‍ ഇന്നു ജനാധിപത്യത്തിന്റെ ശീതള ചായയില്‍ വിലസുന്ന പുതു തലമുറ എപ്പോഴും ഓര്‍ക്കേണ്ടതാണ് “ ജനാധിപത്യത്തെ പുനസ്ഥാപിക്കുകയെന്ന കൂടുതല്‍ പ്രാധാന്യമുള്ള വിഷയം മുന്നിലുള്ളപ്പോള്‍ തീര്‍ച്ചയായും നാം ആസൂത്രണം ചെയ്യുന്ന സമരം എകാധിപത്യതിനെതിരായിരിക്കണം.സമാന മനസ്കരായ ആളുകളുടെ മുഴുവന്‍ ശക്തിയും സമാഹരിച്ചു ജനാധിപത്യത്തെ പുനസ്ഥാപിക്കാനുള്ള പ്രസ്ഥാനം നാം നയിക്കണം.”

പ്രത്യക്ഷത്തില്‍ രാഷ്ട്രീയ രംഗത്ത്‌ ഇടപെട്ടില്ലെങ്കിലും രാഷ്ട്രീയ സ്ഥിതിയുടെ വസ്തുനിഷ്ടമായ വിശകലനം നടത്താന്‍ ബാലസാഹെബ് ദേവറസിന് സാധിച്ചിരുന്നു.മൊറാര്‍ജി ദേശായി, ജഗ്ജീവന്‍ റാം മുതലായവര്‍ അദ്ദേഹത്തില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്നു.

യുക്തിയില്‍ അധിഷ്ടിതമായ ജീവിതം നയിച്ച ദേവറസ്‌ തന്റെ ചിന്തകളിലും പ്രവൃത്തിയിലും അത് പുലര്‍ത്തിയിരുന്നു. കേരളത്തിലെ യാത്രക്കിടയില്‍ ആലുവയില്‍ വച്ച്, അന്തര്‍ സംസ്ഥാന വിവാഹങ്ങളും അന്തര്‍ ജാതി വിവാഹങ്ങളും പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജാതി ചിന്തയുടെയും പ്രാദേശിക വാദത്തിന്റെയും നീരാളിപിടുത്തതില്‍ നിന്നും ഭാരതത്തിനു മുന്നേറാന്‍ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

സംവരണത്തെ കുറിച്ച് തന്റെ കൂടെയുള്ളവരില്‍ തന്നെ അഭിപ്രായ വ്യത്യാസം പ്രകടമായ സാഹചര്യത്തില്‍ 1981-ലെ പ്രതിനിധി സമ്മേളനത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു “ നമ്മുടെ തന്നെ തെറ്റുകൊണ്ടു,നൂറ്റാണ്ടുകളായി പൊതുനിരത്തില്‍ നടക്കുവാന്‍ അനുവാദമില്ലാതെ, പൊതുകിണറ്റില്‍ നിന്ന് കുടിജലമെടുക്കുവാന്‍ അനുവാദമില്ലാതെ മേലാളന്മാരെന്നു കണക്കാക്കപ്പെടുന്നവരുടെ കണ്‍വെട്ടത്തു പോലും പ്രത്യക്ഷപ്പെടുവാന്‍ സാധ്യമല്ലാതെ, അവഗണിക്കപ്പെട്ടു വീര്‍പ്പുമുട്ടി കഴിഞ്ഞ ഒരു സമൂഹത്തെകുറിച്ചാണ് നാം ചിന്തിച്ചത്.”

“അത്തരമൊരു കുടുംബത്തിലാണ് നാമോരോരുത്തരും പിറന്നതെന്നുചിന്തിച്ചു, ആ മനോഭാവത്തോട് കൂടി ചര്ച്ചയില്‍ പങ്കെടുക്കൂ. അപ്പോള്‍ നമുക്കാര്‍ക്കും ലാഘവബുദ്ധിയോടെ ഈ പ്രശ്നത്തെ കാണുവാന്‍ സാധിക്കില്ല”Balasaheb-Deoras

ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ മനസ്സില്‍ തീജ്വാലകള്‍ കത്തിച്ച വിപ്ലവകാരിയുടെ വാക്കുകള്‍ ! ആ വാക്കുകള്‍ ചര്‍ച്ചയുടെ ഗതി തന്നെ മാറ്റി മറിച്ചു.

ഹിന്ദു സമൂഹം എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമാകണം എന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു.ഗതകാല നന്മകളില്‍ അഭിമാനം കൊള്ളുന്നതിനോടൊപ്പം നമുക്ക് പറ്റിയ പിഴവുകളെകുറിച്ച് ബോധാവന്മാരാകണമെന്നു ദേവറസ്‌ ആവര്‍ത്തിച്ചു പറഞ്ഞു.

1989 ഒക്ടോബര്‍ ഇരുപത്തി നാലിന് നടന്ന ചടങ്ങില്‍ അദ്ദേഹം ഇങ്ങനെ ആഹ്വാനം ചെയ്തു ‘ സമൂഹത്തില്‍ യോഗ്യമായ പരിവര്‍ത്തനം വരുത്തുവാന്‍ തക്ക കരുത്തു നാം ആര്‍ജ്ജിച്ചു കഴിഞ്ഞിട്ടുണ്ടോ?. ഈ നാടിന്റെ അധ:പതനത്തിനു കാരണം മുസല്മാന്മാരോ മറ്റേതെങ്കിലും ആക്രമണകാരികളോ അല്ല, നേരെ മറിച്ചു ഹിന്ദുസമാജത്തിന്റെ തന്നെ ദുര്‍ബലതയാണ്.സമാജത്തില്‍ തന്നെ അനേക തരത്തിലുള്ള ദോഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രാദേശികവാദം, ജാതിചിന്ത, ദുരാചാരങ്ങള്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രം. ഇവ ദൂരീകരിച്ച്‌ സംഘടിതവും,സുവ്യവസ്ഥിതവുമായ   സാമൂഹ്യജീവിതം കെട്ടിപ്പടുക്കെണ്ടിയിരിക്കുന്നു.”

“ആയിരക്കണക്കിന് വര്‍ഷങ്ങളുടെ അടിമത്തം കൊണ്ട് നമ്മുടെ സാമൂഹ്യ ഘടനയില്‍ വന്ന മാറ്റത്തെ കുറിച്ച് നാം വേണ്ടത്ര ബോധവാന്മാരല്ല.സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം മുഴുവന്‍ ചിന്തയും അവവരവരുടെ വിഭാഗങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ളതായിതീര്‍ന്നിരിക്കുന്നു. പരസ്പര വൈരുധ്യം അനുദിനം വളരുകയാണ്. പിന്നോക്ക ജാതികള്‍ക്കും വര്ഗ്ഗങ്ങള്‍ക്കുമെതിരായി അന്യായം നടന്നിട്ടുണ്ട്. അവരെ സര്‍വര്‍ക്കും സമന്മാരായി ഉയര്‍ത്തികൊണ്ടു വരേണ്ടതുണ്ട്.”

“ഇതിന്റെ എല്ലാം പശ്ചാത്തലത്തില്‍ നമ്മുടെ മാനസികത മാറേണ്ടതുണ്ട്. കൂടുതല്‍ ശക്തിയും സമയവും പ്രവര്‍ത്തിച്ചാല്‍ മാത്രമേ മാറ്റം സംഭവിക്കുകയുള്ളൂ.”

 ചരിത്രമാണ് ശാസ്ത്രമെന്ന് വിശ്വസിച്ച വിപ്ലവകാരിയുടെ വാക്കുകള്‍ കേരളത്തിലെ നിലക്കല്‍ വിപ്ലവത്തിനും പ്രചോദനം നല്‍കി. ഒരു പക്ഷെ ദേശീയതയെ പ്രതിനിധീകരിച്ചത് കൊണ്ട് മാത്രം ദൃശ്യ-പത്ര മാദ്ധ്യമങ്ങളിലൂടെ കേള്‍ക്കാതിരുന്ന വിപ്ലവകാരിയുടെ ശബ്ദം. “അയിത്തം പാപമാല്ലെങ്കില്‍ ലോകത്തില്‍ മറ്റൊന്നും പാപമല്ലെന്ന്” പ്രഖ്യാപിച്ച ദീരദേശാഭിമാനിയുടെ ശബ്ദം. സാമൂഹിക അസമത്വങ്ങളുടെ വാര്‍ത്തകളും സംഭവങ്ങളും വാര്‍ത്തകളില്‍ നിറയുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കേണ്ട വിപ്ലവകാരിയുടെ ശബ്ദം- ബാളാസാഹെബ് ദേവറസ്‌ജിയുടെ ശബ്ദം.!!!

(റിജു ഭാരതീയന്‍)

Image courtesy : Times Network.