ഗർഭിണി , ശൂലം , ഭ്രൂണം പിന്നെ ഗുജറാത്തും – യാഥാർത്ഥ്യം ..

1454553_10201031049397123_143399960_n

“ഗുജറാത്ത് കലാപം – ഗർഭിണിയുടെ വയറു കീറി , ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തിയെടുത്ത് തീയിലിട്ടു ചുട്ടു കൊന്നു ” — തിരക്കഥക്ക് പിന്നിലെ നുണക്കഥ ..  (പിന്നെ കേരളത്തിൽ നടന്ന ഒരു “വയറു കീറലും) ..

കനത്ത നാശം വിതച്ച ഗുജറാത്ത് കലാപം തികച്ചും ദാരുണമായ ഒരു സംഭവം ആയിരുന്നു എന്നതിൽ തർക്കമില്ല .. 2002 ഫെബ്രുവരി 28 നു സബർമതി എക്സ്പ്രസ്സ് ട്രെയിനിനു ഒരു കൂട്ടം കലാപകാരികൾ തീയിട്ടത്തിൽ നിന്ന് തുടങ്ങിയ കലാപം, പക്ഷെ മറ്റു കലാപങ്ങൾ പോലെ പടർന്നു പിടിക്കാതെ 4 ദിവസത്തിനുള്ളിൽ കെട്ടടങ്ങി എങ്കിലും, ദുരന്തത്തിന്റെ വ്യാപ്തി വളരെ ഗുരുതരം ആയിരുന്നു ..

ഗുജറാത്ത് കലാപം നടന്ന സമയം , അതായതു 2002 മുതൽ ഇന്ന് വരെ, കലാപത്തിന്റെ ഭയാനകതയെ സൂചിപ്പിക്കാൻ വേണ്ടി രാഷ്ട്രീയക്കാരും , കലാ – സാംസ്കാരിക നായകന്മാരും , സാഹിത്യകാരന്മാരും മറ്റും കലാത്മകമായും , കാവ്യാത്മകമായും , ആലങ്കാരികമായും ഉപയോഗിച്ച് വരുന്ന ഒരു പ്രയോഗം ആണ് “ഗുജറാത്തിലെ ഗർഭിണിയുടെ വയറു കീറി , ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തിയെടുത്തു തീയിലെറിഞ്ഞു ” എന്നത് .. കേൾക്കുന്നവർ , പ്രത്യേകിച്ച് സ്ത്രീകളുടെ ഉള്ളം കിടുങ്ങുന്ന വർണ്ണന കൂടി ആവുമ്പോൾ സംഗതി കുറിക്കു കൊള്ളും .. ആവശ്യത്തിനു മസാലയും , മേമ്പൊടിയും കൂടി ചേർത്ത് നമ്മുടെ അരുന്ധതി അക്കയും , റ്റീസ്റ്റ സെതെൽവദും , കോണ്ഗ്രസ്സും , മറ്റു രാഷ്ട്രീയ മുതലെടുപ്പുകാരും കൂടി അത് വിളമ്പുമ്പോൾ സംഭവം ക്ലാസ്സ് .. ആ സംഭവത്തിന്റെ സത്യാവസ്ഥയെ കുറിച്ച് ഈ പറയുന്നവർ ആരും ഇത് വരെ ഒന്നും ഉരിയാടി കണ്ടിട്ടില്ല .. അതിനെ കുറിച്ച് ഏതാനും ചില കാര്യങ്ങൾ , അല്ലെങ്കിൽ സംശയങ്ങൾ ആണ് ഇവിടെ പരാമർശിക്കുന്നത് .. വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകൾ തന്നെയാണ് ഈ ലേഖനത്തിന് അവലംബം ആയിട്ടുള്ളത് .

കലാപത്തെ പറ്റി പല വാർത്തകളും മാധ്യമങ്ങളിൽ വന്നെങ്കിലും, അതിൽ 2002 മെയ് മാസം Outlook ൽ അരുന്ധതി റോയ് എഴുതിയ ലേഖനം ആണ് അത്യന്തം ജനശ്രദ്ധ ഈ “ഗർഭിണി , ശൂലം , ഭ്രൂണം ” എന്ന വിഷയത്തിലേക്ക് വഴി തിരിച്ചു വിട്ടത് … പിന്നീടു അരുന്ധതിയും , ടീസ്റ്റയും കൂടി ഗുജറാത്ത് കലാപത്തിൽ വയറു പിളർന്ന സ്ത്രീകളുടെ “ഒരു നിര തന്നെ ഉണ്ടാക്കി” .. എന്നാൽ ഇതെല്ലാം തന്നെ ഒന്നിന് പുറകെ ഒന്നായി വിവിധ അന്വേഷണ കമ്മീഷനുകളും , സുപ്രീം കോടതിയും നിഷ്കരുണം തള്ളിക്കളഞ്ഞു എന്ന് മാത്രമല്ല അരുന്ധതിയും ടീസ്റ്റയും ഉണ്ടാക്കിയെടുത്ത നുണക്കഥകൾ തെളിവ് സഹിതം പൊളിഞ്ഞു വീഴുകയും ചെയ്തു ..അതിനെ കോടതി പിന്നീടു കനത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു .

http://articles.timesofindia.indiatimes.com/2009-04-14/india/28031729_1_riot-cases-r-k-raghavan-riot-victims

ഗർഭിണി കഥ 1 

http://www.outlookindia.com/article.aspx?215477

ലേഖനത്തിൽ അരുന്ധതി പറയുന്നു അവരുടെ ഒരു സുഹൃത്ത് സയീദ വിളിച്ചു പറഞ്ഞു , സയീദയുടെ ഗർഭിണിയായ സുഹൃത്തിനെ കലാപകാരികൾ വയറു പിളർന്നു കൊന്നു എന്ന് .അരുന്ധതി ആ ദയനീയ സംഭവം തന്റെ ഭാവന ചേർത്ത് Outlook മാഗസിനിൽ (മെയ് 2002 ) എഴുതി ..എന്നാൽ ഈ വാർത്തക്ക് പിന്നിലെ സത്യം കണ്ടു പിടിക്കാൻ അന്വേഷണം നടത്തിയ പോലീസിനോ Investigation ഏജൻസികൾക്കോ ഇങ്ങനെ ഒരു സംഭവം കണ്ടെത്താനായില്ല .. അതിനെ തുടർന്ന് ഈ സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താൻ MP ബൽബീർ പുഞ്ചും അന്വേഷണ ഉദ്യോഗസ്ഥരും അരുന്ധതി റോയിയുമായി ബന്ധപ്പെട്ടങ്കിലും അവർ അതിനെ പറ്റി വിവരങ്ങൾ നൽകാനോ , അന്വേഷണവുമായി സഹകരിക്കാനോ തയ്യാറായില്ല എന്ന് മാത്രമല്ല അതിനെ കുറിച്ചുള്ള യാതൊരു തെളിവും ഹാജരാക്കാനോ , ലേഖനത്തിൽ പറഞ്ഞ കാര്യങ്ങൾ തെളിയിക്കാനോ അരുന്ധതിക്ക് കഴിഞ്ഞില്ല ..

http://www.outlookindia.com/article.aspx?216351

പിന്നീടു സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മീഷനുകളും ഈ വാദം തള്ളുകയായിരുന്നു .. അതായതു അങ്ങനെ ഒരു ഗർഭിണിയും ഇല്ല , കൊലയും നടന്നിട്ടില്ല എന്ന് RK രാഘവൻ നയിച്ച സുപ്രീം കോടതിയുടെ Special Investigation Team കണ്ടെത്തുകയും ചെയ്തു …

അന്വേഷണ റിപ്പോർട്ടിനെ കുറിച്ചുള്ള വാർത്ത ..
http://articles.timesofindia.indiatimes.com/2009-04-14/india/28031729_1_riot-cases-r-k-raghavan-riot-victims

The SIT also found no truth in the following incidents widely publicised by the NGOs:
* A pregnant Muslim woman Kausar Banu was gangraped by a mob, who then gouged out the foetus with sharp weapons
* Dumping of dead bodies into a well by rioteers at Naroda Patiya
Many incidents of killings and violence were cooked up, false charges were levelled against then police chief P C Pandey and false witnesses were tutored to give evidence about imaginary incidents, the SIT said in a report submitted before a Bench comprising Justices Arijit Pasayat, P Sathasivam and Aftab Alam.

ഗർഭിണി കഥ രണ്ട് – 2
http://www.indianexpress.com/news/even-demons-have-shame-kausar-s-husband/994966/

ഇതാണ് ഏറെ ചർച്ച ചെയ്യപ്പെട്ട ഗർഭിണി കഥ… നിരവധി ദൃക്സാക്ഷികളെ പോലും അണിനിരത്തിയ ടീസ്റ്റയുടെ ഈ കഥ ദൃക്സാക്ഷി വിവരണത്തിലെ വൈരുധ്യം കൊണ്ടും , പോസ്റ്റ് മാർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ കൊണ്ടും പിന്നീടു തള്ളിക്കളയുകയാണ് ഉണ്ടായത് ..
കൗസർ ബാനു എന്ന യുവതിയാണ് ഈ സംഭവത്തിൽ പരാമർശിക്കുന്ന കൊല്ലപ്പെട്ട യുവതി .. ഇവരെ വയറു കീറി ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കോർത്തെടുത്തു തീയിൽ എറിഞ്ഞു എന്നായിരുന്നു പിന്നീടു വളരെ പ്രശസ്തമായ ആ ആരോപണം .. എന്നാൽ പോസ്റ്റ് മാർട്ടം റിപ്പോർട്ട് പരിശോധിച്ച അന്വേഷണ കമ്മീഷന് കാര്യങ്ങൾ വ്യക്തമായി .. ഭ്രൂണം കൊല്ലപെടുന്ന സമയത്ത് വയറിനുള്ളിൽ തന്നെ ഉണ്ടായിരുന്നു എന്നും , കൗസർ ബാനു 3rd ഡിഗ്രി പൊള്ളൽ മൂലമാണ് കൊല്ലപ്പെട്ടത് എന്നുമായിരുന്നു പോസ്റ്റ് മാർട്ടം റിപ്പോർട്ട്…2002 മാർച്ച് 2 ന് ഈ പോസ്റ്റ് മാർട്ടം നടത്തിയ Dr JS കനോറിയ പിന്നീടു എട്ട് വർഷങ്ങൾക്കു ശേഷവും കോടതിക്ക് മുന്നിൽ ഇതേ കാര്യങ്ങൾ ചൂണ്ടി കാണിച്ചു മൊഴി നൽകുകയും ചെയ്തു.
വാർത്ത —
http://www.hindu.com/2010/03/18/stories/2010031863801300.htm
http://articles.timesofindia.indiatimes.com/2010-03-18/india/28148300_1_fetus-womb-naroda-patia

കോടതിയുടെ കണ്ടെത്തൽ പ്രകാരം വാളോ ശൂലമോ കൊണ്ട് ഭ്രൂണത്തെ കുത്തി പുറത്തെടുക്കുക അസാധ്യം എന്ന് തന്നെ ആയിരുന്നു .. അത് ഒരു വിദഗ്ദ്ധന് മാത്രം കഴിയുന്ന കാര്യം ആണെന്നും കോടതി അഭിപ്രായപ്പെട്ടു …

Court’s observation –
————————-
(11) A-18 is neither experienced nor trained gynaecologist who can do caesarean at the site with the help of sword, but the gist of his conversation is that he killed a pregnant woman by sword blow and while killing her, it is obvious that some piece of flesh must have been on the tip of the sword which A-18 seems to have perceived to be fetus.

(b-12.3) It is not important as to what was the name of that woman whose stomach was slit, what is important is, whether such occurrence has taken place or not.
The arguments of defence as well as the spirit of entire cross-examination on the topic is to submit that such
occurrence with pregnant woman has never occurred and that the entire incident is got up, concocted and is totally a perverted presentation.

ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് പത്ത് വർഷത്തിൽ ഏറെയായി പ്രചരിപ്പിച്ചു പോരുന്ന തിരക്കഥയുടെ പിന്നിലെ സത്യമാണ് … നടക്കാത്ത ഒരു സംഭവത്തെ പെരുപ്പിച്ചു കാട്ടി, ഭൂരിഭാഗം വരുന്ന ജനങ്ങളെ ഞെട്ടിക്കുന്ന ഒരു സത്യമാക്കി മാറ്റുവാൻ നമ്മുടെ മാധ്യമങ്ങൾക്കും , അവരെ തീറ്റി പൊട്ടുന്ന രാഷ്ട്രീയ നഭുംസകങ്ങൾക്കും പ്രേരകമായത് ഈ കഥയുടെ വിപണന മൂല്യം തന്നെ … കാര്യങ്ങൾ മനസ്സിലാക്കാനും ചിന്തിക്കാനും ഇന്ന് വളരെ അധികം വാതായനങ്ങൾ ഉള്ളപ്പോൾ പാണൻ പാടി കേട്ട ഈ കഥ ഒരു സാങ്കല്പിക സൃഷ്ടി ആണെന്ന് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടില്ല .. ഇനി ഈ എഴുതിയിരിക്കുന്നതും , കൊടുത്തിരിക്കുന്ന തെളിവുകൾക്കും മുകളിൽ “മറ്റൊരു വയറു കീറി കൊന്ന ഗർഭിണി ” യുടെ സത്യാവസ്ഥ അറിയുന്നവർ ഉണ്ടെങ്കിൽ ഒരു അഭ്യർത്ഥന ഉണ്ട് .. വെല്ലുവിളിച്ചും അട്ടഹസിച്ചും ആരോഗ്യം കളയാതെ എത്രയും വേഗം കയ്യിൽ ഉള്ള ആ തെളിവുകളും കൊണ്ട് സുപ്രീം കോടതിയെ സമീപിക്കുകയും കോടതിയുടെ കണ്ടെത്തൽ തെറ്റാണു എന്ന് സ്ഥാപിക്കുകയും ആണ് വേണ്ടത് .. അങ്ങനെ കഴിയില്ല എങ്കിൽ കയ്യിലുള്ള ആ “പുതിയ തിരക്കഥ ” കൂടി പുറത്തു വിട്ടാൽ “കോൾമയിർ കൊള്ളുകയോ , ഞെട്ടി വിറക്കുകയോ ” ചെയ്യാം .. പക്ഷെ തിരക്കഥ , തിരക്കഥ എന്നും തിരക്കഥ തന്നെ ..
——————————————————————————-
ഇനി യഥാർത്ഥത്തിൽ ഈ “ഗർഭിണിയുടെ വയറു കീറൽ നടന്ന ഒരു സംഭവവും കൂടി പറഞ്ഞു നിർത്താം .. അത് മറ്റെങ്ങും അല്ല .. നമ്മുടെ ഈ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ആയിരുന്നു .. പറഞ്ഞത് മറ്റാരുമല്ല , നമ്മുടെ നിയമസംഹിതയുടെ രചയിതാവ് ശ്രീ . BR അംബേദ്കർ തന്നെ ആണ് .. അദ്ധേഹത്തിന്റെ “Pakisthan or Partition of India ” എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു …

“As a rebellion against the British Government it was quite understandable. But what baffled most was the treatment accorded by the Moplas to the Hindus of Malabar. The Hindus were visited by a dire fate at the hands of the Moplas. Massacres, forcible conversions, desecration of temples, foul outrages upon women, such as ripping open pregnant women, pillage, arson and destruction- in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplas upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. The number of Hindus who were killed, wounded or converted, is not known. But the number must have been enormous”
– Pakistan or Partition of India – By Dr. BR Ambedkar –

ഇവിടെ ഭരണഘടന ശില്പി ആയ അംബേദ്കർ ആണ് പറയുന്നത്,, മാപ്പിള ലഹള എന്ന പേരിൽ കാണിച്ച പേക്കൂത്തിന്റെ ബാക്കി പത്രമായിരുന്നു “ഗർഭിണികളായ മതം മാറ്റത്തിനു സമ്മതിക്കാത്ത സ്ത്രീകളെ നിറവയറ് വെട്ടി കീറി കൊല്ലുക” എന്നത് ..
ആലി മുസ്ലിയാരുടെ നേതൃത്വത്തിൽ നടന്ന ഈ തെമ്മാടിത്തരം മഹാത്മാ ഗാന്ധി , കുമാരനാശാൻ മുതൽ ആനിബസന്റ്മ വരെ ശക്തമായ ഭാഷയിൽ എതിർത്തു .. അതെല്ലാം മറച്ചു വച്ച് കൊണ്ടാണ് , ഇല്ലാത്ത നുണക്കഥയുടെ ഭാണ്ഡം അഴിച്ചു ചിലർ മേനി ചമയാൻ നോക്കുന്നത് .