ആ 11 ദിവസങ്ങളിൽ നടന്നത് ? പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയുടെ കൗണ്ട്ഡൗൺ – അവലോകനം.

— വിശ്വരാജ് വിശ്വ —   ഫെബ്രുവരി 26, ഇന്ന് രാവിലെ പാകിസ്താനിലെ ബാലക്കോട്ട് പ്രദേശത്തെ, ജാബാ ഗ്രാമം. കർഷകനായ മുഹമ്മദ് ആദിൽ മൂന്നു മണിക്ക് രാവിലെ ഞെട്ടി ഉണർന്നത് വലിയ ഒരു സ്ഫോടന ശബ്ദം കേട്ടാണ്. പിന്നീട് തുടരെ തുടരെ സ്ഫോടനങ്ങൾ നടന്നു. ആദ്യം ഭൂമി കുലുക്കം ആണെന്നാണ് മൊഹമ്മദലിയും കുടുംബവും കരുതിയത്, പിന്നീട് ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ ഹുങ്കാരം ആകാശത്തു മുഴുങ്ങാൻ തുടങ്ങിയതോടെ പുറത്തെത്തിയ ഗ്രാമവാസികൾക്ക് കാര്യം പിടികിട്ടി. ചീറി പായുന്ന യുദ്ധവിമാനങ്ങൾ കുന്നിന്റെ മുകളിൽ…

ഗവർണ്ണറുടെ ഓഫീസ് ദുരുപയോഗം ചെയ്തു സംസ്ഥാന സർക്കാരുകളെ അട്ടിമറിച്ച കോൺഗ്രസ് ചരിത്രം – 1959 മുതൽ 2005 വരെ , നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെ.

—  വിശ്വരാജ് വിശ്വ — ജനാധിപത്യ സംവിധാനത്തിന്റെ സൗന്ദര്യം എന്ന് പറയുന്നത് രാജ്യത്തെ ഭൂരിപക്ഷ ജനങ്ങളുടെ അഭിലാഷം അനുസരിച്ചു മാത്രം ഒരു തീരുമാനം നടപ്പിലാകുമ്പോൾ അല്ല, അത് ആ രാജ്യത്തെ നിയമനിർമ്മാണ സഭകൾ വഴി സ്ഥാപിതം ആയ , ഇന്ത്യൻ നീതിന്യായ കോടതികൾ അതിന്റെ അടിസ്‌ഥാനമാക്കിയ ഒരു ലിഖിത ഭരണഘടനയോടു കൂടി ആ ജനങ്ങളുടെ ആഗ്രഹം, കൂറ് പുലർത്തുമ്പോൾ ആണ്. കഴിഞ്ഞ ദിവസം കർണ്ണാടകയിൽ നടന്ന സംഭവ വികാസങ്ങൾ തന്നെ അതിന്റെ ഉജ്ജ്വല ഉദാഹരണം തന്നെ ആണ്. ജനങ്ങൾ…

ശൗര്യചക്ര മേജർ രോഹിത് ശുക്ലയെ വെല്ലുവിളിച്ച ജിഹാദി തീവ്രവാദി സമീർ ഭട്ടിന്റെ ദാരുണ അന്ത്യം

വിശ്വരാജ് എഴുതുന്നു  ശൗര്യ ചക്ര മേജർ രോഹിത് ശുക്ല അമ്മയുടെ മുലപ്പാല് കുടിച്ചിട്ടുണ്ട് എന്നു ജിഹാദി തീവ്രവാദി സമീർ ഭട്ട് എന്ന സമീർ ടൈഗർ അബ്ബാസി തിരിച്ചറിഞ്ഞ നിമിഷം ::   ” അമ്മയുടെ മുലപ്പാല് കുടിച്ചവൻ ആണെങ്കിൽ അവനോടു, മേജർ ശുക്ലയോട് പറയൂ നേർക്ക് നേരിൽ വരാൻ. സിംഹം വേട്ട നിർത്തി എന്ന് വിചാരിച്ചോ അവൻ. അത് കൊണ്ട് കാട് “പട്ടികളുടെ” (ഇന്ത്യൻ ആർമ്മി ) സ്വന്തമായി എന്ന് കരുതിയോ മേജർ ശുക്ല.”   കശ്മീരിലെ…

പഞ്ചാബ് നാഷണൽ ബാങ്ക് ഫ്രോഡ് – ബാങ്കിങ് സാങ്കേതിക പിഴവും രാഷ്ട്രീയ മുതലെടുപ്പും

പഞ്ചാബ് നാഷണൽ ബാങ്കും നീരവ് മോഡിയും ഇന്ത്യൻ ബാങ്കിങ് സംവിധാനവും : ——————————————————————————————————————————–   മുത്തശ്ശി എല്ലാം ഡെമോയിലൂടെ കാണിച്ചു മനസ്സിലാക്കി തരുന്ന ആളായിരുന്നു. കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കാതെ കിടന്നു ഒച്ച വെക്കരുത് അത് നമ്മുടെ അറിവില്ലായ്മ പുറത്തു കൊണ്ട് വരും എന്ന് പഠിപ്പിക്കാൻ മുത്തശ്ശി എന്ത് ചെയ്തു. ഒരു പയ്യനെ വിളിച്ചിട്ട് പറഞ്ഞു “ഒരു 5 രൂപക്ക് ചന്ത ഇരമ്പലും 4 രൂപക്ക് ഉന്തും തള്ളും വാങ്ങി വരൂ. ബാക്കി 1 രൂപക്ക് മിട്ടായി വാങ്ങിക്കോ.…

FRDI Bill – നിങ്ങളുടെ സമ്പാദ്യം ബാങ്കുകളിൽ സുരക്ഷിതം

  വിശ്വരാജ് വിശ്വ    “നിങ്ങളുടെ എല്ലാം തല എണ്ണി ലോക ബാങ്കിൽ നിന്ന് കടം വാങ്ങിയിരിക്കുകയാണ്. ലോക ബാങ്ക് ഇപ്പോൾ വരും, നിങ്ങളെ എല്ലാം നിങ്ങളുടെ വീട്ടിൽ നിന്ന് ഇറക്കി വിടും”, സന്ദേശം എന്ന സത്യൻ അന്തിക്കാട് സിനിമയിൽ സഖാവ് കോട്ടപ്പള്ളി എന്ന പാർട്ടി ബുദ്ധിജീവി എന്ന് സ്വയം നടിക്കുന്ന typical മണ്ടൻ കമ്മ്യൂണിസ്റ്റ് നേതാവ് പറയുന്ന ഡയലോഗ് ആണ് മുകളിൽ ഉള്ളത്. 90 കളിൽ ഈ സിനിമ ഇറങ്ങുമ്പോൾ ഒരു തിരക്കഥാകൃത്ത് സിനിമയുടെ കോമഡി…

1999  കാർഗിൽ വിജയത്തിലെ രണ്ടു നിശബ്ദ ശക്തികൾ

— വിശ്വരാജ് വിശ്വ —                     ലോകത്തെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമികളിൽ ഒന്നാണ് ഹിമവൽ ശൃംഗങ്ങളിലെ കാർഗിൽ യുദ്ധഭൂമി. ശത്രുവിനേക്കാൾ പലപ്പോഴും പ്രകൃതി തന്നെ അപകടകാരി ആകുന്ന യുദ്ധഭൂമി. ആ മലനിരകളിൽ 1999 ൽ കരാർ ലംഘിച്ചു അതിക്രമിച്ചു കടക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമത്തെ പറ്റി നമ്മൾ എല്ലാവരും ഒരു പാട് വായിച്ചിട്ടുണ്ട്. ഒരു പിടി യോദ്ധാക്കളുടെ വീരഗാഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം…