ചെഗുവേര – കാസ്ട്രോയുടെ വേട്ടപ്പട്ടി ചത്തിട്ട് അരനൂറ്റാണ്ട് !

— സുധീഷ് ശശിധരൻ— മരണം വരെയും പോരാടുക, ഒരു ബുള്ളറ്റ് തനിക്കായി ബാക്കി വക്കുക. ആവേശം ത്രസിപ്പിക്കുന്ന വാക്കുകൾ തന്നെ. ആ വാക്കുകൾ അക്ഷരാർഥത്തിൽ ശിരസ്സിലേറ്റി അൻപതോളം മനുഷ്യർ ബൊളീവിയൻ കാടുകളിൽ വിപ്ലവത്തിൻറെ പറുദീസ നേടാൻ മരിച്ചു വീണപ്പോൾ ആ വാക്കുകളുടെ ഉടമസ്ഥൻ രണ്ടു നിറതോക്കുകൾ കയ്യിലുണ്ടായിരുന്നിട്ടും ഒരു വെടിയുണ്ട പോലും ശത്രുവിന് നേരെ ഉതിർക്കാതെ സ്വന്തം ജീവന് വേണ്ടി കേഴുകയായിരുന്നു .”മരിച്ച എന്നെക്കാൾ നിങ്ങൾക്ക് ഉപയോഗം ജീവനുള്ള എന്നെയാണ്” എന്ന് പലകുറി കെഞ്ചി അവസാന നിമിഷം…

നാം ചോദ്യങ്ങൾ ചോദിക്കാൻ മറന്നുതുടങ്ങിയതെന്ന്?

സുധീഷ് ശശിധരൻ എന്നാണ് നാം ചോദ്യങ്ങൾ ചോദിക്കാൻ മറന്നു തുടങ്ങിയത് ? അതിരുകളോ പരിധികളോ ഇല്ലാത്ത ജീവിതവും ചോദ്യോത്തരങ്ങളുടെ അനന്ത സാദ്ധ്യതകളും മുന്നോട്ടുവച്ച ജീവിത രീതിയാണ് ഹിന്ദു ധർമ്മം. ഉത്തരവുകൾ കൊണ്ടല്ല ഉത്തരങ്ങൾ കൊണ്ടാണ് ആശയങ്ങൾ മനസ്സുകളിൽ ഉറപ്പിക്കേണ്ടത് എന്ന് പലവുരു പറഞ്ഞു പഠിപ്പിച്ച ആ മഹത്തായ ആ ധർമ്മം ചോദ്യോത്തരങ്ങൾക്ക് സാദ്ധ്യതയില്ലാത്ത പ്രത്യയശാസ്ത്രങ്ങളുമായി തുറന്ന പോരിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കയാണ്. ഈ ലോകത്തിലെ സർവ്വ നൻമയും എന്നിലേക്ക് പ്രവഹിക്കട്ടെ എന്ന് പ്രാർത്ഥിച്ച , കയറി വന്നവർക്കൊക്കെ ഭക്ഷണവും താമസവും…