നേതാജി : രാഷ്ട്രം ഒളിച്ചുകളിക്കുന്നു

രഞ്ജിത്ത് കാഞ്ഞിരത്തിൽ രാഷ്ട്രം തിരസ്കരിച്ച കര്‍മയോഗിയുടെ, എനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം എന്ന് പറഞ്ഞ നമ്മുടെ നേതാജിയുടെ,  ഒരു ജന്മദിനം കൂടി കടന്നു പോകുന്നു. ബാല്യം യൗവ്വനം …. ഒറീസയിലെ കട്ടക്കില്‍ 1897 ജനുവരി 23നായിരുന്നു സുഭാഷിന്‍റെ ജനനം. അച്ഛന്‍ അഭിഭാഷകനായ ജാനകീനാഥബോസും അമ്മ പ്രഭാവതിയും. ജാനകീനാഥബോസ് മഹാത്മാഗാന്ധിയുടെ അനുയായിയായിരുന്നു. ജാനകീനാഥബോസ് 1912-ല്‍ ബംഗാള്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ പതിമൂന്നു മക്കളില്‍ ഒന്‍പതാമനായിരുന്നു സുഭാഷ്. കട്ടക് ഇംഗ്ലീഷ് സ്കൂളിലായിരുന്നു സുഭാഷിന്റെ പ്രാഥമിക വിദ്യാഭ്യാസം.…

ഭാരതത്തെ നടുക്കിയ ദുരൂഹ മരണങ്ങള്‍ ഭാഗം 2

എഴുതിയത് : എസ്. കെ ഹരിഹരൻ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണം ജനുവരി 11, 1966- മരണം നടന്ന അന്ന് ശാസ്ത്രിയുടെ സംഘത്തിൽ ഉണ്ടായിരുന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാർ “Beyond The Lines” എന്ന പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ – ഉറങ്ങുകയായിരുന്ന എന്നെ ഒരു സ്ത്രീ കതകിൽ തട്ടി വിളിച്ചുണര്‍ത്തി ” നിങ്ങളുടെ പ്രധാനമന്ത്രി മരിക്കുകയാണ് ” അവർ വിളിച്ചു പറഞ്ഞു. സോവിയറ്റ് പ്രീമിയർ അലെക്സെയ് ഹോട്ടലിനു പുറത്ത് നില്പ്പുണ്ടായിരുന്നു നയ്യാരെ കണ്ടതും മരിച്ചു എന്ന രീതിയിൽ…