ശാക്തേയ സങ്കൽപ്പവും ആരാധനയും

— പ്രസാദ് പ്രഭാവതി — അനാദിയിൽ ശൂന്യമായി കിടന്ന പ്രപഞ്ചത്തിൽ ഒരു സൂക്ഷ്മബിന്ദു സ്വയം രൂപം കൊള്ളുകയും, അത് സ്വയം വളരുകയും, പിന്നീട് ശബ്ദമായി മാറുകയും ജഗത് സൃഷ്ടിക്ക് നിദാനമാവുകയും ചെയ്തു. ഇത്തരം ഒരു മതസങ്കല്പവും ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ യുക്തിവാദികൾ മാത്രമല്ല ഒരുപക്ഷെ ഭക്തിവാദികൾ പോലും അംഗീകരിച്ചെന്നു വരില്ല. എങ്കിലറിയുക ദൃശ്യാദൃശ്യമായ സകലഭുവനവും മൂലപ്രകൃതി എന്ന സ്വയംഭൂവായ കേന്ദ്രശക്തിയിൽ നിന്നും രൂപപ്പെട്ടു എന്ന് സഹസ്രാബ്ദങ്ങൾക്ക് മുന്നേ കുറിച്ച് വെച്ചൊരു മതം ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. ശാക്തേയം.…