ഇന്ത്യയുടെ പരിവർത്തനത്തിന്റെ 5 വർഷങ്ങൾ

ഇന്ത്യയുടെ പരിവർത്തനത്തിന്റെ 5 വർഷങ്ങൾ :- ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള ബിജെപി സർക്കാരിന്റെ മികച്ച ഭരണത്തിൻ കീഴിൽ കഴിഞ്ഞ 60 മാസങ്ങൾ/ 5 വർഷങ്ങൾ കൊണ്ടു ഇന്ത്യയിൽ നടന്ന പരിവർത്തനത്തിന്റെ വിജയഗാഥ മലയാള ഭാഷയിൽ “വിചാരം” നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. ഈ 5 വർഷങ്ങളിൽ ഇന്ത്യ കൈവരിച്ച അദ്‌ഭുതകരമായ വികസനത്തിന്റെയും ജനക്ഷേമ പദ്ധതികളുടെയും കണക്കുകൾ, വസ്തുതകൾ മലയാളത്തിൽ വായിക്കാം.  വായിക്കുക, മനസിലാക്കുക, പരമാവധി പേരിലേക്ക് എത്താൻ ആയി ഷെയർ ചെയ്യുക. —…

അർബൻ നക്സലിസം – രാജ്യത്തിൻറെ അടിത്തറ മാന്തുന്ന ഭീമൻ ചിതലുകൾ

— ജിതിൻ ജേക്കബ് — രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്? മത തീവ്രവാദം? പാകിസ്ഥാൻ? ചൈന? കാലാവസ്ഥാ വ്യതിയാനം? അടിസ്ഥാന സൗകര്യ വികസനകളുടെ അപര്യാപതത? ആരോഗ്യം?കാശ്മീർ വിഷയം?….. ഇതൊന്നുമല്ല. അർബൻ നക്സലിസം അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് തീവ്രവാദം ആണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത് ആദ്യം തുറന്നു പറഞ്ഞത് കമ്പിട്ട് കുത്തിയാൽ പോലും വാ തുറക്കാത്ത മുൻ പ്രധാനമന്ത്രി ആയിരുന്നു. കമ്മ്യൂണിസ്റ്റ് തീവ്രവാദത്തിന്റെ ഏറ്റവും രൗദ്രമായ ഭാഗമാണ് അർബൻ നക്സലിസം. തോക്കെടുത്തു പോരാടുന്ന…

ശബരിമല : ചോദ്യങ്ങളും ഉത്തരങ്ങളും

1. ശബരിമലയിൽ സ്ത്രീ പ്രവേശനം തടഞ്ഞിട്ടുണ്ടോ? ശബരിമലയിലെ സ്ത്രീപ്രവേശനം എന്ന വാക്ക് ചിലർ ആവർത്തിച്ചുപയോഗിയ്ക്കുന്നത് ഒരു വലിയ ചതിയാണ്. മാതൃഭൂമി മുതൽ ഇന്ത്യാടുഡേ വരേയും ആനത്തലവട്ടം മുതൽ പിണറായിവരേയും സ്ത്രീപ്രവേശനം എന്നേ ഉപയോഗിയ്ക്കൂ. നമ്മളും അറിയാതെ അത് ഉപയോഗിയ്ക്കുന്നു. ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ പ്രകാരം സ്ത്രീ പ്രവേശനത്തിനൊരു തടസ്സവുമില്ല. പത്ത് വയസ്സുവരെയും അമ്പതുവയസ്സിനു ശേഷവുമുള്ള സ്ത്രീകൾ വ്രതമെടുത്ത് മല ചവിട്ടുന്നുണ്ട്. യുവതികൾ അവിടെ പ്രവേശിയ്ക്കാറില്ല എന്നേയുള്ളൂ. അതിന്റെ കാരണം യുവതികൾക്ക് എന്തെങ്കിലും കുറവുകൊണ്ടല്ല. ആ ക്ഷേത്രത്തിലെ മൂർത്തിയും ഭക്തരും നൈഷ്ഠിക…

ഷണ്ഡത്വമല്ല ഹിന്ദുത്വമാണാവശ്യം

— ബി അയ്യപ്പൻ —  അങ്ങനെ അത് സംഭവിച്ചിരിക്കുന്നു ,ജാതിഹിന്ദുവിന്റെ നിസ്സംഗതയും ഷണ്ഢത്വവും മുതലെടുത്തു  കോടിക്കണക്കിനു അയ്യപ്പഭക്തരുടെ ,വിശ്വാസികളുടെ നെഞ്ചിൽ ചവിട്ടി  കമ്മ്യൂണിസ്റ്റ് മാടമ്പി  പിണറായി വിജയൻ  മാവോയിസ്റ് അനുഭാവമുണ്ടെന്നു ആരോപിക്കപ്പെടുന്ന അവിശ്വാസികളായ രണ്ടു ആക്ടിവിസ്റ് സ്ത്രീകളെ ശബരിമലയിൽ എത്തിച്ചിരിക്കുന്നു….പക്ഷെ അധികാരവും ,രാഷ്ട്രീയ പിൻബലവും  വനിതാമതിലിൽ പർദ്ദധാരിണികളെ നിറച്ചു കൊടുത്ത ഇസ്ലാമിക തീവ്രവാദികളുടെയും ,അബുൽ ആല മൗദീദിയുടെ ഇസ്ലാമിക രാജ്യം ഇന്ത്യയിൽ സ്ഥാപിതമാകുന്നത് സ്വപ്നം കാണുന്ന ജമാ അതെ ഇസ്ലാമിയുടെയൊക്കെ പിന്തുണയുണ്ടായിട്ടും അയ്യപ്പഭക്തരുടെ പ്രതിഷേധം ഭയന്ന്    പിൻവാതിലൂടെ…

മുലക്കരവും നങ്ങേലിയും – ഒരുകെട്ടുകഥ

— മനോജ് എബനേസർ — The poll tax (തലക്കരം/മുലക്കരം). തിരുവിതാംകൂറിൽ താണ ജാതിക്കാരുടെയിടയിൽ പ്രായപൂർത്തിയായ, അല്ലെങ്കിൽ പണിക്ക് പോവാൻ പ്രായമായവരുടെ തല എണ്ണി ഏർപ്പെടുത്തിയിരുന്ന പ്രതിമാസ കരമാണ് തലക്കരം. ഇത് കേണൽ മൺറോയുടെ ശ്രമഫലമായി നിറുത്തൽ ചെയ്തു എന്നാണ് വിവരം, ആ ചെയ്തതിന്റെ നീട്ട്/വിളമ്പരം ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. There was an oppressive tax regime in Travancore, including the infamous poll tax, or head money, exacted per head on…

ശബരിമല എന്ന മഹാമേരു

— കാളിയമ്പി — ശബരിമലയെപ്പറ്റിയും ഭാരതീയ സത്യാന്വേഷണത്തിലെ ചില രീതികളെപ്പറ്റിയും ഒരു സുഹൃത്തിനു നൽകിയ മറുപടിയാണ്. അദ്ദേഹത്തിനോട് അറിയാവുന്നത് എല്ലാം പറയണം എന്ന മനസ്സോടെയെഴുതിയതിനാലും അദ്ദേഹം ചോദിച്ച വിഷയത്തിലും അല്ലാതെയുമുള്ള വിവിധ ചോദ്യങ്ങൾക്ക് മറുപടി ഉള്ളതിനാലും അൽപ്പം ദീർഘമാണ്. വ്യക്തിപരമായി സത്യം പറഞ്ഞാൽ ശബരിമലയിലെ ആചാരപാലനം ഒരു വിഷയമേ അല്ല. അവിടെ യുവതികൾ കയറിയാൽ കയറി. അത്രേ ഉള്ളൂ. കയറുന്നത് കൊണ്ട് യുവതികൾക്കോ സമാജത്തിനോ ഒരു ഗുണവുമില്ല എന്ന് മാത്രം. നൈഷ്ഠിക ബ്രഹ്മചര്യം എന്ന ഒരു കൺസപ്റ്റ് ഡിസ്ക്രിമിനേഷൻ…

ശബരിമല സംവാദം – അഡ്വ: ശങ്കു ടി ദാസ് Vs സന്ദീപാനന്ദ ഗിരി

—  ടീം വിചാരം — *ശബരിമല സംവാദം: ശങ്കു വക്കീൽ v/s സന്ദീപാനന്ദഗിരി*’   സന്ദീപാനന്ദ ഗിരി: അല്പം ചില അയ്യപ്പ ചിന്തകൾ #അയ്യപ്പൻ; ശാസ്താവിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നൽകിയിരിക്കുന്ന പേര്. വൈഷ്ണവരും ശൈവരും തമ്മിലുള്ള സമന്വയത്തിന്റെ ഫലമായുണ്ടായതാണ് അയ്യപ്പൻ എന്ന് ചില ചരിത്രകാരന്മാർ ഊഹിക്കുന്നു.ശാസ്താവിനെക്കുറിച്ചു പരാമർശിക്കുന്ന ആദ്യത്തെ ഹൈന്ദവഗ്രന്ഥം ഭാഗവതമാണ്.അതിൽ വിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നാണു ശാസ്താവ്. പാലാഴി കടഞ്ഞെടുത്ത അമൃത് അസുരന്മാരിൽ നിന്നും തട്ടിയെടുക്കാൻ വിഷ്ണു മോഹിനി വേഷം കെട്ടി. മോഹിനിയിൽ ഭ്രമിച്ച ശിവനിൽ നിന്ന് ഉണ്ടായതാണ്…

ചരിത്രം ആവർത്തിക്കുന്നു – പ്രണബ്ദാ ക്ക് തെറ്റിയിട്ടില്ല

— ജിതിൻ ജേക്കബ് — “Today I came here to pay my respect and homage to a great son of Mother India’. RSS സ്ഥാപകൻ Dr. കെ ബി ഹെഡ്ഗേവാറിനെ കുറിച്ച് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി RSS ആസ്ഥാനത്തെ സന്ദർശക പുസ്തകത്തിൽ കുറിച്ച വാക്കുകളാണിത്. Nation, Nationalism & Patriotism, One Nation, One Flag, One Identity, secularism, Tolerance…..എന്നിവയെല്ലാം പ്രസംഗത്തിൽ കടന്നുവന്നു. India does not one…

മോദിയെ കൊലപ്പെടുത്താൻ ചാവേർ ബോംബ്.

— SK ഹരിഹരൻ — ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കാൻ മാവോയിസ്റ്റുകളുടെ പദ്ധതി മഹാരാഷ്ട്ര പൊലീസ് വിഫലമാക്കിയ വിവരങ്ങളാണ് ദേശീയ മാധ്യമങ്ങളിൽ ഇന്നലെയും ഇന്നുമായി നിറഞ്ഞത് . ഭീമ കൊറെഗോൺ ദളിത് സംഘർഷത്തിൽ നുഴഞ്ഞു കയറി വ്യാപകമായി കലാപമുണ്ടാക്കിയ കേസന്വേഷിച്ച മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തവരിൽ നിന്ന് പിടിച്ചെടുത്ത രഹസ്യ രേഖകളിൽ നിന്ന് ലഭിച്ചത് ഭാരതത്തെ ഉള്ളിൽ നിന്ന് ആക്രമിച്ചു തകർക്കാനുള്ള അതി ഭീകരമായ പദ്ധതിയുടെ ചുരുളുകളാണ്. പിടിച്ചെടുത്ത രഹസ്യ സന്ദേശത്തിൽ എം 4 റൈഫിളുകളും 40000 റൌണ്ട് വെടിയുണ്ടകളും…

മതേതര കേരളത്തിലെ ഹിന്ദു സ്ത്രീകളോട്…

— കൃഷ്ണപ്രിയ — പറയാനുള്ളത് കമ്മ്യൂണിസ്റ് ആശയങ്ങളിൽ വിശ്വസിക്കാത്ത ഹിന്ദു സ്ത്രീകളോടാണ്. നമ്മുടെ അവസ്ഥ , പ്രത്യേകിച്ച് പ്രബുദ്ധ കേരളത്തിൽ പോകപ്പോക ദയനീയമായിക്കൊണ്ടിരിക്കുകയാണ്. ഒരു ഹിന്ദുസ്ത്രീയുടെ മാനത്തിന് പുല്ലു വില ആണെന്ന് അപമാനിക്കപ്പെട്ട ആ സ്ത്രീയുടെ ടൈംലൈൻ ലെ “ഹഹഹ” കൾ തെളിവ് നൽകുന്നു . പോരാതെ ഹൈന്ദവ മൂല്യങ്ങളിൽ വിശ്വസിക്കാത്ത ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ മാനത്തിന് കൂടുതൽ വിലയുണ്ടെന്നുള്ള ഒരു പാഠം കൂടി ഈ ദിവസങ്ങളിൽ പഠിച്ചു. അശ്ലീലച്ചുവയോടെ , പരസ്യമായി ഒരു സ്ത്രീയെ കൂടെ ജീവിക്കാൻ ക്ഷണിച്ചവൻ…

പ്രണയമല്ല, കഥാന്ത്യം നായകൻ അച്ഛൻ അശോകൻ തന്നെയാണ്

— ബോധി ദത്ത  — ‘കഴിഞ്ഞ തവണ ഞാൻ അവളെ കണ്ടപ്പോൾ, അവളെന്റെ കൈ പിടിച്ചു ഒരു പാടു നേരം മിണ്ടാതെ ഇരുന്നു. എന്നിൽ നിന്നൊരിക്കലും അകന്നു പോവരുതെന്നു വീണ്ടും വീണ്ടും പറഞ്ഞു. കഹ്‌ലീൽ ജിബ്രാന്റെ കവിതകൾക്ക് പോലും ഞങ്ങളുടെ പ്രണയത്തിന്റെ വ്യാപ്തി വർണിക്കാൻ കഴിയാതെ പോവുമെന്ന് എനിക്ക് തോന്നി’. അകന്നു കഴിയുന്ന തന്റെ ഭാര്യയെ സ്വപ്നത്തിൽ കണ്ടത് വർണിക്കുന്ന ഒരു ഭർത്താവിന്റെ വാക്കുകളാണ്. പ്രണയവും വിരഹവും അതിന്റെ മാധുര്യവും കയ്പ്പും വ്യക്തമാക്കുന്ന വാക്കുകൾ. ഹൃദയമുള്ള ആരെയും സ്പർശിക്കുന്നവ.…

ആതിരമാരുടെ സ്വത്വബോധാഗ്നി

ആതിരമാരുടെ സ്വത്വബോധം പരിവർത്തിത ഹിന്ദുക്കൾക്കുള്ള സിഗ്നൽ. പ്രതീഷ് വിശ്വനാഥ് പൊതുവെ കേരളത്തിലും ഭാരതത്തിൽ മുഴുവനായും ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ആതിരയുടെ സ്വത്വബോധ പരിവർത്തനം. ആ കൊച്ചു പെൺകുട്ടി അധിനിവേശ മതങ്ങളെ തന്റെ നിഷ്ക്കളങ്കമായ വാണികളിലൂടെ നിഷ്പ്രഭമാക്കുന്ന കാഴ്ച ഭാരത സ്വത്വത്തെ ആശ്ലേഷിച്ചു ജീവിക്കുന്നവർക്ക് ആനന്ദദായകമായ കാഴ്ചയും സെമിറ്റിക് മതങ്ങൾക്ക് ഒരു വെല്ലുവിളിയുമായിരുന്നു. ആ പരോക്ഷ വെല്ലുവിളിയുടെ വെളിച്ചത്തിൽ ജിഹാദി സംഘടനകളും, ജിഹാദികൾക്ക് കുഴലൂതുന്ന, സ്വന്തം സ്വത്വം പണയം വെച്ചവരും, ചേർന്നു തല്ലു കൊണ്ട പട്ടിയെ പോലെ പെരുമാറിയതും,…

എന്റെ പൊന്നു ഹാദിയയുടെ ആങ്ങളമാർക്ക്

— നാസ്സർ കുന്നുമ്പുറത്ത് — (ലേഖകൻ യുക്തിവാദിയും ഫേസ്ബുക്ക് ഫ്രീതിങ്കർസ് ഗ്രൂപ്പ് അഡ്മിനും ആണ് ) ——————————————— ഹാദിയയുടെ അമ്മയാണ് പൊന്നമ്മ. കേരളത്തിലെ നാട്ടുമ്പുറത്തെ ഏതൊരു സാധാരണക്കാരിയായ അമ്മയെയും പോലെ തന്റെ ഏക മകളെ കുറിച്ചും അവളുടെ ഭാവിയെ കുറിച്ചും വേവലാതിപെടുന്ന ഒരു പാവം. വൈക്കത്തമ്പലത്തിൽ തൊഴാൻ പോവുകയും എപ്പോഴെങ്കിലും ഗുരുവായൂരിൽ ഒക്കെ പോവുകയും ചെയ്യുന്ന ഒരു പാവം സ്ത്രീ. അവരെ സംബന്ധിച്ച് ഇസ്‌ലാം മതം എന്നാൽ ബദ്ർ യുദ്ധമോ, മക്കാ വിജയമോ അല്ലെങ്കിൽ പൊതു ചർച്ചകളിൽ…

അധിനിവേശം ഹിന്ദുവിന്റെ ആരാച്ചാർ ആവുമ്പോൾ

— പ്രതീഷ് വിശ്വനാഥ് — Demography is a destiny എന്നൊരു ചൊല്ലുണ്ട്. ഹിന്ദു ഏകീകരണത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ നെറ്റി ചുളിക്കുന്ന പലരും ഓര്‍ക്കാത്ത ഒരു ചൊല്ലാണ്.. demography is a destiny. ഈ നെറ്റി ചുളിക്കുന്നവര്‍ ഭാരതത്തിന്റെ വിഭജനത്തിന് ഹേതുവായി എന്തിനെയാണ് കാണുന്നത്? പല മേഖലകളും ചൂണ്ടിക്കാണിച്ചു ഈ വിഭാഗം രക്ഷപ്പെടാന്‍ ശ്രമിക്കുമെങ്കിലും, യാഥാര്‍ഥ്യം ഒന്നു മാത്രമാണു. ഭാരതത്തിന്റെ ചില മേഖലകളില്‍ ചില മതവിഭാഗത്തിന്റെ ജനസംഖ്യ കൂടുതല്‍ ആയിരുന്നു എന്നുള്ളത് മാത്രമാണു നമ്മുടെ രാഷ്ട്രം വിഭജിക്കാനുണ്ടായ…

“ഭയം, ഭയമുണ്ട് “

— ശ്യാം ഗോപാൽ — ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതും കേട്ടതും ആയ മൂന്ന് വ്യത്യസ്ത സംഭവങ്ങൾ, അവയ്ക്ക്‌ പൊതുവായുള്ള ഒരു ത്രെഡ്‌ കൊണ്ട്‌ കൗതുകകരമായി തോന്നി. മാറുന്ന കേരളത്തിന്റെ മാനസികാവസ്ഥയുടെ നല്ല മൂന്ന് പരിഛേദങ്ങൾ. ആദ്യത്തേത്‌, ഒരു പ്രമുഖ വാർത്താചാനൽ അവതാരകന് ഉണ്ടായ അനുഭവം അദ്ദേഹത്തിൽ നിന്ന് കേട്ടത്‌. വിവാഹമോചനങ്ങളെ പറ്റി അദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ച ഒരു റിപ്പോർട്ടിൽ മുസ്ലിം സമുദായത്തിൽ കൂടിവരുന്ന വിവാഹമോചനങ്ങളെപ്പറ്റി ഒരു ബിബിസി വാർത്തയെ അധിഷ്ഠിതമാക്കി പരാമർശിച്ചു. വാർത്ത അവതരിപ്പിച്ച്‌ ഇറങ്ങിയതും മുകളിൽ…

വനവാസം കഴിഞ്ഞു ഇനി കിരീടധാരണം

  — ബിനോയ് അശോകൻ — മോദി മാജിക്കിന്റെ മാസ്മരിക വിജയം കണ്ട 2014ലെ പൊതുതെരെഞ്ഞെടുപ്പിനും 2019-ൽ നടക്കാൻ പോകുന്ന അഗ്നിപരീക്ഷക്കും ഇടയിൽ ഇന്ത്യൻ രാഷ്ട്രീയത്തിന് നേരിടാനുണ്ടായിരുന്ന ഏറ്റവും വലിയ പരീക്ഷണഘട്ടമായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ മാതാവ് -മദർ ഓഫ് ഓൾ സ്റ്റേറ്റ് എലെക്ഷൻസ്-എന്ന് വിളിക്കപ്പെടുന്ന ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്. അതിൽ എല്ലാ പ്രതീക്ഷകളെയും പ്രവചനങ്ങളെയും കവച്ചു വക്കുന്ന തകർപ്പൻ പ്രകടനത്തോടെ മോദിയും അമിത് ഷായും ബിജെപിയും വിജയിച്ചുകഴിഞ്ഞിരിക്കുന്നു. ഏറ്റവും അധികം ലോക്സഭാ അംഗങ്ങൾ ഉള്ള സംസ്ഥാനം,…

ജെല്ലിക്കെട്ട് സമരം – തോൽക്കാൻ മനസ്സില്ലാത്തവരുടെ പോരാട്ടം

— ഡോ. ബലറാം കൈമൾ — പൂർണമായും രാഷ്ട്രീയരഹിതമായ ഒരു വിദ്യാർത്ഥിസമരം ആണ് ഇപ്പോൾ ജെല്ലിക്കെട്ടിനായി തമിഴ്‌നാട്ടിൽ നടക്കുന്നത്. അതിന് നേതാക്കളില്ല. ആരും കയറി നേതാവാകുന്നുമില്ല. വിദ്യാർത്ഥികൾ ഒരേയൊരാളിൽ നിന്നും ഒരേയൊരു നടപടി മാത്രമാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ജെല്ലിക്കെട്ടിനെ നിയമവിധേയമാക്കുന്ന ഓർഡിനൻസ് പുറപ്പെടുവിക്കണം എന്നുള്ളത് മാത്രമാണത്. അത് ചെയ്‌താൽ ഈ സമരം അവസാനിക്കും. ഇല്ലെങ്കിൽ കുഴപ്പങ്ങൾ ഉണ്ടാകും. സമരംചെയ്യുന്ന വിദ്യാർത്ഥികൾക്ക് പൊതുസമൂഹം ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുക്കുന്നു. തമിഴ്‌നാട്ടിലെ ജനങ്ങൾ മുഴുവൻ സമരത്തെ പിന്തുണയ്ക്കുന്നു. അത്രയും ജനപിന്തുണയുള്ള ഈ…

പാഗൻ എന്ന് സ്വയം അടയാളപ്പെടുത്തുന്നത് ചെറുത്തു നിൽപ്പിന്റെ ഓർമ്മ പുതുക്കലാണ്

— ശങ്കു ടി ദാസ് — സ്വയം ‘പാഗൻ’ എന്നടയാളപെടുത്തുന്നത് ഡിഫീറ്റിസത്തിന്റെ അങ്ങേയറ്റമാണത്രേ!! അത്ര ലജ്ജിപ്പിക്കുന്നുണ്ടോ നമ്മളെ ഇപ്പോഴും പാഗൻ എന്ന വിശേഷണം?? സോഷ്യോളജിയിൽ റീ-അപ്രോപ്രിയേഷൻ (Reappropriation) എന്നൊരു സംഗതിയുണ്ട്. മലയാളത്തിലേക്ക് ഇതിനെ ‘കൈവശപ്പെടുത്തൽ’, ‘വീണ്ടെടുക്കൽ’, ‘തിരിച്ചു പിടിക്കൽ’ എന്നൊക്കെ തർജ്ജമ ചെയ്യാമെന്ന് തോന്നുന്നു. ഒരു കാലത്ത് തങ്ങൾക്കെതിരെ നിന്ദാസൂചകമായി പ്രയോഗിച്ചിരുന്ന പദങ്ങളെ തന്നെ പിന്നീടാ സമൂഹം തങ്ങളുടെ അഭിമാനത്തെ പ്രഖ്യാപിക്കാനാനുള്ള ശബ്ദങ്ങളായി മടക്കി കൊണ്ടുവരുന്ന സാംസ്കാരിക പ്രക്രിയക്കാണ് റീ-അപ്രോപ്രിയേഷൻ അഥവാ റീക്ലമേഷൻ എന്നു പറയുന്നത്. പാഗൻ…

ടിപ്പു വാഴ്ത്തപ്പെട്ടവനോ …??

ഐസിസും താലിബാനും ഒക്കെ വിശുദ്ധരായി കെട്ടി എഴുന്നളിക്കപ്പെടുന്ന ഒരു ഭാവികാലം വന്നേക്കാം. ബാമിയാനിലെ ബുദ്ധപ്രതിമയുടെയോ ഇറാഖിലെയോ സിറിയയിലെയോ തകര്‍ന്നു വീണ പൌരാണിക സ്തൂപങ്ങളുടെയോ മുകളില്‍ കയറി നിന്ന് ഐസിസും താലിബാനും വിശുദ്ധരാണ് എന്ന് ഉത്ഘോഷിക്കപ്പെടാന്‍ പോകുന്ന ആ കാലവും വരും എന്നതിന് തെളിവാണ് ടിപ്പു തകര്‍ത്ത ക്ഷേത്രങ്ങളെയും വാളിന്‍റെ മേല്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ട ജനതയെയും നോക്കി പല്ലിളിച്ച് കാട്ടുന്ന രീതിയില്‍ ആഘോഷിക്കപ്പെടുന്ന  ടിപ്പു ജയന്തി.    ദീപാവലി ദിവസം തന്നെ ടിപ്പുവിന്‍റെ ജന്മദിനം ആഘോഷിക്കാന്‍ കര്‍ണ്ണാടക…

കാശ്മീരും ദേശീയതയും

  ആംഡ് ഫോഴ്സ് സ്പെഷല്‍ പവര്‍ ആക്ട് ജമ്മുകാശ്മീരില്‍ നിലവില്‍ വന്നത് 1990ല്‍ ആണ് .നമ്മുടെ സൈനികര്‍ക്കുനേരെ ഒളിഞ്ഞും തെളിഞ്ഞും അക്രമണമഴിച്ചു വിടുകയും തീവ്രവാദപരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നവര്‍ക്കു രാഷ്ട്രത്തിനകത്തുനിന്നും പുറത്തുനിന്നും നിര്‍ലോഭം സഹായമൊഴുകി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ മൂര്‍ധന്വത്തിലെത്തിയ അതേ തൊണ്ണൂറുകളില്‍ താഴ്വരയിലെ വിദ്വംസകപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ രൂ പംകൊണ്ട സൈനിക വിഭാഗമായ രാഷ്ട്രീയ റൈഫിള്‍സ് ശക്തമായി തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയിട്ടു എന്നാല്‍ ആയുധംകൊണ്ടും ആത്മബലം കൊണ്ടും നമ്മുടെ സൈനികരെ നേരിടാന്‍ കഴിയാത്തവര്‍ ജനങ്ങളെ മറയാക്കി സൈന്യത്തെ എതിര്‍ക്കുകയും പ്രവര്‍ത്തനങ്ങളെ…