ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ്

കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഓരോ വർഷവും ക്ഷേത്രോത്സവങ്ങൾ തുടങ്ങുമ്പോൾ മുതൽ തന്നെ, എഴുന്നള്ളിപ്പിനു ആനകളെ ഉപയോഗിക്കുന്നതിനെതിരെ ധാരാളം പ്രസ്താവനകളും പ്രചാരണങ്ങളും കാണാറുണ്ട്‌. ലോകപ്രസുദ്ധമായ തൃശ്ശൂർ പൂരം അടുക്കുന്നതോടെ ഇത്തരം പ്രചാരണങ്ങൾക്ക് ശക്തി കൂടുകയും ചെയ്യും. ഉത്സവങ്ങൾക്ക് ദേവനെ അല്ലെങ്കിൽ ദേവിയെ എഴുന്നള്ളിക്കാൻ ആനകളെ വേണമെന്നില്ലെന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ തന്ത്രി പറഞ്ഞതായി ഒരു വാർത്ത 2012 മെയ്‌ മാസക്കാലത്ത് കാണുകയുണ്ടായി. അതിനെ സാധൂകരിച്ച് Dr. എൻ. ഗോപാലകൃഷ്ണനെപ്പോലെയുള്ള മഹത്തുക്കൾ പലപ്പോഴും നടത്തിയിട്ടുള്ള പ്രസ്താവനകളും വായിക്കുകയുണ്ടായിട്ടുണ്ട്. ആനകളെ എഴുന്നള്ളിക്കുന്നതിനു എതിരെയുള്ള…