‘വിസ്മരിക്കരുതാത്ത ചരിത്രം’- അടിയന്തിരാവസ്ഥയുടെഓര്‍മ്മകള്‍.

വൈക്കം ഗോപകുമാർ ഫോൺ: 09349917337   പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും, ഉപചാപകവൃന്ദത്തിന്റയും അഹങ്കാരവും സ്വാർത്ഥതയും, അധികാരം നിലനിർത്തുവാന്‍ വേണ്ടി ക്രൂരതയുടെ ഏതറ്റം വരെയും പോകുവാന്‍ ഉള്ള തീരുമാനങ്ങളുമാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാൻ ഹേതുവായിത്തീർന്നത്. ഇന്ദിരാഗാന്ധിയുടെ ധാർഷ്ട്യത്തിനും, നീതി നിഷേധത്തിനുമെതിരെ അതിന്റെ പാരമ്യത്തിലേക്കെത്തിയപ്പോള്‍ ഒരനിവാര്യതയെന്ന പോലെ പ്രതിഷേധിക്കുവാൻ അഞ്ചു പ്രമുഖ വ്യക്തികൾ ഒത്തുചേർന്നു.ജെ.പി. എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെട്ടിരുന്ന ഗാന്ധിയന്‍ സോഷ്യലിസ്റ്റ് ‘ലോകനായക്” ജയപ്രകാശ് നാരായൺ, സോഷ്യലിസ്റ്റ് നേതാവ് അച്യുത് പട് വർദ്ധൻ, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുതിർന്ന പ്രചാരകന്‍ നാനാജി…