കോടികള്‍ മറിയുന്ന മായാജാലം: തൊഴിലുറപ്പ് പദ്ധതി

 MNREGA അഥവാ മഹാത്മാ ഗാന്ധി നാഷനല്‍ റൂറല്‍ എംപ്ലോയ്‌മെന്‍റ് ഗാരന്‍റീ ആക്ട് എന്ന നിയമത്തിന്റെ കീഴില്‍, വര്‍ഷത്തില്‍ നൂറു ദിനം, തൊഴില്ലായ്മയാല്‍ വീര്‍പ്പ് മുട്ടുന്ന തൊഴിലാളികള്‍ക്ക് ദിനം പ്രതി അതാത് സംസ്ഥാനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള മിനിമം കൂലി പ്രകാരം ഉള്ള തൊഴില്‍ ഉറപ്പാക്കല്‍ എന്നതാണു പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്ന ബഹുഭൂരിപക്ഷം തൊഴിലാളികളും വര്‍ഷത്തില്‍ മൂന്നു മാസത്തോളം പല കാരണങ്ങള്‍കൊണ്ടു തൊഴില്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരു രാജ്യമാണ് ഭാരതം. പ്രത്യേകിച്ചും മറ്റ് സംസ്ഥാനങ്ങളില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെ…