പൂതനയുടെ മാതൃവാത്സല്യം

— കൃഷ്ണകുമാർ — കന്യാകുമാരി ജില്ലയിലാണ് എന്‍റെ അച്ഛന്‍റെയും അമ്മയുടെയും തറവാടുകള്‍. കുട്ടിക്കാലത്ത് പലപ്രാവശ്യം അച്ഛന്‍റെ നാടായ കൊല്ലങ്കോട് പോയിട്ടുണ്ട്. അവിടത്തെ വിഖ്യാതമായ ഭദ്രകാളി മുടിപ്പുരയും, തൂക്കം എന്നറിയപ്പെടുന്ന ഉത്സവവുമായിരുന്നു  എന്നെ ഏറ്റവും ആകര്‍ഷിച്ചിരുന്ന ഘടകങ്ങളില്‍ ഒന്ന്. മലയാള തമിഴ് സംസ്ക്കാരങ്ങളുടെ മേളനം നിലനില്ക്കുന്ന, തിരക്കുകളില്ലാതെ ജീവിതങ്ങള്‍ ശാന്തമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഗ്രാമങ്ങളാണ് കന്യാകുമാരി ജില്ലയില്‍ കാണാന്‍ കഴിയുക. പറമ്പില്‍ ജോലിക്ക് വരുന്ന പനകയറ്റ തൊഴിലാളിയായ തങ്കയ്യനുമായി വിശേഷങ്ങള്‍ പങ്കു വച്ചിരുന്നതും, അദ്ദേഹത്തിന്‍റെ കഥനങ്ങളിലൂടെ ആ നാടിന്‍റെ പല…