മാധവ് ഗാട്ഗില്‍ റിപ്പോര്‍ട്ട് – ചില പരിസ്ഥിതിദിന ചിന്തകള്‍

        പാരിസ്ഥിതികമായി നിലനില്‍ക്കുന്നതാകണം ഏതു വികസനവും. പ്രകൃതിസംരക്ഷണം നിയമംകൊണ്ട് നടപ്പാക്കാന്‍കഴിയുന്ന സര്‍ക്കാര്‍ പ്രൊജക്റ്റ്‌ അല്ല. മഴയും മഞ്ഞും വേനലുമോന്നും ആരുടേയും ഇച്ഛാനുസാരം  വരികയുമില്ല . ഭൂമിയില്‍ മനുഷ്യവര്‍ഗം വേണമെന്ന് പ്രകൃതിയ്ക്കോ മറ്റൊരു ജീവിവര്‍ഗത്തിനോ ഒരു പുല്‍ക്കൊടിയ്ക്ക്പോലുമോ നിര്‍ബന്ധമില്ല .കാരണം ഇവയൊന്നും മനുഷ്യനെ ആശ്രയിച്ചുകഴിയുന്നതല്ല .മനുഷ്യനാകട്ടെ പ്രകൃതിയും പരിസ്ഥിതിയുമില്ലാതെ ഒരുനിമിഷംപോലും കഴിയാനാകില്ല ..ഇത് പരിസ്ഥിതിയുടെ ബാലപാഠം .   പശ്ചിമഘട്ടമെന്നാൽ  കാടുമുതല്‍ കടല്‍വരെയുള്ള നമ്മുടെ നദികളുടെ   ഒഴുക്കിനെയും കുടിവെള്ളലഭ്യതയേയും കാര്‍ഷികവ്യവസ്ഥയെയും നില നിര്‍ത്തുന്ന ആവാസവ്യവസ്ഥയാണ്‌.  ഇരുനൂറു വര്‍ഷത്തെ മനുഷ്യന്റെ തെറ്റായ…