ബട്ള ഹൌസ്, ഇഷ്രത് ജഹാൻ, മാലെഗാവ്:: രാജ്യസുരക്ഷ വച്ചുള്ള കോൺഗ്രസിന്റെ തീക്കളികൾ.

-ബിനോയ്‌ അശോകൻ ചാലക്കുടി –  കഴിഞ്ഞ കോൺഗ്രസ് ഭരണ കാലത്ത് തീവ്രവാദ കേസുകളെ തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് കോൺഗ്രസ് പാർടി വളച്ചൊടിച്ചത്തിന്റെയും, അതിലൂടെ അവർ രാജ്യസുരക്ഷയെ എത്രമാത്രം അപകടത്തിലാക്കിയിരുന്നു എന്നുള്ളതിന്റെയും സംഭ്രമജനകമായ തെളിവുകൾ ആണ് കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അതിൽപ്പെട്ടതായിരുന്നു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ബഹളത്തി നിടയിൽ പുറത്തു വന്ന രണ്ട് വാർത്തകൾ. കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് 25ഓളം പാക് തീവ്രവാദികളെ യാതൊരു ന്യായീകരണവും കൂടാതെ രഹസ്യമായി വിട്ടയിച്ചിരുന്നുവെന്നും, പത്താൻകോട്ട് ആക്രമണം നടത്തിയവരിൽ അന്ന്…