ഇന്ത്യയുടെ പരിവർത്തനത്തിന്റെ 5 വർഷങ്ങൾ

ഇന്ത്യയുടെ പരിവർത്തനത്തിന്റെ 5 വർഷങ്ങൾ :- ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള ബിജെപി സർക്കാരിന്റെ മികച്ച ഭരണത്തിൻ കീഴിൽ കഴിഞ്ഞ 60 മാസങ്ങൾ/ 5 വർഷങ്ങൾ കൊണ്ടു ഇന്ത്യയിൽ നടന്ന പരിവർത്തനത്തിന്റെ വിജയഗാഥ മലയാള ഭാഷയിൽ “വിചാരം” നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു. ഈ 5 വർഷങ്ങളിൽ ഇന്ത്യ കൈവരിച്ച അദ്‌ഭുതകരമായ വികസനത്തിന്റെയും ജനക്ഷേമ പദ്ധതികളുടെയും കണക്കുകൾ, വസ്തുതകൾ മലയാളത്തിൽ വായിക്കാം.  വായിക്കുക, മനസിലാക്കുക, പരമാവധി പേരിലേക്ക് എത്താൻ ആയി ഷെയർ ചെയ്യുക. —…

രാജർഷിയായ് നരേന്ദ്രമോദി

— SK ഹരിഹരൻ — 2014 ൽ ഭാരതം പുതിയൊരു ചരിത്രത്തിലേക്ക് കാലെടുത്തു വെക്കുകയായിരുന്നു നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന രാജർഷി ഇന്ത്യയുടെ അധികാരത്തിലേക്ക് ചങ്കുറപ്പോടെ നടന്നു കയറി , ഭഗവൽ കൊടി പാറുന്ന സംഘമാകുന്ന കൃഷ്‌ണൻ നയിച്ച തേരിലേറിയാണ് നരേന്ദ്രൻ യുദ്ധം ജയിച്ചത്. രാജ്യതന്ത്ര വിഷയത്തെ ആഴത്തിൽ പ്രതിപാദിക്കുന്ന മഹത് ഗ്രന്ഥമാണ് കൗടില്യന്റെ അർത്ഥ ശാസ്ത്രം അടൽ ബിഹാരി വാജ്‌പേയ് സർക്കാരിന്റെ നയതന്ത്ര രീതികളിലാണ് ഞാൻ ഇന്ത്യയിൽ ആദ്യമായ് ചാണക്യ നീതിയുടെ പ്രതിഫലനം കണ്ടത്.…

#Demonetization – കലങ്ങി തെളിയുന്ന ഇന്ത്യ

  വിശ്വരാജ് വിശ്വ ഒക്‌റ്റോഫോബിയ എന്നാണ് അതിന്റെ പേര്.. 8 എന്ന അക്കത്തിനോട് ഉള്ള ഭയം. !!! നവംബർ 8 എന്ന തീയതി അടുത്ത് വരുമ്പോൾ ഇന്ത്യയിലെ ചില വിഭാഗം ആളുകൾക്ക്, രാഷ്ട്രീയക്കാർക്ക്, മാധ്യമ മേലാളന്മാർക്ക് ഒക്കെ ഈ ഒക്റ്റോഫോബിയ വന്നോ എന്ന് തോന്നിപ്പോകുന്ന തരത്തിൽ ആണ് മേൽപറഞ്ഞവരുടെ തയ്യാറെടുപ്പുകൾ കാണുമ്പോൾ തോന്നുന്നത്… നവംബർ 8, 2016 ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ സുപ്രധാനമായൊരു തീരുമാനം അന്ന് രാത്രി 8 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ നേരിട്ട്…

സഖാവ് ഷാനി പ്രഭാകറിന് ഒരു തുറന്ന് കത്ത് – ജിതിൻ ജേക്കബ് വീണ്ടും വാർത്തയിൽ

— ജിതിൻ ജേക്കബ് — ബഹുമാനപെട്ട ഷാനി പ്രഭാകർ താങ്കളുടെ “പറയാതെ വയ്യ” എന്ന പ്രോഗ്രാം കണ്ടു. ഞങ്ങൾ പ്രേക്ഷകർക്കും ചില കാര്യങ്ങൾ പറയാതെ വയ്യ. നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റതിനു ശേഷം രാജ്യമെങ്ങും അസഹിഷ്ണുത പടർന്നു പന്തലിച്ചു എന്നു പറഞ്ഞാണ് ഷാനി തുടങ്ങുന്നത് തന്നെ. നരേന്ദ്ര മോഡി എന്ന വ്യക്തി ഇന്ത്യയുടെ 14 മത് പ്രധാനമന്ത്രി ആണ്. നരേന്ദ്ര മോഡി സർക്കാർ അധികാരമേൽക്കുന്നതിനു മുമ്പ് ഇന്ത്യ രാജ്യം ലോകത്തെ ഏറ്റവും വികസിതവും, സഹിഷ്ണുതയും, മനുഷ്യാവകാശവും പൂത്തുലഞ്ഞു കളിയാടിയിരുന്ന…

നരേന്ദ്ര മോഡി സർക്കാരിന്റെ 1000 ദിനങ്ങൾ

— ജിതിൻ ജേക്കബ് — യോദ്ധ സിനിമയിൽ അപകടത്തിൽപെട്ട ദിവ്യബാലൻ റിമ്പോച്ചിയെ രക്ഷിക്കാൻ രക്ഷകൻ വരുന്നു എന്ന് സന്യാസിമാർ പറയുന്ന രംഗമുണ്ട്. രക്ഷകനുവേണ്ടി അവർ പ്രാർത്ഥിച്ചു. രക്ഷകൻ വന്നു, റിമ്പോച്ചിയെ രക്ഷിച്ചു. ഇന്ത്യൻ ജനതയ്ക്ക് ലക്ഷം കോടിരൂപയുടെ അഴിമതി പരിചയപ്പെടുത്തിയ, സോണിയ ഗാന്ധിയും, മകനും, മകളും, മരുമകനും, നയിക്കുന്ന കോൺഗ്രസ് എന്ന കുടുംബ – കോർപ്പറേറ്റ് സ്ഥാപനത്തെ തൂത്തെറിയാൻ വെമ്പൽ കൊണ്ട ഇന്ത്യൻ ജനതയ്ക്ക് പ്രതീക്ഷയായി അവതരിച്ച രക്ഷകൻ തന്നെയായിരുന്നു നരേന്ദ്ര മോഡി. ഭരിക്കുന്നവർ ശക്തരാകണമെങ്കിൽ, ശക്തമായ തീരുമാനങ്ങൾ…

വനവാസം കഴിഞ്ഞു ഇനി കിരീടധാരണം

  — ബിനോയ് അശോകൻ — മോദി മാജിക്കിന്റെ മാസ്മരിക വിജയം കണ്ട 2014ലെ പൊതുതെരെഞ്ഞെടുപ്പിനും 2019-ൽ നടക്കാൻ പോകുന്ന അഗ്നിപരീക്ഷക്കും ഇടയിൽ ഇന്ത്യൻ രാഷ്ട്രീയത്തിന് നേരിടാനുണ്ടായിരുന്ന ഏറ്റവും വലിയ പരീക്ഷണഘട്ടമായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ മാതാവ് -മദർ ഓഫ് ഓൾ സ്റ്റേറ്റ് എലെക്ഷൻസ്-എന്ന് വിളിക്കപ്പെടുന്ന ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്. അതിൽ എല്ലാ പ്രതീക്ഷകളെയും പ്രവചനങ്ങളെയും കവച്ചു വക്കുന്ന തകർപ്പൻ പ്രകടനത്തോടെ മോദിയും അമിത് ഷായും ബിജെപിയും വിജയിച്ചുകഴിഞ്ഞിരിക്കുന്നു. ഏറ്റവും അധികം ലോക്സഭാ അംഗങ്ങൾ ഉള്ള സംസ്ഥാനം,…

ഡീമോണടൈസേഷൻ: പിറന്നിരിക്കുന്നത് പുതിയൊരു ഇന്ത്യ തന്നെയാണ്

— അച്യുത് ടി ദാസ് —                     നവംബർ 8ന്‌ രാത്രി 8 മണിക്ക്‌ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത്‌ നടപ്പിൽ വരുത്തിയ ഡിമോണിറ്റെസേഷന്റെ ശരി തെറ്റുകൾ വിലയിരുത്തേണ്ടത്‌ ഈ നീക്കം ഭാവിൽ നമ്മുക്ക്‌ മുന്നിൽ തുറന്നിട്ടുതരുന്ന വികസന സാധ്യതകളുടെയും അതിന്റെ ഫലപ്രാപ്‌തിക്കായി ഒരോ ഇന്ത്യൻ പൗരനും നടത്തിയ ത്യാഗത്തിന്റെയും സഹനത്തിന്റെയും തുലാസ്സിൽ മാത്രമാവരുത്‌. എന്തുകൊണ്ട്‌ നോട്ടുനിരോധനം നമ്മുടെ മഹാരാജ്യത്തിന്‌ അനിവാര്യമായൊരു കയ്പുള്ള ജീവൻരക്ഷാ…

ആത്മാവിലെ ഗോപുരത്തെ മറന്ന എം ടി

— ശങ്കു ടി ദാസ് — പ്ലസ് ടു പരീക്ഷ കഴിഞ്ഞു എൽ.എൽ.എൽബിക്ക് ചേരും വരെ വെറുതെ വീട്ടിലിരുന്ന അഞ്ച് മാസങ്ങളായിരുന്നു ജീവിതത്തിലെ ഏറ്റവും നല്ല വായനക്കാലം. എം.ടിയേയും മുകുന്ദനേയും വിജയനേയും വി.കെ.എന്നിനേയുമൊക്കെ വായിക്കുന്നത് അക്കാലത്താണ്. ഒരെഴുത്തുകാരനെ തിരഞ്ഞെടുത്ത് അയാളുടെ പരമാവധി പുസ്തകങ്ങൾ വായിക്കുക, ശേഷം അടുത്ത എഴുത്തുകാരനിലേക്ക് പോവുക എന്നതായിരുന്നു വായനയുടെ രീതി. പത്തിനും പ്ലസ് വണ്ണിനും ഇടയിൽ കിട്ടിയ നാല് മാസത്തോളം സമയം ഇംഗ്ലീഷ് സാഹിത്യം വായിക്കാൻ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടതിന്റെ കയ്പുള്ള ഓർമകൾ മാഞ്ഞു…

Demonetization – Essence and Hopes

J Nandakumar On the eve of Nov 8, India heard a firm voice from the Prime Minister of India, Mr. Narendra Modi, a powerful revolutionary financial decision Indian have ever witnessed post Independence. 500 Rs and 1000 Rs notes will not be legal tender from now onwards. A well kept secret which was in planning…

സ്വന്തം  അക്കൗണ്ടിലെ പണം പിൻവലിക്കാൻ കഴിയില്ലേ ??? അതെന്ത് ന്യായം ?

— വിശ്വരാജ് വിശ്വ —                                     കഴിഞ്ഞ ദിവസം സാമ്പത്തിക വിദഗ്ധനും മുൻ പ്രധാനമന്ത്രിയും മുൻ RBI ഗവർണറും മുൻ ധനമന്ത്രിയും ഒക്കെ ആയിരുന്ന മൻമോഹൻ സിംഗ് പാർലമെന്റിൽ ഉന്നയിച്ച ഒരു ചോദ്യം ആണിത്. ന്യായമായ ചോദ്യം ആണ്. പക്ഷെ അതിന്റെ ഉത്തരം വ്യക്തമായും കൃത്യമായും അറിയുന്ന ഒരാൾ കൂടി ആണ് മൻമോഹൻ സിംഗ്. നോട്ട്…

ആറാം തമ്പുരാൻ – റീലോഡഡ്

  — രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി — #ടcene_1 പി എം ഓ ഓഫീസ്: #മോദി : ജെയ്റ്റ്ലീ ,കറൻസി പിൻവലിച്ചതിന് ഏതെങ്കിലും സംസ്ഥാനത്ത് പ്രശ്നമുണ്ടായോ ? #ജയ്റ്റ്ലി : കേരളത്തിൽ സഹകരണ ബാങ്കിൽ പരിശോധനയ്ക്ക് പോയ ഐ ടി ഉദ്യോഗസ്ഥരെ കമ്മിക്കുട്ടൻമാർ തല്ലി, എസ ബി ഐയുടെ ഗ്ലാസ് വാതിൽ തല്ലിതകർത്തു. #ആര്‍‍ ബി ഐ ഒഫിഷ്യല്‍സ്: കേരള കമ്മികളുടെ സ്ഥിരം പരിപാടിയാണത്. ഉദ്യോഗസ്ഥർ പരിശോധിക്കാൻ പോയാൽ സഹകരണ ഓഡിറ്റിംഗിന്റെയും നിയമത്തിന്റെയും പേര് പറഞ്ഞങ്ങ് തടയുക. #മോദി:…

ഇന്ത്യയെ ശുദ്ധീകരിക്കാൻ മോദിയും ദിശാബോധം നഷ്ടപ്പെട്ട പ്രതിപക്ഷവും

Article Courtsey – Janam TV Web Portal – ബിനോയ് അശോകൻ ചാലക്കുടി – 500, 1000 നോട്ടുകൾ അസാധുവാക്കിയ തീരുമാനം പിൻവലിക്കില്ല എന്ന് സർക്കാർ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് പോകുന്ന സ്ഥിതിക്ക് ഇത് വിജയമോ പരാജയമോ എന്നറിയാൻ ജനുവരി ഒന്ന് വരെ കാത്തിരിക്കണം. ഈ ഘട്ടത്തിൽ ഡീമോണിടൈസേഷൻ പ്രഖ്യാപനം വന്നതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യം ഒന്ന് വിലയിരുത്തുകയാണ് ഈ ലേഖനം. അതിലേക്ക് വരുന്നതിന് മുൻപ് ജനുവരി ഒന്നിന് എങ്ങിനെയാണ് ഇതിലെ വിജയപരാജയം നിശ്ചയിക്കുന്നത് എന്നൊന്ന്…