ഈ ഗാന്ധി വിളികൾ ഗാന്ധിജിയുടെയല്ല, മദൂദിയുടെ ആണ് !!!

ഈ ഗാന്ധി വിളികൾ ഗാന്ധിജിയുടെയല്ല, മദൂദിയുടെ ആണ് !!! — രഞ്ജിത് രവീന്ദ്രൻ —   ചരിത്രം – പ്രത്യേകിച്ച് സ്വന്തം ചരിത്രം – അതൊരു വഴിവിളക്കാണ്. വർത്തമാനത്തിന്റെ മനം മയക്കുന്ന കാഴ്ചകളിൽ കുരുങ്ങിപ്പോയി വഴി തെറ്റുന്ന മനസ്സുകൾക്ക് വഴി കാണിച്ചുകൊടുക്കാനുള്ള ഒരേ ഒരു വെളിച്ചം. ഞാൻ നിങ്ങളോട് ഒരു കഥ പറയാം. ഒരു പേര് പറയാം, ഒരു വർഷം പറയാം… പിന്നൊരു മുദ്രാവാക്യവും. സത്യത്തിൽ അത് കഥയല്ല, ആരും പറയാതെ ആരെയും അറിയിക്കാതെ നമ്മുടെയൊക്കെ ഭൂതകാലത്തിൽ…

രാജർഷിയായ് നരേന്ദ്രമോദി

— SK ഹരിഹരൻ — 2014 ൽ ഭാരതം പുതിയൊരു ചരിത്രത്തിലേക്ക് കാലെടുത്തു വെക്കുകയായിരുന്നു നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന രാജർഷി ഇന്ത്യയുടെ അധികാരത്തിലേക്ക് ചങ്കുറപ്പോടെ നടന്നു കയറി , ഭഗവൽ കൊടി പാറുന്ന സംഘമാകുന്ന കൃഷ്‌ണൻ നയിച്ച തേരിലേറിയാണ് നരേന്ദ്രൻ യുദ്ധം ജയിച്ചത്. രാജ്യതന്ത്ര വിഷയത്തെ ആഴത്തിൽ പ്രതിപാദിക്കുന്ന മഹത് ഗ്രന്ഥമാണ് കൗടില്യന്റെ അർത്ഥ ശാസ്ത്രം അടൽ ബിഹാരി വാജ്‌പേയ് സർക്കാരിന്റെ നയതന്ത്ര രീതികളിലാണ് ഞാൻ ഇന്ത്യയിൽ ആദ്യമായ് ചാണക്യ നീതിയുടെ പ്രതിഫലനം കണ്ടത്.…

ഫുൽവാമ ഭീകരാക്രമണം: ചില നവമാദ്ധ്യമവിചാരങ്ങൾ

— വായുജിത് — 1. *സൈനികർ വെറും തൊഴിലാളികളല്ലേ?*  സൈനികർ ശമ്പളം കിട്ടാൻ വേണ്ടി മാത്രം ജോലിക്ക് പോകുന്നവർ. അവർ മരിക്കുമ്പോൾ വീര മൃത്യു അല്ല തൊഴിൽ മരണം എന്നൊക്കെ പറയുന്ന പര കമ്മികളോട് രണ്ടാം ലോക മഹായുദ്ധത്തിൽ സ്റ്റാലിന്റെ മോൻ കൊല്ലപ്പെട്ടതിനെ പറ്റിയൊക്കെ ഒന്ന് ചോദിച്ച് നോക്ക്. ദേശ സ്നേഹത്തിൽ പുളകം കൊണ്ട് റെഡ് ആർമിക്കാരുടെ രക്തസാക്ഷിത്വത്തെപ്പറ്റി അവനൊക്കെ ഉപന്യാസം രചിക്കും . നൊസ്റ്റാൾജിക് റഷ്യൻ ദേശ സ്നേഹത്താൽ വിജൃംഭിക്കും പക്ഷേ ഇന്ത്യൻ സൈനികരുടേത് തൊഴിൽ…

വനിത മതിൽ : സവർണ്ണ കമ്മ്യൂണിസത്തിൻറെ ഭിന്നിപ്പിച്ചു ഭരിക്കൽ

— ബി അയ്യപ്പൻ — വനിതാമതിലിനു  പോകും മുന്നേ  പഴയൊരു നവോത്ഥാനത്തിന്റെ ചരിത്രം കൂടി വായിക്കുന്നത് നല്ലതാണു   , മഹാത്മാ അയ്യങ്കാളി  കൊളുത്തിയ മഹത്തായ സാമൂഹ്യ വിപ്ലവത്തെ പുറകോട്ടടിച്ചു ,    അഞ്ചു സെന്റ് കുടികിടപ്പു ഭൂമിയിലേക്കും ,ലക്ഷം വീട് കോളനികളിലേക്കും  ഒരു ജനതയെ കൊണ്ട് പോയി തള്ളിയ  ”കമ്മ്യൂണിസ്റ്റ് നവോത്ഥാനം  ”  ആരംഭിക്കുന്നതിവിടെ നിന്നാണ്  . ”ഇക്കാലത്തു ‘സാധു ജന പരിപാലന സംഘം ‘എന്ന’ ഹരിജൻ സംഘടനയുടെ’ ഒരു ‘ചെറിയ ശാഖാ ‘പള്ളാത്തുരുത്തിയിൽ പ്രവർത്തിച്ചിരുന്നു .’ഹരിജൻ തൊഴിലാളിയായ’ ശീതങ്കൻ…

മുലക്കരവും നങ്ങേലിയും – ഒരുകെട്ടുകഥ

— മനോജ് എബനേസർ — The poll tax (തലക്കരം/മുലക്കരം). തിരുവിതാംകൂറിൽ താണ ജാതിക്കാരുടെയിടയിൽ പ്രായപൂർത്തിയായ, അല്ലെങ്കിൽ പണിക്ക് പോവാൻ പ്രായമായവരുടെ തല എണ്ണി ഏർപ്പെടുത്തിയിരുന്ന പ്രതിമാസ കരമാണ് തലക്കരം. ഇത് കേണൽ മൺറോയുടെ ശ്രമഫലമായി നിറുത്തൽ ചെയ്തു എന്നാണ് വിവരം, ആ ചെയ്തതിന്റെ നീട്ട്/വിളമ്പരം ഇതുവരെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. There was an oppressive tax regime in Travancore, including the infamous poll tax, or head money, exacted per head on…

ശബരിമല :: കമ്മ്യൂണിസവും ഹിന്ദുമതവും നേർക്കുനേർ

— ബിനോയ് അശോകൻ — വൈദേശിക അധിനിവേശശക്തികൾ കീഴടക്കപ്പെട്ട തദ്ദേശീയരുടെ വിശ്വാസങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ലോക ചരിത്രത്തിൽ ഒട്ടും പുതുമയില്ലാത്ത കാര്യമാണ്. ആദ്യത്തെ അങ്കലാപ്പിന് ശേഷം കോൺഗ്രെസും ബിജെപിയും വരെ നിലപാട് മാറ്റാൻ നിർബന്ധിതമായ രീതിയിൽ പൊതുവികാരം ഉണർന്നപ്പോഴും പിണറായി വിജയൻറെ കമ്മ്യൂണിസ്റ്റ് സർക്കാർ കോടതി വിധി നടപ്പാക്കാൻ അതിശയകരമായ തിടുക്കം കാണിക്കുകയാണ് ചെയ്തത്. കോടതി വിധിപ്പകർപ്പ് ലഭിച്ച് അതൊന്ന് പഠിക്കാൻ പോലും നിൽക്കാതെ റിവ്യൂ ഹർജി നൽകില്ല എന്ന നിലപാടാണ് എടുത്തത്. ഇന്ന് 6th oct…

700 കോടിയുടെ പുകമറ !!!

–— ബിനോയ് അശോകൻ  — കേന്ദ്രസർക്കാരിനോട്:; സുനാമി സമയത്തും ഉത്തരാഖണ്ഡ് പ്രളയസമയത്തും ഇതിലും വലിയ നാശനഷ്ടം ഉണ്ടായിട്ടും സൗജന്യ വിദേശ സാമ്പത്തിക സഹായം ഒന്നും നമ്മൾ വാങ്ങിയിട്ടുണ്ടാവില്ലായിരിക്കും. അതൊന്നും ഇപ്പോൾ ദുരിതക്കയത്തിൽ ഉഴറുന്ന ഞങ്ങൾ കേരളക്കാർക്ക് അറിയേണ്ട കാര്യമല്ല. അന്നവർക്ക് പരാതിയുണ്ടായില്ലായിരിക്കും പക്ഷെ ഇന്ന് ഞങ്ങൾക്ക് പരാതിയുണ്ട്. തകർന്ന് കിടക്കുന്ന കേരളത്തിനെ പുനർനിർമ്മിക്കാൻ ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വന്നാൽ അത് വാങ്ങിയെടുക്കാൻ ഒരു വഴിയില്ലെങ്കിൽ മറ്റൊരു വഴി ഉണ്ടാവണം, ഉണ്ടാക്കണം. കമ്മ്യൂണിസ്റ്റുകാർ അടിച്ചിറക്കിയ UAEയുടെ 700 കോടി കള്ളകഥ…

സോമനാഥ് ചാറ്റർജി – തമസ്കരിക്കപ്പെട്ട ചരിത്രത്തിന്റെ ദത്തുപുത്രൻ

— ഷാബു പ്രസാദ്  — ആധുനിക ജനാധിപത്യ ചരിത്രത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ സ്ഥാനം വളരെ വലുതാണ്. 1952 ലെ ആദ്യപൊതുതെരഞ്ഞെടുപ്പ് മുതൽ 2014 വരെ എല്ലാം ലോകചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പുകൾ ആണ്.. അതിലൂടെ ജയിച്ചു വരുന്ന ജനപ്രതിനിധികൾ ആണ് ഇക്കണ്ട കാലം മുഴുവൻ ഈ മഹാരാജ്യത്തിന്റെ നിയതിയെ നിയന്ത്രിച്ചത്. അതിൽ നല്ലതും ചീത്തയുമായ ഒരുപാട് ഏടുകളുണ്ട്.. അതിലൊന്നാണ് ഇന്ന് അന്തരിച്ച സോമനാഥ് ചാറ്റർജിയുടേത്. ഭാരതം കണ്ട ഏറ്റവും മികച്ച ഒരു പാർലമെന്റെറിയൻ ആയിരുന്നു അദ്ദേഹം എന്ന കാര്യത്തിൽ…

ബംഗാളിലെ അറവുകാരൻ

— അരുൺ ബാലകൃഷ്ണൻ —-   ഇത് അയാളുടെ കഥയാണ് . മാനവികതാവാദികളും മതേതര കോൺഗ്രസ്സുകാരും ചേർന്ന് എഴുതിയ ചരിത്ര പുസ്തകത്തിൽ പേരു വരാതെ പോയ അറവുകാരന്റെ കഥ. അയാളുടെ മാത്രം കഥയല്ല ആ ദിവസത്തിന്റെ കൂടി കഥയാണ് 16 Aug 1946. Direct Action എന്നറിയപ്പെടുന്ന ആ ദിവസമാണ് ഒരു പക്ഷെ ഭാരതം കണ്ടതിൽ വച്ച് ഏറ്റവും വലിയ കലാപത്തിന് സാക്ഷ്യം വഹിച്ച ദിവസം. സ്വതന്ത്ര പാകിസ്ഥാൻ എന്ന ആശയ സാക്ഷാത്കാരത്തിനായി മുസ്ലീം ലീഗിന്റെ ആഹ്വാന പ്രകാരം…

ഹിന്ദു ഭീകരത – പെരും നുണയെ കാലം കടപുഴക്കി എറിഞ്ഞപ്പോൾ

— ഷാബു പ്രസാദ്  — ഹിന്ദു ഭീകരത എന്ന കള്ളക്കഥ __________________________________ ഭീകരപ്രവർത്തനവും ബോംബ്സ്ഫോടനങ്ങളും രക്തച്ചൊരിച്ചിലുകളുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു . വൃത്തികെട്ട രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വേണ്ടി ഉണ്ടാക്കിയ കോൺഗ്രസ്സിന്റെ ജാരസന്തതികളാണ് ഭാരതത്തിലെ ഭീകരപ്രവർത്തനം എന്ന് ചരിത്രത്തിലേക്ക് കുറച്ച് ഇറങ്ങിച്ചെന്നാൽ ആർക്കും മനസ്സിലാകും . സ്വന്തം സ്വാർഥസാക്ഷാത്കാരത്തിനു വേണ്ടി നെഹ്റു നടപ്പാക്കിയ വികലമായ നയങ്ങളാണ് , ലോകത്തിലെ എറ്റവും വലിയ പ്രശ്നഭരിത പ്രദേശങ്ങളിലൊന്നായി കശ്മീരിനെ മാറ്റിയത് …തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ കരുവായി ഭിന്ദ്രൻ വാലയെ ഇന്ദിരാഗാന്ധി…

പോളണ്ടിൽ എന്ത് സംഭിവിച്ചു . ? ” പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് “

  മലയാള സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളിലൊന്നായ ‘ സന്ദേശ ‘ ത്തിൽ രാഷ്ട്രീയ ചർച്ചക്കിടെ സിനിമയിലെ കഥാപാത്രമായ പ്രകാശൻ ( ചിത്രത്തിൽ ജയറാം ) ” പോളണ്ടിൽ എന്ത് സംഭവിച്ചു ” എന്ന് ചോദിക്കുമ്പോൾ മറ്റൊര് കഥാപാത്രമായ ‘സഖാവ് കോട്ടപ്പള്ളി’ ( ചിത്രത്തിൽ ശ്രീനിവാസൻ ) പ്രയോഗിക്കുന്ന ഒരു മറുപടിയാണ് ” പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് ” എന്നത് . എന്താവും സഖാവ് കോട്ടപ്പള്ളിക്ക് പോളണ്ടിനെ പറ്റി ചോദിച്ചപ്പോൾ…

അസ്തിത്വം പല്ലിളിക്കുമ്പോൾ

— ഷാബു പ്രസാദ് — കഴിഞ്ഞ കുറെ കാലമായി കേരളത്തിൽ സംഭവിച്ച രാഷ്ട്രീയ സംഭവങ്ങൾ വിലയിരുത്തിയാൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണു സി.പി.എമ്മിന്റെ ആശയപരമായ ചുവടുമാറ്റം.കമ്മ്യൂണിസ്റ്റുപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലൊരിക്കലും, ലോകത്തൊരിടത്തും ചിന്തിച്ചിട്ടുകൂടിയില്ലാത്ത വിട്ടുവീഴ്ചകളാണു ഇക്കാര്യത്തിൽ നമ്മുടെ സഖാക്കൾ കാട്ടിയിട്ടുള്ളത്‌. ഭാരതത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ നൂറോളം വർഷത്തെ ചരിത്രമുണ്ട്‌..സായുധവിപ്ലവത്തിലൂടെ അധികാരം പിടിച്ചടക്കി ആശയങ്ങൾ നടപ്പാക്കുക എന്ന നയമാണു 1948 വരെ അവരും വെച്ചു പുലർത്തിയിരുന്നത്‌.എന്നാൽ ജനാധിപത്യത്തിന്റെ പുതിയ കാലത്ത്‌ തങ്ങളുടെ വിപ്ലവസ്വപ്നങ്ങളുടെ മലർപ്പൊടികൾ കുഴിച്ച്‌ മൂടുക എന്ന ഒറ്റമാർഗ്ഗമേ അവർക്കുണ്ടായിരുന്നുള്ളു.സാങ്കേതികമായി ജനാധിപത്യത്തിനൊപ്പം നീങ്ങിയെങ്കിലും…

വനവാസം കഴിഞ്ഞു ഇനി കിരീടധാരണം

  — ബിനോയ് അശോകൻ — മോദി മാജിക്കിന്റെ മാസ്മരിക വിജയം കണ്ട 2014ലെ പൊതുതെരെഞ്ഞെടുപ്പിനും 2019-ൽ നടക്കാൻ പോകുന്ന അഗ്നിപരീക്ഷക്കും ഇടയിൽ ഇന്ത്യൻ രാഷ്ട്രീയത്തിന് നേരിടാനുണ്ടായിരുന്ന ഏറ്റവും വലിയ പരീക്ഷണഘട്ടമായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ മാതാവ് -മദർ ഓഫ് ഓൾ സ്റ്റേറ്റ് എലെക്ഷൻസ്-എന്ന് വിളിക്കപ്പെടുന്ന ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്. അതിൽ എല്ലാ പ്രതീക്ഷകളെയും പ്രവചനങ്ങളെയും കവച്ചു വക്കുന്ന തകർപ്പൻ പ്രകടനത്തോടെ മോദിയും അമിത് ഷായും ബിജെപിയും വിജയിച്ചുകഴിഞ്ഞിരിക്കുന്നു. ഏറ്റവും അധികം ലോക്സഭാ അംഗങ്ങൾ ഉള്ള സംസ്ഥാനം,…

രാഷ്ട്രീയ പ്രബുദ്ധതയില്ലാത്തത് മണിപ്പൂരിനോ അതോ കേരളത്തിനോ ???

— ശങ്കു ടി ദാസ് —  ഇറോം ശർമിളക്ക് കിട്ടിയ 90 വോട്ട് മണിപ്പൂരി ജനതയുടെ പ്രബുദ്ധതക്കുറവാണെന്ന് പുച്ഛിക്കുന്നവരോടാണ്. മലയാളി പ്രബുദ്ധതയിൽ വല്ലാതെ അഭിമാനിക്കുന്നവരോടും. അടിയന്തരാവസ്ഥ ഓർമ്മയുണ്ടോ നിങ്ങൾക്ക്? പ്രതിപക്ഷത്തെ മുഴുവൻ ജയിലിലടച്ച്‌, പാർലമെന്റിനെ വെറും നോക്കുകുത്തിയാക്കി, എതിർത്തവർക്ക് മേലെല്ലാം മിസ ചുമത്തി, മാധ്യമങ്ങളെ ഒന്നൊഴിയാതെ സെൻസർ ചെയ്‌ത്, ചോദ്യങ്ങളോരോന്നിനെയും ലാത്തി കൊണ്ടടിച്ചമർത്തി, ഇന്ദിരാ ഗാന്ധി എന്ന ഏകാധിപതി ഈ രാജ്യത്തെ മുഴുവൻ തടവിലിട്ട രണ്ടു വർഷങ്ങൾ? ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥ അവസാനിച്ചതിന്…

ഇറോം തോറ്റത് ദേശീയതയോടാണ്

— അരുൺ ബാലകൃഷ്‌ണൻ —  ദേശവിരുദ്ധശക്തികളുടെ എന്നെന്നെത്തേയും പ്രചരണ ബിംബമായിരുന്ന ഇറോം ഷാർമ്മിള ഇക്കഴിഞ്ഞ മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ മണിപ്പൂർ മുഖ്യമന്ത്രിയായ ഇബോബി സിങ്ങിനെതിരെ സ്ഥാനാർത്ഥിയായി നിന്നിരുന്നു. തൊണ്ണൂറു വോട്ടുകൾ മാത്രമാണവർക്ക് ലഭിച്ചത്. ദേശീയതയ്ക്കെതിരേ നിൽക്കുന്ന ശക്തികൾ ഈ രാജ്യം മുഴുവൻ പോസ്റ്റർ ലേഡിയാക്കിയിരുന്ന ഇറോം ഷാർമ്മിള, മണിപ്പൂരിനു വേണ്ടി മരിയ്ക്കാൻ തയ്യാറായതെന്ന് പറഞ്ഞു മണിപ്പൂരിന്റെ ശബ്ദമാക്കി വാഴ്ത്തിയിരുന്ന ഇറോം ഷാർമ്മിളയ്ക്ക് ഇവർ പിന്തുണയ്ക്കുന്ന തീവ്രവാദികൾ ഒരിയ്ക്കൽ കൊല്ലാൻ പോലും ശ്രമിച്ച മണിപ്പൂർ മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരേ…

ആറാം തമ്പുരാൻ – റീലോഡഡ്

  — രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി — #ടcene_1 പി എം ഓ ഓഫീസ്: #മോദി : ജെയ്റ്റ്ലീ ,കറൻസി പിൻവലിച്ചതിന് ഏതെങ്കിലും സംസ്ഥാനത്ത് പ്രശ്നമുണ്ടായോ ? #ജയ്റ്റ്ലി : കേരളത്തിൽ സഹകരണ ബാങ്കിൽ പരിശോധനയ്ക്ക് പോയ ഐ ടി ഉദ്യോഗസ്ഥരെ കമ്മിക്കുട്ടൻമാർ തല്ലി, എസ ബി ഐയുടെ ഗ്ലാസ് വാതിൽ തല്ലിതകർത്തു. #ആര്‍‍ ബി ഐ ഒഫിഷ്യല്‍സ്: കേരള കമ്മികളുടെ സ്ഥിരം പരിപാടിയാണത്. ഉദ്യോഗസ്ഥർ പരിശോധിക്കാൻ പോയാൽ സഹകരണ ഓഡിറ്റിംഗിന്റെയും നിയമത്തിന്റെയും പേര് പറഞ്ഞങ്ങ് തടയുക. #മോദി:…

കണ്ണുനീരിന്റെ വിലയറിയാത്തവർ

പിണറായി സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷം പിണറായിയിൽ അരങ്ങേറിയ വ്യാപകമായ ആക്രമണങ്ങൾക്ക് ഇരയായവരെ പങ്കെടുപ്പിച്ചുകൊണ്ട് സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ തിരുവനന്തപുരത്ത് ബിജെപി ഒരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പങ്കെടുത്ത ആ പരിപാടിയിൽ വെച്ച് പിണറായി വിജയന്റെ ബന്ധു കൂടിയായ വിനോദിന്റെ മകൾ ശിവദ വിതുമ്പിക്കരയുന്ന ചിത്രം കേരളാ കൗമുദി ഉൾപ്പെടെ അന്ന് പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് സിപിഎം അക്രമങ്ങളുടെ നേർക്കാഴ്ചായി ഈ ചിത്രം നവമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിക്കപ്പെട്ടു. കേരളത്തിലെ ബലിദാനികളുടെ സംക്ഷിപ്ത ചരിത്രം രേഖപ്പെടുത്തിക്കൊണ്ട് പുറത്തിറങ്ങിയ ‘ആഹുതി’…

സി കെ ജാനു എന്തുകൊണ്ട് ജയിക്കണം ?

കേരളത്തിൽ നമ്മുടെ തനതു ജനതയായ ആദി ഗോത്രക്കാരുടെ ഇടയിൽ ഒരു സാമൂഹ്യ പരിഷ്ക്കർത്താവോ ആത്മീയ ഗുരുവോ രാഷ്ട്രീയ നേതാവൊ ഉണ്ടായിട്ടുണ്ടൊ എന്ന് അറിയാൻ ഞാൻ ഒരന്വേഷണം നടത്തി നോക്കിയിരുന്നു.എന്താണ് കാരണമെന്നും. നിരാശയായിരുന്നു ഫലം. പക്ഷെ അതിനേക്കാളേറെ എന്നെ അത്ഭുതപ്പെടുത്തിയത് ആദിവാസികളുടെ നേതാവായി ജാനു ചേച്ചി ഉയർന്ന് വരുന്നതിൽ, എൻ ഡി എ യുടെ ഭാഗമായി ജാനു ചേച്ചി ഇലക്ഷൻ നേരിടുന്നതിൽ മറ്റുള്ളവർക്കുള്ള അസഹിഷ്ണുതയായിരുന്നു. എന്തെല്ലാം മോശമായ പദങ്ങൾ കൊണ്ടാണ് അവര്‍ ജാനു ചേച്ചിയെ അവഹേളിച്ചത്. . ഇലക്ഷനിൽ…

കൊലപാതകരാഷ്ട്രീയത്തിന്റെ സിദ്ധാന്തപശ്ചാത്തലവും അനന്തരഫലവും.

ഡോ. ബല്‍റാം    രാഷ്ട്രീയക്കൊലപാതകങ്ങളുടെ ജില്ല എന്നാണ് ഒരു കാലത്ത് വ്യവസായകേന്ദ്രം എന്നനിലയിൽ കേരളത്തിൽ പേരുകേട്ടിരുന്ന കണ്ണൂർ എന്ന നാടിന്റെ ഇന്നത്തെ പ്രതിച്ഛായ. ചില ചായക്കോപ്പയിലെ കൊടുംകാറ്റുകൾ ഒഴിച്ചാൽ, പൊതുവിൽ അവധാനതയിൽപ്പോകുന്ന കേരളരാഷ്ട്രീയത്തിലെ വ്യത്യസ്തദൃശ്യമാണ് കണ്ണൂർ. ആസൂത്രിതമായ നിരവധി രാഷ്ട്രീയക്കൊലപാതകങ്ങൾ അവിടെ നടക്കുന്നു. അവയിൽ പലതും അതിഭീകരവും, അതിനാൽത്തന്നെ കേരളസമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചവയുമാണ്. 1999 ഡിസംബർ ഒന്നാം തീയതി, കുരുന്നുവിദ്യാർഥികളുടെ മുന്നിൽവച്ച് ജയകൃഷ്ണൻ മാസ്റ്റർ എന്ന അദ്ധ്യാപകൻ കൊലചെയ്യപ്പെട്ട സംഭവം ഇതിൽ പ്രധാനമാണ്. 2006 ഒക്ടോബർ 22-ന് തലശ്ശേരിയിൽ…

കേരള മോഡൽ അഥവാ ഒരു ജീർണ്ണതയുടെ കഥ …

—- വിജയകുമാർ —– പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം ജീര്‍ണ്ണതബാധിച്ചതായിരുന്നു – തൊട്ടുകൂടായ്മയുണ്ടായിരുന്നു. സാമൂഹിക പരിഷക്കര്താക്കളുടെ ശ്രമഫലമായി നവോത്ഥാനത്തിന്റെ കാറ്റ് അത്തരം ജീര്‍ണ്ണവ്യവസ്ഥയെഎല്ലാം തൂത്തെറിഞ്ഞു. ഇന്ന് നിലനില്‍ക്കുന്നത് രാഷ്ട്രീയ അയിത്തം മാത്രം. അഴിമതിയ്ക്കും ദുര്‍ഭരണത്തിനുമെതിരെ ഇന്ത്യമൊത്തം ആഞ്ഞടിച്ച രാഷ്ട്രീയകൊടുങ്കാറ്റിനെപോലും തടയാന്‍ ആ അയിത്തത്തിനു കഴിഞ്ഞു. മാറിയ കാലത്തിനനുസരിച്ച് ബുദ്ധിപരമായ തീരുമാനമെടുക്കാന്‍ മലയാളിയ്ക്ക് കഴിയുന്നില്ല എന്നതാണ് കേരളം ഇന്ന് നേരിടുന്ന ദുര്യോഗം. എല്ലാ രംഗത്തും വിശ്വാസതകര്‍ച്ച നേരിട്ട ഒരു സമൂഹത്തില്‍ ഇത് സ്വാഭാവികമായി സംഭവിക്കാവുന്നതാണ്. മലയാളിയുടെ ഇന്നത്തെ യാഥാര്‍ത്ഥ്യം എന്താണ്? എല്ലാ…