ശബരിമല :: കമ്മ്യൂണിസവും ഹിന്ദുമതവും നേർക്കുനേർ

— ബിനോയ് അശോകൻ — വൈദേശിക അധിനിവേശശക്തികൾ കീഴടക്കപ്പെട്ട തദ്ദേശീയരുടെ വിശ്വാസങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ലോക ചരിത്രത്തിൽ ഒട്ടും പുതുമയില്ലാത്ത കാര്യമാണ്. ആദ്യത്തെ അങ്കലാപ്പിന് ശേഷം കോൺഗ്രെസും ബിജെപിയും വരെ നിലപാട് മാറ്റാൻ നിർബന്ധിതമായ രീതിയിൽ പൊതുവികാരം ഉണർന്നപ്പോഴും പിണറായി വിജയൻറെ കമ്മ്യൂണിസ്റ്റ് സർക്കാർ കോടതി വിധി നടപ്പാക്കാൻ അതിശയകരമായ തിടുക്കം കാണിക്കുകയാണ് ചെയ്തത്. കോടതി വിധിപ്പകർപ്പ് ലഭിച്ച് അതൊന്ന് പഠിക്കാൻ പോലും നിൽക്കാതെ റിവ്യൂ ഹർജി നൽകില്ല എന്ന നിലപാടാണ് എടുത്തത്. ഇന്ന് 6th oct…

700 കോടിയുടെ പുകമറ !!!

–— ബിനോയ് അശോകൻ  — കേന്ദ്രസർക്കാരിനോട്:; സുനാമി സമയത്തും ഉത്തരാഖണ്ഡ് പ്രളയസമയത്തും ഇതിലും വലിയ നാശനഷ്ടം ഉണ്ടായിട്ടും സൗജന്യ വിദേശ സാമ്പത്തിക സഹായം ഒന്നും നമ്മൾ വാങ്ങിയിട്ടുണ്ടാവില്ലായിരിക്കും. അതൊന്നും ഇപ്പോൾ ദുരിതക്കയത്തിൽ ഉഴറുന്ന ഞങ്ങൾ കേരളക്കാർക്ക് അറിയേണ്ട കാര്യമല്ല. അന്നവർക്ക് പരാതിയുണ്ടായില്ലായിരിക്കും പക്ഷെ ഇന്ന് ഞങ്ങൾക്ക് പരാതിയുണ്ട്. തകർന്ന് കിടക്കുന്ന കേരളത്തിനെ പുനർനിർമ്മിക്കാൻ ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വന്നാൽ അത് വാങ്ങിയെടുക്കാൻ ഒരു വഴിയില്ലെങ്കിൽ മറ്റൊരു വഴി ഉണ്ടാവണം, ഉണ്ടാക്കണം. കമ്മ്യൂണിസ്റ്റുകാർ അടിച്ചിറക്കിയ UAEയുടെ 700 കോടി കള്ളകഥ…

ഗുജറാത്തിന്റെ ബാക്കി പത്രം

-ബിനോയ് അശോകൻ ചാലക്കുടി ഗുജറാത്ത് തിരഞ്ഞെടുപ്പ് ബിജെപിക്കും കോൺഗ്രസിനും രാജ്യത്തിനും നൽകുന്ന സൂചനകൾ. “22വർഷത്തെ ഭരണവിരുദ്ധവികാരം മറികടന്ന് തുടർച്ചയായി ആറാമതും വിജയിച്ച്കൊണ്ട് ബിജെപി ചരിത്രം കുറിച്ചിരിക്കുന്നു.” ഇതാണ് 2017ലെ ഗുജറാത്ത് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒറ്റവരിയിൽ പറയാവുന്നത്. വിജയം വിജയവും, തോൽവി തോൽവിയുമാണ്, ബാക്കിയെല്ലാം വിശകലങ്ങളും സമാശ്വാസങ്ങളും മാത്രം.രണ്ടു പതിറ്റാണ്ടിലധികം കാലംകൊണ്ട് സംഭരിക്കപ്പെട്ട വലിയ അളവിലുള്ള ഭരണവിരുദ്ധവികാരത്തെ മറികടന്ന് കേവലഭൂരിപക്ഷം നേടി  വിജയിക്കുക എന്ന അവിശ്വസീനയമായ നേട്ടം കൈവരിച്ചതിൽ ബിജെപിയെ അഭിനന്ദിക്കാതെ മറ്റ് വിശകലനങ്ങളിലേക്ക് കടക്കുന്നത്…

വനവാസം കഴിഞ്ഞു ഇനി കിരീടധാരണം

  — ബിനോയ് അശോകൻ — മോദി മാജിക്കിന്റെ മാസ്മരിക വിജയം കണ്ട 2014ലെ പൊതുതെരെഞ്ഞെടുപ്പിനും 2019-ൽ നടക്കാൻ പോകുന്ന അഗ്നിപരീക്ഷക്കും ഇടയിൽ ഇന്ത്യൻ രാഷ്ട്രീയത്തിന് നേരിടാനുണ്ടായിരുന്ന ഏറ്റവും വലിയ പരീക്ഷണഘട്ടമായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ മാതാവ് -മദർ ഓഫ് ഓൾ സ്റ്റേറ്റ് എലെക്ഷൻസ്-എന്ന് വിളിക്കപ്പെടുന്ന ഉത്തർ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്. അതിൽ എല്ലാ പ്രതീക്ഷകളെയും പ്രവചനങ്ങളെയും കവച്ചു വക്കുന്ന തകർപ്പൻ പ്രകടനത്തോടെ മോദിയും അമിത് ഷായും ബിജെപിയും വിജയിച്ചുകഴിഞ്ഞിരിക്കുന്നു. ഏറ്റവും അധികം ലോക്സഭാ അംഗങ്ങൾ ഉള്ള സംസ്ഥാനം,…