കേരളം എന്ന ‘മദ്യ പ്രദേശ്‌ ‘

വിജയകുമാര്‍       പഴയകാലത്തൊരു പതിവുണ്ടായിരുന്നു. തറവാട്ടുകാരണവര്‍ അത്താഴത്തിനുമുന്‍പ് പടിപ്പുരയ്ക്കല്‍ ചെന്ന്നിന്ന് വിളിച്ചുചോദിക്കും ”അത്താഴപഷ്ണിക്കാരുണ്ടോ” എന്ന്. ആരുമില്ലെന്ന് ഉറപ്പാക്കിയിട്ടെ കാരണവര്‍ അത്താഴംകഴിച്ചു ഉറങ്ങാന്‍ പോകൂ.   മഹത്തായ ഈ പാരമ്പര്യം നിലനിര്‍ത്തണമെന്നു നമ്മുടെ സര്‍ക്കാരിനും തോന്നിക്കാണണം. അതുകൊണ്ടാണ് അവസാനത്തെ മദ്യപനും മദ്യംകിട്ടിയെന്നു ഉറപ്പുവരുത്തിയതിനുശേഷം രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിട്ട് ബാറുകള്‍ അടച്ചാല്‍മതിഎന്ന് തീരുമാനിച്ചത്. ബാര്‍ഹോട്ടലുകാരുടെയും മദ്യവ്യാപാരികളുടെയും പണം വാങ്ങി പള്ളിയും അമ്പലവും കെട്ടില്ലെന്ന് പറയാനുള്ള ആര്‍ജവം മദ്യവിപണനത്തെ എതിര്‍ക്കുന്നവര്‍ കാട്ടണമെന്ന് മന്ത്രി കെ.ബാബുവിന്റെ വാക്കുകളെ, അദ്ദേഹം പതിവായി…