ഈ ചായ വിൽപ്പനക്കാരനും, പന്ത്രണ്ടാം ക്ലാസ്സുകാരിയും ഭാരതത്തെ നയിക്കുക തന്നെ ചെയ്യും…..

smriti-irani_mumbai_pti

റോഷൻ രവിന്ദ്രന്‍.

വിദ്യാഭ്യാസം സമൂഹത്തിന്റെ നട്ടെല്ലാണ് എന്ന ആപ്തവാക്യം ശ്രീ .മഹാത്മാ ഗാന്ധിയുടെതാണ്.. അദ്ദേഹം പറഞ്ഞത് ഏറെക്കുറെ ശരിയുമാണ്.. ശരിയായ രീതിയിലുള്ള വിദ്യാഭ്യാസം മനുഷ്യനെ പ്രബുദ്ധൻ ആക്കുന്നു .. വിനയം സുശീലം, മാനസ്സിക നിലവാരം എന്ന് തുടങ്ങി പലതരത്തിലുള്ള ഗുണങ്ങളും മനുഷ്യന് വിദ്യമൂലം സ്വായത്തമാകേണ്ടതാണ് .. എന്നാൽ അക്കാഡമിക് ബിരുദങ്ങൾ കൊണ്ട് മാത്രമേ ഒരാൾക്ക് ഈ പറഞ്ഞ നിലവാരം സ്വായത്തമാക്കാൻ കഴിയൂ എന്ന് കരുതുന്നത് ശുദ്ധ വിവരക്കേടാവും..
ഭാരതത്തിലെ ഗണിതശാസ്ത്രന്ജൻ ശ്രീ .രാമാനുജന്റെ അക്കാഡമിക് ബിരുദം എന്തായിരുന്നു എന്ന് ഓർക്കുക..

അക്കാഡമിക് സർട്ടിഫിക്കറ്റ് വച്ച് മാത്രം ഒരു നേതാവിന്റെ കഴിവുകളെ വിലയിരുത്തുന്നത് വിവരക്കേടാണ്.. വിദ്യാഭ്യാസം ഉള്ളവർ എല്ലാവരും സമൂഹ നന്മയ്ക്കു പ്രവർത്തിക്കും എന്നോ.. വിദ്യാഭ്യാസമില്ലാത്തവർ മുഴുവൻ വിവേകശൂന്യർ ആകും എന്നോ ഒക്കെയുള്ള മുൻധാരണ വച്ച് പുലർത്തുന്നത് ശരിയല്ല..

BJP-activists-Smriti-Zubin-Irani-protest-against-fuel-price-hike

ഹിറ്റ്ലെർ ,സ്റ്റാലിൻ എന്നിവരുടെ കാലത്ത് ഉന്നത ഡോക്ടർമാർ ഏറ്റവും ചെലവ് കുറഞ്ഞു എങ്ങനെ ആളെക്കൊല്ലാം എന്ന് ഗവേഷണം ചെയ്തിരുന്നതാണ്.. എൻജിനീയർസ് ചിന്തിച്ചിരുന്നത് കൂടുതൽ ആളുകളെ എളുപ്പത്തിൽ കൊല്ലുന്ന യന്ത്രങ്ങൾ എങ്ങനെ കണ്ടെത്താം എന്നാണു.. അങ്ങനെ വരുമ്പോൾ ജനങ്ങളെ വിശാലമായ ലോകത്ത് കൊണ്ടുവരാൻ കഴിയുന്നത് “പൊളിറ്റിക്കൽ വിൽ പവർ” ഇൽ നിന്നാണ് എന്ന് കാണാം..

റേസിസം എന്നത് നിറത്തിന്റെ അടിസ്ഥാനത്തിൽ മാത്രം മനുഷ്യരെ വേർതിരിക്കുന്ന ഒരു സംഗതിയല്ല.. പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ ജാതി, മതം, വർണ്ണം,വർഗ്ഗം,ലിംഗം,വിദ്യാഭ്യാസം തൊഴിൽ എന്നെ മേഖലകളിൽ ഉന്നത നിലവാരം പുലർത്തുന്നു എന്ന് കരുതുന്നവൻ അതിൽ താരതമ്യേന ദുർബലനെ നീചനായും , അധകൃതൻ ആയും, കഴിവ് കെട്ടവൻ ആയും കാണുന്നതിനെ റേസിസം എന്ന് വ്യാഖ്യാനിക്കാം..

2014 ലോകസഭ ഇലക്ഷൻ പ്രചാരണം കൊഴുക്കുമ്പോൾ തന്നെ congress നേതാക്കൾ ശ്രീ .നരേന്ദ്ര മോഡിയെ കുറിച്ച് .. “ഒരു ചായക്കടക്കാരൻ പ്രധാനമന്ത്രി ആക്കാൻ പാടില്ല ” എന്ന പ്രസ്താവന നടത്തി അധകൃത വർഗ്ഗം ഒരിക്കലും മുഖ്യധാരയിലേക്ക് വരാൻ പാടില്ല എന്ന അവരുടെ നയം വ്യക്തമാക്കിയിരുന്നു… എന്നാൽ ഭാരതജനത അതൊക്കെ തള്ളിക്കളഞ്ഞു അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കി ആഡ്ഢ്യവർഗ്ഗത്തിന്റെ മുഖത്തടിച്ചു..

90f41980-ab76-4d10-bb0e-2368e2cda779HiRes

മോഡി മന്ത്രിസഭ സത്യപ്രതിഞ്ജ ചെയ്തു അധികാരം ഏറ്റെടുത്തു ആദ്യ ദിവസം തന്നെ “നവയുഗ ബുദ്ധിജീവികളും ” NDA വിരോധികളും കണ്ടെത്തിയ പുത്തൻ ആയുധമാണ് “മാനവ വികസന വകുപ്പ് മന്ത്രി ” ശ്രീമതി സ്മൃതി ഇറാനിക്ക് 12 ആം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂ എന്നത്.. 12 ആം ക്ലാസ്സുകാരിക്ക് ജനങ്ങളെ ശരിയായ ദിശാബോധത്തിൽ നയിക്കാൻ ആവുമോ ??. എന്നൊക്കെയുള്ള ആശങ്കൾ…

ശ്രേഷ്ഠവിഭാഗം എന്ന് സ്വയം കരുതുന്നവരുടെ മനസ്സിലെ റേസിസം നുരഞ്ഞു പൊങ്ങുന്ന കാഴ്ചയാണ് കാണുന്നത്..
“നമ്മൾ ഉന്നത വിദ്യാഭ്യാസവും ഒട്ടേറെ അക്കാഡമിക് ബിരുദങ്ങളും കരസ്തമാക്കിയവർ ആയതിനാൽ നമ്മളാണ് സമൂഹത്തിലെ ഉന്നത വർഗ്ഗം.. നമുക്ക് മാത്രമേ ഉന്നത പദവികളിൽ ഇരിക്കാനുള്ള അർഹതയുള്ളൂ.. ഉന്നത വിദ്യാഭ്യാസമില്ലത്തവർ സ്വപരിശ്രമാത്താലോ മറ്റോ സമൂഹത്തിന്റെ ഉന്നതിയിൽ എത്താൻ പാടില്ല.. ഉന്നത വിദ്യാഭ്യാസം ഇല്ലാത്തവർ മുഴുവൻ കഴിവ് കെട്ടവർ ആണ്, അവർക്കൊരിക്കലും നിലവാരത്തോടെ സംസാരിക്കാനോ പ്രവർത്തിക്കാനോ ആവില്ല..” ഇത്തരം വംശീയത നിറഞ്ഞ പരാമർശം അവരുടെ അപരിഷ്കൃത മനസ്സുകൾ പറയിപ്പിക്കുന്നു..

സ്മൃതി ഇറാനിയുടെ ഇലക്ഷൻ പ്രചാരണമോ അവരുടെ ഏതെങ്കിലും അഭിമുഖമോ കണ്ടവർ ഇത്തരം ഒരു ധാരണയിൽ എത്തിപ്പെടാൻ സാധ്യതയില്ല..

സ്മൃതി ഇറാനിയുടെ ഭൂതകാലം ചികയുകയാണെങ്കിൽ റെസ്റ്റോറന്റ്റ് തൂപ്പുകാരിയയും 16 ആം വയസ്സിൽ സെയിൽസ് ഗേൾ ആയും ഒക്കെ നിന്ന് ജീവിതം കരുപ്പിടിപ്പിക്കുവാൻ ശ്രമിച്ചതായി കാണാം..
“people for change” എന്ന സ്വന്തം സംഘടനയിലൂടെ പാവപ്പെട്ട ജനങ്ങളുടെ അടിസ്ഥാന ആവിശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ഒരു വനിതയെയാണ് കേവലം അക്കാഡമിക് ഡിഗ്രി ഇല്ല എന്ന പേരിൽ വരേണ്യ വർഗ്ഗം ആക്രമിക്കുന്നത്..

വിദ്യ എന്നത് കേവലം അക്കാഡമിക് സർട്ടിഫിക്കറ്റ് ആണെന്ന് ധരിച്ചു വശായി ഇരിക്കുന്ന so called ബുദ്ധിജീവികൾക്ക് പ്രവർത്തി പരിചയത്തിലൂടെയും , അനുഭവത്തിലൂടെയും ത്യാഗത്തിലൂടെയും ഒരാൾക്ക് കർമ്മനിരതനായ ഭരണകർത്താവ് ആകാൻ സാധിക്കും എന്ന തിരിച്ചറിവുണ്ടാകാൻ സാധ്യതയില്ല..

വിദ്യാഭ്യാസം മാത്രമാണ് കഴിവിന്റെ മാനദണ്ഡമെങ്കിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് AK.ആന്റണി , P.ചിദംബരം , SM.കൃഷ്ണ , കപിൽ സിബൽ , സൽമാൻ ഖുർഷിദ് എന്നിവർ കഴിഞ്ഞ കുറെ വർഷത്തിനിടയിൽ ഭാരതത്തെ നയിക്കുന്നതിൽ പരാജയം നേരിടുന്നത് കാണേണ്ടി വരുമായിരുന്നില്ല.. IIT ബിരുദധാരി അരവിന്ദ് കേജ്രിവൽ ഡൽഹി ഭരണത്തിൽ നിന്നും ഒളിച്ചോടുകയും പിന്നീട് പൊറോട്ട നാടകങ്ങളുമായി അരങ്ങിൽ തുടരുകയും ചെയ്യുന്നത് കാണേണ്ടി വരില്ലായിരുന്നു..

 

ae4fe2cc-1ca6-421a-9754-bba4a10cf7f1HiResതീർച്ചയായും വിദ്യാഭ്യാസം സമൂഹത്തെ പുരോഗതിയിലേക്കും പ്രബുദ്ധതയിലെക്കും നയിക്കും.. എന്നാൽ ഉന്നത വിദ്യാഭ്യാസം നേടാൻ സാഹചര്യം ഇല്ലാത്തവരോ , കർമ്മ മണ്ഡലത്തിൽ പ്രവർത്തന ക്ഷമത തെളിയിച്ചവരോ , ആയവർ സമൂഹത്തിന്റെ മുഖ്യധാരയിൽ വരുന്നത് അപഹസിക്കുന്നതും വിദ്യാഭ്യസമില്ലത്തവർ ഒക്കെ കഴിവില്ലാത്തവർ ആണെന്നും പറയുന്ന റേസിസ്റ്റ് മനോഭാവം ശക്തമായി എതിർക്കപ്പെടണം..

തൽകാലം ഈ ചായ വിൽപ്പനക്കാരനും , 12 ആം ക്ലാസ്സുകാരിയും ഭാരതത്തെ നയിക്കുക തന്നെ ചെയ്യും .. അസഹിഷ്ണുത തോന്നുന്നവർ കൂവി തോൽപ്പിക്കാൻ ശ്രമിക്കട്ടെ.