സ്മൃതി ഇറാനി എന്തുകൊണ്ട് രാജിവെക്കണം..

—–എസ് കെ ഹരിഹരന്‍.——-

രാജ്യത്തെ പൌരന്മാരുടെ നികുതിപ്പണം കൊണ്ട് നില നിർത്തുന്ന തന്ത്രപ്രധാനമായ ഒന്നാണ് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൈനികർ കായികമായി രാജ്യത്തെ പ്രതിരോധിക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്‌ഷ്യം രാജ്യത്തെ ബൌദ്ധികമായി പ്രതിരോധിക്കുക എന്നതാണ്. പഠിച്ചിറങ്ങുന്ന യുവ തലമുറയിൽ ഭരണഘടനയോടും , രാജ്യത്തെ ജനാധിപത്യ വ്യവസ്തയോടും അടങ്ങാത്ത കൂറും രാജ്യത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുവാനുള്ള ത്വരയും ഈ സ്ഥാപനങ്ങൾ 111ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
ഇന്ന് രാജ്യത്തെ പരമനോന്നത സ്ഥാപനങ്ങളിൽ കാലെടുത്തു വെക്കുന്ന വിദ്യാർഥികൾ അരുന്ധതിമാരായും, രോഹിത്തുമാരായും രൂപമാറ്റം സംഭവിച്ചു പിൽക്കാലത്ത് സൈന്യത്തെയും, രാജ്യത്തെയും, രാജ്യ താൽപ്പര്യത്തെയും അപകടപ്പെടുത്തുന്ന വിധം ആയി തീരുന്നത് രാജ്യം നേരിടുന്ന ബൌദ്ധിക തീവ്രവാദത്തിന്റെ വേരുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

രാജ്യത്തിന്‌ വേണ്ടി ജീവൻ ബലിയർപ്പിച്ച വീര സൈനികൻ നിരഞ്ജനെ അപമാനിച്ച അൻവർ സാദിക്ക് റേഷൻ കട തൊഴിലാളിയാണ്. അത് തന്നെയാണ് നാം കാണാതെ പോകുന്നത്.എങ്ങനെയാണ് കേരളത്തിലെ ഒരു റേഷൻകട തൊഴിലാളിക്ക് പാകിസ്ഥാൻ ഐ എസ് ഐ പ്രചരിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിൽ ബൌദ്ധിക വിദ്യാഭ്യാസം കിട്ടുന്നത്…??
എങ്ങനെയാണ് സർവകലാശാലകളിൽ എത്തുന്ന വിദ്യാർഥി രാജ്യവിരുദ്ധനായി മാറുന്നത്…?? രോഹിത്തിനും, അരുന്ധതിക്കും കോടിക്കണക്കിനു വരുന്ന ജനങ്ങളുടെ വിയർപ്പിൽ നിന്നും കിട്ടിയ നികുതിപ്പണത്തിന്റെ പങ്കു കൊണ്ട് നമ്മുടെ രാജ്യം മികച്ച വിദ്യാഭ്യാസം നൽകുമ്പോൾ അവർ തിരിച്ചറിയപ്പെടാതെ പോകുന്ന ത്യാഗങ്ങളുടെ കഥകൾ അവർക്ക് പകർന്നു നൽകേണ്ട അധ്യാപകർ ഉറങ്ങുകയാണോ ? സൈനികരുടെ ചോരയിൽ യിൽ നിന്നും അവർക്ക് സമരം ചെയ്യാനും പഠിപ്പ് മുടക്കാനും സ്വാതന്ത്ര്യം രാജ്യം നൽകുമ്പോൾ ഓർമ്മ വെക്കുന്നതിനു മുന്നേ അച്ഛൻ നഷ്ടപ്പെട്ട നിരഞ്ജൻമാരുടെയും മേജർ മുകുന്ദ് വരദരാജന്മാരുടെയും പിഞ്ചു കുഞ്ഞുങ്ങളുടെ നൊമ്പരങ്ങൾ കണ്ണിൽ തെളിയാതെ ഇവർ യാക്കൂബ് മേമനു വേണ്ടി തെരുവിലിറങ്ങുമ്പോൾ നാം അറിയേണ്ടതുണ്ട് ഈ പോക്ക് അപകടത്തിലേക്കാണെന്ന്. മികച്ച വിദ്യാഭ്യാസം ലഭിച്ചു രാജ്യത്തിന്റെയും കുടുംബത്തിന്റെയും യശ്ശസ്സ് ഉയർത്തണം എന്ന ലക്ഷ്യത്തോടെ വളരെയേറെ പ്രതീക്ഷയോടെ അച്ഛനമ്മമാർ നമ്മുടെ ക്യാമ്പസുകളിലേക്ക്‌ അയക്കുന്ന കുട്ടികളെ കാത്തിരിക്കുന്നത് മയക്കുമരുന്ന് മുതൽ മദ്യം വരെ നൽകി അവരെ അടിമകളാക്കി ചാവേറുകളാക്കാൻ തെയ്യാറായി നിൽക്കുന്ന രാജ്യവിരുദ്ധ ശക്തികളുടെ അച്ചാരം വാങ്ങി പ്രവർത്തിക്കുന്ന വിദ്യാർഥി സംഘടനകളാണ് . അരുന്ധതി പരസ്യമായി ഗോമാംസം ഭക്ഷിച്ചു രാഹുൽ പശുപാലന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തെരുവിൽ ചുംബിക്കുമ്പോൾ നാം കാണാതെ പോകുന്നത് അരുന്ധതിയെ പെറ്റു പോറ്റി വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയുമാണ്. ചുംബന തെരുവിലേക്ക് , പശുപാലന്മാരുടെ കഴുകൻ കണ്ണുകളിലേക്ക് പെൺകുഞ്ഞുങ്ങളെ എറിഞ്ഞു കൊടുക്കുന്ന ഇടതു പ്രസ്ഥാനങ്ങളെ ഭസ്മമാക്കാൻ രാജ്യത്തെ മാതൃശക്തി ഉണരുവാൻ ഇനിയും താമസിച്ചു കൂടാ.  

സ്മൃതി ഇISIS-tshirtsറാനീ നിങ്ങൾ അന്വേഷിക്കണം, ആഴത്തിൽ ഇറങ്ങുമ്പോൾ അറിയാം അദ്ധ്യാപകരിലും, വിദ്യാർഥി സംഘടനകളിലും ഉള്ള ഇടതുപക്ഷ-സിമി ഐക്യദാർഡ്യം. പത്രങ്ങളിലും ചാനലുകളിലും ഉള്ള ഇടതുപക്ഷ മൗദൂദിയൻ വേരുകൾ. കള്ളപ്പണവും കഞ്ചാവും പാകിസ്താൻ അതിർത്തി കടന്നു എത്തുന്നത് നമ്മുടെ ബൌദ്ധിക പ്രതിരോധ മേഖലയിലേക്കാണെന്നത് പകൽ പോലെ വ്യക്തമാണ്. രോഹിത്തും അൻവർ സാദിക്കും ഇരകളാണ് അവർക്ക് മുന്നേ നടന്നു പോയ മുൻകാല ഇരകളായ തടിയന്റവിട നസീറും , ജാവേദ്‌ ഷൈഖ്‌ ആയിമാറിയ പ്രണെഷ് കുമാർ പിള്ളയും നമുക്ക് മുന്നിൽ തുറന്ന പാഠപുസ്തകങ്ങളായി നിലനിൽക്കുന്നു. എന്ത് കൊണ്ട് മികച്ച വിദ്യാഭ്യാസം ഉള്ളവരും ഇങ്ങനെ മറ്റുള്ളവരുടെ മസ്തിഷ്ക്ക പ്രക്ഷാളനത്തില്‍ വീണു സ്വയം നശിച്ചു പോവുന്നു .

ഭാരതം പോലെ ഒരു ജനാധിപത്യ രാജ്യത്ത്, അംബേദ്‌കർ എന്ന മഹാന്‍ ഉണ്ടാക്കിയ ഭരണഘടന പ്രകാരം ഭരണം നടക്കുന്ന രാജ്യത്ത്, ഇരുന്നൂറിനു മുകളില്‍ സാധാരണക്കാരെ ബോംബു വെച്ച് കൊന്ന കുറ്റത്തിന് രാജ്യത്തെ പരമോന്നത കോടതി വിചാരണ നടത്തി നിയമപരമാ12575945_10204753968159448_499590731_nയി ശിക്ഷിച്ച ഒരു ഭീകരവാദിക്കു വേണ്ടി, അതെ അംബേദ്‌കറുടെ പേരിലുള്ള ഒരു വിദ്യാര്‍ഥി സംഘടന തന്നെ പ്രതിഷേധവും ആയി വരുമ്പോ..
‘’ഒരു ഭീകരവാദിയെ തൂക്കി കൊന്നാല്‍, അതു പോലെ ഒരായിരം ഭീകരവാദികള്‍ ഓരോ വീടുകളില്‍ നിന്നും ഇനിയും വരും’’ എന്ന് പരസ്യമായി തന്നെ അവര്‍ പറയുമ്പോൾ …
ഇവരുടെ ഒക്കെ ആശയങ്ങള്‍ എന്താണെന്നും അത് പ്രകാരമുള്ള അവരുടെ ലക്ഷ്യങ്ങള്‍ എന്താണെന്നുമൊക്കെ കണ്ടെത്തേണ്ടതിന്റെ ആവശ്യകത രാജ്യത്തിനുണ്ട്.
അവര്‍ പഠിക്കുന്ന സ്ഥാപനങ്ങളിലെ ഉത്തരവാദിത്വപ്പെട്ടവര്‍ക്കുണ്ട്…
ആ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്ന കേന്ദ്ര മന്ത്രാലയത്തിനുണ്ട്..

അത് കൊണ്ട് സ്മൃതി ഇറാനി, നിങ്ങൾ ഇതൊക്കെ അന്വേഷിച്ചു കണ്ടെത്തി രാജ്യത്തെ രക്ഷിക്കുക,

അതിനു കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയുക.