ഇരവേഷമണിഞ്ഞ വേട്ടക്കാരന്‍

prey&predator

അവര്‍ ഇരയും വേട്ടക്കാരനും കളിക്കുകയായിരുന്നു..

ഞാന്‍ കാഴ്ച്ചക്കാരനും..

ഇരയായി അഭിനയിക്കുന്നവരുടെ ദീനതയും ആതുരതയും എന്നെ വലച്ചു.

ഞാന്‍ ഇരയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു..ഇരക്കൊപ്പം നിന്നു..

പക്ഷെ ഇരയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ചില നിബന്ധനകളുണ്ടായിരുന്നു.

ആദ്യം നെറ്റിയിലെ കുറി തുടക്കണം…

കയ്യിലെ ചരടഴിക്കണം..പേരിലെ വാല്‍ മുറിക്കണം..

വീട്ടിലെ വിളക്കുടക്കണം..കാവു തീണ്ടണം…

തൃക്കാക്കരയപ്പനെ എടുത്തെറിയണം..

ഗുരുവായൂരപ്പനെ തെറി പറയണം..

 

ഇരയുടെ ദീനാഭിനയം കണ്ടിതെല്ലാം ഞാന്‍ ചെയ്തു..

പിന്നെ നോക്കുമ്പോള്‍ ഇതുവരെ ഇരയായി അഭിനയിച്ചവര്‍ വേട്ടക്കാരനെ വേട്ടയാടുന്നു..

അക്രമം ആരു നടത്തിയാലും തെറ്റാണു എന്ന് ഞാന്‍ പറഞ്ഞു..

നീ എന്‍റെ കൂടെയോ അതോ അവന്റെ കൂടെയോ എന്നുള്ള മറു ചോദ്യമാണ് കിട്ടിയത്..

ഇതുവരെ ഇരയായി അഭിനയിച്ചവന്റെ ഭാവ പ്പകര്‍ച്ചയില്‍ ഞാന്‍ ഞെട്ടിത്തരിച്ചു..

 

അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്,,

അവന്‍റെ ചിഹ്ന്നങ്ങള്‍ മാഞ്ഞിരുന്നില്ല..

മാത്രമല്ല അതൊക്കെ കൂടുതല്‍ തെളിഞ്ഞിരുന്നു..

 

എനിക്കോ..

എന്‍റെ നിലപാട് തറ പോലും തകര്‍ന്നു പോയിരുന്നു..

അവന്‍റെ കയ്യിലെ വാള്‍തലപ്പുകള്‍ എന്‍റെ നേരെ ഉയര്ന്നു..

അവനെന്നെ നോക്കി മുരണ്ടു..

നീയാണ് ഇര….

 

അപ്പോള്‍ ഞാന്‍ എന്‍റെ രക്ഷക്കായി ആദ്യം വേട്ടക്കാരനായി അഭിനയിച്ചവനെ നോക്കി..

എന്‍റെ കൂട്ടത്തില്‍ ഒരുത്തന്റെ അടിയേറ്റ് അവന്‍ മറിഞ്ഞു വീണു കിടപ്പുണ്ടായിരുന്നു.

അപ്പോഴും അവന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചിരുന്നു..

സുഹൃത്തെ നമ്മളാണ് ഇരകള്‍..

വേട്ടക്കാര്‍ എന്ന അഹങ്കാരത്തില്‍ ഇരയാക്കപ്പെടുന്നത് കാണാത്ത വിഡ്ഢികള്‍..

കഴുത്തില്‍ കത്തി വെച്ചാലല്ല..

കഴുത്ത് തന്നെ പോയാലും മനസ്സിലാക്കാത്ത വിഡ്ഢികള്‍.