സ്വന്തം  അക്കൗണ്ടിലെ പണം പിൻവലിക്കാൻ കഴിയില്ലേ ??? അതെന്ത് ന്യായം ?

jmkjk-copy-2
— വിശ്വരാജ് വിശ്വ — 

                                   ഴിഞ്ഞ ദിവസം സാമ്പത്തിക വിദഗ്ധനും മുൻ പ്രധാനമന്ത്രിയും മുൻ RBI ഗവർണറും മുൻ ധനമന്ത്രിയും ഒക്കെ ആയിരുന്ന മൻമോഹൻ സിംഗ് പാർലമെന്റിൽ ഉന്നയിച്ച ഒരു ചോദ്യം ആണിത്. ന്യായമായ ചോദ്യം ആണ്. പക്ഷെ അതിന്റെ ഉത്തരം വ്യക്തമായും കൃത്യമായും അറിയുന്ന ഒരാൾ കൂടി ആണ് മൻമോഹൻ സിംഗ്. നോട്ട് നിരോധനം വന്ന ശേഷം എല്ലാവര്‍ക്കും ബാങ്കിലെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ കഴിയുന്ന പരമാവധി തുക ആഴ്ചയിൽ 24000 രൂപ ആണ്. അത് ലക്ഷങ്ങൾ അക്കൗണ്ടിൽ ഉള്ള ആളായാലും ശരി, വെറും 25000 രൂപ ഉള്ള ആളായാലും ശരി. എന്ത് കൊണ്ടാണ് ഹൈ ഡിനോമിനേഷൻ നോട്ടുകൾ പിൻവലിച്ച ശേഷം പണം പിൻവലിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയത് ???

കാര്യം സിമ്പിൾ ആണ്. ഒരു അവശ്യ വസ്തുവിന്, അല്ലെങ്കിൽ ഡിമാൻഡ് ഉള്ള വസ്തുവിന് നിരോധനമോ, ദൗർലഭ്യമോ വന്നാൽ, ഉടനെ അതിനു വേണ്ടി സമാന്തരമായി നിയമവിരുദ്ധമായ ഒരു കരിഞ്ചന്ത അല്ലെങ്കിൽ ബ്ളാക്ക് മാർക്കറ്റ് രൂപപ്പെടും. അവിടെ നിലവിലെ മാർക്കറ്റ് നിരക്കിൽ നിന്ന് ഉയർന്ന കമ്മീഷൻ നിരക്കിൽ ഈ വസ്തു ക്രയവിക്രയം ചെയ്യപ്പെടും. സമാനമായ ഒരു സാഹചര്യം പഴയ നോട്ട് – പുതിയ നോട്ടിന്റെ കാര്യത്തിലും വന്നു കഴിഞ്ഞു. ഇത് മുൻകൂട്ടി കണ്ടു കണക്കുകൾ വച്ച് കൊണ്ട് ആണ് ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ നിയന്ത്രണവും, മറ്റു ചില അനുബന്ധ നിയമങ്ങളിൽ അമെൻഡ്മെന്റും കൊണ്ട് വന്നിരിക്കുന്നത്.

ഉദാഹരണത്തിന്, 24000 രൂപ ബാങ്കിൽ നിന്ന് പുതിയ നോട്ടായി പിൻവലിക്കുന്ന ഒരാൾ നേരെ അത് കള്ളപ്പണം ഉള്ള ഒരാൾക്ക് സമാന്തര മാർക്കറ്റിൽ 40000 രൂപയുടെ പഴയ നോട്ട് കൈപ്പറ്റി വിൽക്കുന്നു. അയാളുടെ 24000 രൂപക്ക് ഇപ്പോൾ 40000 രൂപയാണ് മൂല്യം. ഈ 40000 അയാൾ വീണ്ടും അക്കൗണ്ടിൽ ഇടുന്നു. പക്ഷെ പിൻവലിക്കാൻ നിയന്ത്രണം ഉള്ളത് കൊണ്ട് അയാൾക്ക് 40000 രൂപ ഉടനടി1478756983_ban-currency-rs-500-1000-1000-note-modi-rbi-demonetization-black-money-scrapped-new-notes-2000 പിൻവലിക്കാൻ കഴിയില്ല. ഒരാഴ്ച അയാൾ കാത്തു നിൽക്കുന്നു. വീണ്ടും 24000 രൂപ പിൻ‌വലിക്കുന്നു, മാർക്കറ്റിൽ കള്ളപ്പണക്കാരനു 40000 രൂപയ്ക്കു വിൽക്കുന്നു. ഇനി ശ്രദ്ധിക്കൂ . ഈ പണം പിൻവലിക്കുന്ന വ്യക്തി എത്ര പുതിയ നോട്ടുകൾ കൊണ്ട് ചെന്നാലും മാറ്റി പഴയവ ഇരട്ടി വില കൊടുത്തു വാങ്ങാൻ അത്ര കള്ളപ്പണം ഉള്ള ആളുകളാണ് കരിഞ്ചന്തയിൽ ഉള്ളത്. 100 , 200 ,500 കോടിയുടെ ഒക്കെ കള്ളപ്പണം കൊണ്ട് കിടക്ക തുന്നി ഉറങ്ങിയിരുന്നവന് വേറെ എന്ത് വഴി.?? ഇരട്ടി പണം കൊടുത്തു പറ്റാവുന്ന അത്ര കള്ളപ്പണം മാറ്റി പുതിയ 2000 രൂപ നോട്ടാക്കി മാറ്റുക. ഇനി 24000 രൂപക്ക് പകരം പണം പിൻവലിക്കാൻ നിയന്ത്രണം ഇല്ല എന്ന് കരുതുക. അപ്പോൾ പണം പിൻവലിച്ചു അത് വിൽക്കാൻ കൊണ്ട് പോകുന്നവൻ, ലക്ഷങ്ങൾ കടം വാങ്ങി അക്കൗണ്ടിൽ ഇട്ടു, പുതിയ നോട്ടാക്കി അത് കൊടുത്തു പഴയ നോട്ട് ഇരട്ടി തുകക്ക് വാങ്ങി കൊണ്ടേ ഇരിക്കും.ഈ പ്രക്രിയ കള്ളപ്പണക്കാരന്റെ പഴയ നോട്ടുകൾ എല്ലാം പുതിയ 2000 നോട്ടുകൾ ആയി മാറുന്നത് വരെ തുടരും. പണം പിൻവലിക്കാൻ നിയന്ത്രണം ഇല്ല എന്നും, ഈ നിയമവിരുദ്ധ കച്ചവടം ചെയ്യുന്നവർ ആയിരക്കണക്കിനാളുകൾ ആണെന്ന് കരുതുക. ഈ കണക്കുകൾ അപ്പോൾ അതിന്റെ കോംബൗണ്ടിങ് എഫക്ടിൽ ഒന്ന് ചിന്തിച്ചു നോക്കൂ. അപ്പോൾ കറൻസിയിൽ പൂഴ്ത്തി വച്ചിരിക്കുന്ന കള്ളപ്പണം പിടിക്കാൻ വേണ്ടി നടത്തിയ ഈ നോട്ട് നിരോധനം പാഴ്‌വേല ആവില്ലേ ???

അതിനാൽ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായുള്ള പണത്തിന്റെ ലഭ്യത ഉറപ്പു വരുത്തി കൊണ്ട് ആഴ്ചക്ക് 24000 രൂപ ആയി ബാങ്കിൽ നിന്നുള്ള പണം പിൻവലിക്കൽ നിജപ്പെടുത്തിയിരിക്കുന്നു. അങ്ങനെ വരുമ്പോൾ നൂറും മുന്നൂറും കോടിയുടെ കള്ളപ്പണം 1000 , 500 രൂപ കറൻസിയിൽ സൂക്ഷിച്ചിരിക്കുന്നവർ എത്ര ഓടിനടന്നു സർക്കസ് കാണിച്ചാലും ഒരു അഞ്ചോ പത്തോ കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ശേഖരിക്കാൻ സാധിക്കുമായിരിക്കും. ബാക്കി ഉള്ള നൂറു കണക്കിന് കോടികളുടെ കറൻസി കള്ളപ്പണം ഡിസംബർ 31 കഴിയുമ്പോൾ വെറും കടലാസ് കഷ്ണം മാത്രം. അല്ലെങ്കിൽ അയാൾ ആ കള്ളപ്പണം അത്രയും സ്വന്തം അക്കൗണ്ടിൽ അടച്ചു 200 ശതമാനം പിഴയും അടച്ചു രക്ഷപെടാം. അപ്പോഴും അയാളുടെ 80% കള്ളപ്പണവും ആദായനികുതി വകുപ്പ് എടുത്തു കഴിഞ്ഞിരിക്കും. അത് കൊണ്ടാണ് ഏതു അക്കൗണ്ടിലേക്കും പരിധി ഇല്ലാതെ എത്ര വേണമെങ്കിലും പണം അടക്കാൻ അനുവാദം കൊടുത്തിരിക്കുന്നതും, പണം പിൻവലിക്കാൻ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതും..

പക്ഷെ “ജുഗാഡ്”, “ഉടായിപ്പ്” എന്നൊക്കെ ഉള്ള വാക്കുകൾ കണ്ടെത്തിയ ഇന്ത്യക്കാർ വെറുതെ ഇരിക്കുമോ. ഇല്ല.. ഉടനെ വഴികൾ വന്നു കഴിഞ്ഞു. കള്ളപ്പണം അട്ടി അട്ടി ആയി സൂക്ഷിക്കുന്നവർ,
മറ്റുള്ളവരുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചു അവർക്ക് കമ്മീഷൻ കൊടുത്തു കൊണ്ട് പണം പിൻവലിക്കാൻ കഴിയുന്ന സമയം ആവുമ്പോൾ ചെറിയ കമ്മീഷൻ കഴിച്ചു ബാക്കി തുക പുതിയ നോട്ടായി പിൻവലിച്ചു എടുക്കും. അതിനു വേണ്ടി ആളെ സംഘടിപ്പിക്കാനും മാഫിയ തന്നെ 1477118356_rbi-head-office-reserve-bank-india-notes-currency-denomination-2000-1000-500-100-mysuruഇറങ്ങിയിട്ടുണ്ട്. അതിനെ തടയിടാൻ ആണ് നവംബർ 8 തീയതി നോട്ട് നിരോധിക്കുന്നതിന് മുന്നേ നവംബർ 1 നു ബിനാമി ട്രാന്സാക്ഷൻസ് ആക്ട് സർക്കാർ ദേദഗതി ചെയ്തത്. ഇതനുസരിച്ച് മറ്റുള്ളവരുടെ അക്കൗണ്ടുകളില്‍ മുന്‍ ധാരണകള്‍ പ്രകാരം പഴയ 500,1000 നോട്ടുകള്‍ നിക്ഷേപിക്കുകയും പിന്നീട് പുതിയ നോട്ടുകളായി പിന്‍വലിക്കുകയും ചെയ്താൽ 7 വർഷം വരെ തടവാണ് ശിക്ഷ. കള്ളപ്പണം നിക്ഷേപിക്കുന്നവർക്കും ബാങ്ക് അക്കൗണ്ടിന്റെ ഉടമയ്ക്കും എതിരെ ഒരേ വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുക. ആരാണോ പണം നിക്ഷേപിക്കുന്നത് അയാളെ ബെനഫിഷ്യല്‍ ഓണറായും ആരുടെ പേരിലാണോ അക്കൗണ്ടുള്ളത് അയാളെ ബിനാമിയായും കണക്കാക്കിയാണ് നടപടികളെടുക്കുക.ഇത്തരം അക്കൗണ്ടുകൾ കൃത്യമായി നോട്ട് ചെയ്തു കൊടുക്കാൻ ബാങ്കുകൾക്കു ആദായ വകുപ്പ് നിർദേശം കൊടുത്തതനുസരിച്ചു ബാങ്കുകൾ അവരുടെ സോഫ്റ്റ്‌വെയറുകൾ പരിഷ്കരിച്ചു തുടങ്ങി. ജൻധൻ അക്കൗണ്ടുകളിൽ പെട്ടെന്ന് പണം വരുന്നതും ഇത്തരത്തിൽ നിരീക്ഷിക്കപ്പെടുന്നുണ്ട്. നിലവിൽ 50000 രൂപ വരെയാണ് ജൻധൻ അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക..

അതായത് രണ്ടരലക്ഷം രൂപ വരെ എല്ലാവരുടെയും അക്കൗണ്ടുകളിൽ ഇട്ടാലും ഒരു കുഴപ്പവും ഇല്ല, രണ്ടര ലക്ഷത്തിനു മുകളിൽ ആയാൽ മാത്രമേ കുഴപ്പമുള്ളൂ എന്നത് വെറും മിഥ്യാധാരണ മാത്രം. നിങ്ങളുടെ അക്കൗണ്ടിൽ നിങ്ങളെ പറഞ്ഞു പറ്റിച്ചു ഈ തുക നിക്ഷേപിക്കുന്നവർ നിങ്ങൾക്ക് ഏഴു വർഷം സർക്കാർ അതിഥി മന്ദിരം ആയ ജയിലിലേക്ക് ടിക്കറ്റ് മുറിക്കുകയാണ്. നിങ്ങളുടെ അക്കൗണ്ടിൽ വരുന്ന പണത്തിനു അത് എത്ര ആയാലും, കൃത്യമായ സോഴ്സ് കാണിക്കാൻ സാധിച്ചില്ല എങ്കിൽ നിങ്ങളും മേൽപറഞ്ഞ ബിനാമി ട്രാൻസാക്ഷൻ ആക്ടിന്റെ പരിധിയിൽ പെടും. സൂക്ഷിക്കുക.. ഒന്നും കാണാതെ സർക്കാർ ഒരു നിയമം ഭേദഗതി ചെയ്യില്ല എന്ന് മനസിലാക്കുക.

നോട്ട് നിരോധനം വന്ന ആദ്യ നാളുകളിൽ ബാങ്കുകളിൽ എക്‌ചേഞ്ച് സൗകര്യം ഉണ്ടായിരുന്നു. 4000 രൂപയുടെ പഴയ നോട്ടുകൾ കൊടുത്താൽ നിങ്ങളുടെ തിരിച്ചറിയൽ രേഖ മാത്രം ഹാജരാക്കി 4000 രൂപയുടെ പുതിയ നോട്ടുകൾ കിട്ടും. ആദ്യ ദിവസങ്ങളിൽ നമുക്കറിയാം ബാങ്കുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ബാങ്കുകൾ രാത്രി 12 മണി വരെയും, അവധി ഇല്ലാതെയും ഒക്കെ അഹോരാത്രം പണിയെടുത്തു. ആദ്യമേ യഥാർത്ഥത്തിൽ സ്വന്തം അക്കൗണ്ടിൽ പണം നിക്ഷേപിക്കാനും, നോട്ടുകൾ മാറ്റി വാങ്ങാനും വന്ന ജനം ആയിരുന്നു എങ്കിൽ അവരുടെ തിരക്ക് ക്രമേണ കുറഞ്ഞു വന്നപ്പോളും ബാങ്കുകൾക്കു മുന്നിലെ ക്യൂ കുറയാതെ വന്നപ്പോൾ ബാങ്കുകാർ ആണ് ആദ്യം ശ്രദ്ധിച്ചത്. ഈ890660814 നോട്ടുകൾ എക്സ്ചേഞ്ച് ചെയ്യാൻ വരുന്നവർ എല്ലാം റിപ്പീറ്റഡ് ക്രൗഡ് ആണ്. അതായത് വന്നവർ തന്നെ ആണ് വീണ്ടും വീണ്ടും വേറെ വേറെ ഐഡി യും ആയി വരുന്നത്. അവരെ അവിടെ വരി നിർത്താൻ കമ്മീഷൻ അടിസ്ഥാനത്തിൽ പുറത്തു കള്ളപ്പണക്കാരുടെ ആളുകൾ ഉണ്ട്. രാവിലെ പോയി പറയുന്ന സ്ഥലത്തു ക്യൂ നിന്ന് അവർ കൊടുക്കുന്ന പഴയനോട്ടുകൾ മാറ്റി വാങ്ങി പുതിയവ ബാങ്കിൽ നിന്ന് വാങ്ങി കൊടുക്കുക, അതിന്റെ കമ്മീഷൻ വാങ്ങുക. ഇതാണ് ബിസിനസ്.. എല്ലാ ദിവസവും നടക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിലെ റിസർവ്വ് ബാങ്ക്, ധനമന്ത്രലായ പ്രതിനിധികളുടെ ഡെമോണിറ്റിസേഷൻന്റെ റിവ്യൂ മീറ്റിങ്ങിൽ ഈ വിഷയവും ഉയർന്നു . ഉടനെ തന്നെ നടപടിയും ഉണ്ടായി. തെരെഞ്ഞെടുപ്പിൽ ചെയ്യുന്ന പോലെ പണം മാറ്റി വാങ്ങുന്നവരുടെ കയ്യിൽ മായ്ക്കാൻ ആവാത്ത മഷി പുരട്ടുക. സാധാരണക്കാരൻ അവന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഒരു ദിവസം 4000 രൂപ വാങ്ങി പോവുമ്പോൾ അത് ബിസിനസ്സ് ആക്കി ആളെ ഇറക്കി നോട്ടു മാറ്റിയിരുന്നവരുടെ കച്ചവടം അതോടെ നിലച്ചു. ബാങ്കിലെ ക്യൂ തീർത്തും ഇല്ലാതായി. പക്ഷെ രാഷ്ട്രീയക്കാർ അപ്പോഴും ആക്രോശിച്ചു കൊണ്ടേ ഇരുന്നു. ഇപ്പോഴും അത് തുടരുന്നു. ഇപ്പോൾ എക്സ്ചേഞ്ച് തീർത്തും നിർത്തലാക്കി കഴിഞ്ഞു. അക്കൗണ്ടിൽ പണം ഇടാം പുതിയ നോട്ടായി തിരികെ എടുക്കാം..

500 ന്റെ നോട്ടുകൾ ലഭ്യമാവുന്നതോടെ എടിഎം പൂർണ്ണമായും 24/ 7 പ്രവർത്തിച്ചു തുടങ്ങും. അതോടെ മറ്റു ബുദ്ധിമുട്ടുകളും അവസാനിക്കും. ഡിസംബർ 31 വരെ ഈ കറൻസി ബ്ളാക്ക് മാർക്കറ്റ് നടത്തുന്ന കള്ളപ്പണക്കാർ ഓടി തളരും.അത് കഴിഞ്ഞാൽ അവരുടെ ഓട്ടം അവസാനിക്കും. പിന്നെ പഴയ നോട്ടുകൾ ബാങ്കുകൾ സ്വീകരിക്കില്ല. ഇരട്ടി പണം കൊടുത്തു വാങ്ങിയതും, ഒളിച്ചു വച്ചതും, പൂഴ്ത്തി വച്ചതും ഒക്കെ ആയ 500 / 1000 നോട്ടുകൾ എങ്ങനെ ഒക്കെ ആയാലും അവസാനം ഏതെങ്കിലും ഒരു 1479288701-2956അക്കൗണ്ടിൽ കൂടി ബാങ്കുകളിൽ എത്തിയെ മതിയാകൂ. അത് എത്ര ആണെങ്കിലും എങ്ങനെ ആണെങ്കിലും ബാങ്കിൽ എത്തണം. വേറെ ഉള്ള ഒരു വഴി അത് കത്തിച്ചു ഡിസംബറിൽ മഞ്ഞുള്ളപ്പോൾ ചൂട് കായുക എന്നതാണ്. കണക്കു കാണിക്കാൻ കഴിയുന്ന പണം ആണെങ്കിൽ ഇന്ത്യയിൽ ഇന്ന് ഉള്ള 125 കോടി ജനങ്ങളിൽ 2 കോടി അടുത്തു മാത്രം ജനസംഖ്യ മാത്രം ആദായനികുതി അടക്കില്ലല്ലോ… അതിലും എത്രയോ കൂടുതൽ ആയിരിക്കും യഥാർത്ഥ കണക്ക്…!!!

മറ്റൊരു സാധ്യത കൂടി പറയാം. നിലവിൽ നൂറും ഇരുനൂറും കോടി ഒക്കെ കള്ളപ്പണം വച്ചിരിക്കുന്നവർ പറ്റാവുന്ന അത്ര കള്ളപ്പണം ഇരട്ടി വില കൊടുത്തു 2000 രൂപയുടെ നോട്ടുകൾ ആക്കി മാറ്റി കൊണ്ടിരിക്കുകയാണല്ലോ. കണക്കിൽ പെടാത്ത പണം ആയത് കൊണ്ട് അത് അക്കൗണ്ടിൽ വരവ് വക്കാൻ സാധിക്കാത്തത് കൊണ്ടാണല്ലോ ഈ ഞാണിന്മേൽ കളി. വളരെ കഷ്ടപ്പെട്ട് അയാൾ അതിൽ 5 കോടി എങ്കിലും പുതിയ 2000 നോട്ടുകൾ ആക്കി മാറ്റി എന്ന് ആശ്വസിക്കുകയിരിക്കും. നവംബർ 8 നു മുൻപ് 100 കോടിയുടെ അധിപൻ ആയിരുന്നയാൾ അവസാനം 5 കോടിയോ പത്തു കോടിയൊ ആയി ചുരുങ്ങി കഴിഞ്ഞു.. ഇനി ഡിസംബർ 31 നു ബാങ്കുകൾ പഴയ നോട്ടുകൾ സ്വീകരിക്കുന്നത് നിർത്തിയ ശേഷം പണം പിൻവലിക്കലും മറ്റു നിയന്ത്രങ്ങളിലും അയവു വരും. മിക്കവാറും 2000 രൂപയുടെ നോട്ടു കഴിഞ്ഞാൽ ഇനി 500 ആയിരിക്കും ഏറ്റവും വലിയ ഡിനോമിനേഷൻ ഉണ്ടാവാൻ സാധ്യത.1000 രൂപ നോട്ടുകൾ പിൻവലിക്കപ്പെടാം. ഇനി ഒന്ന് ചിന്തിക്കൂ.. അടുത്ത മാർച്ചിലോ അല്ലെങ്കിൽ അടുത്ത സെപ്റ്റംബറിലോ മറ്റോ പണ ലഭ്യത ക്രമമായി കഴിഞ്ഞു ഇപ്പോൾ ഇറങ്ങിയ 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചാലോ .. ??? നൂറു കോടി ഉണ്ടായിരുന്നത് കളഞ്ഞു കഷ്ടപ്പെട്ടു 10 കോടിയുടെ കള്ളപ്പണം പുതിയ 2000 രൂപ കറൻസി ആയി സൂക്ഷിച്ചിരിക്കുന്നവരുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ… 

അതിനും സാധ്യത ഉണ്ട്. കാരണം 1000 രൂപയേക്കാൾ പൂഴ്ത്തി വക്കാൻ എളുപ്പമാണല്ലോ 2000 രൂപാനോട്ടുകൾ. അങ്ങനെ ഒരു സാഹചര്യം ഇപ്പോഴുള്ള പണം പിൻവലിക്കൽ നിയന്ത്രണം ഉണ്ടെങ്കിൽ കൂടി തുറന്നു കൊടുക്കുക എന്ന ഒരു സാഹസം സർക്കാർ ചെയ്യണം എങ്കിൽ അതിന്റെ Advertisement boards of Paytm, a digital wallet company, പിന്നിലും ഒരു കെണി ഒരുക്കിയിട്ടുണ്ടാവും എന്നാണ് ഈയുള്ളവന്റെ കണക്കു കൂട്ടൽ. പിന്നീട് ഉണ്ടാവുന്ന ഏറ്റവും വലിയ ഡിനോമിനേഷൻ 500 രൂപ നോട്ടുകൾ ആവും.. ക്രമേണ അതും മാറ്റി വലിയ ഡിനോമിനേഷൻ 100 രൂപ നോട്ടുകളും ആവും. അമേരിക്ക ബ്രിട്ടൻ പോലുള്ള രാജ്യങ്ങളിൽ ഏറ്റവും വലിയ ഡിനോമിനേഷൻ യഥാക്രമം 100 ഡോളറും, പൗണ്ടും ആണ്. കാരണം അവിടെ കാര്യങ്ങൾ കൂടുതലും കാഷ്‌ലെസ്സ് ആയി മാറി കഴിഞ്ഞു. വലിയ ക്രയവിക്രയങ്ങൾ നിങ്ങൾക്ക് കറൻസി ഉപയോഗിച്ച് ചെയ്യാൻ കഴിയില്ല എന്നത് തന്നെ ആണ് വലിയ ഡിനോമിനേഷൻ 100 ആയി നിജപ്പെടുത്താൻ കാരണം. താമസിയാതെ അത് നിയമം മൂലം ഇന്ത്യയിലും വരും. വരണം.. അതിനായി ആണ് ഡിജിറ്റൽ ഇന്ത്യയും, ജൻധൻ അക്കൗണ്ടും, ആധാർ കാർഡും ആയി അക്കൗണ്ട് ബന്ധിപ്പിക്കലും, റുപ്പേ കാർഡുകളും, IMPS ട്രാൻസ്ഫറുകളും,UPI യും, NPCI , BBPS എല്ലാം വന്നിരിക്കുന്നത്.. ആദ്യമേ വഴി വെട്ടുക പിന്നീട് നടക്കാൻ പരിശീലിപ്പിക്കുക. ഇതാണ് ഇന്ന് പ്രധാനമന്ത്രി മൻ കി ബാത് പരിപാടിലൂടെ ജനങ്ങളോട് പറഞ്ഞത്.. എങ്ങനെ ഇന്ത്യ ഡിജിറ്റൽ ആവും ???

പ്രധാനമന്ത്രി മോഡി ഇന്ന് 65% വരുന്ന ഇന്ത്യയുടെ യുവജനതയോടാണ് ഡിജിറ്റൽ ഇന്ത്യയുടെ, കാഷ്‌ലെസ്സ് ഇന്ത്യയുടെ അംബാസഡർ ആവാൻ ആവശ്യപ്പെട്ടത്. 65% അധികം യുവജനത ഉള്ള 125 കോടി ജനസംഖ്യ ഉള്ള ഒരു രാജ്യം. ലോകത്തിൽ ഈ കണക്കിനെ വെല്ലാൻ സാധിക്കുന്ന ഒരു രാജ്യമില്ല. നമ്മുടെ രാജ്യത്തെക്കാൾ ജനസംഖ്യ ഉള്ള ചൈന വയസ്സൻ രാജ്യമാണ്. യുവജനത നമ്മുടെ പകുതിയോളമേ വരൂ.. ഇതാണ് നമ്മുടെ ശക്തി. പുതിയ ടെക്നൊളജി നടപ്പിൽ വരുത്താനും പ്രാവർത്തികമാക്കാനും ഇതിലും വലിയ എന്ത് അവസരം ആണ് ഉള്ളത്.. അതിവേഗം ഇന്റർനെറ്റ് വൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നാടാണിത്. ലോകത്തു ഏറ്റവുമധികം ഇന്റർനെറ്റ് ഉപയോക്താക്കൾ ഉള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ :46 കോടി ജനങ്ങൾ. അതായത് ഇന്ത്യൻ ജനസംഖ്യയുടെ 35% . ഇനി ലോകം മുഴുവൻ ഉള്ള ഇന്റർനെറ്റ് ഉപയോക്താക്കളെ വച്ച് നോക്കിയാൽ ഏതാണ്ട് 15% ആണ് നമ്മൾ. ഇനി ഇന്റർനെറ്റ് ഉപയോക്താക്കളുടെ വളർച്ച നിരക്ക് പരിശോധിച്ചാൽ 30% വളർച്ച ആണ് ഉള്ളത് നമുക്ക്.. ലോകത്തിലെ വികസിത രാജ്യങ്ങൾക്ക് പോലും ടെക്‌നോളജി മേഖലയിൽ ഇങ്ങനെ ഒരു വളർച്ചയോ ശക്തിയോ അവകാശപ്പെടാൻ സാധ്യമല്ല. ഇതാണ് മോഡി എന്ന ഇന്ത്യൻ പ്രധാനമന്ത്രി ലക്‌ഷ്യം വയ്ക്കുന്ന കാഷ്‌ലെസ്സ് ഇന്ത്യ …

ശാന്തരായി ഒരു നിമിഷം ഇതെല്ലം ചിന്തിച്ചാൽ, രാഷ്ട്രീയം മാറ്റി വച്ച് ഒന്ന് അവലോകനം ചെയ്‌താൽ, നാളേക്ക് നമ്മുടെ വരും തലമുറക്ക് കരുതി വക്കാൻ സാധിക്കുന്ന ഒരു പ്രതീക്ഷയുടെ വെള്ളി വെളിച്ചം ആയിരിക്കും ഡിജിറ്റൽ ഇന്ത്യയും കാഷ്‌ലെസ്സ് ഇന്ത്യയും എല്ലാം.. എല്ലാത്തിലും കുറ്റം കണ്ടു പിടിക്കാൻ ശ്രമിക്കാതെ അല്പം ചിന്തിക്കാൻ ശ്രമിക്കാം. പടുകൂറ്റൻ ബംഗ്ലാവും, ആർഭാടവും ഉള്ള ഒരു ജനത അല്ല ഇന്ത്യ.. നികുതി വെട്ടിച്ചും കൈക്കൂലി വാങ്ങിയും കള്ളപ്പണം കൊണ്ടും സുഖലോലുപതയിൽ ആണ്ടു ജീവിക്കുന്നവൻ ആണ് ഇന്ന് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നത്… സാധാരണക്കാരന് ഇനി നല്ലനാളുകൾ ആണ് വരാനിരിക്കുന്നത്. അടുത്തത് രാജ്യത്തെങ്ങും കള്ളപ്പേരിൽ വാങ്ങി കൂടിയിരിക്കുന്ന ബിനാമി സ്വത്തിന്മേൽ ആണ് പിടി വീഴാൻ പോകുന്നത്.. സ്ഥലത്തിന്റെ യഥാർത്ഥ വില അനുസരിച്ചുള്ള വരുമാനം കാണിക്കാത്ത , വരുമാനം ഇല്ലാത്ത മറ്റുള്ളവരുടെ പേരിൽ സ്വത്തു വാങ്ങി കൂട്ടിയ ആളുകൾ അടുത്തതായി പരക്കം പായുന്നത് കാണാൻ സാധിക്കും. ലോകത്തുള്ള ടാക്സ് ഹാവൻസ് എന്നറിയപ്പെടുന്ന രാജ്യങ്ങൾ ആയ മൗറീഷ്യസ്, സ്വിസ്സ്, സിംഗപ്പൂർ, ദുബായ് തുടങ്ങിയ രാജ്യങ്ങളുമായി എല്ലാം ഇന്ത്യ ഇൻഫോർമേഷൻ ഷെയറിങ് കരാറിൽ ഒപ്പു വച്ച് കഴിഞ്ഞു. കണക്കില്ലാത്ത സ്വത്തു വകകൾ വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കാൻ ഓടുന്നവനും നിക്ഷേപിച്ചവനും എല്ലാം ഇനി ഉറക്കം നഷ്ടപ്പെടും… 2019 ആവുമ്പോഴേക്കും നാളെയെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഒരു ഇന്ത്യ ആവും നമ്മുടെ മുന്നിൽ ഉണ്ടാവുക എന്ന് ഉറപ്പാണ്…

അതിനായി കുറച്ചു ക്ഷമിക്കാം, കുറച്ചു സഹകരിക്കാം, ചെറിയ അസൗകര്യങ്ങൾ നാടിനു വേണ്ടി സഹിക്കാം… നല്ലൊരു നാളേക്ക് വേണ്ടി.. Jai Hind…

Viswaraj Viswa