‘ഭീകരതയ്ക്കായ് പെണ്ണുടലുകള്‍.

— ശ്രീകാന്ത് അഞ്ചൽ  —
……………………………
രാജ്യത്ത് മുസ്ലിം ചെറുപ്പക്കാര്‍ ഹിന്ദു പെണ്‍കുട്ടികളെ പ്രണയിക്കുന്നതും വിവാഹം ചെയ്യുന്നതും നിയമപരമായി തെറ്റല്ല. തിരിച്ചായാലും അങ്ങനെ തന്നെ. പിന്നെ പാവം അഖിലയുടെ (ഹാദിയ)കാര്യത്തില്‍ മാത്രം ഈ ”ഇംപീച്ച്” ചെയ്യപ്പെടേണ്ട കോടതി എന്തിന് അവരെ തമ്മില്‍ പിരിക്കുന്ന ഹറാംപെറന്ന ഉത്തരവ് പുറപ്പെടുവിച്ചു. ഭരണഘടന(ഇന്ത്യയിലേതാണോയെന്ന് നിശ്ചയമില്ല) പ്രകാരവും, ശരിയത്ത് പ്രകാരവും എല്ലാം ശരിയാണെന്ന് മഞ്ചേരി സത്യസരണീന്ന് ഇണ്ടാസ് തന്നിട്ടുമുണ്ട്. പോരാഞ്ഞ് മലയാളത്തിലെ ‘മുക്കിയ’ധാരാ മാധ്യമങ്ങളും കൂട്ടിനുണ്ട്. അപ്പൊ പിന്നെ എന്തിനാണ് കോടതി അവരെ കോടതി തമ്മിലകറ്റിയത്.?
” കാരണം ഇതാണ്, അഖില(ഹാദിയ)യും ഷെഫിനും പ്രണയിച്ചിട്ടില്ല. വിവാഹം കഴിച്ചിട്ടുമില്ല”.

കഥ തുടങ്ങുന്നത് അഖില സേലത്ത് ഹോമിയോ പഠനത്തിന് ചേരുന്നിടത്ത് നിന്നാണ്. അവിടെ പരിചയപ്പെട്ട പെരിന്തല്‍മണ്ണക്കാരിയായ ജസീനയുടെ പിതാവ് അബൂബക്കറിലൂടെ സത്യസരണിയിലും പിന്നീട് പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന നേതാവായ സൈനബയുടെ കൈകളിലേക്കും അഖില എത്തി. ഇതിനിടെ കോടതി വ്യവഹാരങ്ങളിലൂടെ മകളെ വീണ്ടെടുക്കാന്‍ അഖിലയുടെ അച്ഛന്‍ ശ്രമിച്ചെങ്കിലും ഇസ്ലാമില്‍ വിശ്വസിക്കുന്നുവെന്നും സൈനബയ്ക്കൊപ്പം തുടരാനാണ് താല്‍പര്യമെന്നും അറിയിച്ചതോടെ കോടതി അഖിലയെ സ്വതന്ത്രയാക്കി. (ശ്രദ്ധിക്കണം, ഇവിടെ കോടതി മുന്‍തൂക്കം നല്‍കിയത് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ താല്‍പര്യത്തിനും മതവിശ്വാസത്തിനുമാണ്).

എന്നാല്‍ കേസിലെ ആദ്യ ട്വിസ്റ്റ് സംഭവിക്കുന്നത് അഖിലയെ വിദേശത്തേക്ക് കടത്താന്‍ സാധ്യതയുണ്ട് എന്ന് കാട്ടി പിതാവ് അശോകന്‍ കഴിഞ്ഞ ഓഗസ്റ്റ് 16ന് കോടതിയെ വീണ്ടും സമീപിച്ചതോടെയാണ്. സംസ്ഥാനത്ത് മതമൗലികവാദ സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആസൂത്രിത മതപരിവര്‍ത്തന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിന് കോടതി ഉത്തരവിടുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നത് ഇതിലൂടെയാണ്. വാദത്തിന്റെ എല്ലാ ഘട്ടങ്ങളിലും അഖിലയ്ക്ക് അനുകൂലമായിരുന്നു കാര്യങ്ങള്‍. എന്നാല്‍ 19.12.2016ന് ആട്മേയ്ക്കല്‍ ഗ്യാങിന് ആദ്യ ഷോക്ക് ട്രീറ്റ്മെന്റ് ഒടേതന്പുരാന്‍ നല്‍കി. അന്ന് കേസ് പരിഗണിച്ച വേളയില്‍ അഖിലയുടെ ഹൌസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍ പഠനച്ചിലവ് സംബന്ധിച്ച കോടതിയുടെ സംശയത്തിന് തൃപ്തികരമായ മറുപടി ഇല്ലാതായതോടെ അശോകന്‍ മകളെ പഠിപ്പിക്കട്ടെയെന്ന് കോടതി ഉത്തരവിടുകയും കേസ് 21ലേക്ക് മാറ്റുകയും ചെയ്തു.(ഈ അവസരത്തില്‍ പെണ്‍കുട്ടി കോടതി സംരക്ഷണയില്‍ ഹോസ്റ്റലില്‍ ആണെന്നത് ശ്രദ്ധേയം).

21ന് കോടതി കേസെടുക്കെയാണ് രണ്ടാമത്തെ ട്വിസ്റ്റ്. പെട്ടെന്ന് ദാ വരുന്നു പുതിയൊരു കക്ഷി. ഷെഫീന്‍ ജെഹാന്‍ എന്നാണ് പേര്. അഖിലയുടെ മച്ചായാണ്. പുത്തൂര്‍ ജമാ മസ്ജിദില്‍ 19.12.2016 നായിരുന്നു നിക്കാഹെന്നും കോടതിയെ വിളിക്കാത്തതില്‍ പരിഭവം തോന്നരുതെന്നും അഖിലയുടെ അഭിഭാഷകന്‍ അപേക്ഷിച്ചു. ഇരുവരുടെയും ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്ത അറേഞ്ച്ഡ് മ്യാരേജായിരുന്നത്രെ സംഗതി. വിവാഹം തെളിയിക്കുന്ന രേഖകളും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. ഇവിടെയാണ് ആട്മേയ്ക്കല്‍ ടീം ലോകത്തൊരാളും കാണിക്കാത്ത പടു‍ വിഡ്ഡിത്തം കാണിക്കുന്നത്. അച്ഛനൊപ്പം അഖില പോകട്ടെയെന്ന് വിധിപറഞ്ഞ അന്ന് വൈകിട്ട്, അതായത് ഡിസംബര്‍19ന് വിവാഹം കഴിഞ്ഞതായാണ് രേഖയില്‍ ഉണ്ടായിരുന്നത്. ” അതും പ്രണയ വിവാഹമല്ല, വേ ടു നിക്കാഹ് എന്ന സൈറ്റിലൂടെ കണ്ട് ഇഷ്ടപ്പെട്ട് ഇരു വീട്ടുകാരുടേയും സമ്മതത്തോടെ ശരിയത്ത് നിയമപ്രകാരം നടന്ന വിവാഹം”.

(ശ്രദ്ധിക്കുക, കോടതി കസ്റ്റഡിയില്‍ കൊടുത്ത വ്യക്തിയെ വിവാഹം കഴിപ്പിച്ചു എന്ന് പറഞ്ഞത് ആദ്യ വിഡ്ഢിത്തം, കോടതിയില്‍ നിന്നിറങ്ങി വിവാഹ സൈറ്റ് വഴി കണ്ട് വൈകുന്നേരത്തിനകം കല്യാണം നടത്തിയെന്നത് രണ്ടാമത്തെ വിഡ്ഢിത്തം, മൂന്ന് മകളെ തിരികെക്കിട്ടാന്‍ പരാതി നല്‍കിയ അച്ഛന്റെ സമ്മതത്തോടെ വിവാഹം നടന്നുവെന്നത് മൂന്നാമത്തെ വിഡ്ഢിത്തം).
കോടതി മുറിയില്‍ തകര്‍ന്ന് തരിപ്പണമായി ആട്മേയ്ക്കലിന്റെ ഭാവി പോലും ഇരുളടഞ്ഞ് നിന്ന പോപ്പുലര്‍ ഫ്രണ്ട് ഹ്യൂമന്‍ എക്സ്പോര്‍ട്ടേഴ്സിന്റെ മുന്‍കാല കണ്‍വേര്‍ഷന്‍ ചെയ്തികള്‍ ഉള്‍പ്പെടെ അന്വേഷിക്കാന്‍ ഇതോടെ കോടതി ഉത്തരവിട്ടു. വൈക്കം സ്വദേശിയായ അഖില, കോട്ടക്കല്‍ സ്വദേശിയായ സൈനബയുടെ വീട്ടില്‍ താമസിച്ച്, കൊല്ലം സ്വദേശിയായ ഷെഫീന്‍ ജഹാനെ വിവാഹം ചെയ്തുവെന്ന വാദം ശരിക്കും കോടതിയുടെ കിളി പറത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ സര്‍ക്കാര്‍ ഷെഫീന്‍ ജഹാന്റെ തായ് വേര് തോണ്ടി കോടതിയിലിട്ട് ഇങ്ങനെ ചൊല്ലി. ഒരു ക്രിമിനല്‍ കേസില്‍ പ്രതിയായ ഷഫീന്‍ ജഹാന്‍ SDPI യുടെ ഒരു സജീവ പ്രവര്‍ത്തകനും SDPI കേരളം എന്ന WhatsApp ഗ്രൂപ്പിന്‍റെ അഡ്മിനും ആണ്. നേരത്തെ ബാംഗ്ലൂരില്‍ നിന്നും ഐഎസ് ബന്ധത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്ത ഒരാള്‍ ഉള്‍പ്പെട്ട മറ്റൊരു ഗ്രൂപ്പിലും ഷെഫീന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. മതപരിവര്‍ത്തന ശൃംഖലയിലെ മുഖ്യ കണ്ണിയാണിയാള്‍.( ഉത്തരവ് പേജ് 43)
അതേസമയം മൂന്ന് തവണയാണ് ആട്മേയ്ക്കലുകാര്‍ അഖിലയെ മാമോദിസ മുക്കിയത്. കോടതിയില്‍ ആദ്യം സമര്‍പ്പിച്ച അഫിഡവിറ്റ് അനുസരിച്ച് പേര് ആസിയ എന്നായിരുന്നു, പിന്നെ ആദിയ എന്നായി, അവസാനം വിളിക്കാനുള്ള എളുപ്പത്തിനാകണം ഹാദിയ എന്ന് ഉറപ്പിച്ചു.( രേഖ കോടതി ഉത്തരവ്)
ഇനിയാണ് മൂന്നാമത്തെ ട്വിസ്റ്റ്. നേരത്തെ ചെര്‍പ്പുളശേരിയില്‍ മതം മാറ്റിയ ആതിരയുടെ കേസില്‍ ഹാജരായ അഡ്വ. പി കെ ഇബ്രാഹിം തന്നെ ഈ കേസിലും ഹാജരായത് കോടതിയില്‍ സംശയം ജനിപ്പിച്ചു. ആതിര കേസും അഖില സംഭവവും ഒരേ ഓപ്പറേഷനാണെന്നും കോടതി കണ്ടെത്ത( ഉത്തരവ് പേജ് 77). കേസ് പോലീസ് അട്ടിമറിച്ചതായി സംശയിച്ച കോടതി അന്വേഷണം നടത്തിയ പെരിന്തല്‍മണ്ണ DySP ക്ക് എതിരെ വകുപ്പ് തല നടപടികള്‍ക്കും നിര്‍ദേശം നല്‍കി.
കോടതി വിധിയിലെ പ്രസക്ത ഭാഗത്തില്‍ കോടതി ഇങ്ങനെ പറയുന്നു.

രണ്ടു മതത്തില്‍ പെട്ടവര്‍ പരസപരം ഇഷ്ടപ്പെട്ട് ഒരാള്‍ മറ്റൊരാളുടെ മതം സ്വീകരിക്കുന്നതല്ല ഇവിടെ നടന്നത്. ആദ്യമേ മതം മാറിയ ഒരാളുടെ arranged marriage ആണ്. പക്ഷെ ഇവിടെ വിവാഹം പോലും വ്യാജമായിരുന്നുവെന്ന് കോടതി പറയുന്നു. ( ഉത്തരവ് പേജ് 78 ).
ഇതിനെല്ലാം പുറമേ നടന്നത് ആസൂത്രിത മതപരിവര്‍ത്തനമാണെന്നും ഇതിന് പിന്നിലെ ദുരൂഹതകള്‍ മറയ്ക്കാനും കോടതി നടപടികള്‍ക്ക് തടയിടാനുമുള്ള നാടകമായിരുന്നു നിക്കാഹെന്നും‍ പിണറായി സര്‍ക്കാരും കോടതിയില്‍ ആണയിട്ടു( ഉത്തരവ് പേജ് 42).
ഏറ്റവുമൊടുവില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയായെത്തിയ കേസിന് തീവ്രവാദ സ്വഭാവം വന്നു കഴിഞ്ഞു. പോപ്പുലര്‍ ഫ്രണ്ട്, സത്യസരണി, എന്നിവയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ദുരൂഹത ഇരട്ടിച്ചു. ഡിജിപി നേരിട്ട് ഇത്തരം വിധ്വംസക സംഘടനകളുടെ പ്രവര്‍ത്തനം അന്വേഷിക്കണമെന്നാണ് ഉത്തരവ്. പണ്ട് സംഘപരിവാര്‍ ഉന്നയിച്ചിരുന്ന ആസൂത്രിത മതപരിവര്‍ത്തനത്തിലൂടെ ജിഹാദ് എന്ന ആരോപണം ഏതാണ്ട് സര്‍ക്കാരും കോടതിയും ശരിവച്ചു. അപ്പോഴും രണ്ട് പാവം യുവമിഥുനങ്ങളെ തമ്മില്‍ പിരിച്ച കാട്ടാളനായി കോടതിയെ ചിത്രീകരിക്കാനുള്ള നെട്ടോട്ടത്തിലാണ് ‘മുക്കിയ’ധാരാ മാധ്യമങ്ങള്‍. നടന്നത് ക്രൈ ആണ് . കൊടും കുറ്റകൃത്യം. മൂടിവയ്ക്കാന്‍ വെന്പുന്നവര്‍ ഓര്‍ത്താല്‍ നന്ന്.