കമലും കമാലുദ്ദീനും , പിന്നെ രാജ്യസ്നേഹത്തിന്റെ സർട്ടിഫിക്കറ്റും

സുപ്രിം കോടതിയുടെ വിധിയെ തുടർന്ന് ഇന്ത്യാ മഹാരാജ്യത്തുടനീളം സിനിമ തിയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം കേൾപ്പിക്കണം എന്നും, ആ സമയം ദേശീയ ഗാനത്തോട് ബഹുമാനപൂർവ്വം പ്രേക്ഷകർ പെരുമാറണം എന്നുമുള്ള ചട്ടം പുറത്തു വന്നിട്ട് ഏറെയൊന്നുമായില്ല.

സ്വാഭാവികമായും വിധിയോട് യോജിപ്പും ,വിയോജിപ്പും വന്നു തുടങ്ങി . പ്രശസ്ത സിനിമ സംവിധായകൻ കമാലുദ്ദീൻ എന്ന കമൽ
വിധിയോട് വിയോജിച്ചു കൊണ്ട് പ്രസ്താവനയിറക്കി.

കമ്യൂണിസ്റ്റ് രാജ്യമോ , മത രാജ്യമോ അല്ല ജനാധിപത്യ രാജ്യമാണ് ഭാരതം എന്നതുകൊണ്ടു തന്നെ മാന്യമായി വിയോജിക്കാനുള്ള പൂർണ്ണ അവകാശം എല്ലാ ഭാരതീയർക്ക് ഉണ്ട് . അതിലാർക്കും
പരിഭവവും ഇല്ല. ഉപയോഗിച്ച ഭാഷ തെറ്റാണെങ്കിൽ അർഹിച്ച ശിക്ഷയും ലഭിക്കട്ടെ. അതിനെക്കുറിച്ചല്ല പറഞ്ഞു വരുന്നത്..

വിയോജിക്കാനുള്ള സ്വാതന്ത്രത്തിന് മുറവിളി കൂട്ടുന്നവർ എന്തുകൊണ്ടാണ് ആ വിയോജിപ്പുകളോട് വിയോജിക്കാനുള്ള സ്വാതന്ത്രത്തെ ഹനിക്കുന്നത്?

യുവമോർച്ചയടക്കമുള്ള സംഘടനകൾ കമലിന്റെ പ്രസ്താവനക്കെതിരെ രംഗത്ത് വരികയും , ദേശീയ ഗാനം പാടി പ്രക്ഷോഭം നടത്തുകയും ചെയ്തു. ഇതാണ് കമൽ പക്ഷം അഥവാ ഇടതു പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇതിനെതിരെ കമ്മി കൾ ഉന്നയിക്കുന്നത് രണ്ട്
വാദങ്ങളാണ്

ഒന്ന്
കമലിനെ യുവമോർച്ച കമാലുദ്ദീൻ എന്ന അദ്ദേഹത്തിന്റെ യഥാർത്ഥ പേര് വിളിച്ചു.

രണ്ട്
ദേശീയ ബോധത്തിന്റെ സർട്ടിഫിക്കറ്റ് തങ്ങൾക്ക് ആരും തരണ്ട . ഐക്യരാഷ്ട്ര സഭയിലടക്കം ഇന്ത്യയെ പ്രതിനിധികരിച്ച് പ്രഭാഷണം നടത്തിയ ശ്രീ അമ്യതനന്ദ മയിയെ ജാതി വെറിയുടെ പേരിൽ ‘കടപ്പുറം സുധാമണി ‘ എന്ന് വിളിച്ചവർ .

തങ്ങൾക്കെതിരെ അഭിപ്രായം പറഞ്ഞു എന്നതുകൊണ്ട് മാത്രം മോഹൻ ലാലിനെയും , രമേഷ് ചെന്നിത്തലയേയും ജാതിവാൽ ചേർത്ത് വിളിച്ചവർ. മേജർ രവിയെ തുപ്പൽ രവി എന്ന് വിളിച്ചവർ ഇവരാണ് കമലിന്റെ യഥാർത്ഥ പേര് വിളിച്ചതിൻറെ പേരിൽ
യുവമോർച്ചയെ വിമർശിക്കുന്നത് എന്നോർക്കണം.

ഉപയോഗിച്ച പേരിനെക്കുറിച്ച് പറയാൾ കമ്മി കൾക്ക് യോഗ്യതയില്ല
എങ്കിലും കമാലുദ്ദീൻ വിളിയിൽ ഒരു ശരികേടുണ്ട്.

പൊതുവെ രാജ്യത്തോട് കൂറുള്ള ഇന്ത്യൻ മുസ്ലിങ്ങളിലേക്ക് കമ്യൂണിസ്റ്റുകളുടെ രാജ്യദ്രോഹങ്ങൾ ആരോപിക്കപ്പെടുന്നു എന്ന പ്രചരണം ഇസ്ലാമിക മതമൗലിക വാദികൾക്ക് എളുപ്പത്തിൽ സ്ഥാപിച്ചെടുക്കാൻ ആ അറബി പേര് വഴി സാധിക്കുന്നു. ഇന്ത്യൻ മുസ്ലിങ്ങളെ രാജ്യത്തിനെതിരെ തിരിക്കാൻ അവസരം കാത്തിരിക്കുന്നവർക്ക് ഇരവാദം എറിഞ്ഞു കൊടുക്കുന്നത് ബുദ്ധിമോശം തന്നെയാണ് , അവിടെ യുവമോർച്ച ജാഗ്രത പുലർത്തേണ്ടിയിരുന്നു എന്നാണ് ലേഖകന്റെ അഭിപ്രായം.

ഇനി രണ്ടാമത്തെ വാദത്തിലേക്ക് വരാം

തങ്ങൾക്ക് ആരും രാജ്യസ്നേഹത്തിന്റെ സർട്ടിക്കറ്റ് തരണ്ട എന്ന് ഇടതുപക്ഷം പറയുന്നു. പരീക്ഷയിൽ ദയനീയമായി പരാജയപ്പെട്ട കുട്ടി തനിക്ക് സർട്ടിഫിക്കറ്റ് വേണ്ട എന്ന് പറയും പോലെയാണിത്.അവൻ ഇനി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാലും കൊടുക്കാൻ നിർവ്വാഹമില്ല.

രാജ്യ സ്നേഹത്തിന്റെ പരീക്ഷയിൽ എന്നോ പരാജയപ്പെട്ട ഇടതുപക്ഷത്തിന് ആര് സർട്ടിഫിക്കറ്റ് കൊടുക്കാനാണ് ? ഇനി വേണ്ടെന്ന് പറയയുകയേ നിർവ്വാഹമുള്ളു.

കമ്യൂണിസ്റ്റ് ആശയത്തിൽ എവിടെയും രാജ്യസ്നേഹത്തിന് സ്ഥാനമില്ല അവിടെ വർഗ്ഗത്തിനാണ് സ്ഥാനം അതിരുകളില്ലാല്ലാത്ത ഒരു ലോകത്തെ പറ്റി വാചാലമാകുന്ന ഒരിക്കലും നടപ്പിലാവാത്ത പ്രത്യയശാസ്ത്രമാണ് കമ്യൂണിസം. മാക്സും , ഏങ്കൽസും സ്റ്റാലിനും ലെനിനും , മാവോയും എന്തിന് ഇ.എം. ശങ്കരൻ നമ്പൂതിരി അടക്കം ആ ആശത്തിലെ ദേശീയയെക്കുറിച്ച് ഇത് അടിവരയിട്ട് പറഞ്ഞതാണ്. ഇന്ത്യയിൽ തന്നെ ‘കമ്യൂണിസ്റ്റ് രാജ്യസ്നേഹത്തിന്റെ ‘ സപ്ലി പേപ്പർ എണ്ണിയാൽ ഒടുങ്ങില്ല. ക്വിറ്റ് ഇന്ത്യ മുവ്മെന്റിനെ ബ്രിട്ടീഷ് തമ്പ്രാക്കന്മാർക്ക് ഒറ്റുകൊടുത്ത് പണം വാങ്ങിയ
പാർട്ടി സെക്രട്ടറി ജോഷി സഖാവും.

The Mitrokhin Archive II വിൽ നിന്നും പുറത്തു വന്ന രേഖകൾ പ്രകാരം ശീതയുദ്ധകാലത്ത് പാർട്ടി ചെയ്ത റഷ്യൻ ചാരപ്പണിയും. ഇന്ത്യ – ചൈന യുദ്ധത്തിൽ ആശയപരമായി ചൈനയുടെ കൂടെ നിന്നതും. ഇന്ത്യ – പാക്ക് യുദ്ധം ഉണ്ടാവുകയാണെങ്കിൽ ന്യായം ആരുടെ ഭാഗത്താണെന്ന് നോക്കി അവരുടെ കൂടെ നിൽക്കും എന്ന് ജോഷി പറഞ്ഞതും.

എന്തിന് കൊടും തീവ്രവാദികളായ യാക്കൂബ് മേമനും , അഫ്സൽ ഗുരുവിനും വേണ്ടി വക്കാലത്ത് പറഞ്ഞതും അടക്കം ഉദാഹരണങ്ങൾ ഏറെയാണ്. അതുകൊണ്ട്‌ തന്നെ സർട്ടിഫിക്കറ്റ് വേണ്ട എന്ന് തൊണ്ട കീറി കമ്മികൾ വിളറി പിടിക്കേണ്ട കാര്യമില്ല അതാരും നിങ്ങൾക്ക് തരാൻ പോവുന്നില്ല. കമലിനെ കമാലുദ്ദീൻ എന്ന് വിളിച്ചു എന്ന് പറഞ്ഞ് മോങ്ങി ഇരവാദം പറഞ്ഞ് ദേശ ദ്രോഹം തുടരുക മാത്രമാണ് ഇനി പ്രതിവിധി . അതെന്തായാലും നടക്കട്ടെ,
വിപ്ലവാഭിവാദ്യങ്ങൾ !