എന്റെ പൊന്നു ഹാദിയയുടെ ആങ്ങളമാർക്ക്

— നാസ്സർ കുന്നുമ്പുറത്ത് —

(ലേഖകൻ യുക്തിവാദിയും ഫേസ്ബുക്ക് ഫ്രീതിങ്കർസ് ഗ്രൂപ്പ് അഡ്മിനും ആണ് )

———————————————
ഹാദിയയുടെ അമ്മയാണ് പൊന്നമ്മ. കേരളത്തിലെ നാട്ടുമ്പുറത്തെ ഏതൊരു സാധാരണക്കാരിയായ അമ്മയെയും പോലെ തന്റെ ഏക മകളെ കുറിച്ചും അവളുടെ ഭാവിയെ കുറിച്ചും വേവലാതിപെടുന്ന ഒരു പാവം. വൈക്കത്തമ്പലത്തിൽ തൊഴാൻ പോവുകയും എപ്പോഴെങ്കിലും ഗുരുവായൂരിൽ ഒക്കെ പോവുകയും ചെയ്യുന്ന ഒരു പാവം സ്ത്രീ. അവരെ സംബന്ധിച്ച് ഇസ്‌ലാം മതം എന്നാൽ ബദ്ർ യുദ്ധമോ, മക്കാ വിജയമോ അല്ലെങ്കിൽ പൊതു ചർച്ചകളിൽ നമ്മൾ കൊണ്ട് വരുന്ന ഇസ്‌ലാമിക് നരേട്ടീവുകളോ ഒന്നും ആവില്ല. അവർക്ക് അവർ പരിചയം ഉള്ള മുസ്ലിങ്ങൾ, മകളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കൾ ആയ മുസ്ലിങ്ങൾ എല്ലാമായിരിക്കും അവർക്ക് ഇസ്‌ലാം. അവരോടാണ് അഖിലയുടെ കൂട്ടുകാരികൾ അഖില വഴി ചോദിക്കുന്നത്..

“വൈക്കത്തപ്പനെ തൊഴുതിട്ടു വല്ല ഉയർച്ചയും ഉണ്ടോ…?”

ഏറ്റവും വലിയ താന്തോന്നിത്തരവും ഉളുപ്പില്ലായ്മയും ആണ് ഈ ചോദ്യം. അല്ലാഹുവിനെ പ്രാർത്ഥിച്ചു നടന്നിട്ട് കോടാനുകോടി മുസ്ലിങ്ങൾക്ക് എന്ത് ഉയർച്ചയാണ് ഉണ്ടായത് എന്ന് ചോദിക്കാൻ അഖിലക്കോ അമ്മക്കോ തോന്നിയില്ല. ഊളത്തരം മാത്രം കൈമുതലായി ഉള്ള രാഹുൽ ഈശ്വറും ആ ചോദ്യം ചോദിച്ചു കാണില്ല.

എന്ത് കൊണ്ടാണ് പല മുസ്ലിങ്ങളും ഇങ്ങനെ ചോദിക്കാൻ കാരണം ?

ലോകത്തിൽ ഇസ്‌ലാം മതം ഒഴികെ മറ്റൊരു മതവും ഇതര മതങ്ങളുടെ ആദർശ അടിത്തറ ചോദ്യം ചെയ്യുന്നില്ല. എല്ലാ മതങ്ങളും തങ്ങളുടെ മതത്തെ കുറിച്ച് പഠിപ്പിക്കുമ്പോൾ ഇസ്‌ലാം മതത്തിന്റെ അടിസ്ഥാനം ആയ തൗഹീദ് പഠിക്കാൻ ഇസ്‌ലാം ഒഴികെ എല്ലാ മത/ ദൈവ വിശ്വാസങ്ങളെയും യുക്തി യുക്തമായ വിചാരണ വഴി നിരാകരണം ചെയ്യുന്നു. അതിനു ശേഷം യുക്തി പെട്ടിയിൽ വച്ച് പൂട്ടിയ ശേഷം മുഹമ്മദൻ മണ്ടത്തരങ്ങൾ ഒന്നൊന്നായി പഠിപ്പിക്കുന്നു. ഇസ്‌ലാം മതം അനലൈസ് ചെയ്യാൻ യുക്തി ഉപയോഗിക്കാൻ പാടില്ല എന്നാണു മതത്തിന്റെ നിലപാട്.

ഇതര മത വിശ്വാസികൾക്ക് ഇസ്‌ലാം മതത്തിനോട് ഒരു എതിർപ്പും ഇല്ല, എന്തെങ്കിലും എതിർപ്പ് ഉണ്ട് എങ്കിൽ കുറെ മുസ്ലിങ്ങളോടാണ്. അവർ ഇസ്ലാം മതം അനുസരിച്ചു ജീവിക്കുന്നില്ല എന്നൊക്കെ ഈ പാവങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ നോക്കും.

കുറച്ചു വർഷങ്ങൾക്ക് മുൻപ് പെരിന്തൽമണ്ണയിൽ നടന്ന ഒരു മത സംവാദത്തിലേക്ക് ഞാൻ ശ്രദ്ധ ക്ഷണിക്കുന്നു.

വേദിയിൽ എം എം അക്ബർ ഉണ്ട്, തൃശൂരിലെ ഒരു സ്വാമിയുണ്ട്, കോഴിക്കോട് ജില്ലയിലെ ഒരു വികാരിയും ഉണ്ട്.

പതിവ് പോലെ തന്നെ ആദ്യം അക്ബർ ഇസ്‌ലാമിന്റെ മഹത്വങ്ങൾ, ദൈവങ്ങൾ ഒന്നിലധികം ഉണ്ടായാൽ അവർ തമ്മിൽ അടിപിടി കൂടും; എന്നിട്ട് ഹൈന്ദവ പുരാണങ്ങളിൽ കണ്ടിട്ടില്ലേ പരസ്പരം യുദ്ധം ചെയ്യുന്ന ദൈവങ്ങൾ എന്ന ചോദ്യം ഒരു അഹങ്കാര ചിരിയോടെ സദസിനു നേർക്ക് തൊടുത്തു വിടുന്നു, സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയാത്ത യേശു എങ്ങിനെ മറ്റുള്ളവരെ രക്ഷിക്കും…(എം എം അക്ബറിന്റെ സമാനമായ ‘സ്നേഹ സംവാദങ്ങൾ യൂട്യൂബിൽ ഇഷ്ടം പോലെ കിട്ടും) എന്ന് തുടങ്ങി ഭയങ്കര യുക്തിവാദമാണ്.

തുടർന്ന് സ്വാമിയുടെ ഊഴം ആയിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം ഞാൻ ഓർമ്മയിൽ നിന്നും ഉദ്ധരിക്കുന്നു.
“ബഹുമാന്യനായ അക്ബർ അവർകൾ ബഹുദൈവങ്ങൾ ആയാൽ അവർ തമ്മിൽ തർക്കിക്കും എന്ന് സൂചിപ്പിച്ചു കണ്ടു. ഹിന്ദു മതം ഇസ്‌ലാം മതം പോലെ ഒരു ചട്ടക്കൂടിൽ ഉള്ളതല്ല. അതൊരു സദ്യ പോലെയാണ്. ഒട്ടേറെ വിഭവങ്ങൾ കാണും. അവിയലും, തോരനും, കൂട്ടുകറിയും, കാളനും എല്ലാം. ഇഷ്ടമുള്ളത് കഴിക്കാം, എല്ലാം വേണ്ടവന് എല്ലാം കഴിക്കാം. ഒന്നും കഴിക്കേണ്ടാത്തവർക്ക് അതിനും സ്വാതന്ത്ര്യം ഉണ്ട്. സ്നേഹ ദൂദനായ യേശുവിനോടൊ, സമാധാന ദൂദനായ മുഹമ്മദിനോടൊ ഒരു ഹിന്ദുവിന് എതിർപ്പ് ഉണ്ടാവേണ്ട കാര്യമില്ല. അനേകം ദൈവ അവതാരങ്ങൾ എന്നത് ദൈവ സങ്കല്പത്തിന്റെ മനോഹരമായ മാനിഫെസ്റ്റേഷൻ ആണ്. കാമുകനായ കൃഷ്ണനും, പോരാളിയായ അർജുനനും, രക്ഷകനായ ശിവനും, ജഗന്നിതാവായ ബ്രഹ്‌മാവും തുടങ്ങി മനുഷ്യന് അത് വിശാലമായ സാധ്യതകൾ നൽകിയിരിക്കുന്നു….”

തുടർന്ന് വികാരിയും പ്രസംഗിച്ചു.

അക്ബറിന്റെ മറുപടി പ്രസംഗം ആയിരുന്നു പിന്നീട്. അദ്ദേഹം പറഞ്ഞത് ഓർമ്മയിൽ നിന്നും ഉദ്ധരിക്കട്ടെ.

“ബഹുമാന്യനായ സ്വാമി ഇവിടെ വിവിധ ദൈവ അവതാരങ്ങൾ പ്രപഞ്ച നിയതാവിന്റെ വിവിധ മാനിഫെസ്റ്റേഷൻ ആണ് എന്ന് പറയുമ്പോൾ തന്നെ ഏകദൈവ വിശ്വാസമാണ് ശരിയെന്നു അദ്ദേഹം സമ്മതിച്ചിരിക്കുന്നു (വൻ കയ്യടി, കയ്യടി ആസ്വദിച്ച ശേഷം ഇനി കയ്യടി പാടില്ല എന്ന് അക്ബർ അണികൾക്ക് നിർദേശം നൽകുന്നു). സ്വാമി അവർകൾ മുഹമ്മദ് മുസ്‌ത്വഫാ സലല്ലാഹു അലൈഹി വസ്സലാമിനെയും, ഈസാ അലൈഹി വസ്സലാമിനെയും അംഗീകരിച്ചതിൽ ഒരു മുസ്ലിം എന്ന നിലയിൽ ഞാൻ സന്തോഷിക്കുന്നു. എന്നാൽ ഒരു തരത്തിലുമുള്ള ബിംബാരാധനയോടൊ, പുരാണ കഥാപാത്രങ്ങളോടോ ഒരു മുസ്ലിമിന് രാജിയാവാൻ സാധ്യമല്ല. അവൻ ജീവിക്കുന്നതും മരിക്കുന്നതും തൗഹീദിന് വേണ്ടിയാണ്. അവിടെ ഒത്തു തീർപ്പുകൾ ഇല്ല എന്ന് അദ്ദേഹത്തോടുള്ള എല്ലാ സ്നേഹവും ബഹുമാനവും നില നിർത്തികൊണ്ട് തന്നെ പറയാൻ ഞാൻ ആഗ്രഹിക്കുന്നു…”

ഇസ്‌ലാമിൽ വിശ്വസിക്കുന്ന ഓരോ മുസ്ലിമിന്റെയും കടമയാണ് ഏകദൈവ വിശ്വാസത്തിനു വേണ്ടി സ്വയം സമർപ്പിക്കുക എന്നത്. മുന്പൊന്നും നമ്മുടെ നാട്ടിലെ മുസ്ലിങ്ങൾ ഒന്നും തന്നെ തന്റെ അടുത്ത അമുസ്‌ലിം കൂട്ടുകാരനെ മതം മാറാൻ പ്രേരിപ്പിച്ചിരുന്നില്ല. പ്യൂരിറ്റൻ ഇസ്‌ലാം മത വർഗീയ വാദികൾ ആയ ജമാഅത്തെ ഇസ്ലാമി മുജാഹിദ് എന്നിവർ ആണ് ഇതാണ് ശരിയായ ഇസ്‌ലാം, ഇങ്ങനെ ചെയ്താൽ മാത്രമേ ദീൻ പൂർത്തിയാവുകയുള്ളൂ എന്ന് പഠിപ്പിച്ചത്. അനേകം വീഡിയോകൾ വഴി ഇവർ ഈ സന്ദേശം മുസ്‌ലിംകളിൽ എത്തിക്കുന്നു. കിട്ടിയ അവസരങ്ങളിൽ എല്ലാം ഇവരുടെ വീഡിയോ കണ്ടു ആവേശം കയറിയ വിശ്വാസികൾ തന്റെ സുഹൃത്ത് വൾണറബിൾ ആണ് എന്ന് കണ്ടാൽ മതം തള്ളികയറ്റി നോക്കും. എതിർ ഭാഗത്തു നിന്നും ഇസ്‌ലാമിനെ ശരിക്കും ചോദ്യം ചെയ്യൽ ഉണ്ടായാൽ “നമുക്ക് അവരവരുടെ മതം ത്യാന്നെയല്ലേ ശരി” എന്ന ഡീഫാൾട് മോഡിലേക്ക് സ്വിച് ചെയ്യും.

തന്റെ കൂട്ടുകാരികളുടെ മത ഭക്തിയും മറ്റും കണ്ട അഖില അതിൽ താല്പര്യമുള്ള ആളായി മാറി. സംശയങ്ങൾ ചോദിച്ചപ്പോൾ അവർ പറഞ്ഞു കൊടുത്തു തുടങ്ങി. എന്നാൽ മതങ്ങളുടെ നല്ല കഥകൾ മാത്രം പഠിപ്പിക്കുന്ന നമ്മുടെ സിലബസ് നിരീശ്വര വാദത്തെ കുറിച്ചോ, മത വിമർശനത്തെ കുറിച്ചോ ഒന്നും പഠിപ്പിക്കുന്നില്ല. സാധാരണ ഹിന്ദുവിനെ ഒറ്റയടിക്ക് തള്ളി മറിക്കാൻ ഒരു ഇസ്‌ലാം മത വിശ്വാസിക്ക് പറ്റും, അതിന്റെ കാരണം ഹിന്ദുവിന് ഹിന്ദു മതം അറിയാത്തതല്ല, അവനു ഇസ്‌ലാം മതം എന്താണ് എന്ന് അറിയാത്തത് കൊണ്ടാണ്. ഫ്രീതികേഴ്‌സ് ഗ്രൂപ്പ് പോലെയുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഇസ്‌ലാം മതത്തെ വിമർശനാത്മകമായി സമീപിക്കുന്നത്. ബാക്കി പൊതു സമൂഹത്തിൽ മതം ഇന്നും എസ്പിജി സുരക്ഷയോടെ വളരുന്നു.

വൈക്കത്തപ്പനോട് പ്രാർത്തിച്ചിട്ട് വല്ല ഗുണവും ഉണ്ടോ എന്ന് ചോദിച്ചാൽ അല്ലാഹുവിനോട് പ്രാർത്ഥിചിട്ടും മുസ്ലിങ്ങൾ എന്തൊക്കെ നേടി എന്ന് ചോദിക്കുന്നവർ ഉണ്ടെങ്കിൽ ഈ അശ്‌ളീലം കൂടുതൽ ചിലവാകില്ല. ഇതിന്റെ പേരിൽ എന്നെ സംഘി എന്ന് വിളിച്ചത് കൊണ്ട് ഒരു കാര്യവും ഇല്ല

കുറിപ്പുകൾ ശ്രദ്ധിക്കണം  ::

>> പ്രസംഗം ഓർമ്മയിൽ നിന്നാണ്. വാക്യഘടനകളിൽ മാറ്റം ഉണ്ടാവാം. ആശയം.മാറിയിട്ടില്ല.

>> യുക്തിവാദികൾ തങ്ങളുടെ ആശയം മറ്റുള്ളവരോട് പറയാറില്ലേ, അവരെ യുക്തിവാദി ആക്കാൻ ശ്രമിക്കാറില്ലേ പിന്നെ എന്തിന് മറ്റുള്ളവർ അത് ചെയ്യുന്നതിനെ എതിർക്കണം എന്ന് പലരും ചോദിക്കുകയുണ്ടായി. വിഗ്രഹങ്ങളോടു പ്രാർത്ഥിച്ചാൽ എന്ത് കിട്ടും എന്ന ചോദ്യം ഖുർആൻ മുതൽ നാട്ടിലെ വയളു വരെ കൈകാര്യം ചെയ്യുന്ന വലിയ താത്വിക ചോദ്യമാണ്. അല്ലാഹുവിനോട് പ്രാർത്ഥിച്ചത് കൊണ്ട് മുസ്ലിങ്ങൾ എന്തൊക്കെ നേടി എന്ന ചോദ്യവുമായി മറ്റുള്ളവർ വരുമ്പോൾ മുസ്ലിങ്ങൾ ഉത്തരം പറയുമോ അതോ ചോദ്യം നിർത്തിക്കുമോ എന്ന് കണ്ടറിയണം.>ഹാദിയായെ നമസ്കരിക്കുമ്പോൾ മാതാ പിതാക്കൾ വഴക്ക് പറയുന്നു എന്നാണ് സുഡാപ്പികളുടെ (SDPI) വിഷമം. 

സുഡാപ്പികളുടെ (SDPI) വീട്ടിൽ ഒരു ‘സലീം’ മതം മാറി ‘സുരേഷ്’ ആയാൽ സുഡാപ്പികൾ വീട്ടിൽ പൂജാ മുറി പണിതു കൊടുക്കും എന്ന് ആർക്കാണ് അറിയാത്തത് ? മതഭ്രാന്ത് ഇല്ലാത്ത ഹിന്ദുവായ ഒരമ്മ ആയതിനാൽ മകൾ മതം മാറിയതിന് വഴക്ക് പറയുന്നു എന്നേയുള്ളൂ. !!!