“വൈക്കത്തപ്പൻ എന്ത് തന്നു ?” (ഹാദിയക്ക് സ്നേഹത്തോടെ )


— രമ രാജീവ് —

പുത്തൻമതത്തിലേയ്ക്ക് ചേക്കേറിയ മകൾ സ്വന്തം അമ്മയോട് ചോദിച്ച ചോദ്യമാണ്. അഷ്ടമിതൊഴുതും, നാമം ജപിച്ചും നേടിയ ഉൾക്കാഴ്ചയിൽ, ഉത്തരം പറയാൻ അമ്മയ്ക്ക് രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ടി വന്നില്ല.. വൈക്കത്തപ്പൻ നമുക്കിനി എന്താണ് തരേണ്ടത് ? നല്ലൊരു കുടുംബം, നിന്റെ അച്ഛന് വരുമാനമുള്ള ജോലി, കടം വാങ്ങാതെ നിന്നെ പഠിപ്പിച്ച് നല്ലനിലയിലാക്കാൻ കഴിഞ്ഞു.. ഇനി ഇതിൽക്കൂടുതലെന്താ വൈക്കത്തപ്പൻ തരേണ്ടിയിരുന്നത് ? ആ മറുപടി വളരെ പ്രസക്തമാണ്, ഇതിൽക്കൂടുതൽ എന്താണ് വൈക്കത്തപ്പൻ തരേണ്ടിയിരുന്നത് ? വൈക്കത്തപ്പന് തരാൻ കഴിയാത്ത എന്താണ് പുത്തൻമതത്തിലെ പുതിയ ദൈവത്തിന് തരാൻ കഴിയുക ?

ശരിയാണ് അവൾക്ക് കൂട്ടുകാരികളിൽ നിന്നും കിട്ടിയ പുതിയ ദൈവം വൈക്കത്തപ്പനിൽ നിന്നും ഏറെ വ്യത്യസ്തനാണ്. വൈക്കത്തപ്പന്റെ രൂപം അമ്മൂമ്മ പറഞ്ഞ് അവൾ കേട്ടിട്ടുണ്ട്. മൂന്നുലോകവും അടങ്ങുന്ന തിരു വൈക്കത്തപ്പന്റെ വിശ്വരൂപം. ഭക്തർ ഉള്ളുനൊന്തു വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന വൈക്കത്തപ്പൻ, ഏതുരൂപവും വൈക്കത്തപ്പനെടുക്കാം. കൊടമണി കുലുക്കിയെത്തുന്ന കാളക്കൂറ്റനും, മുറ്റത്തെ കൂവളവും, തൊടിയിലിഴഞ്ഞു നീങ്ങുന്ന മൂർഖൻപാമ്പും ആകാശത്തെ ചന്ദ്രക്കലയുമൊക്കെ വൈക്കത്തപ്പൻതന്നെയായിരുന്നു അമ്മൂമ്മയ്ക്ക്. പക്ഷെ അവൾ പരിചയപ്പെട്ട പുതിയ ദൈവത്തിന് രൂപമില്ല. പക്ഷെ ഇരിയ്ക്കുന്നത് സ്വർഗ്ഗത്തിലെ സിംഹാസനത്തിലാണ്. രൂപമില്ലാത്ത ആൾ എങ്ങനെ സിംഹാസനത്തിൽ ഇരിക്കും എന്നൊന്നും ചോദിക്കരുത്. യുക്തിയ്ക്ക് അതീതനാണ് പുതിയ ദൈവം. ചോദ്യം ചെയ്യാതെ വിശ്വസിക്കണം അല്ലെങ്കിൽ നരകത്തിലെ കൊടും തീയിലിട്ട് പൊരിയ്ക്കും.

ശരിയാണ് അവൾക്ക് കൂട്ടുകാരികളിൽ നിന്നും കിട്ടിയ പുതിയ ദൈവം വൈക്കത്തപ്പനിൽ നിന്നും ഏറെ വ്യത്യസ്തനാണ്. വൈക്കത്തപ്പൻ നമുക്ക് ചിന്തിയ്ക്കാൻ ബുദ്ധിശക്തി തന്നിട്ടുണ്ട്, അതുകൊണ്ടു നല്ലവണ്ണം ചിന്തിച്ച് നല്ല കാര്യങ്ങൾ ചെയ്യണമെന്ന് അപ്പൂപ്പൻ പറയാറുണ്ടായിരുന്നു. എന്നാൽ അവൾ പരിചയപ്പെട്ട പുതിയദൈവം അങ്ങനെയല്ല, മനുഷ്യൻ എങ്ങനെ ജീവിക്കണം, എങ്ങനെ ഭക്ഷണം കഴിക്കണം, എങ്ങനെ വസ്ത്രം ധരിക്കണം, ആരോട് കൂട്ട് കൂടണം, എങ്ങനെ ലൈംഗിക ബന്ധത്തിലേർപ്പെടണം തുടങ്ങിയ എല്ലാ കാര്യങ്ങളും വിശദമായി എഴുതി ഓരോ ദൂദൻമാർ മുഖേനെ ഭൂമിയിൽ എത്തിയ്ക്കും. ഇതുവരെ കൊടുത്തുവിട്ടതൊക്കെ മനുഷ്യൻ നശിപ്പിച്ചു. അതുകൊണ്ടു ഒടുക്കത്തെ ദൂതൻ വഴി ഒടുക്കത്തെ സന്ദേശം കൊടുത്തുവിട്ടു. അതിൽ നിന്നും കടുകിട വ്യത്യാസം വന്നാൽ അവരൊക്കെ നരകത്തിൽ പോകും. പുത്തൻദൈവത്തെയോ, ദൂതനെയോ, സന്ദേശങ്ങളടങ്ങിയ ബുക്കിനെയോ കുറിച്ച് ഒരിയ്ക്കൽ പോലും കേൾക്കാത്ത എത്രയോ ജനവിഭാഗങ്ങൾ ഭൂമിയിലുണ്ട്. അവരൊക്കെ നരകത്തിൽ പോകുമത്രേ! ഇത് അനീതി അല്ലെയെന്ന് ചോദിയ്ക്കരുത്. യുക്തിയ്ക്ക് അതീതനാണ് പുതിയ ദൈവം. ചോദ്യം ചെയ്യാതെ വിശ്വസിക്കണം അല്ലെങ്കിൽ നരകത്തിലെ കൊടും തീയിലിട്ട് പൊരിയ്ക്കും.

ശരിയാണ് അവൾക്ക് കൂട്ടുകാരികളിൽ നിന്നും കിട്ടിയ പുതിയ ദൈവം വൈക്കത്തപ്പനിൽ നിന്നും ഏറെ വ്യത്യസ്തനാണ്. വൈക്കത്തപ്പൻറെ ഇടതുപാതി ഭഗവതിയാണ്, സ്ത്രീയും പുരുഷനും ഒരേസ്ഥാനം. എന്നാൽ അവൾ പരിചയപ്പെട്ട പുതിയദൈവം അങ്ങനെയല്ല. ആ ദൈവം പറയുന്നത് സ്ത്രീ പുരുഷന്റെ കൃഷിയിടമാണെന്നാണ്. വികാരശമനത്തിന് മൂന്നും നാലുമൊക്കെ ഭാര്യമാരെയും സംഖ്യയില്ലാത്തത്ര അടിമസ്ത്രീകളെയും ഉപയോഗിക്കാമെന്നാണ്. ഉപയോഗം കഴിഞ്ഞാൽ കറുത്തതുണികൊണ്ട് മൂടി സുരക്ഷിതമായി സൂക്ഷിയ്ക്കേണ്ട ഉപയോഗസാധനം മാത്രമാണ് സ്ത്രീ. സ്ത്രീയെ സൃഷ്ടിയച്ചത് തന്നെ പുരുഷന് വേണ്ടിയാണത്രെ! ഇത് സ്ത്രീ വിരുദ്ധതയല്ലേ എന്ന് ചോദിയ്ക്കരുത്. യുക്തിയ്ക്ക് അതീതനാണ് പുതിയ ദൈവം. ചോദ്യം ചെയ്യാതെ വിശ്വസിക്കണം അല്ലെങ്കിൽ നരകത്തിലെ കൊടും തീയിലിട്ട് പൊരിയ്ക്കും.

ശരിയാണ് അവൾക്ക് കൂട്ടുകാരികളിൽ നിന്നും കിട്ടിയ പുതിയ ദൈവം വൈക്കത്തപ്പനിൽ നിന്നും ഏറെ വ്യത്യസ്തനാണ്. വൈക്കത്തപ്പനെ പൂജിയ്ക്കുന്ന നാട്ടിൽ ശാന്തിയും സമാധാനവുമുണ്ട്. അന്നദാന പ്രഭുവാണ്, ആരും വിശന്നിരിക്കാതെ വൈക്കത്തപ്പന്റെ സന്നിധിയിൽ നിന്നും വിശപ്പാറ്റുന്നു. നാനാജാതി മതസ്ഥർ വൈക്കത്തപ്പന്റെ മണ്ണിൽ ഏകോദര സഹോദരനായി കഴിയുന്നു. എന്നാൽ അവൾ പരിചയപ്പെട്ട പുതിയദൈവം അങ്ങനെയല്ല. ആ ദൈവത്തെ ആരാധിക്കുന്നിടത്തോക്കെ വിദ്വേഷത്തിന്റെ പുകപടലങ്ങളാണ്, കൊള്ളയും കൊള്ളിവെപ്പും മാത്രമേ എവിടെയും കേൾക്കാനുള്ളൂ. യുദ്ധങ്ങളാണ് എവിടെയും. ആദ്യം വിഗ്രഹാരാധകരെയും, ബഹുദൈവാരാധകരെയും കൊല്ലുന്നു. പിന്നെ പണ്ട് ദൈവം ദൂദന്മാരെ വിട്ടിട്ടും നന്നാവാത്തവരെ കൊല്ലുന്നു. ഒടുവിൽ പുത്തൻദൈവത്തിന്റെ അനുയായികൾ മാത്രമാകുമ്പോൾ തമ്മിൽ തമ്മിൽ തല്ലിച്ചാകുന്നു. ഇത് ശുദ്ധ ഭ്രാന്താല്ലേ എന്ന് ചോദിയ്ക്കരുത്. യുക്തിയ്ക്ക് അതീതനാണ് പുതിയ ദൈവം. ചോദ്യം ചെയ്യാതെ വിശ്വസിക്കണം അല്ലെങ്കിൽ നരകത്തിലെ കൊടും തീയിലിട്ട് പൊരിയ്ക്കും.
കൂട്ടികാരികളിൽ നിന്നും “സത്യമതം” എന്തെന്നറിയുന്നത് വരെ അവൾക്ക് അച്ഛനെയും, അമ്മയെയും ജീവനായിരുന്നു. എല്ലാവരോടും സ്നമേഹമായിരുന്നു, എപ്പോഴും സന്തോഷവതിയായിരുന്നു. ഇപ്പോൾ അവൾ ഭയചകിതയാണ്,അറിയാതെ മറ്റേതെങ്കിലും ദൈവത്തെ പ്രാർത്ഥിച്ചാൽ, അച്ഛനമ്മമാരെ നമസ്കരിച്ചാൽ, പ്രത്യേക രീതിയിൽ ശരീരം മറയ്ക്കാതിരുന്നാൽ അങ്ങനെ എന്തെങ്കിലും ചെറിയ ഒരു തെറ്റ് സംഭവിച്ചാൽ പരമകാരുണികനായ ദൈവം എരിയുന്ന നരകത്തിലേയ്ക്ക് വലിച്ചെയറിയുമത്രെ. അതുകൊണ്ട് വൈക്കത്തപ്പന്റെ മുൻപിൽ ഇനി അവൾ കൈകൂപ്പില്ലപോലും.

സാരമില്ല! തന്റെ മുൻപിൽ തൊഴുന്നവരെ മാത്രം രക്ഷിക്കുകയും അല്ലാത്തവരെ തീയിലിട്ടുചുടുകയും ചെയ്യുന്ന അൽപ്പനായ ദൈവമല്ല വൈക്കത്തപ്പൻ. വൈക്കത്തപ്പൻ, അച്ഛനാണ് മൂന്നുലോകത്തിലെയും സകലപ്രാണികളുടെയും അച്ഛൻ, മക്കളെ പരിപാലിക്കുന്നതുപോലെ നമ്മെയെല്ലാം പരിപാലിക്കുന്ന അച്ഛൻ, അതുകൊണ്ടു തന്നെ നീ പരിചയപ്പെട്ട പുതിയ മതത്തിലെ ദൈവം നൽകുന്നതൊന്നും നൽകാൻ വൈക്കത്തപ്പനാവില്ല.
എന്നാൽ വൈക്കത്തപ്പന്റെ അനുഗ്രഹവും, അച്ഛനമ്മമാരുടെ പ്രാർത്ഥനയും ഇപ്പോഴും നിന്നെ കാത്തുരക്ഷിക്കുന്നു. ഇല്ലായിരുന്നെങ്കിൽ, വിശുദ്ധമായ യുദ്ധം നടക്കുന്ന പേരറിയാത്ത നാടുകളിലേക്ക് നിന്റെ പുതിയ കൂട്ടുകാർ നിന്നെ എത്തിച്ചാനേ.. അവിടെ നിന്റെ പുതിയ ദൈവം സ്വന്തം ആൺ അനുയായികൾക്ക് അനുവദിച്ചിട്ടുള്ള നാല് ഭാര്യമാരിൽ ഒരുവളായി, അല്ലെങ്കിൽ പരമകാരുണികനായ ആ ദൈവത്താൽ അംഗീകരിയ്ക്കപ്പെട്ട അസംഖ്യം ലൈംഗിക അടിമകളിലൊരാളായി നീ ശിഷ്ടജീവിതം കഴിച്ചു കൂട്ടേണ്ടി വന്നാനേ!!
തെറ്റ് തിരുത്തി തിരികെയെത്താൻ വൈക്കത്തപ്പൻ അനുഗ്രഹിയ്ക്കട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു.