പ്രധാന സേവകനെ ആക്രമിക്കുന്ന എലൈറ്റ് ക്ലബ്

13151504_1709170616037667_7320775531726050389_n

പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ അവന് യോഗ്യത ഇല്ല വേണമെങ്കില്‍ ഞങ്ങളുടെ സമ്മേളനത്തിന് ചായ വില്‍ക്കാന്‍ വന്നോട്ടേ എന്നു തീട്ടൂരമിറക്കിയ ഇലൈറ്റ് ക്ളബ്ബുകള്‍ക്ക ആദ്യമേറ്റ പ്രഹരമായിരുന്നു നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വന്ന കേന്ദ്രസര്ക്കാര്‍. അദ്ദേഹം പ്രധാന മന്ത്രി ആയ അന്ന് മുതല്‍ ദാ, ഇന്ന് വരെ അദ്ദേഹത്തെ ഇവിടത്തെ ഇലൈറ്റ് ക്ളബുകള്‍ ആകാരണമായി ആക്രമിച്ചു കൊണ്ടേയിരിക്കുന്നു, ഒരു പക്ഷേ, ഇത്രയും സമയം രാഷ്ട്രത്തിന് വേണ്ടി സമയം ചിലവിടുന്ന ഒരു നേതാവിനെ നമുക്ക് ഈ ലോകത്തില്‍ എവിടേയും കാണാന്‍ സാധിക്കില്ല എന്നുള്ളതാണ് വസ്തുത.

modi receiving guard f ownerനമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രി ബ്രിട്ടന്‍ സന്ദര്‍ശിച്ച സമയത്ത് ഈ രാജ്യത്തെ എലൈറ്റ് ക്ളബ്ബുകള്‍ മോദിയുടെ ആംഗലേയ സംസാര ശൈലിയെ ( English accent) കളിയാക്കി കൊണ്ടും, ഇവനൊക്കെ അവിടെ ഇരിക്കാന്‍ യോഗ്യത ഇല്ല എന്നുള്ള വ്യംഗത്തിലും ഒക്കെ പരാമര്‍ശങ്ങള്‍ നടത്തുന്നത് നാം കാണുകയുണ്ടായി. ഇവരുടെയൊക്കെ റോള്‍ മോഡല്‍ ആയ ശ്രീ പണ്ഡിറ്റ് നെഹ്റുവിന് ഈ വിധത്തിലുള്ള സ്വീകാര്യത ലഭിക്കാത്തതിന്റെ അസൂയ കൊണ്ടാണോ എന്നറിയില്ല ഇങ്ങനെ ഒരു വികാരം നമ്മുടെ എലൈറ്റ് ക്ലബുകളില്‍ നിന്നും ജനിച്ചത്. ജവര്‍ലാല്‍ നെഹ്റുവിന് ബ്രിട്ടീഷ് പാര്‍ലിമെന്റ് അഭിസംബോധന ചെയ്യുവാനോ, റോയല്‍ ഗാലറിയില്‍ പ്രവേശിക്കുവാനോ ഉള്ള യോഗം ഉണ്ടായിരുന്നില്ല. വിക്ടോറിയന്‍ കുടുംബത്തിന്റെ കൂടെ ഡിന്നര്‍ കഴിക്കാനും ത്രിവര്‍ണ്ണ പതാകയുടെ മികവില്‍ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ സ്വീകരിക്കാനും യോഗ്യത ഇല്ലാത്ത നെഹ്രുവിനെ കവച്ച് വെച്ചുകൊണ്ടു, ഒരു ചായക്കടക്കാരന്‍ ഇങ്ങനെ ഒക്കെ ചെയ്യുന്നത് ദഹിക്കാനും സഹിക്കാനും ഉള്ള മനസ്ഥിതി നമ്മുടെ എലൈറ്റ് ക്ലബ്ബുകള്‍ക്കില്ല എന്നുള്ളത് ദൌര്‍ഭാഗ്യകരമാണ്

. നെഹ്റുവിന്റെ കാലത്ത് ഇന്ത്യയോട് നിര്‍ദ്ദേശിക്കുന്ന ബ്രിട്ടനെ അല്ല ഇന്ന് നാം കണ്ടത് എന്നുള്ളതും കൊണ്ടാവാം ഈ ലിബരലുകള്‍ക്ക് തങ്ങളുടെ ഫ്രസ്ടൃവേഷന്‍ ഇത്രകണ്ട് കൂന്നുകൂടിയത്. നെഹ്റുവിന്റെ കാലം മുതല്‍ ഇങ്ങോട്ട് പാമ്പാട്ടികളെ ഇന്ത്യയുടെ പ്രതീകമായി കാണിക്കുന്ന ഇലൈറ്റ് ക്ളബുകള്‍ക്ക് മെക് ഇന്‍ ഇന്ത്യയും മോദിക്ക് ലഭിക്കുന്ന സ്വീകാര്യതയും മറ്റും സഹിക്കുന്നതിലും അപ്പുറമാണ്. modi old photo

ഈ എലൈറ്റ് ക്ലബ്ബുകള്‍ ഒക്കെയും ആഡംബര വസ്ത്രങ്ങളും വാഹനങ്ങളും ഉപയോഗിച്ച് ഡല്‍ഹിയിലെ അധികാര വരാന്തകള്‍ കയറിയിറങ്ങുംബോള്, മോദി എന്ന മനുഷ്യന്‍ ഡല്‍ഹിയിലെ ഒരു ഒറ്റകുടുസ്സ് മുറിയില്‍ സ്വയം വസ്ത്രങ്ങള്‍ കഴുകിയും മറ്റുള്ളവരുടെ വീട്ടില്‍ പോയി ഭക്ഷണം സ്വീകരിച്ചും കഴിയുന്ന ഒരു ഒരു മനുഷ്യന്നായിരുന്നു. പെട്ടെന്നു ഞങ്ങള്‍ സ്വതന്ത്രമായി ഉപയോഗിച്ച് കൊണ്ടിരുന്ന സ്പേസ് പൂര്‍ണ്ണമായും കൈയേറുകയും തങ്ങള്‍ തലമുറകളായി അനുഭവിച്ചു വരുന്ന “ഇന്‍റെല്ലെക്‍ച്വല്‍ ഫ്രോഡ്” എന്ന ബുദ്ധിയെ ഒരു വിധത്തിലും അടുപ്പിക്കാതെ ഈ മനുഷ്യന്‍ അതും വെറും നാലാം കിട ചായ വില്‍ക്കുന്നോന്‍, ലോക ജനതയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത് ഒരിയ്ക്കലും ഈ എലൈറ്റ് ക്ളബ്ബുകള്‍ക്ക് സഹിക്കുന്നതിലും അപ്പുറത്താണ്.

. അതുകൊണ്ടു തന്നെ, അദ്ദേഹത്തിന്റെ ആംഗലേയ സംസാര രീതിയെയും മറ്റും കളിയാക്കുന്നവര്‍ക്ക് കിട്ടിയ മറ്റൊരു അവസരമായിരുന്നു മോദിയുടെ മലേഷ്യയിലെ വസ്ത്ര ധാരണം. മലേഷ്യയിലെ പരമ്പരാഗത വസ്ത്രം ധരിച്ചു, ഞാനും നിങ്ങളില്‍ ഒരാളാണ് എന്നുള്ള ഒരു സന്ദേശം നല്‍ക വഴി രണ്ടു രാജ്യങ്ങളും തമ്മിലുള്ള അടുപ്പം കൂട്ടുകയും അത് വഴി നമ്മുടെ നാടിന് എന്തെങ്കിലും ഗുണം ലഭിക്കുകയും ചെയ്യും എന്നുള്ള മനോഭാവത്തെ വരെ ഇവിടത്തെ എലൈറ്റ് ക്ലബ്ബുകള്‍ പരിഹസിക്കുന്നു. പരിഹസിക്കുമ്പോള്‍ അതിളെന്തെങ്കിലും കഴമ്പുണ്ടോ എന്നു പോലും ചിന്തിക്കുന്നില്ല എന്നുള്ളത് ഈ ക്ലബ്ബിന്റെ മനോ വൈകല്യത്തിന്റെ ഉത്തമോദാഹരണമാണ്. മാത്രമല്ല, ഈ രീതിയില്‍ ആദിഥേയര്‍ ആയ രാജ്യത്തിന്റെ സംസ്കാരവുമായി ഇണങ്ങി ചേരുന്ന വസ്ത്രം ധരിക്കുക എന്നുള്ളത് ആസിയാന്‍ രാഷ്ട്ര തലവന്‍മാരുടെ സമ്മേളനങ്ങളില്‍ പതിവുമാണ്. ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് മുതല്‍ ഒബാമ വരെ ഇങ്ങനെ വസ്ത്രധാരണം നടത്തിയതായി കാണാം.

modu ulta flagമറ്റൊരു വിഷയം ഇന്ത്യന്‍ പതാക തല തിരിച്ചു കെട്ടിയതാണ്. തീര്‍ച്ചയായും അത് ഇന്ത്യാ രാജ്യത്തു വെച്ചു നടന്ന ഒരു പിശകാണെങ്കില്‍ അതിനു മോഡിയെ നമുക്ക് ഒരു പരിധി വരെ കുറ്റം പറയാം, പക്ഷേ, വിദേശ രാജ്യത്തു വച്ച് , ആ രാജ്യം നടത്തിയ ചടങ്ങില്‍ നാം മോദിയെ കുറ്റം പറയുന്നതില്‍ അര്‍ഥമുണ്ടോ ?
വിദേശ രാജ്യത്തു ഇന്ത്യന്‍ പതാക തലത്തിരിഞ്ഞിരിക്കുന്നത് കണ്ടു, അത് ഫോട്ടോ എടുത്തു, അത് മോഡിയെ കുറ്റം പറയാന്‍ വേണ്ടി ഉപയോഗിച്ച മാധ്യമ പ്രവര്‍ത്തകര്‍ അങ്ങിനെ ചെയ്തത് അറിഞ്ഞു കൊണ്ട് തന്നെയല്ലേ? അവര്‍ക്കറിയാമായിരുന്നു ആ പതാക തല തിരിഞ്ഞു കിടക്കയാണ് എന്നു, അത് ശരിയാക്കുന്നതിന് പകരം, ഓഹ്.. എനിക്കു ഈ നാലാം കിട ചായ വില്‍പ്പനക്കാരനെ കളിയാക്കാന്‍ ഒരു സാധ്യത കൂടി തെളിഞ്ഞു വന്നു, എന്നുള്ള മനോഭാവം ഇവിടത്തെ എലൈറ്റ് ക്ലബ്ബുകള്‍ക്കും പത്ര മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും ഉണ്ടായി വരുന്നത് അവരുടെ മനസ്സിലെ കാപട്യവും ഈ മനുഷ്യനോടുള്ള അസഹിഷ്ണുതയും ആണ് പേര്‍ത്തൂം പേര്‍ത്തൂം വെളിവാകുന്നത്!!

പിന്നീട് ഇവര്‍ക്ക് വീണു കിട്ടിയ ആയുധമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത. പണ്ഡിറ്റ് എന്ന പദത്തിനു യാതോരു അര്‍ഹതയും ഇല്ലാത്ത നെഹ്രുവിനെ പണ്ഡിറ്റ് എന്നു വിളിച്ച് ഓച്ഛാനിച്ചു നിന്നവര്‍ക്ക്, ഇല്ലാത്ത ഡിഗ്രീ കാണിച്ചു താന്‍ വലിയ ആളാണ് എന്നു ഞെളിഞ്ഞു നില്‍ക്കുന്ന അന്റോണിയോ മാനിയോ അഥവാ സോണിയാ ഗാന്ധിയുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നവര്‍ക്ക്, നരേന്ദ്ര ദാമോദര്‍ ദാസ് മോഡി ബിരുദധാരി ആണ് എന്നുള്ള വാര്‍ത്ത സഹിക്കുന്നതിലും അപ്പുറമാണ്. അതുകൊണ്ടു ഈ ഇലൈറ്റ് ക്ളബുകള്‍ അദ്ദേഹത്തെ അതിന്റെ പേരിലും വേട്ടയാടി.

crossഈ ഇലൈറ്റ് ക്ളബ്ബുകള്‍, അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ ദഹിക്കാന്‍ പറ്റാത്ത, ഷോവനിസ്റ്റുകള്‍ മാത്രമാണു. ഡല്‍ഹിയിലെ കൊളോനിയല്‍ കെട്ടിടത്തില്‍ ഇരുന്നു കൊണ്ട് നുണയുന്ന വിസ്കിയുടെ ലഹരി അകത്തു പടരുമ്പോള്‍ പുറത്തേക്ക് വമിക്കുന്ന വിഷവും. തങ്ങളുടെ കൊളോനിയല്‍ ഏമാന്‍മാരേ പ്രീണിപ്പെടുത്താന്‍ വേണ്ടി നടത്തുന്ന ആഭാസങ്ങളും ഈ ഇലൈറ്റ് ക്ലബ്ബുകള്‍ക്ക് ജീവിതോപാധിയാണ് എന്നു വേണം അനുമാനിക്കാന്‍. എന്തിനീ മനുഷ്യനോടു ഈ ക്രൂരത?

 

ഒരു പക്ഷേ ഇന്ത്യന്‍ പ്രധാന മന്ത്രി ആകുമായിരുന്ന ബംഗാരു ലക്ഷ്മണനെ പ്രലോഭിപ്പിച്ചു ( അങ്ങേര് പ്രലോഭനത്തില്‍ വീണത് തെറ്റ് ) ഒരു ലക്ഷം വാങ്ങിപ്പിച്ച ആളുകള്‍ മുഴുവനും ഇന്ന് ആം ആദ്മി പാര്‍ട്ടിയില്‍ ഉണ്ട് എന്നുള്ളത് നിമിത്തമായിരിക്കാം. അന്നും അവര്‍ ടാര്‍ഗറ്റ് ചെയ്തത്  അധസ്ഥിതന്‍ ആയ ബംഗാരു ലക്ഷ്മണനെ ആയിരുന്നു. ഒരു പക്ഷേ അന്ന് അത് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ അധസ്ഥിത വര്‍ഗ്ഗത്തില്‍ നിന്നും ആദ്യ പ്രധാനമന്ത്രിയെbangaru lakshman നമുക്ക് ബി‌ജെ‌പി വഴി ലഭിക്കുമായിരുന്നു. ! അന്ന് തെഹല്‍കയില്‍ ഉണ്ടായിരുന്നവര്‍ ഇന്ന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു കൊണ്ട് ഒരു സാധാരണക്കാരനില്‍ സാധാരണക്കാരനായ വ്യക്തി തന്റെ കഴിjeep scamവ് കൊണ്ടും അര്‍പ്പണ മനോഭാവവും കൊണ്ടും ഇന്ന് ലോകം ആരാധിക്കുന്ന വിധത്തില്‍ വളര്‍ന്നതിനെ ചോദ്യം ചെയ്യാന്‍, അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ ഈ വിഭാഗം തന്നെ മുന്നോട് വരുന്നത് നമുക്ക് വേണമെങ്കില്‍ അവരുടെ ആത്മാര്‍ഥത കൊണ്ടാണ് എന്നു വേണമെങ്കില്‍ ചിന്തിക്കാം.. പക്ഷേ ഈ കൂട്ടര്‍ തന്നെ ഈ രാജ്യത്തിനെ കട്ടുമുടിക്കുന്ന അഴിമതി വീരന്മാരായ സ്വയം പ്രഖ്യാപിത പ്രഥമ കുടുംബത്തിന്റെ അഴിമതിയെ ( ജീപ്പ് മുതല്‍ ഹെലികോപ്റ്റര്‍ വരെ) കുറീച് ഒരക്ഷരം മിണ്ടാത്തത് ഇവിടത്തെ സാധാരണക്കാരില്‍ സംശയം ജനിപ്പിക്കുന്നു.. സാധാരണക്കാരില്‍ സാധാരണക്കാര്‍ ഇന്ത്യ ഭരിക്കാന്‍ യോഗ്യത ഇല്ലെന്നോ അതോ അരപ്പട്ടിണിക്കാരന് പഠിക്കാന്‍ ഉള്ള യോഗ്യത ഇല്ലെന്നോ എന്നു സവര്‍ണ്ണ മതങ്ങള്‍ക്ക് ഓശാന പാടുന്ന ഈ വിഭാഗം നമ്മോടു പറയാതെ പറയുന്നു… !!

ഗോദ്രാനന്തര കലാപത്തിനു ശേഷം ഇന്നും അദ്ദേഹത്തെ വേട്ടയാടുന്നു. ഇങ്ങനെ വേട്ടയാടപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് ഈ രാജ്യത്ത് വേറെയുണ്ടോ? ഇന്ത്യന്‍ ജനത വന്‍പിച്ച ഭൂരിപക്ഷത്തോടെ ജയിപ്പിച്ചു എന്നു മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ മാദ്ധ്യമങ്ങളും എന്‍‌ജി‌ഓ കളും പത്തു വര്ഷം തുടര്‍ച്ചയായി വേട്ടയാടിയിട്ടും, സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തില്‍ എസ്‌ഐ‌ടി തലനാഴിര കീറി മുറിച്ച് പരിശോദിച്ചിട്ടും, ഒന്നും കണ്ടെത്താത്ത ആരോപണത്തെ ജയിച്ചു പ്രധാനമന്ത്രി പദത്തില്‍ എത്തിയ ശ്രീ മോദിയെ  , കമലിനെ പോലെ ഉള്ള വ്യക്തികള്‍ നരാധമന്‍, നരബോജി എന്നൊക്കെ വിളികുന്നത് കമലിന്റെ പേര് പ്രതിനിധാനം ചെയ്യുന്ന മതവിഭാഗത്തെ സംശയത്തെ നോക്കാന്‍ ഇവിടത്തെ ജനങ്ങളെ പ്രേരിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ.അന്വേഷിച്ച എല്ലാ ആരോപണങ്ങളെയും നിയമത്തിന്റെ പരിധിയില്‍ നിന്നു കൊണ്ട് അതിജീവിച്ച മനുഷ്യനെ കുറീച് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോ സംവിധായകന്‍ കമല്‍ എന്താണ് ഇവിടത്തെ ജനതയോട് പറയുന്നതു? കമലിനും  കൂട്ടര്‍ക്കും ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയോട് യാതൊരു പ്രതിബദ്ധതയും ഇല്ലെന്നോ ? സുപ്രീം കോടതിയിലും അന്വേഷണങ്ങളിലും വിശ്വസം ഇല്ലെന്നോ? ഇവിടെ മത കോടതി സ്ഥാപിക്കണം എന്നാണോ സംവിധായകന്‍ കമല്‍ പറയാതെ പറയുന്നതു? രാഷ്ട്രീയക്കാരുടെ തരം താണ ആരോപണം പോലെ കമലിനെ പോലെ ഉള്ള ഇലൈറ്റ് ക്ലബ്ബിന്റെ ഭാഗമായവര്‍ ഇത്തരം നാലാം കിട ആരോപണങ്ങള്‍ നടത്തുമ്പോ അത് ഈ നാട്ടിലെ ഇസ്ലാമോഫോബിയക്ക് വളം വെക്കുക മാത്രമാണു ചെയ്യുക.ഇന്ത്യന്‍ പ്രധാനമന്ത്രിയോടു ഈ ഇലൈറ്റ് ക്ലബിന് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം കാണും… ആ അഭിപ്രായ വ്യത്യാസം പ്രകടിക്കുമ്പോ സവര്‍ണ്ണ അധിനിവേശ ശക്തികളുടെ ഭാഷയും പ്രയോഗവും ഉപയോഗിക്കുന്നത് തന്നെ ഈ കര്‍മയോഗിയോടുള്ള ഇവിടത്തെ അസഹിഷ്ണുതയും പുച്ഛവും വെളിവാക്കുന്നു.

 

എന്തിനീ മനുഷ്യനെ ഇവിടത്തെ എലൈറ്റ് ക്ലബ്ബുകള്‍ ഇങ്ങനെ കടന്നാക്രമിക്കുന്നു എന്നു എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. തന്റെ ലൌകിക ജീവിതം വേണ്ടെന്ന് വച്ച്, ഈ രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വേണ്ടി തീരുമാനിച്ചതാണോ അദ്ദേഹം തെറ്റ്? ഞാന്‍ പ്രധാന മന്ത്രിയല്ല നിങ്ങളുടെ പ്രധാന സേവകന്‍ ആണ് എന്നു പ്രഖ്യാപിച്ചു ഈ നാടിനെ സേവിക്കുന്നതാണോ ഈ മനുഷ്യന്‍ ചെയ്ത തെറ്റ്? മുഖ്യ മന്ത്രി പദത്തില്‍ കയറി ഒരു ദശകത്തില്‍ ഉപരി ഗുജരാത്തുകാരെ സേവിച്ചപ്പോ ഒരു ദിവസം പോലും അവധി എടുക്കാതെ അവിടത്തെ ജനങ്ങളെ സേവിച്ച, പ്രധാനമന്ത്രി പദത്തില്‍ കയറിയതിനു ശേഷംഇന്നിത് വരെ ഒരു ദിവസംപോലും അവധി എടുക്കാതെ നമ്മളെ ഒക്കെയും സേവിക്കുന്ന ഈ കര്‍മയോഗിയോടു എന്തിനീ ക്രൂരത ? അദ്ദേഹത്തെ ഇവിടത്തെ ജനങ്ങള്‍ പൂര്‍ണ്ണ മനസ്സോടെ ബഹുഭൂരിപക്ഷം നല്കി ജയിപ്പിച്ചതാണ് എന്നു മനസ്സിലാക്കി എങ്കിലും അദ്ദേഹത്തെ വെറുതെ വിട്ടുകൂടെ?  കാര്യ കാരണ സഹിതം വിമര്‍ശിച്ചു കൂടെ? എന്തിന് അദ്ദേഹത്തെ ഇങ്ങനെ വ്യക്തി ഹത്യ ചെയ്യണം ? എന്തിനീ അസഹിഷ്ണുത !!?

( റിജു ഭാരതീയന്‍)