ദേവയാനിയുടെ അറസ്റ്റും, ISRO കേസും അമേരിക്കയുടെ മോഡി ഭയവും.

indexദേവയാനി ഘോബ്രഗഡേ എന്ന അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയെ വിയന്ന കണ്‍വെന്‍ഷന്‍ ഓഫ് കോണ്‍സുലാര്‍ റിലേഷന്‍സ് പ്രകാരം ഉള്ള ഒരു നിയമവും എന്തിന് സാമാന്യ മര്യാദ പോലും പാലിക്കാതെ കുട്ടികളെ സ്കൂളില്‍ വിടാന്‍ പോകുന്ന വഴിയില്‍ വെച്ചു അറസ്റ്റ് ചെയ്തു പരസ്യമായി വിലങ്ങണിയിച്ചു, മാത്രമല്ല തുണിയുരിഞ്ഞു Cavity Search ( യോനി , ഗുദം എന്നിവ പരിശോധിക്കല്‍ ) നടത്തി എന്നിട്ട് വേശ്യകളെയും ,മയക്കു മരുന്ന് അടിമകളെയും പാര്‍പ്പിച്ച സെല്ലില്‍ തള്ളി . ഉടനടി ഡെല്‍ഹിയിലെ അന്തപ്പുരത്തില്‍ വിവരമറിഞ്ഞിട്ടും  72 മണിക്കൂര്‍ നമ്മുടെ യന്തിരനും മദാമ്മയും സേവകരും വാര്‍ത്ത മുക്കി ഒന്നും അറിയാത്ത മട്ടില്‍ നടന്നു.  അതിനിടയില്‍, ബോണ്ട് വ്യവസ്ഥയില്‍ (USD 250,000, അതായത് ഒന്നര കോടി രൂപയോളം കോടതില്‍ ജാമ്യത്തുക കെട്ടി വെച്ച്)  പുറത്തിറങ്ങിയ ദേവയാനി ഇതൊക്കെ വിസ്തരിച്ചു ഐ‌എഫ്‌എസ് സുഹൃത്തുക്കളെ ഇമെയില്‍ വഴി അറിയിച്ചു. ഐ‌എഫ്‌എസ് കാരുടെ സംഘടന സംഗതി പത്രക്കാര്‍ക്ക് ചോര്‍ത്തി. എന്തൊക്കെയായാലും സംഗതി അറിഞ്ഞ നരേന്ദ്ര മോഡി തന്നെ കാണാന്‍ വന്ന അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിനിധികളെ പ്രതിഷേധ സൂചകമായി കാണുവാന്‍ വിസമ്മതിച്ചു. ഉടനെ കോണ്‍ഗ്രസ്സ് ബുദ്ധികേന്ദ്രങ്ങള്‍ അപകടം മണത്തു , modiഭീകരന്‍ മോഡി അടുത്ത ആഴ്ച്ച ദേവയാനിയുടെ സംസ്ഥാനത്ത് റാലി നടത്തുന്നു , പൊതുവേ മണ്ണിന്റെ മക്കള്‍ സ്പിരിറ്റ് ഉള്ള മറാഠികളുടെ ഇടയില്‍ മോഡിയെങ്ങാനും കേറി ദേവയാനിയുടെ കാര്യം എടുത്തിട്ടു മന്‍മോഹനെയും മദാമ്മയെയും അമൂല്‍ ചെക്കനെയും എടുത്തു കുടഞ്ഞാല്‍ ഇനി ഒരു ഇരുപതു കൊല്ലത്തേക്ക് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സ്ന്ടെ പൊടി പോലും കാണില്ല. കൊച്ചു ചെക്കന്‍ ആണേല്‍ ചൂലിന്നടി കിട്ടിയതിന്റെ ഹാങ് ഓവറില്‍ നിന്നു ഇത് വരെ ഉണര്‍ന്നിട്ടുമില്ല . വെച്ചു പിടിച്ച് ഉടനെ തന്നെ പി‌ഡബ്ല്യു‌ഡി വക ജെ‌സി‌ബി എടുത്തു ഡെല്‍ഹിയിലെ അമേരിക്കന്‍ എംബസ്സിയുടെ മുന്നിലെ നാലു ബാരിക്കേഡ് എടുത്തു മാറ്റി. അത് കണ്ടു ബിന്‍ലാദനെ പാകിസ്ഥാനിലെ സൈനിക താവളത്തിനടുത്തുള്ള വീട്ടില്‍ പാതിരാത്രി കയറി കൊന്ന അമേരിക്ക പേടിക്കുമത്രേ. ആലപ്പുഴയില്‍ നിന്നു മീന്‍ പിടിക്കാന്‍ പോയ നമ്മുടെ പൌരന്മാരെ വെടിവെച്ചു കൊന്ന ഇറ്റാലിയന്‍ സായിപ്പന്മാരെ ഫോര്‍ട്ട് കൊച്ചി പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊണ്ട് വന്നു പാസ്ത വാങ്ങി കൊടുത്ത് സുഖിപ്പിച്ച സര്‍ക്കാരാണ് നമ്മുടെതു , ക്രിസ്തുമസ് ആഘോഷിക്കുവാനും , വോട്ട് ചെയ്യുവാനും ഒക്കെ ഇറ്റലിക്ക് പറന്ന അവരെ ഇനി ഇന്ത്യയിലേക്ക് തലകുത്തി നിന്നാലും കൊണ്ടു വരുവാന്‍ കഴിയില്ല എന്നു ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ആരാ ഈ ദേവയാനി?? പഴയ ഐ‌.എ‌. എസ്. സിംഹം ഉത്തം ഘോബ്രഗഡേയുടെ പുത്രി , മഹാരാഷ്ട്ര കോണ്‍ഗ്രസ്സ് നേതാക്കളുമായി നല്ല അടുപ്പം, രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ജവാന്‍മാര്‍ക്ക് വേണ്ടി നിര്‍മിച്ച ഫ്ലാറ്റുകള്‍ അടിച്ചു മാറ്റിയവരുടെ കൂട്ടത്തില്‍ ദേവയാനിയുടെ പേരും ഉണ്ടായിരുന്നു. എന്നിട്ടും ഒരിക്കല്‍ പോലും ദേവയാനിയെ ഈ കേസില്‍ ചോദ്യം ചെയ്തില്ല നമ്മുടെ കൂട്ടില്‍ അടച്ച തത്തകള്‍. കൊച്ചിയിലും ദേവയാനിക്ക് നാലേക്കര്‍ ഉണ്ടെന്ന് ശ്രുതിയുണ്ട്.പ്രവാസി ഇന്ത്യക്കാരിലെ പാവപ്പെട്ടവരെ പുച്ഛത്തോടെ കാണുന്ന, സമ്പന്നരുടെ നിശാ പാര്‍ട്ടികളില്‍ ആടി തിമിര്‍ക്കുന്ന ഇന്ത്യന്‍ എംബസ്സികളിലെ നാടുവാഴികള്‍ ഇനിയെങ്കിലും മനസ്സിലാക്കണം ഇന്ത്യക്കാരന് പുല്ലിന്റെ പോലും വിലകല്‍പ്പിക്കാത്ത നമ്മുടെ സര്‍ക്കാരിന് മുന്നില്‍ നിങ്ങളും വെറും പിണമാണെന്ന്.
ഒരിക്കല്‍ ഒരു ഇന്ത്യക്കാരന്‍ ഇന്ത്യന്‍ എംബസ്സിയുടെ ഫോണില്‍ വിളിച്ച് ചോദിച്ചു ഇത് പാകിസ്ഥാന്‍ എംബസ്സി ആണോ എന്നു .
അല്ല ഇന്ത്യന്‍ എംബസ്സി ആണെന്ന് മറുപടി പറഞ്ഞ ഉദ്യോഗസ്ഥനോട് അദ്ദേഹം പറഞ്ഞു , ഇന്ത്യക്കാരോടുള്ള നിങ്ങളുടെ പെരുമാറ്റം കൊണ്ട് ചോദിച്ചു പോയതാ സാറേന്ന്.

കാര്യങ്ങള്‍ എങ്ങനെയൊക്കെയാണെങ്കിലും ചില സംശയങ്ങള്‍ മനസ്സില്‍ ഉണ്ടായിരുന്നു , അപ്പുറത്ത് അമേരിക്ക ആയത് കൊണ്ട് സംശങ്ങള്‍ക്ക് ബലവും കൂടി, അമേരിക്കയുടെ എറാന്‍ മൂളി സര്‍ക്കാര്‍ ഭരിക്കുന്ന ഡല്‍ഹിയെ വെറുതെ വെറുപ്പിക്കാന്‍ മാത്രം ബുദ്ധിഹീനരാണോ അമേരിക്കന്‍ സര്‍ക്കാര്‍? അല്ല എന്നാണ് വാര്‍ത്തകള്‍ വരുന്നത് ദേവയാനിക്കെതിരെ പരാതി കൊടുത്ത സംഗീത റിച്ചാര്‍ഡ് എന്ന പരിചാരികയുടെ ഇന്ത്യയിലെ കുടുംബത്തെ മുഴുവന്‍ രണ്ടു ദിവസം മുന്നേ വിസ കൊടുത്ത് അമേരിക്കയിലേക്ക്  കടത്തി, ഇത് ആദ്യമായല്ല ഇങ്ങനെ ഇന്ത്യക്കാരെ അമേരിക്കയിലേക്ക് കടത്തുന്നത്. പണ്ട് ഇന്ത്യന്‍ ചാര സംഘടനയായ റോ യുടെ ഉന്നത പദവി വഹിച്ചിരുന്ന രവിന്ദര് സിംഗിനെ ഇതുപോലെ അമേരിക്കന്‍ സര്‍ക്കാര്‍ കടത്തിയിരുന്നു. സംഗീത റിച്ചാര്‍ഡിന്റെ ഭര്‍ത്തവിന്റെ മാതാപിതാക്കള്‍ ഡെല്‍ഹിയിലെ അമേരിക്കന്‍ എംബസ്സിയിലെ ജോലിക്കാരായിരുന്നു , അപ്പോള്‍ സംഗീതയുടെ കുടുംബത്തിന്റെ അമേരിക്കയിലേക്കുള്ള പലായനത്തിന്റെ ഉദ്ദേശം എന്താണ്? അമേരിക്കന്‍ ചാര സംഘടനകള്‍ സംഗീതയെ ഉപയോഗിച്ച് ദേവയാനിയുടെ വീട്ടില്‍ നിന്നു ഇന്ത്യന്‍ നയതന്ത്ര രഹസ്യങ്ങള്‍ ചോര്‍ത്തുകയായിരുന്നോ ? പിടിക്കപ്പെടും എന്നായപ്പോള്‍ ദേവയാനിക്കെതിരെ ഒരു പരാതി കൊടുത്ത് സംഗീത  ഒരു മുഴം മുന്നേ എറിഞ്ഞതാവുമോ ? ഒരു വശത്ത് നരേന്ദ്ര മോഡി ഇന്ത്യ ഭരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഇസ്ലാമാബാദില്‍ നിന്നും , വാഷിങ്ടണില്‍ നിന്നും  മന്‍മോഹന്‍ സിംഗിനെ പ്രകീര്‍ത്തിച്ചു കൊണ്ടും, ശക്തനാക്കി കാണിച്ചു കൊണ്ടും വാര്‍ത്തകളും പ്രസ്താവനകളും ഒളിഞ്ഞും തെളിഞ്ഞും വരുന്നു.ഒരു കാര്യം ഉറപ്പാണ് തീവ്രവാദികള്‍ക്കും , അമേരിക്കയ്ക്കും , പാക്കിസ്ഥാനും മോഡി ഒരു പോലെ ചതുര്‍ത്ഥിയാണ്.nambi നമ്പി നാരായണനെ കുടുക്കി ഐ‌എസ്‌ആര്‍‌ഓ യുടെ തദ്ദേശ ക്രയോജെനിക് സാങ്കേതികവിദ്യാ പദ്ധതി അട്ടിമറിച്ചതില്‍ കേരളത്തിലെ പ്രമുഖ പത്രത്തിനും , പില്‍ക്കാലത്ത് മധ്യകേരളത്തില്‍ നിന്നു കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നു വന്ന നേതാവിനും ,അമേരിക്കയ്ക്കും ഉള്ള പങ്കിനെ കുറിച്ചും സംശയിക്കാന്‍ തക്ക വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു.  നമ്പി നാരായണന്റെ നരേന്ദ്ര മോഡി യുമായുള്ള കൂടി കാഴ്ചയെ തുടര്‍ന്നു ബി‌ജെ‌പി ഈ വിഷയം കേന്ദ്ര തലത്തില്‍ ഉയര്‍ത്തിയിരുന്നു. മോഡി ഭരണത്തില്‍ ഈ കേസില്‍ പുനരന്വേഷണം നടന്നാല്‍ കേരളത്തിലും , ഇന്ത്യക്കു പുറത്തും പലരുടേയും ഉറക്കം നഷ്ട്ടപ്പെടും എന്നത് തീര്‍ച്ച.

Reference

http://www.sify.com/news/was-devyani-s-maid-an-american-spy-imagegallery-national-nmthpmdchef.html
http://www.rediff.com/news/column/who-killed-the-isros-cryogenic-engine/20131118.htm