കൊലപാതകരാഷ്ട്രീയത്തിന്റെ സിദ്ധാന്തപശ്ചാത്തലവും അനന്തരഫലവും.

312446_10151494601411041_372876815_n

ഡോ. ബല്‍റാം

 

 രാഷ്ട്രീയക്കൊലപാതകങ്ങളുടെ ജില്ല എന്നാണ് ഒരു കാലത്ത് വ്യവസായകേന്ദ്രം എന്നനിലയിൽ കേരളത്തിൽ പേരുകേട്ടിരുന്ന കണ്ണൂർ എന്ന നാടിന്റെ ഇന്നത്തെ പ്രതിച്ഛായ. ചില ചായക്കോപ്പയിലെ കൊടുംകാറ്റുകൾ ഒഴിച്ചാൽ, പൊതുവിൽ അവധാനതയിൽപ്പോകുന്ന കേരളരാഷ്ട്രീയത്തിലെ വ്യത്യസ്തദൃശ്യമാണ് കണ്ണൂർ. ആസൂത്രിതമായ നിരവധി രാഷ്ട്രീയക്കൊലപാതകങ്ങൾ അവിടെ നടക്കുന്നു. അവയിൽ പലതും അതിഭീകരവും, അതിനാൽത്തന്നെ കേരളസമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചവയുമാണ്. 1999 ഡിസംബർ ഒന്നാം തീയതി, കുരുന്നുവിദ്യാർഥികളുടെ മുന്നിൽവച്ച് ജയകൃഷ്ണൻ മാസ്റ്റർ എന്ന അദ്ധ്യാപകൻ കൊലചെയ്യപ്പെട്ട സംഭവം ഇതിൽ പ്രധാനമാണ്. 2006 ഒക്ടോബർ 22-ന് തലശ്ശേരിയിൽ മുഹമ്മദ്‌ ഫസ്സൽ എന്ന വ്യക്തി ദാരുണമായി കൊല്ലപ്പെട്ടു. 2012 ഫെബ്രുവരി ഇരുപതാം തീയതി അബ്ദുൾ ഷുക്കൂർ എന്ന ചെറുപ്പക്കാരനെ ഒരു പാടത്തുവച്ച് images (38)രാഷ്ട്രീയപ്പാർട്ടി വിചാരണനടത്തി കൊന്നതും, 51 വെട്ടുകൾ ഏൽപ്പിച്ച് 2012 മെയ് നാലാം തീയതി ടി. പി. ചന്ദ്രശേഖരനെ കൊന്നതും, ഏറ്റവും അവസാനം ഈ സെപ്റ്റംബർ ഒന്നാം തീയതി ആർ. എസ്സ്. എസ്സ്. ജില്ലാനേതാവായ മനോജ്‌ വെട്ടേറ്റ് കൊലചെയ്യപ്പെട്ടതും ഈ കൊലപാതകപരമ്പരയിലെ ചില ഉദാഹരണങ്ങൾ മാത്രമാണ്. എല്ലാ രാഷ്ട്രീയകക്ഷികളിലെയും പ്രവർത്തകരോ നേതാക്കളോ കൊല്ലപ്പെട്ട ഈ പരമ്പരയിൽ, ഈ കൊലപാതകങ്ങളുടെയെല്ലാം പുറകിലുള്ളത് ത്യാഗപരമായ ആദർശത്തിന്റെ പ്രതിച്ഛായയുള്ള ഒരു ഇടതുപക്ഷപ്രസ്ഥാനമാണെന്നത് ഒരു ഞെട്ടിപ്പിക്കുന്ന വാസ്തവമാണ്. ജനാധിപത്യവ്യവസ്ഥിതിയിൽ സിദ്ധാന്തപ്രാധാന്യം കൽപ്പിച്ച് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയദളം ഇങ്ങനെയാകുന്നതിന്റെ പശ്ചാത്തലം പഠനവിധേയമാക്കേണ്ട ഒന്നാണ്. 

അധികാരം ദുഷിപ്പിക്കുന്നു എന്ന് പറയപ്പെടാറുണ്ട്. നമ്മുടെ നാട്ടിലെയും മറുനാടുകളിലെയും രാജനൈതികസംവിധാനങ്ങൾ മിക്കതുംതന്നെ ഈ ചൊല്ലിന്റെ പൊരുൾ എന്താണോ, അത് നൽകുന്ന ചിത്രത്തിൽനിന്നും വ്യത്യസ്തമായ ഒരു ദൃശ്യം സമ്മാനിക്കാറില്ല എന്നത് പലപ്പോഴും സത്യമാണ്. അധികാരത്തിന് ലഹരിയുണ്ട്. ആ ലഹരിപൂർണമായ അധികാരം അഹങ്കാരത്തിന് വഴിവയ്ക്കുകയും അഹങ്കാരം നാശത്തിലേക്ക് നയിക്കുകയും ചെയ്യും എന്നുള്ളതും വാസ്തവം. ആദർശങ്ങൾ പറഞ്ഞും വിളമ്പിയും അധികാരത്തിൽ എത്തുന്ന പല വ്യക്തികളും രാഷ്ട്രീയസംവിധാനങ്ങളും അവർക്ക് അഥവാ അവയ്ക്ക് സ്വാഭാവികമായും വിധിച്ചിട്ടുള്ള വഴിതെറ്റൽ കാരണമോ കൃത്യമായ പ്രേരണകളാലോ അധികാരത്താൽ ദുഷിക്കപ്പെടുന്ന അവസ്ഥയിലേക്ക് നിപതിക്കുകയും അത് കൂടുതൽ കേടുപാടുകൾക്ക് വഴിവയ്ക്കുകയും ചെയ്യുന്നു. ദുഷിപ്പിലേക്കായി മുന്നേറുന്ന അധികാരത്തിന്, അതിലേക്കുള്ള ആരോഹണത്തിനും നിലനിൽപ്പിനും ശത്രുക്കൾ ആവശ്യമാണ്‌. ശത്രു ആണ് പലപ്പോഴും അതിന്റെ വിജയിയെ അധികാരത്തിൽ എത്തിക്കുന്നത് എന്നതിനാൽ, അധികാരമോഹികൾക്ക് സ്ഥിരം ശത്രുക്കളെ ആവശ്യമാണ്‌. ഇത് രാഷ്ട്രീയം എന്നതിനപ്പുറം മതപരമായ ഒരു സത്യമാണ് എന്ന് ജൂതമതത്തിന്റെയും അതിന്റെ അവാന്തരമതങ്ങളുടെയും പശ്ചാത്തലം ഗ്രഹിക്കുന്നവർക്ക്‌ എളുപ്പം മനസ്സിലാകും. ശത്രു ഉണ്ടെങ്കിൽ രക്ഷകനും വേണം എന്നുള്ള ഭാവം പൊതുവിൽ മനുഷ്യരുടെ അവബോധത്തിൽ നിറഞ്ഞുനിൽക്കുന്നതിനാൽ രക്ഷകവേഷം കെട്ടി അധികാരത്തിലേറാൻ ആഗ്രഹിക്കുന്നവന്, അവൻ പ്രവർത്തിക്കാൻ പോകുന്ന സമൂഹത്തിൽ കൃത്യമായ ശത്രു ഉണ്ടായേപറ്റൂ.

ഇടതുപക്ഷം വളക്കൂർതേടുന്ന, വർഗ്ഗസമരങ്ങൾ വളരേണ്ട പശ്ചാത്തലഭൂമികകളെ അപഗ്രഥിക്കുമ്പോൾ ഭാവിരക്ഷകന്റെ ഇടതവതാരം സഫലമാകാൻ പാകത്തിൽ രാജനൈതികപാഠശാലകളിൽ കൃത്യമായി ശത്രു നിർവ്വചിക്കപ്പെടുന്നു. വർഗ്ഗസമരസമയത്ത് ഉന്മൂലനം ചെയ്യാനുള്ള ശത്രുക്കളും ഇരാവാദക്കാർ ചൂണ്ടിക്കാണിക്കുന്ന ഇരകളുടെ ശത്രുക്കളും എല്ലാം ഇങ്ങനെ കൃത്യതയോടെ അപഗ്രഥിക്കപ്പെട്ട് തീർച്ചപ്പെടുത്തപ്പെട്ടവരാണ്. അവിടെ ശത്രുവിനെ നിർണ്ണയിച്ചാൽ ആ ശത്രുസമൂഹങ്ങളിലെ അംഗങ്ങൾ വ്യവസ്ഥപ്പെടുത്തിയ അവസരങ്ങളിൽ ഉന്മൂലനം ചെയ്യപ്പെടുകയും, പുതിയ ശത്രുക്കൾ ആ സമൂഹങ്ങളിൽനിന്നോ പുറമേനിന്നോ വരേണ്ടത് ആവശ്യമായി വരികയും ചെയ്യുന്നു. ആത്മീയതയെ ഒരു രാജാവും ശത്രുവും തമ്മിലുള്ള വൈരംപോലെ ചിത്രീകരിച്ച് ദൈവത്തിന്റെ എതിരാളിയായി ചെകുത്താനെ സൃഷ്ടിച്ച ജൂതമതത്തിന്റെ ലോകസ്വാധീനം മതത്തിൽനിന്നും രാഷ്ട്രീയസിദ്ധാന്തകൽപനകളിലേക്ക് വ്യാപരിച്ചതിന്റെ നേർഫലം ആണിത്. ജൂതമതത്തിന്റെ ‘ഓഫ്ഷൂട്ടുകൾ’, അത് ഏതെങ്കിലും മതം ആയാലും കമ്യൂണിസം ആയാലും ഈ സ്വാധീനത്തിൽനിന്നും രക്ഷപ്പെടുന്നില്ല.

Hitler marx_engels_lenin_stalin_Hitlerകമ്യൂണിസം ഒരു ജൂതന്റെ സൃഷ്ടിയാണ്. സ്വാഭാവികമായും അതിന്റെ സൃഷ്ടാവ് തന്റെ ചുറ്റും കാണുന്ന കാര്യങ്ങളെയും അനുഭവങ്ങളെയും തന്റെതന്നെ സൈദ്ധാന്തികപരികൽപ്പനകളുടെ ഭാഗമാക്കുകയും, പകർത്തുകയോ അനുയോജ്യമായ മറ്റൊരു രീതിയിൽ പുന:സൃഷ്ടിക്കുകയോ ചെയ്യും. പഠനങ്ങൾ നടത്തുമ്പോൾ സിദ്ധാന്തങ്ങൾ രൂപീകരിക്കാൻ ചില അടിസ്ഥാനപ്രമാണങ്ങളെയോ അധികപ്രമാണങ്ങളെയോ അവലംബിക്കേണ്ടി വരുന്നു. ഇവ ആകട്ടെ സിദ്ധാന്തകർത്താവിന് തന്റെതന്നെ പശ്ചാത്തലത്തിൽ ലഭ്യമായവയോ, മുൻകാലങ്ങളിൽ നിലനിന്ന ചില പ്രരൂപങ്ങളെപ്പറ്റിയുള്ള അറിവോ ആകാം. രണ്ടായാലും, അവിടെ എന്താണോ ലഭിക്കുന്നത്, ആ അറിവ് എത്ര പരിമിതമാണോ, സിദ്ധാന്തസൃഷ്ടി ആ പരിമിതിയുടെ സ്വാഭാവിക ഇര ആയി മാറുകയും ചെയ്യും. കാൾ മാർക്സിന്റെ ചുറ്റുമുണ്ടായിരുന്ന സെമറ്റിക് പശ്ചാത്തലം അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ പരിമിതരൂപകൽപ്പനയ്ക്കു വഴിവച്ചതാണ് കമ്യൂണിസം റഷ്യയിൽ അധികാരത്തിലേറിയതുതൊട്ട് ഇന്നേവരെ ആ സിദ്ധാന്തത്തിന്റെ കയ്യവകാശികൾ അവർക്കു ചുറ്റുമുള്ള നിരപരാധികളുടെ രക്തം ചൊരിഞ്ഞതിനുകാരണം. കമ്യൂണിസം നടപ്പാക്കാനും നിലനിർത്താനും ജോസഫ് സ്റ്റാലിൻ നടത്തിയ ശ്രമങ്ങളിൽ ഇരുപതുലക്ഷം പേർ കൊല്ലപ്പെട്ടു എങ്കിൽ, അവർ ഇരുപതുലക്ഷം ജന്മികൾ ആയിരുന്നില്ല എന്നുള്ളത് സാധാരണയുക്തിയിൽ മനസ്സിലാക്കാവുന്ന കാര്യം മാത്രമാണ്. ജന്മികളുടെ എണ്ണം ഏതാനും ആയിരം എങ്കിലും ആയിരുന്നിരിക്കാൻ തീർത്തുംവിഷമം. റഷ്യയിലെ ചക്രവർത്തിയെയും കുടുംബത്തെയും ആദ്യം ശത്രുസ്ഥാനത്ത് നിർത്തിയവർക്ക് പിന്നീട് സ്വസിദ്ധാന്തം പിന്തുടരുമ്പോൾ ശത്രു ആവശ്യമായേടത്ത് ആദ്യം ജന്മിയും, പിന്നീട് സാധാരണക്കാരും ശത്രുക്കൾ ആയി മാറി. പാർട്ടിഭരണം നടത്തുന്ന കൊലപാതകങ്ങളിൽ സാധാരണക്കാർ ഇരകളാകുന്ന ഘട്ടങ്ങളെ അപഗ്രഥിക്കുമ്പോൾ മനപ്പൂർവ്വം ശത്രുവിനെ സൃഷ്ടിക്കുക എന്നുള്ളത് ഇവിടെ വാസ്തവമായി ഭാവിക്കുന്നു എന്ന് കാണാനാകും.

stalin_hitler_512  hitler-stalin

രാജകീയ, ഫ്യൂഡൽ കാലഘട്ടങ്ങളെ കണ്ടുവളർന്ന കമ്യൂണിസം എന്ന മാർക്സിയൻ സിദ്ധാന്തത്തിന്റെ നടപ്പക്കലുകാർക്ക് ജനാധിപത്യം അംഗീകരിക്കാൻ പറ്റുന്ന ഒരു ശീലമായിരുന്നില്ല എന്നതിനാൽ, രാജഭരണത്തിന് പകരം ‘പാർട്ടി സർവാധിപത്യം’ എന്ന ഭരണരൂപം ആയിരുന്നു മുന്നിൽ വയ്ക്കാനുണ്ടായിരുന്നത്. പൊതുവിൽ വിദ്യാരഹിതരും നീണ്ടകാല ഒളിപ്പോർ പശ്ചാത്തലവുമുള്ള ചിലർക്ക് അധികാരം കിട്ടിക്കഴിഞ്ഞ് പാർട്ടിയുടെ ഭരണനിയന്ത്രാക്കളും അവർ കൈക്കലാക്കിയ നാടിന്റെ ഭരണകർത്താക്കളും ആയി മാറേണ്ടി വരുമ്പോൾ, ഒരു രാജ്യം ഭരിക്കേണ്ട യാതൊരു കെൽപ്പും നയതന്ത്രവും ഉണ്ടായിരിക്കില്ല. മാത്രമല്ല, അവർ ജനതകളുടെ വൈവിധ്യത്തെ ഒരു ചുവന്ന ഏകശിലാഘടന കൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തതിനൊപ്പം ഫ്യൂഡൽ വ്യവസ്ഥിതിയിൽ കണ്ടുശീലിച്ച കരാളതകളെ രാജ്യത്തിന്റെയും പാർട്ടിയുടെയും ഭരണത്തിൽ പകർത്തുകയും ചെയ്യുന്ന വലുതായ തെറ്റ് സംഭവിച്ചു. അങ്ങനെ റഷ്യയിലും (സോവിയറ്റ് യൂണിയൻ) ചൈനയിലും റൊമേനിയയിലും എല്ലാം കമ്യൂണിസം എന്നത് ‘മാർക്സിയൻ ഫ്യൂഡലിസം’ ആയി പരിണമിക്കുകയാണ് ഉണ്ടായത്.

hitler_stalin_sameഫ്യൂഡലിസത്തിനെതിരായി ഉണ്ടായ പ്രസ്ഥാനം ഫ്യൂഡലായി മാറി എന്നുപറഞ്ഞാൽ വിരോധാഭാസമായിത്തോന്നാം. ആദ്യമേപറഞ്ഞ ‘അധികാരം ദുഷിപ്പിക്കുന്നു’ എന്നുള്ളതിനാൽ സംഭവിക്കുന്ന ഒരു പരിണാമം ആണ്, കമ്യൂണിസത്തിന്റെ ഫ്യൂഡൽവൽക്കരണം. അതേസമയം അതിന്റെ മറ്റൊരു വിരോധാഭാസമായിത്തോന്നുക അത് ഫാഷിസത്തിന്റെ വേറൊരു രൂപമല്ലാതെ മറ്റൊന്നുമാകുന്നില്ല എന്നുള്ളതാണ്. ആശയതലത്തിൽ എതിർത്താൽപ്പോലും പ്രയോഗത്തിൽ സ്റ്റാലിന്റെ ചെയ്തികളുടെ സാമ്യത്തിലൂടെ ഹിറ്റ്‌ലറും മുസ്സോളിനിയും മാർക്സിസ്റ്റ് അബോധത്തിന്റെ ഭാഗമായി എന്നുള്ളതാണ് സത്യം. ഹിറ്റ്ലറെ എതിർക്കാൻ മാർക്സിസ്റ്റ്‌ സൈദ്ധാന്തികത ഇപ്പോഴും തുനിയുന്നുവെന്നുവരാം. പക്ഷേ, അതിനുകാരണം, രണ്ടാം ലോകയുദ്ധത്തിൽ ജർമ്മനിയുടെ എതിർചേരിയിൽ സ്റ്റാലിനിസ്റ്റ് സോവിയറ്റ് യൂണിയൻ വന്നു എന്നുള്ളതാണ്. ഹിറ്റ്ലർ കാണിച്ച ഒരു പരമാബദ്ധത്തിന്റെ മാത്രം പരിണിതഫലമാണത്.

vonribbentrop2

German Foreign Minister Joachim Von Ribbentrop (left), Soviet leader Joseph Stalin, and his Foreign Minister Vyacheslav Molotov (right) sign the pact in the Kremlin on August 23, 1939.

സോവിയറ്റ് യൂണിയനുമായി അനാക്രമണസന്ധിയുണ്ടായിരുന്ന ജർമ്മനി അതുലംഘിച്ച് സോവിയറ്റിനെ ആക്രമിച്ചപ്പോൾ മാത്രം സ്റ്റാലിനുണ്ടായ മാറ്റത്തിന്റെ ഫലം. 1939 ആഗസ്റ്റിൽ ആയിരുന്നു ജർമ്മനി സോവിയറ്റ് യൂണിയനുമായി അനാക്രമണസന്ധിയുണ്ടാക്കിയത്. സോവിയറ്റ് വിദേശകാര്യമന്ത്രിയായിരുന്ന വ്യാചെസ്ലാവ് മോടോളോവും ജർമ്മൻ വിദേശകാര്യമന്ത്രിയായിരുന്ന ജൊയാകിം വോണ്‍ റിബ്ബൻട്രോപ്പും തമ്മിൽ 1939 ആഗസ്റ്റ്‌ 23-ന് ഒപ്പുവച്ച “മോടോളോവ്-റിബ്ബൻട്രോപ്പ് പാക്റ്റ്‌” കാരണം ജർമ്മനി യൂറോപ്പിൽ യുദ്ധവും നാശവും ഉണ്ടാക്കുമ്പോഴും സ്റ്റാലിന്റെ ഭരണകൂടം ഹിറ്റ്ലർക്ക് എല്ലാത്തിനും മൗനസമ്മതം നൽകും വിധത്തിൽ സോവിയറ്റ് യൂണിയനെ ലോകമഹായുദ്ധത്തിൽ നിന്നും അകറ്റി നിർത്തി. പക്ഷേ, 1941 ജൂണ്‍ 22-ന്, “ഓപ്പറേഷൻ ബാർബറോസ” എന്നു പേരുള്ള സൈനിക നടപടിയിലൂടെ സോവിയറ്റ് യൂണിയനെ ഹിറ്റ്ലരുടെ സൈന്യം ആക്രമിച്ചു. അതോടെയാണ് കമ്യൂണിസം ഹിറ്റ്ലർക്ക് എതിരാകുന്നത്. അനാക്രമണസന്ധി ലംഘിക്കപ്പെട്ടില്ലായിരുന്നു എങ്കിൽ നാസിസ്റ്റ് ജർമ്മനിയും ഫാഷിസ്റ്റ്‌ മുസോളിനിയുടെ ഇറ്റലിയും കമ്യൂണിസ്റ്റ് റഷ്യയുടെ രാഷ്ട്രീയസഹാചാരികളായി മുന്നോട്ടുപോകുമായിരുന്നു. സ്റ്റാലിനും ഹിറ്റ്ലറും തമ്മിൽ കെട്ടിപ്പിടിച്ചുനിൽക്കുന്ന ചിത്രങ്ങൾകൊണ്ട് നവകമ്യൂണിസ്റ്റ്ലോകം മുഖപുസ്തകത്തെ നിറച്ചേനെ. ഹിറ്റ്ലർ ചെയ്തുകൂട്ടിയതിനു സമാനമായ അക്രമങ്ങൾ റഷ്യയിൽ പ്രവർത്തിച്ച കമ്യൂണിസം ഫാഷിസത്തിന്റെ ശത്രുവായി മാറുന്നത് സ്വാഭാവികമല്ല, മറിച്ച്, യാദൃശ്ചികം മാത്രമായിരുന്നു എന്നുള്ളത് ഇവിടെ വെളിവാകുന്നു. മറ്റൊരർഥത്തിൽ ഫാഷിസത്തിന്റെ ചുമപ്പൻ എഡിഷൻ മാത്രമാണ് കമ്യൂണിസം എന്നുള്ളത് മനസ്സിലാക്കപ്പെടുന്നു.

97C7E3FD-2173-4AD8-9E72-0658A132D986_mw800_s

Ribbentrop (right) talks with Adolf Hitler at the Reich Chancellery after signing the pact.

സിദ്ധാന്തത്തിന്റെ നിറവും ഉടമയും മാറിയാലും ഫാഷിസം നിർണ്ണയിക്കപ്പെടേണ്ടത് സമൂഹത്തിൽ അതുണ്ടാക്കുന്ന ക്രൂരമായ വിഭജനങ്ങളും അടിച്ചമർത്തലും അടിസ്ഥാനമാക്കിയാണ് എന്നതിനാൽ കമ്യൂണിസത്തിന്റെ പ്രായോഗികത കൃത്യമായി ഫാഷിസത്തിൽത്തന്നെ എത്തിച്ചേരുന്നു. റഷ്യയിലും ചൈനയിലും പ്രയോഗത്തിലൂടെ ഫാഷിസത്തികവ് കൈവരിച്ച കമ്യൂണിസം ആണ് ഇന്ത്യയിൽ എത്തിച്ചേർന്നത് എന്നുള്ളതിനാൽ, ഇന്ത്യൻ വ്യവസ്ഥിതിക്കു ചേരുന്ന ഗുണാത്മകമാറ്റങ്ങളോ നന്മകളോ സ്വീകരിക്കാനാകാതെ, ജനാധിപത്യപാർട്ടികളുടെ രാഷ്ട്രീയസംവിധാനത്തിൽ പ്രവർത്തിക്കുന്ന ഫാഷിസമായി, റഷ്യയിലെ ഏകാധിപത്യഫാഷിസം ഇന്ത്യയിൽ ദോഷകരമായി പരുവപ്പെട്ടു എന്നുള്ളതാണ് ഉണ്ടായത്. വിദേശമാതൃകകളുടെ ദയനീയമായ അനുകരണം ആയിരുന്നു പരിമിതമായിമാത്രം ഇടതുസിദ്ധാന്തങ്ങൾക്ക് അധികാരത്തിൽ പങ്കുണ്ടായിവന്ന ജനാധിപത്യഭാരതത്തിലെ പാർട്ടിയൂണിറ്റുകൾ. പാർട്ടി അടിസ്ഥാനമാക്കിയ വിദേശത്തെ മാർക്സിയൻ ഫ്യൂഡലിസം ഇന്ത്യൻ ജനാധിപത്യവുമായി പൊരുത്തപ്പെടാൻ പരാജയപ്പെട്ടതിന്റെ പരിണിതഫലമാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പും പരസ്പരം പോലുമുണ്ടായ കൊലകളും ഇന്നും നിലനിൽക്കുകയും വിഭജിതകമ്യൂണിസ്റ്റ് പാർട്ടികളുടെയും നിലനിൽപ്പിനെത്തന്നെ ബാധിക്കുംവിധത്തിലുമുള്ള തൊഴുത്തിൽക്കുത്തുകളും വിഴുപ്പലക്കലുകളും

വിവാദങ്ങളിൽ പലപ്പോഴും നിറഞ്ഞു നിൽക്കുന്ന ഒരു രാഷ്ട്രീയക്കാരനാണ് എ. പി. അബ്ദുള്ളക്കുട്ടി എം. എൽ. എ. ഒരിടക്ക് ഇടതുസഹയാത്രികനും അവരുടെ പാർലമെന്ററി പദവികൾ വഹിച്ചയാളുമായ ഈ കുട്ടി സി. പി. എം. വിട്ട് കോണ്‍ഗ്രസ് പാളയത്തിൽ എത്തിയതോടെ വിവാദങ്ങളുടെ സഹയാത്രികനായി. തന്റെ രാഷ്ട്രീയച്ചുവടുമാറ്റങ്ങൾ ഉണ്ടാക്കിയ ശത്രുതകൾ കാരണം, സി. പി. എമ്മിലെ പ്രവർത്തനകാലഘട്ടങ്ങളിൽ അബ്ദുള്ളക്കുട്ടി കണ്ട പലകാര്യങ്ങളും അദ്ദേഹത്തിന് വെളിപ്പെടുത്തേണ്ടതായിവന്നു. അവയാകട്ടെ മനസാക്ഷിയെ മരവിപ്പിക്കുന്ന ഭീകരമായ കാര്യങ്ങളായിരുന്നു. അവയിൽ ഒന്നാണ് പാർട്ടി സംസ്ഥാനസെക്രട്ടറി പറഞ്ഞ കിണർകുത്തിമൂടൽ. തങ്ങൾ കൊന്നവന്റെ ദൃശ്യമായ രക്തം സാധാരണജനങ്ങൾക്കുപോലും തങ്ങളോടു വിദ്വേഷം ജനിപ്പിക്കും എന്നുള്ളതിനാൽ, രക്തം പോലും ആരും കാണാതിരിക്കാൻ കിണറുകുത്തി ഉപ്പിട്ട് ആൾക്കാരെ അതിൽ ജീവനോടെ കുഴിച്ചുമൂടിയാൽ മതി, അതാണ്‌ ബംഗാളിൽ ചെയ്യുന്നതെന്നത് നേതാവ് പണ്ട് പറഞ്ഞതായി ഒരിക്കൽ അബ്ദുള്ളക്കുട്ടി പത്രമാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തി. രാഷ്ട്രീയസംവിധാനത്തിൽ പ്രവർത്തിക്കുന്ന ഫാഷിസമായി പരുവപ്പെട്ട ഇന്ത്യയിലെ കമ്യൂണിസ്റ്റ് സംവിധാനം അതിനായി സൃഷ്ടിച്ച ശത്രുക്കളെ നിഗ്രഹം ചെയ്യുന്നതിന്റെ അനേകം ഉദാഹരണങ്ങളിൽ ഒന്നായിരുന്നു ഇത്. ഫാഷിസം ഭരിക്കുമ്പോൾ അത് ഭരണകൂടഭീകരതയായി പരിണമിക്കും. അത് ബംഗാളിൽ സംഭവിച്ചു.

കണ്ണൂരിൽ സി. പി. എം. അന്യരാഷ്ട്രീയദലങ്ങളിൽ ഉള്ളവരെ കൊലപ്പെടുത്തുന്നതിനെ, അവസാനമായി ഈയാഴ്ചയും അതിനു തൊട്ടുമുൻപുമായി മനോജ്‌ ഉൾപ്പെടെയുള്ളവരെ കൊലചെയ്ത സംഭവങ്ങളെ, ആഗോളതലത്തിൽ കമ്യൂണിസം പരിവർത്തനം ചെയ്യപ്പെട്ട് മാർസ്കിയൻ ഫ്യൂഡലിസവും, ഫാഷിസവും, ഭരണഭീകരതയുമായി മാറിയ രാഷ്ട്രീയസംസ്കാരത്തെത്തന്നെ പഠിക്കുന്ന രീതിയിലാണ് അപഗ്രഥനം ചെയ്യേണ്ടത്. സി. പി. എമ്മിന് അതിന്റെ മാതൃചിന്താധാരകൾ പകർന്നുനൽകിയ പ്രവർത്തനപാഠങ്ങൾ ഫാഷിസത്തിന്റെയാണ്. ശത്രുവിനെ സ്വന്തം തീരുമാനത്താൽ സൃഷ്ടിച്ച് സ്വയംതന്നെ സ്വന്തം രക്ഷനാകാൻ പഠിപ്പിക്കുന്ന ജൂതശൈലിയിൽ നിന്നുമുൾക്കൊണ്ട രാജനൈതികപാഠം സോവിയറ്റ് ഫാഷിസമായി പരിവർത്തനം ചെയ്യപ്പെട്ട് ഇന്ത്യയിൽ എത്തുമ്പോൾ, ഇന്ത്യൻ ജനാധിപത്യവ്യവസ്ഥിതിയിൽ പൂർണപ്രവർത്തനസ്വാതന്ത്ര്യമുള്ള അന്യരാഷ്ട്രീയസംഘടനകളെ ഉൾക്കൊള്ളാനാകാത്ത മാർക്സിയൻ ഫാഷിസ്റ്റ്‌ അവബോധത്തിന്റെ ഇരകൾ ആയി മാറിയവരാണ് കണ്ണൂരിൽ വെട്ടേറ്റുവീണവർ.

10496157_628499660599901_5753505814460533236_oഫാഷിസമായി കമ്യൂണിസം പരിവർത്തനം ചെയ്യപ്പെട്ട സോവിയറ്റിലും റൊമേനിയിലും എല്ലാം കമ്യൂണിസം ജനങ്ങൾ വെറുക്കുന്ന ഒന്നായി മാറുകയും ജനകീയപ്രക്ഷോഭങ്ങളാൽ അവിടങ്ങളിൽ പാർട്ടിക്ക് അധികാരം നഷ്ടപ്പെടുകയും ചെയ്തു. രണ്ടുവർഷം മുൻപേവരെ ഇടതുസഹയാത്രികർക്ക് ബംഗാൾ എന്ന് പറഞ്ഞാൽ ആവേശമായിരുന്നു. കേരളത്തിൽ ബംഗാൾ മോഡൽ വരണം എന്നൊരിക്കൽ സി. പി. എം. സംസ്ഥാന സെക്രട്ടറി പറയുകയുണ്ടായി. മുപ്പതിലധികം വർഷങ്ങൾ തുടർച്ചയായി അധികാരത്തിൽ നിലനിൽക്കുക എന്നുള്ളതായിരുന്നു, ബംഗാളിൽ സി. പി. എം. നേതാക്കൾ കണ്ട ഗുണം. പക്ഷേ, ആ പ്രസ്താവന നടന്ന് ഒന്നോ രണ്ടോ വർഷങ്ങൾ ആയപ്പോഴേക്കും, ബംഗാളിൽ നിന്നും സി. പി. എം. ദയനീയമായി പുറത്താക്കപ്പെട്ടു. മമതാ ബാനർജിയുടെ നേതൃത്വത്തിൽ അവിടെ നടന്ന ജാഗ്രതാപൂർണമായ പ്രതിരോധസമരം ഏറ്റവും ശക്തിയാർജ്ജിക്കുകയും, സിംഗൂർ, നന്ദിഗ്രാം പ്രദേശങ്ങളിലുണ്ടായ ഭൂമിയേറ്റെടുക്കൽ വിരുദ്ധപ്രക്ഷോഭങ്ങൾ മാർക്സിയൻ ഫാഷിസ്റ്റ്‌ ഫ്യൂഡലിസത്തിനെതിരായ ജനകീയവികാരത്തിന്റെ പ്രാതിനിധ്യം വഹിക്കുകയും ചെയ്തതിന്റെ ഫലമായിരുന്നു അത്. ആ വികാരം സംസ്ഥാനതലത്തിൽ ജനഭൂരിപക്ഷത്തിൽ പടരുകയും അടുത്ത തെരഞ്ഞെടുപ്പിൽ സി. പി. എം. അധികാരത്തിൽനിന്ന് വെളിയിലാകുകയും ചെയ്തു. കർഷകരുടെ പേരുപറഞ്ഞ് അധികാരത്തിൽ എത്തിയ പ്രസ്ഥാനം, കർഷകവിരുദ്ധനടപടികൾ കാരണം കർഷകരുടെ പ്രതിരോധസമരത്താൽ പുറത്താക്കപ്പെട്ടു എന്നത് നിയതി വൈരുദ്ധ്യംകൊണ്ട് കളിക്കുന്ന ചരിത്രക്കളികളിൽ ഒന്നായി ഇവിടെ മാറുന്നു.

മുപ്പതിലധികം വർഷത്തെ സി പി എം ഭരണത്തിൽ അനേകം ജനവിരുദ്ധനടപടികൾ ഉണ്ടായിരുന്നു. സംഘടിതപാർട്ടിന്യൂനപക്ഷം അസംഘടിതബഹുജനഭൂരിപക്ഷത്തെ നിരന്തരം പ്രയാസപ്പെടുത്തി. അനേകരെ കൊല ചെയ്തിരുന്നു. ജനങ്ങളുടെ മുന്നിൽ തെരുവുകളിൽ പാർട്ടി വിചാരണാപ്രഹസനം നടത്തി എതിരാളികളെ പരസ്യമായി വെട്ടിക്കൊന്ന സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അബ്ദുള്ളക്കുട്ടി പറഞ്ഞ പ്രകാരമെങ്കിൽ, പലരെയും ജീവനോടെ കുഴിച്ചുമൂടി. ഐ. എസ്സ്. ഐ. എസ്സ്. ഇന്ന് ഇറാഖിൽ ചെയ്യുന്ന പലതും ബംഗാളിൽ സി പി എം കാർ ചെയ്തതായി മനസ്സിലാക്കാം. ഉദ്യോഗസ്ഥർക്ക് ശമ്പളത്തിൽ കിട്ടുന്ന തുകയിൽ നിന്നും പാർട്ടി ലെവി നിർബന്ധമാക്കിയിരുന്നതായി പറയപ്പെടുന്നുണ്ട്. ബംഗാളിനെ ഇന്ത്യയുടെ നരകമാക്കിക്കൊണ്ടാണ് അവിടെ ഇടതുഭരണം നടന്നത്.

 

getimageപക്ഷേ, അധികാരം നഷ്ടപ്പെട്ട ശേഷമുള്ള സി. പി. എം. നേതാക്കളുടെയും അണികളുടെയും അവസ്ഥ ഭീതിദമായി മാറി. അനേകം സി പി എം നേതാക്കളുടെ കൊലപാതകം നടത്തി ജനങ്ങൾ വിരോധം തീർത്തു. തെരുവിൽ കിടക്കുന്ന മുൻഭരണക്കാരുടെ മൃതദേഹങ്ങൾക്കുമേലെ ബംഗാൾ ഗ്രാമീണൻ നൃത്തം ചവിട്ടി. ഇടതരുടെ ഭാര്യമാരെ മാനഭംഗപ്പെടുത്തണമെന്ന്, അതെത്ര ക്രൂരവും അസാംസ്കാരികവുമാണ്, പക്ഷേ, തൃണമൂൽ നേതാക്കൾ ആഹ്വാനംചെയ്യുന്ന സ്ഥിതിവരെ സംജാതമായി. കൊട്ടാരങ്ങളിൽ ഭരിച്ച പാർട്ടി അഴുക്കുചാലുകളിൽ അടിഞ്ഞുകിടക്കുന്നപോലെ കഷ്ടതയിൽവീണു. ബംഗാളിൽ അവസരം കിട്ടിയയിടങ്ങളിലെല്ലാം ജനങ്ങൾ സി. പി. എമ്മിനോട് പകരം വീട്ടി.

ഇന്ത്യയിൽ സ്വാതന്ത്ര്യം ലഭിക്കുംമുൻപേ രൂപീകരിച്ചുള്ള പ്രവർത്തനപാരമ്പര്യമുള്ളവരാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ. പക്ഷേ, ഇത്രയും നീണ്ട കാലയളവിലും അവർക്കുലഭിച്ചത് മൂന്നുസംസ്ഥാനങ്ങളിലെ പരിമിതമായ അധികാരങ്ങൾ മാത്രമാണ്. ചെങ്കോട്ടയിൽ ചെങ്കൊടിനാട്ടുമെന്ന് കേരളത്തിലെ ഗ്രാമവീഥികളിൽ മുദ്രാവാക്യം വിളിച്ചുനടന്നവർ ഇപ്പോൾ കാണുന്നത് ചെങ്കോട്ടയിൽ ത്രിവർണപതാകയുയർത്തുന്ന മോഡിയെയും കാശ്മീരിൽ എങ്ങനെ സ്വന്തമായി അധികാരത്തിലേറാൻ കഴിയുമെന്നുള്ള ചർച്ചകളിൽ പ്രവേശിച്ച ബി. ജെ. പി യെയുമാണ്. ഭരണഘടനാപരിഷ്കരണത്തിന് ലോക്സഭയും രാജ്യസഭയും മാത്രം മതിയോ അതോ കാശ്മീർ പോലുള്ള പ്രദേശങ്ങളുടെ കാര്യത്തിൽ സ്വന്തം നയങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ കോണ്‍സ്റ്റിറ്റ്യുവെന്റ് അസംബ്ലി വിളിക്കണോ എന്ന ചർച്ചയിലേക്ക് ബി.ജെ. പി. നീങ്ങാനിരിക്കെ, ഒരു കാലത്ത് ചുമപ്പൻകോട്ടയായിരുന്ന കൊൽക്കൊത്തയിൽ ഭയം കാരണം പ്രവേശിക്കാൻ പറ്റാത്ത സി പി എം നേതൃത്വം അടുത്ത പാർട്ടി കോണ്‍ഗ്രസ് നടത്താൻ ഹൈദരാബാദ് പോലും തീരുമാനമാകാതെ പകച്ചുനിൽക്കുന്ന ദയനീയാവസ്ഥ കണ്ണൂരിൽ കൊലകൾ നടത്തുന്നവർ ഓർക്കുന്നില്ലെങ്കിൽ ചരിത്രം ജനവിധികൊണ്ട് കേരളത്തിലും പ്രതികാരം ചെയ്യുന്ന നാളുകൾ പ്രതീക്ഷിക്കുന്നതിലും വളരെയടുത്തായെന്നുവരാം.

 

ettrturt