CPI (M) ഒരു അസഭ്യം ആണ്…

10365915_703299533091960_4842114241368861614_n

വിജയകുമാർ

 

 

1973 -74 കാലത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍നിന്ന് പ്രചോദനമുല്ക്കൊണ്ട് ഗുജറാത്തില്‍ ഒരു യുവജനപ്രസ്ഥാനം വളര്‍ന്നുവരികയുണ്ടായി “നവനിര്‍മ്മാന്‍ സമിതി “. ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങളിലും അഴിമതിയിലും എതിര്‍പ്പ്മായി ആരംഭിച്ച യുവജനപ്രക്ഷോഭം നിശാനിയമത്തെപോലും ലങ്ഘിച്ചു മുന്നേറുന്ന ഒരു യുവജന പ്രക്ഷോഭമായി വളരുകയുണ്ടായി . ഗുജറാത്തിലെ ഈ സംഭവവികാസങ്ങളോടു പ്രതികരിച്ചുകൊണ്ട് EMS അവരുടെ പാര്‍ട്ടിപത്രത്തില്‍ എഴുതിയത്, ഇത്തരം അരാജകസമരങ്ങളൊന്നും കേരളത്തില്‍ സംഭവിക്കുകയില്ലെന്നും എല്ലാ ‘ജനാധിപത്യവിശ്വാസി’കളും ഇത്തരം ‘രാജ്യവിരുദ്ധ’ സമരങ്ങളെ എതിര്‍ക്കണമെന്നുമാണ്. അന്നത്തെ പ്രക്ഷോഭത്തിന്റെ പ്രധാനശക്തിയായിരുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (RSS) ഒരു എളിയ പ്രവര്‍ത്തകന്‍ ഇന്ത്യയുടെ ഭരണാധികാരിയാപ്പോള്‍ അന്ന് പാർലമെന്റിലെ പ്രധാനകക്ഷികളിലൊന്നായിരുന്ന EMS ന്റെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഇന്ത്യയില്‍  ഇന്ന് നിലനില്‍പ്പിനുവേണ്ടിയുള്ള നെട്ടോട്ടത്തിലാണ്.

 

efgwegweഇന്ത്യന്‍ അവസ്ഥകളെ വിശകലംചെയ്യാന്‍, ഇന്ത്യയെ അറിയാന്‍ കമ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല ..ഒരു തിയറിയെന്ന നിലയിലും ഒരു മെത്തഡോളജിയെന്ന നിലയിലും മാര്‍ക്സിയന്‍ വൈരുദ്ധ്യാത്മക ഭൌതികവാദത്തിനു എന്ത് മെച്ചങ്ങളുണ്ടായിരുന്നാലും ,ലോകത്തിനു എന്നും വെളിച്ചംനല്‍കിയിരുന്ന ദര്‍ശനങ്ങളുടെ നാടായ ഭാരതത്തില്‍ മാര്‍ക്സിയന്‍ ആശങ്ങള്‍ക്ക് ഒരിക്കലും വേരോട്ടം ഉണ്ടാകില്ല.. …

നവോതഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച് അവകാശബോധത്തിന്റെ വിത്തുകള്‍ പാകിയ മണ്ണിലേക്ക് പുരോഗമന മുഖംമൂടിയണിഞ്ഞു കമ്യൂണിസ്റ്റ് പ്രസ്ഥാനം കടന്നുവന്നപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ അല്‍പസ്വല്പം സ്വീകാര്യത  ലഭിച്ചു എന്നത് സത്യമാണ്. വിദ്യാശൂന്യരായ സാധാരണക്കാരുടെ ദൌര്‍ബല്യം ചൂഷണം ചെയ്തുകൊണ്ട് കമ്യൂണിസ്റ്റ്പ്രസ്ഥാനം കേരളത്തില്‍ ശക്തിപ്രാപിച്ചപ്പോള്‍ തുടങ്ങുന്നു കേരളത്തിന്റെ തകര്‍ച്ച ..

നാടുവാഴി -ജന്മി സമൂഹത്തിലെ ജീര്‍ണതയെ വിമര്‍ശിച്ചുകൊണ്ടു അതെ ജീര്‍ണതയുടെ മറ്റൊരു മുഖമാണ് കേരളത്തിലെ സ്റ്റാലിനിസ്റ്റ് കമ്യൂണിസ്റ്റുകള്‍ പ്രതിനിധാനംചെയ്തത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളെല്ലാം ജന്മികുടുംബങ്ങളില്‍നിന്ന് വന്നവരായിരുന്നു .ജന്മിത്വം തകര്‍ന്നപ്പോള്‍ പാര്‍ട്ടിസഹായത്തോടെ വളര്‍ന്നുവന്ന പുതിയൊരു ജന്മിവര്‍ഗമായി നിലനിന്നു അവര്‍ സാധാരണക്കാരനെ ഭരിച്ചു .സംഘടിതമായ കൊലയും കൊള്ളിവയ്പ്പും നടത്തി അരാജകത്വം സൃഷ്ട്ടിച്ചു മുതലെടുത്ത അവര്‍, പില്‍ക്കാലത്ത് അനുസരണയുള്ള ചരിത്രകാരന്മാരെക്കൊണ്ട് എല്ലാ പാര്‍ട്ടി സമരങ്ങളും കര്‍ഷകസമരങ്ങളായി ചിത്രീകരിച്ചു. കമ്യൂണിസ്റ്റ് ആക്രമണങ്ങളില്‍ പങ്കെടുത്തവരൊക്കെ പില്‍ക്കാലത്ത് സ്വാതന്ത്രസമരനേതാക്കളായി .സ്വാതന്ത്രസമരകാലത്തും ക്വിറ്റ്ഇന്ത്യ സമരത്തിലും ബ്രിട്ടിഷ് ചാരമാരായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ അങ്ങിനെ സ്വാതന്ത്രസമര നേതാക്കളായി .
ലോകമഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ബ്രിട്ടന്‍ ഇന്ത്യയെ കയ്യൊഴിയാന്‍ തീരുമാനിച്ചപ്പോള്‍ അധികാരം പിടിച്ചെടുക്കാന്‍ സായുധസമരം നടത്താനുള്ള റിഹെഴ്സലായിരുന്ന തെലുങ്കാനയിലെയും പുന്നപ്രയിലെയും സമരങ്ങള്‍പോലും സ്വാതന്ത്രസമരത്തിന്റെ ഭാഗമായി .കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് നിലനില്‍ക്കാന്‍ രക്തസാക്ഷികള്‍ ആവശ്യമായിരുന്നത്‌ കൊണ്ട് പാവങ്ങളുടെ കയ്യില്‍ വാരിക്കുന്തം കൊടുത്ത് സര്‍ സി.പി .യുടെ പട്ടാളത്തോട് ഏറ്റുമുട്ടാന്‍വിട്ടു ..ഒളിച്ചിരുന്നു സമരാഹ്വാനംനടത്തിയ നേതാക്കള്‍ ‘താമ്രപത്രം’നേടി സ്വാതന്ത്രസമര സെനാനികളായി….

ലോകരാജ്യങ്ങളില്‍ പലതും വര്‍ഗസഹകരണത്തിലൂടെ കാര്‍ഷിക വ്യവസായ മേഘലകളില്‍ വന്‍ വളര്‍ച്ചനേടിയപ്പോള്‍ കേരളത്തിലും ബംഗാളിലും വര്‍ഗ സംഘട്ടനങ്ങളിലൂടെ കാര്‍ഷിക-വ്യവസായ മേഘലയെ അവര്‍ തകര്‍ത്തു …കര്‍ഷകര്‍ക്കും തൊഴിലാളിക്കുമിടയില്‍ നിലനിന്ന തൊഴില്‍ബന്ധം തകര്‍ത്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ആ മേഘലയില്‍ ശക്തിപ്പെട്ടത് . .ഇവിടെ വിജയിച്ചത് പാര്‍ട്ടിയും തോറ്റതു തൊഴിലാളിയും കര്‍ഷകനുമാണ് …
ജന്മി മുതലാളിത്വ ഉദ്യോഗസ്ഥ യജമാനത്ത്വത്തെ നിരന്തരമായ സമരത്തിലൂടെ ദുര്‍ബലപ്പെടുത്തുക എന്ന പാര്‍ടി ദൌത്യം വിജയിക്കുകയും ,അടുത്ത ഘട്ടത്തില്‍ എല്ലാ യജമാനന്‍മാര്‍ക്കും പകരമുള്ള സര്‍വാധിപയജമാനനായി പാര്‍ട്ടി മാറുകയും ചെയ്തു ..ആധുനിക കേരളത്തിന്റെ എല്ലാ ദുരന്തങ്ങലുടെയും തുടക്കം ഇവിടെനിന്നാണ് .കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ നുഴഞ്ഞുകയറ്റംവഴി നമ്മുടെ സേവനമേഘലയ്ക്കുണ്ടായ ജീര്‍ണ്ണത ഭയാനകമാണ് .സാമൂഹ്യക്ഷേമത്തിന്പകരം പാര്‍ട്ടിവളര്‍ച്ചയും സമൂഹ്യനീതിയ്ക്കുപകരം പാര്‍ട്ടി തീരുമാനിക്കുന്ന നീതിയും പാലിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായപ്പോള്‍ ,സംരക്ഷിക്കാന്‍ പാര്‍ട്ടിയുല്ലതുകൊണ്ടുതന്നെ ഓരോ സര്‍ക്കാര്‍ ഓഫീസും അഴിമതിക്കാരുടെ താവളമായിമാറി….

ലോകത്തിന്റെ പല ഭാഗത്തും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിച്ചെടുത്തത് രക്തചൊരിച്ചിലിലൂടെയും അക്രമത്തിലൂടെയും തന്നെയാണ് ..അദ്ധ്വാനവര്‍ഗ സര്‍വാധിപത്യം സ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു പ്രചരിപ്പിച്ചുകൊണ്ട് ,അധികാരം നേടിക്കഴിഞ്ഞാല്‍ അദ്ധ്വാനവര്‍ഗത്തിന് മേലുള്ള പാര്‍ട്ടി സര്‍വാധിപത്യമാണ് നടപ്പായത് .പാര്‍ട്ടി, മതവും പാര്‍ട്ടി സെക്രട്ടറി ആ മതത്തിന്റെ ചോദ്യംചെയ്യപ്പെടാത്ത ദൈവവുമായി ..അക്രമവും അസഹിഷ്ണുതയും പാര്‍ട്ടി മുഖമുദ്രയായി ..പാര്‍ട്ടിയുടെ തെറ്റായ നടപടികളെ ചോദ്യം ചെയ്തവരെഎല്ലാം വര്‍ഗശത്രുക്കളായി മുദ്രകുത്തി വധിച്ചു .

 

Lenin-statueകേരളത്തില്‍ ആ പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലി ഇത്രമാത്രം ക്രൂരത നിറഞ്ഞതായത് എന്തുകൊണ്ടാവാം .. നമ്മുടെ മാർക്സിസ്റ്റുകാർ  കമ്യൂണിസം പഠിച്ചത് സ്റ്റാലിന്റെകാലത്ത് റഷ്യയില്‍നിന്നെത്തിയ മാര്കിസിസ്റ്റ് ലിറ്റരേച്ചറില്‍ നിന്നാണ്. സോവിയറ്റ് പ്രസിദ്ധീകരണങ്ങളായിരുന്നു അവരുടെ ബൈബിള്‍ .സ്റ്റാലിന് ഇഷ്ടമായത് മാത്രമേ മാര്‍ക്സിസമായി റഷ്യയിലും ഇന്ത്യയിലും പ്രച്ചരിച്ചുള്ളൂ. ജര്‍മ്മന്‍ ഭാഷയില്‍നിന്ന് മാര്‍ക്സിസത്തിന്റെ ഒറിജിനലുകള്‍ പൂര്‍ണമായി ഇംഗ്ലീഷ്ലേക്ക് വിവര്‍ത്തനംചെയ്യപ്പെട്ടത് അറുപതുകളില്‍ മാത്രമാണെന്നറിയുംപോള്‍ EMS  ഉള്‍പ്പെടെയുള്ളവര്‍ വായിച്ചു പ്രചരിപ്പിച്ച മാര്‍ക്സിസം എന്തായിരുന്നുവെന്ന് ഊഹിക്കാം ..കേരളത്തില്‍ മാർക്സിസം  ശരിയായി പഠിച്ച ഏക വ്യക്തി K ദാമോദരനായിരുന്നു . EMS  നു ഒരിക്കലും എത്തിച്ചേരാന്‍ കഴിയാത്ത ഉയരങ്ങളിലായിരുന്നു K ദാമോദരന്റെ മാര്‍കിസ്റ്റ് ദര്‍ശനങ്ങള്‍ .അതുകൊണ്ട് തന്നെ സ്ഥാലിനിസ്റ്റ് രീതിയില്‍ K ദാമോദരനെ ഒറ്റപ്പെടുത്തി കേരളത്തില്‍നിന്ന്തന്നെ ഓടിച്ചു EMS സഖാവ് .

ഇന്ത്യയിലെ ഏറ്റവുംവലിയ കോർപറേറ്റ്  സ്ഥാപനങ്ങളിലൊന്നാണിന്നു CPI(M). പഞ്ചനക്ഷത്ര ആശുപത്രികള്‍ ,ബാങ്കുകള്‍ ,വ്യവസായ സ്ഥാപങ്ങള്‍ ,പഞ്ചനക്ഷത്ര പാര്‍ക്കുകള്‍, എസ്റ്റേറ്റുകൾ ,റിസോര്‍ട്ടുകള്‍ തുടങ്ങി ഒരുപാട് സ്ഥാപനങ്ങളുടെ അധിപരാണിന്നു പാര്‍ട്ടി . തങ്ങള്‍ പഠിച്ച കച്ചവടപാഠങ്ങള്‍ മാര്‍കിസ്റ്റ് നേതാക്കളെ ആജ്ഞശക്തിയുള്ളവരാക്കിയിട്ടുണ്ട്. “ഇവരുടെ ഭരണം നീളുമ്പോള്‍ ,അവസാനം പാർട്ടി  മുതലാളിമാരുണ്ടാകും,പിന്നില്‍ ജനങ്ങളുണ്ടാവില്ല” എന്ന് എം എന്‍ വിജയന്‍ മാഷ്‌ പറഞ്ഞത് ഈ സാഹചര്യത്തെക്കുറിച്ചാണ് .

രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായി നേരിടുവാനുള്ള കരുത്തില്ലായ്മ മൂലം കായികമായി ഇല്ലായ്മ ചെയ്യാനുള്ള ഭീകരപദ്ധതികള്‍നടപ്പാക്കുന്ന തിരക്കിലാണിന്നു മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യതസ്തമായി  കേരളത്തിലും ബംഗാളിലും കഴിഞ്ഞ കുറെ ദശകങ്ങളായി രാഷ്ട്രീയകൊലപാതകങ്ങള്‍ പൌരജീവിതത്തിന്റെ ഭാഗംതന്നെയായി. പ്രതിയോഗികളായി മുദ്രകുത്തപ്പെടുന്നവര്‍ മൃഗീയമായി വകവരുത്തപ്പെടുന്നു. എന്നിട്ട് ,പതിവുപോലെ കൊലക്കത്തിയ്ക്കിരയായവരെക്കുറിച്ചു സ്റ്റാലിനിസ്റ്റ്  രീതിയില്‍ അപവാദപ്രചാരങ്ങള്‍ നടത്തുന്നു . നുണകള്‍കൊണ്ട് പണിത അംബരചുംബിയായ ഒരു പിരമിഡാണ് ഇന്ന് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി. പ്രബുദ്ധത ഒരു അലങ്കാരവസ്തുവല്ല .ആഴങ്ങളില്‍ വേരോട്ടമുള്ള വിമര്‍ശനബുദ്ധിയും ജനായത്തബോധവുമാണ് പ്രബുദ്ധതയെ സാധ്യമാക്കുന്നത്. 

ഒരു കഥയുണ്ട് : മദ്യപിച്ചു ബോധംകെട്ട ഒരാള്‍ വിളക്കുകാലിനു കീഴെ വെളിച്ചത്തില്‍ താക്കോലിന് പരതുന്നു .കൂടെ മദ്യപിച്ച സുഹൃത്ത്‌ ചോദിച്ചു ,തന്റെ താക്കോല്‍ ഇവിടെയാണോ നഷട്ടപ്പെട്ടത് ..’അല്ല ,അവിടെ ഇരുട്ടില്‍ എന്നായിരുന്നു മറുപടി ..പിന്നെ ഇവിടെ അന്യെഷിക്കുന്നതോ ?.മദ്യപന്‍ പറഞ്ഞു ‘ഇവിടെയാണ്‌ വെളിച്ചമുള്ളത് ‘.പാര്‍ട്ടിയുടെ വിളക്കുകാലിനു ചുവടെയുള്ള വെളിച്ചം പലരെയും സംതൃപ്തരും ഉന്മത്തരുമാക്കാരുണ്ട് .അതെ വെളിച്ചംതന്നെ ചിലരെ ഭ്രാന്തരും കൊലപാതകികളുമാക്കുന്നു .പാര്‍ട്ടി സംരക്ഷണയില്‍ അഴിമതിയുടെ ആള്‍രൂപങ്ങളായി കഴിയുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെ അവസാനമില്ലാത്ത നിരയുംഈ വിളക്കുകാലുകള്‍ക്ക് ചുവടെയുണ്ട്‌ .എഴുത്തുകാരും ബുദ്ധിജീവികളും ഈ വെളിച്ചത്തെ അന്യേഷിച്ചു പറന്നണയുന്നു…

 

lenin-kiev-ukraine3നവ ലിബറലിസത്തിന്റെ എല്ലാ സുഖസൌകര്യങ്ങളും ഈ സംഘത്തിനു പാര്‍ട്ടി വാഗ്ദാനംചെയ്യുന്നു . ..സമ്പത്ത് വർധിപ്പിക്കാനുമുള്ള സാധ്യതകള്‍ ഏറുന്നു. ഉപഭോഗപരതയില്‍ മുങ്ങിയ ആര്‍ഭാടജീവിതം നയിക്കാനും എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗമാണിന്നു മാര്‍കിസ്റ്റ് രാഷ്ട്രീയം.  എല്ലാവരെയും വിപ്ലവമോഹങ്ങളില്‍ കുടുക്കി ജീവിതകാലം മുഴുവന്‍ അടിമകളാക്കി നിര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് ഈ കാലഘട്ടത്തിലും വിപ്ലവപാര്‍ട്ടിയുടെ തന്ത്രം …നേതാക്കളുടെ അഴിമതിയെ എതിര്‍ക്കാന്‍ ധൈര്യംകാണിക്കുന്ന പ്രവര്‍ത്തകരെ ,പാര്‍ട്ടി ക്വട്ടേഷന്‍ടീം നടത്തുന്ന കൊലപാതകങ്ങളില്‍ പ്രതിയാക്കി ശിക്ഷിക്കും എന്നറിയാവുന്നവരാണ് സാധാരണ പാര്‍ട്ടിപ്രവര്‍ത്തകര്‍ പാര്‍ട്ടി അച്ചടക്കം പാലിക്കാന്‍ അവര്‍ ശീലിച്ചിരിക്കുന്നു..

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകളുടെ നിഴലില്‍നിന്നും ഓടിയോളിക്കുകയാണ് ഇന്ന് കേരളത്തിലെ സാധാരണക്കാരനും തൊഴിലാളിവര്‍ഗ്ഗവും ..ആ ഒഴുക്ക് തടയാനും സമൂഹത്തില്‍ ഭീതിവളര്‍ത്താനും വീണ്ടും വീണ്ടും എതിരാളികളെ കൊന്നോടുക്കുകയാണ്‌ പാര്‍ട്ടി . അക്രമത്തിലൂടെയും കൊലപാതകത്തിലൂടെയും നിലനില്‍ക്കാമെന്ന് വിശ്വസിക്കുന്ന ഇത്തരമൊരു പ്രാകൃത പ്രത്യയശാസ്ത്രത്തെ ലോകത്തെവിടെയും ജനങ്ങള്‍ നിരാകരിച്ചതില്‍ അത്ഭുതമില്ല .കേരളംപോലെ സാക്ഷരമായ ഒരു പ്രദേശത്തു ഈ പ്രാകൃത പ്രത്യയശാസ്ത്രത്തിനു ഒരുവിഭാഗം ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും സ്വീകാര്യതയുണ്ട് എന്ന് കാണുമ്പോള്‍ നമ്മള്‍ നേടിയ വിദ്യാഭ്യാസവും സാമൂഹിക നവോത്ഥാനത്തിന്റെ നേട്ടങ്ങളും എല്ലാം വെറും പൊള്ളയായിരുന്നു എന്ന് വരുന്നു.