ഇറച്ചി കലത്തിൽ കൈ കടത്തിയതാര്..???

unnamed (5)

രഞ്ജിത്ത് വിശ്വനാഥ്

നാധിപത്യ മതേതര രാജ്യമായ ഇന്ത്യയില്‍ എന്നും ന്യൂനപക്ഷങ്ങള്‍ക്ക്‌ പ്രത്യേകം ആനുകൂല്യങ്ങള്‍ നല്‍കുന്ന പതിവുണ്ട്. അത് തന്നെ ആണ് മറ്റു രാജ്യങ്ങളില്‍ നിന്നും ഭാരതത്തെ മാറ്റി നിര്‍ത്തുന്ന മഹത്വവും. പക്ഷെ ഇന്ത്യയിലെ അഭിനവ മതേതരര്‍ എന്നറിയപ്പെടുന്ന കൂട്ടര്‍ക്ക്, ന്യൂനപക്ഷം എന്നാല്‍ ചില പ്രത്യേക മതക്കാര്‍ മാത്രം ആണ്. അവര്‍ക്ക് ഏതു തരത്തില്‍ ഉള്ള ആനുകൂല്യം സര്‍ക്കാര്‍ കൊടുത്താലും ഇവര്‍ക്ക് അതില്‍ കുറ്റം ഒന്നും കാണാന്‍ കഴിയില്ല. പക്ഷെ ഇന്ത്യയിലെ യഥാര്‍ത്ഥ ന്യൂനപക്ഷം എന്ന് പറയുന്ന, അതായത് മൊത്തം ജനസംഖ്യയുടെ പത്തു ശതമാനം പോലും ഇല്ലാത്ത ജൈനന്മാരും ബുദ്ധന്മാരും സിക്കുകാരും ഒന്നും ഇവരുടെ കണ്ണില്‍ ഒരിക്കലും ന്യൂനപക്ഷം ആവുന്നില്ല. അതു കൊണ്ട് തന്നെ അവര്‍ക്ക് ഗവന്മേന്റ്റ് തലത്തില്‍ എന്തേലും ആനുകൂല്യങ്ങള്‍ കൊടുത്താല്‍ അതിനെ ഓരോന്ന് പറഞ്ഞു വിമര്‍ശിക്കാനും ഇവര്‍ എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടാവും.

ഇപ്പൊ മഹാരാഷ്ട്രയിലും ഹരിയാനയിലും ഓക്കേ ജൈന മതക്കാരുടെ പ്രധാന ആഘോഷം ആയ ‘പര്യൂഷന്‍ പര്‍വ’യുടെ ഭാഗം ആയി നാല് ദിവസം ഇറച്ചി നിരോധനം വന്നപ്പോ,അതിനെ സംഘപരിവാര്‍ ഭക്ഷണ ഫാസിസം എന്നൊക്കെ പറഞ്ഞു അതിനെതിരെ വാളെടുത്തവരേ കണ്ടു. ശിവസേന ഇതിനെതിരെ മഹാരാഷ്ട്രയില്‍ ഇറച്ചി വിതരണം നടത്തുന്നതും കണ്ടു. അത് പോലെ തന്നെ ബി ജെ പി ഭരണത്തില്‍ ഉള്ള മഹാരാഷ്ട്രയിലും ജമ്മു കശ്മീരിലും ഒക്കെ ഗോവധം നിരോധനം വന്നപ്പോ, അതിനെതിരെ സംഘപരിവാര്‍ വര്‍ഗീയ ഫാസിസം എന്നും പറഞ്ഞു വന്നവരുടെയും അറിവിലേക്കായി കുറച്ചു കാര്യങ്ങള്‍ പറയാം. 

ഭാരതത്തില്‍ ബി ജെ പി എന്നാ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുന്നതിനു മുന്നേ തന്നെ അതായത് 1980 നു മുന്‍പേ ഭാരതത്തിലെ ഭൂരിപക്ഷ മതവിശ്വാസികള്‍ ആയ ഹിന്ദു മതക്കാരുടെ പുണ്യമൃഗം എന്നാ പരിഗണന കൊടുത്തു കൊണ്ട് ഭാരതത്തിലെ പല സംസ്ഥാനങ്ങളിലും പൂര്‍ണ്ണമായും ഭാഗികമായും ഗോവധ നിരോധനം നിലവില്‍ ഉണ്ട്. എന്തിനേറെ പറയുന്നു മുഗൾ  രാജാക്കന്മാരുടെ കാലത്ത് തന്നെ ഭാരതത്തില്‍ പല സ്ഥലങ്ങളിലും ഗോവധ നിരോധനം നിലവിലുണ്ടായിരുന്നു.

എന്തായാലും ആ പഴയ കാലഘട്ടത്തിലേക്ക്  കടക്കുന്നില്ല. ഇപ്പൊ നിലവില്‍ ഉള്ള നിരോധനങ്ങളെ കുറിച്ച് പറയാം.

ഭാരതത്തില്‍ ഇപ്പൊ നിലവില്‍ ഉള്ള സംസ്ഥാനങ്ങളില്‍ കര്‍ണ്ണാടക (1954), മഹാരാഷ്ട്ര (2015), ഛത്തീസ്‌ഗഢ് (2004), മദ്ധ്യപ്രദേശ് (1954), ഗുജറാത്ത്‌ (1954), രാജസ്ഥാന്‍ (1995), ജാര്‍ഘണ്ട് (2005), ഉത്തര്‍പ്രദേശ് (1995), ഹരിയാന (1955), പഞ്ചാബ്‌ (1955), ഉത്തരാഘണ്ട് (2007), ഹിമാചല്‍ പ്രദേശ്‌ (1955), ജമ്മു കാശ്മീര്‍ (1932) എന്നിവയില്‍ പൂര്‍ണ്ണമായും, ബീഹാര്‍ (1955), ഒറീസ (1960), തെലുങ്കാന (1977), ആന്ധ്ര പ്രദേശ്‌ (1977), ഗോ.വ (1978) എന്നിടങ്ങളില്‍ ഭാഗികമായും നിയമം മൂലം ഗോവധ നിരോധനം ഉണ്ട്.11988307_10204169608550823_754389472717222996_n

അതായത് ഈ നിരോധനം ഒന്നും 2014 മേയ് 16 നു ശേഷം ഇന്ത്യയില്‍ നിലവില്‍ വന്നതല്ല എന്ന്. ഇതില്‍ തന്നെ ഒരു വിധം എല്ലാ സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചത് അവിടങ്ങളില്‍ കോണ്ഗ്രസ് ഭരിക്കുന്ന കാലത്ത് ആണ് എന്നതും കാണാം. അപ്പൊ എല്ലാവര്‍ക്കും ഉണ്ടാവുന്ന സംശയം ആണ് കോണ്ഗ്രസും ഗോവധവും തമ്മില്‍ ഉള്ള ബന്ധം എന്താണ് എന്നത്.

ഇപ്പോഴത്തെ കൊണ്ഗ്രസുകാര്‍ക്ക് ഓര്‍മ്മ ഉണ്ടോ എന്നറിയില്ല. അറുപതു എഴുപതു കാലഘട്ടത്തില്‍ കൊണ്ഗ്രസിന്റെ പാര്‍ട്ടി ചിഹ്നം എന്ന് പറയുന്നത് ഇപ്പൊ കാണുന്ന 12046974_10204187887687790_5752336078012931695_nപോലത്തെ കൈപ്പത്തി ആയിരുന്നില്ല. അന്ന് അവരുടെ ചിഹ്നം പശുവും അതിന്റെ കിടാവും കൂടി നില്‍ക്കുന്നത് ആയിരുന്നു. പിന്നീട് ഈ പശു സ്നേഹം എന്ത് കൊണ്ട് കൊണ്ഗ്രസുകാര്‍ കളഞ്ഞു എന്നറിയില്ല. പക്ഷെ ഈ നിരോധനത്തിന് ഒക്കെ പിന്നില്‍ ഭൂരിപക്ഷ സമുദായക്കാരുടെ വിശാസത്തിന്റെ ഭാഗം ആയുള്ള പശുവിന്റെ പേരില്‍ ഉള്ള വോട്ട് ബാങ്ക് തന്നെ ആയിരുന്നു എന്ന് ആരേലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനും പറ്റില്ല. എന്നിട്ട് അന്നൊക്കെ ഈ നിരോധനങ്ങള്‍ മുഴുവന്‍ കണ്ടിട്ടും കേട്ടിട്ടും ഫാസിസം എന്ന് തോന്നാത്തവര്‍ക്ക് ഇപ്പൊ മഹാരാഷ്ട്രയിലും ജമ്മു കശ്മീരിലും ഒക്കെ അതെ നിരോധനം വന്നന്നെന്ന് കേട്ടപ്പോ അതില്‍ മാത്രം ഫാസിസം തോന്നാന്‍ കാരണം എന്താ…?? 

കാര്യം സിമ്പിള്‍..
കാലാഹരണപ്പെട്ട സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലനില്‍പ്പ് തന്നെ. ഇങ്ങനെ പറയാന്‍ കാരണം എന്താണെന്ന് വെച്ചാല്‍, ഈ നിരോധനത്തിന്റെ പിന്നാമ്പുറങ്ങളെ പറ്റി അന്നെഷിച്ചാല്‍ ഇപ്പൊ എതിര്‍പ്പും ആയി നടക്കുന്നവരുടെ യഥാര്‍ത്ഥ മുഖം നമ്മള്‍ക്ക് മനസിലാക്കാം
.
ആദ്യം മഹാരാഷ്ട്രയിലെ കാര്യം തന്നെ പറയാം.: 
1976 മുതല്‍ മഹാരാഷ്ട്രയില്‍ ഗോക്കളെ കൊല്ലുന്നത് ഇന്ദിര ഗാന്ധി ഗവന്മേന്റ്റ് നിരോധനം ഏര്‍പ്പെടുത്തിയിട്ടു ഉണ്ട്. അതില്‍ തന്നെ പശുവിന്റെ കൂടെ കാളയേയും കൂടി ഉള്‍പ്പെടുത്തണം എന്നും പറഞ്ഞു 1995 ല്‍ അന്നത്തെ സര്‍ക്കാര്‍ രാഷ്ട്രപതിക്കു അപേക്ഷ അയച്ചിരുന്നു. ആ അപേക്ഷക്ക് ഇപ്പൊ, അതായത് 2015 ഫെബ്രുവരി മാസത്തില്‍ ഇപ്പോഴത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അനുകൂല നിലപാട് എടുക്കുകയും അത് നടപ്പാക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്യുക മാത്രം ആണ് ഇപ്പൊ ഉണ്ടായത്. News – .HC declines stay on beef ban law

പിന്നെ ഇപ്പൊ ഉണ്ടായ പര്യൂഷന്‍ പര്‍വയുടെ ഭാഗം ആയുണ്ടായ ഇറച്ചി നിരോധനം. അതൊരിക്കലും ഇക്കുറി ബി ജെ പി ഭരണം വന്നപ്പോ ഉണ്ടായ ഒരു സംഭവം അല്ല. 1964 ല്‍ കോണ്ഗ്രസ് ഭരണത്തില്‍ ഉണ്ടായിരുന്നു മഹാരാഷ്ട്രയിലെ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ആണ് പര്യുഷന്‍ പര്‍വയുടെ ഭാഗം ആയി ഒരു ദിവസത്തെ ഇറച്ചി നിരോധനം ആദ്യമായി കൊണ്ട് വന്നത്. 1994 ല്‍ അതായത് അന്നും കോണ്ഗ്രസ് തന്നെ, അത് ഒരു ദിവസം കൂടി നീട്ടി രണ്ടു ദിവസ ബാന്‍ ആയി. പിന്നീടു വിലാസ് രാവൂ ദേശ്മുഖ് സര്‍ക്കാര്‍ 2004 ല്‍ അത് രണ്ടു ദിവസം കൂടി കൂട്ടി നാല് ദിവസത്തെ നിരോധനം ആക്കി.
ഇതേ സംഭവം ഇപ്പോഴത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്തുടര്‍ന്നതിനെ ആയിരുന്നു ഫാസിസ്റ്റുകള്‍ അധികാരത്തില്‍ കയറിയതോടെ ജനങ്ങളുടെ സ്വതന്ത്രങ്ങള്‍, അതും താന്‍ എന്ത് കഴിക്കണം എന്നുള്ള സ്വതന്ത്രം വരെ ഇല്ലാതാക്കുന്നു എന്നും പറഞ്ഞു അഭിനവ മതേതരര്‍ കൊടി പിടിച്ചു ഇറങ്ങിയത്‌. കൂട്ടത്തില്‍ ഇതൊക്കെ നല്ല പോലെ അറിയുന്ന ശിവസേന പോലും.

ഇതിലെ തന്നെ വല്ല്യ തമാശ എന്താണെന്ന് വെച്ചാല്‍ മഹാരാഷ്ട്രയില്‍ ഗോവധം കൊണ്ട് വന്ന, സ്വന്തം അധികാരം നിലനിര്‍ത്താന്‍ വേണ്ടി ജനാധിപത്യ രാജ്യം ആയ ഇന്ത്യയിലെ ജനങ്ങളുടെ സകല അവകാശങ്ങളും അടിയന്തരാവസ്ഥ എന്നാ ഓമനപ്പേരിട്ട് ഇല്ലാതാക്കിയ ഇന്ദിരാ ഗാന്ധിയുടെ പാര്‍ട്ടിക്കാര്‍ തന്നെ ഇതിന്റെ സംഘ പരിവാര്‍ വര്‍ഗീയ ഫാസിസം എന്നും പറഞ്ഞു എതിര്‍പ്പുമായി ഇപ്പൊ മുന്നിട്ടിറങ്ങി എന്നതാണ്. 

പിന്നീട് ഈ കൊടി പിടുത്തക്കാരെ കണ്ടത് 1932 മുതല്‍, അതായത് ഇന്ത്യക്ക് സ്വതന്ത്രം കിട്ടുന്നതിനു മുന്നേ തന്നെ ഗോവധ നിരോധനം നിലവിലുള്ള ജമ്മു കാശ്മീരില്‍ ഗോവധ നിരോധനം വന്നു എന്നാ വാര്‍ത്ത കണ്ടപ്പോ ആണ്.

എന്താണ് കാശ്മീരില്‍ ഉണ്ടായത് എന്ന് നോക്കാം. 1932 മുതല്‍ കാശ്മീരില്‍ നിലവിലുള്ള ഗോവധ നിരോധനം കര്‍ശനം ആയി നടപ്പാക്കണം എന്ന് പറഞ്ഞു ഹൈക്കോടതിയില്‍ ഇപ്പൊ വന്ന ഒരു പൊതുതാല്‍പര്യ ഹര്‍ജിയുടെ ഭാഗം ആയി കോടതി അത് കർശനം ആയി നടപ്പാക്കാൻ ഉള്ള അനുകൂല വിധി നല്‍കിയതിനെ ആണ് സംഘപരിവാര്‍ കാശ്മീരില്‍ ബീഫ് നിരോധിച്ചു എന്നും പറഞ്ഞു ഈ കൂട്ടര്‍ പ്രതിഷേധവും ആയി നടക്കുന്നത്. News – Amid Beef Ban Row in Jammu and Kashmir, Opposition Push for Change in Law

 അത് പോലെ തന്നെ ഹരിയാന, നമ്മുടെ വാര്‍ത്താ മാധ്യമങ്ങള്‍ പറഞ്ഞത് ഹരിയാനയില്‍ ജൈന ഉത്സവം ‘പര്യൂഷന്‍ പര്‍വ’ ആയോണ്ട് ഇറച്ചി വില്‍പ്പന നിരോധനം ഉണ്ട് എന്ന്. പക്ഷെ അവിടത്തെ മന്ത്രി തന്നെ പറഞ്ഞു ഹരിയാനയില്‍ ‘പര്യൂഷന്‍ പര്‍വ’ ആയിട്ട് എവിടെയും ഇറച്ചി വില്‍പ്പന നിരോധനം ഇല്ല, അന്ന്12009606_10204169603430695_3109846145797988715_n മാംസം ഒഴിവാക്കാന്‍ പറ്റുമോ എന്ന് ജനങ്ങളോട് അപേക്ഷിക്കുക മാത്രം ആണ് ചെയ്തത് എന്ന്.പക്ഷെ ആടിനെ പട്ടിയാക്കി മാത്രം ഇപ്പൊ ശീലമുള്ള നമ്മുടെ വാര്‍ത്ത മാദ്ധ്യമങ്ങള്‍ക്കും അഭിനവ മതെതരര്‍ക്കും അത് ഇറച്ചി നിരോധനം ആയി അപ്പോളേക്കും.News – no #meatban during nine-day Jain festival

പിന്നെ ഇത്തരം കള്ള വിമര്‍ശനങ്ങള്‍ വരുമ്പോ ഈ നിരോധനം ഇല്ലാതാക്കാന്‍ ഇപ്പൊ അവിടങ്ങളില്‍ ഭരിക്കുന്ന ബി ജെ പി സർക്കാരിനു അപ്പീൽ കൊടുത്തൂടെ എന്നാ സംശയം എല്ലാവര്‍ക്കും ഉണ്ടാവും. എന്നാല്‍ ഈ പറഞ്ഞ സംസ്ഥാനങ്ങളിൽ ഒക്കെ കൊടുക്കുന്ന തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ ബി ജെ പി യുടെ ഒരു പ്രധാന വാഗ്ധാനങ്ങളിൽ ഒന്നാണ് ഗോവധ നിരോധനം കർശനമായും നടപ്പാക്കും എന്നത്. കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഉള്ളതാണ് എന്നുള്ളവര്‍ക്ക് പിന്നെ ഇതിനെതിരെ അപ്പീലിന് പോവണ്ട കാര്യം ഇല്ലല്ലോ.

ഇത് പോലെ ജൈനന്മാര്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ കാല കാലങ്ങള്‍ ആയി പര്യൂഷന്‍ പര്‍വ ആഘോഷ സമയങ്ങളില്‍ ഇറച്ചി വില്‍പ്പന നിരോധനം നിലവില്‍ ഉണ്ട്.പക്ഷെ അവിടെ ഒന്നും ഇത് വരെ എതിര്‍പ്പുകളും ആയി ചെല്ലാത്തവര്‍, എന്തിനേറെ പറയുന്നു ഗണേശ ചതുര്‍ഥിയുടെ ഭാഗം ആയി കര്‍ണ്ണാടകയില്‍ ചില സ്ഥലങ്ങളില്‍ ഇറച്ചി വില്‍പ്പന നിരോധിച്ചിട്ടും അവിടെ ഒന്നും ഈ പ്രതിഷേധക്കാരെ കാണാന്‍ ഇല്ലാത്തതു കൊണ്ട് ഒരു കാര്യം നമ്മള്‍ക്ക് ഉറപ്പിക്കാം.
ഇവര്‍ പൊരുതുന്നത് മനുഷ്യരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അല്ല, സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുടെ നില നില്‍പ്പ് ഇത്തരം നുണ പ്രചാരണങ്ങളില്‍ കൂടിയുള്ള ഇരട്ടത്താപ്പുകളില്‍ കൂടി എങ്കിലും തിരിച്ചു കിട്ടിയാലോ എന്ന ചിന്ത മാത്രമേ ഇതില്‍ വരുന്നോള്ളൂ.