സാംബാ താളത്തിൽ ലോകം ഫുട്ബാൾ ലഹരിയിലേക്ക് …

—- നിഷാദ് രാമചന്ദ്രൻ —-

ലോകകപ്പ്‌ മാമാങ്കം വരവായി . ചടുലനീക്കങ്ങള്‍  , ആവേശതിമിര്‍പ്പില്‍ നൃത്തം  വെക്കുന്ന കാണികളെ പ്രകമ്പനം കൊള്ളിച്ചു  സെന്‍റര്‍ ഹാഫില്‍ നിന്നു ചാട്ടുളി പോലെ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി പായുന്ന പന്തുകളുള്‍, വായുവില്‍ നൃത്തംവെച്ചു ഗോളിയെ നിഷ്പ്രഭനാക്കി ഗോള്‍ വല ലക്ഷ്യമാക്കി പായുന്ന ഫ്രീ കിക്കുകള്‍. വെടിയുണ്ട കണക്കെ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി വരുന്ന പന്തുകളെ വായുവില്‍ പറന്നു തടുക്കുന്ന പ്രഗല്ഭരായ ഗോളിമാര്‍. ഹൃദയമിടിപ്പ് നിലച്ചു പോവുന്ന തരത്തില്‍ അതിസങ്കീര്‍ണ്ണമായ ടൈ ബ്രെയ്ക് പെനാല്‍റ്റി ഷൂട്ട് ഔട്ടുകള്‍. വേഗം , ചടുലത, കൌശലം, മെയ് വഴക്കം, പന്തടക്കം, ഒത്തൊരുമ എന്നിവ ചേരുമ്പോള്‍ ഫുട്ബോള്‍ ഒരു കവിതയാവും എന്നത് സംശയരഹിതം തന്നെ .   കാല്‍പന്തുകളിയുടെ മാന്ത്രിക ഭൂമിയായ ബ്രസീല്‍ നമുക്കായ് വിരുന്നൊരുക്കിയിരിക്കുന്നത് ഫുട്ബോള്‍ വിസ്മയം തന്നെയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഓരോ മണല്‍ത്തരിയിലും ഫുട്ബോള്‍ ഉറങ്ങുന്ന ബ്രസീലിലേക്ക് ഇനി ഫുട്ബോള്‍ പ്രേമികള്‍ ഒഴുകുവാന്‍ തുടങ്ങുകയായ് …. ലോകകപ്പില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ എല്ലാ എല്ലാ ഭാഗത്ത് നിന്നും നിന്നും മികച്ച പ്രകടനം നടത്തി എത്തിയ 32 രാജ്യങ്ങളും , 736 കളിക്കാരും തയ്യാറായികഴിഞ്ഞു ഇനിയാണ് യഥാര്‍ഥ പോരാട്ടം. 

2014-Fifa-World-Cup-HD-Wallpaper

ആതിഥേയരായ ബ്രസീലിനെ വിലയിരുത്തുമ്പോള്‍, തിയഗോ സില്‍വയെന്ന ലോകത്തിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍ നയിക്കുന്ന പ്രതിരോധവും, നെയ്മർ എന്ന ലോകോത്തരകളിക്കാരന്‍ നയിക്കുന്ന മുന്നേറ്റ നിരയും കൂടിചേരുമ്പോള്‍ ഏത് ടീമിനെയും  വരുത്തിയിലാക്കുവാന്‍ കരുത്തര്‍ ,കൂടാതെ സ്വന്തം നാട്ടില്‍ കളിക്കുന്നു എന്ന ആനുകുല്യവും . സ്പെയിനിന്റെ കാര്യം എടുത്താല്‍ ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരയുള്ള ഒരു ടീം ആണ് അവരുടേത്.  കുറിയ പാസ്സുകളുടെ രാജക്കന്മാര്‍ എന്ന് അവരെ വിശേഷിപ്പിക്കാം . സാവിയും സഹ ബാര്‍സിലോണ ടീംകളിക്കാരായ ബുസ്കെസ്ടും ഇനിയെസ്റ്റയും , മാഞ്ചെസ്റ്റര്‍ സിറ്റി കളിക്കാരനായ ഡേവിഡ് സില്‍വയും കൂടി ചേരുമ്പോള്‍ ഇവരുടെ മധ്യനിരയുടെ കരുത്ത് ഏത് വമ്പനെയും വിറപ്പിക്കാം പോന്നത് തന്നെ .  മെസ്സി നയിക്കുന്ന അര്‍ജന്‍റീനയാണ് വേറെ എടുത്ത് പറയേണ്ട ഒരു ടീം .  മെസ്സിയും അഗ്യുരൊയും കൂടി ചേരുന്ന മുന്നേറ്റ നിരയുടെ ശക്തി ഏതു പ്രതിരോധത്തെയും തകർക്കാൻ കെൽപ്പുള്ളതാണ്.  ജര്‍മ്മന്‍ ടീമിന്റെ കാര്യം എടുത്താല്‍ കഴിഞ്ഞ ലോകകപ്പിന്റെ താരമായി മാറിയ തോമസ്‌ മുള്ളറുടെ ചടുലത എടുത്തു പറയേണ്ടതാണ്. മികച്ച ഒരു യുവ നിരയുമായിയാണ് ജര്‍മനി എത്തുന്നത്.  റോസ്സിയുടെയും പീര്‍ലോയുടെയും കരുത്തില്‍ എത്തുന്ന ഇറ്റലി, കരിം ബെന്സിമയുടെയും ഒലിവര്‍ ജെറാഡിന്റെയും ഫ്രാന്‍സ്, അതുപോലെ കിസ്ത്യനോ റൊണാള്‍ഡോയുടെ പോര്‍ചുഗല്‍ സൂവാരസിന്റെ ഉറുഗ്യെ, അലക്സി സഞ്ചസിന്റെ ചിലി , ആര്യൻ റോബന്‍റെ ഹോളണ്ട്,  ഈ ലോകപ്പിലെ കറുത്ത കുതിരകളാകും എന്ന് കരുതപെടുന്ന റോമെലൂ ലുകാകു – ഈഡെന്‍ ഹസാർഡ്‌ എന്നിവരുടെ കരുത്തില്‍ എത്തുന്ന ബെല്‍ജിയം . ലോകകപ്പിലെ താരം ആയി മാറുവാന്‍ കഴിവുള്ള  ഡാനിയൽ സ്റ്റൂറിഡ്ജ് പോലെയുള്ള കളിക്കാരുമായി എത്തുന്ന ഇംഗ്ലണ്ട് ടീം , ആഫ്രിക്കന്‍ കരുത്തില്‍ എത്തുന്ന ഘാന , ഏഷ്യന്‍ ശക്തികളായ ജപ്പാന്‍,  കൊറിയ എന്നിവരും ഈ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തുവാന്‍ ശക്തിയുള്ളവരാണ് .

club-football-am-rica-fifa-world-cup-stadiums-mexico-national-744300 70471627_maracana_aerial_afpjpg

പ്രായത്തിന്റെ ശരാശരിയില്‍ കൂടുതല്‍ 28.5 അര്‍ജന്റീനയും കുറവ് 24.9 ഘാനയും ആണ് . ഏറ്റവും പ്രായകൂടുതലുള്ള കളിക്കാരന്‍ കൊളംബിയന്‍ ഗോള്‍കീപ്പര്‍ Faryd Mondragon ആണ് . ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരന്‍ കാമറൂണ്‍ ഫോര്‍വേഡ് Fabrice Olinga യും… ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച കളിക്കാരുള്ള ടീം സ്പെയിന്‍ആണ് (1375), കുറവ് അല്‍ജീരിയന്‍ ടീമും (364), ക്ലബുകളിലെ കളിക്കാരുടെ പങ്കാളിത്തം നോക്കിയാല്‍ FC Bayern Munich (15), Manchester United (14), FC Barcelona (13) എന്നിവര്‍ ആണ് യഥാക്രമത്തില്‍ ഒന്നുമുതല്‍ മൂന്നുവരെ. ഏറ്റവും കൂടുതല്‍ കളിക്കാര്‍ വരുന്നത് ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ നിന്നാണ്, രണ്ടാമത് ഇറ്റാലിയന്‍ ലീഗില്‍ നിന്നും മൂന്നമത് ജര്‍മന്‍ ലീഗില് നിന്നുമാണ് യുറോപ്യന്‍ ലീഗുകളുടെ ആധിപത്യം ആണ് നമ്മുക്ക് ഇവിടെ കാണുവാന്‍ കഴിയുന്നത്.

fans             CrazySwede1

എങ്ങിനെ കളിക്കുന്നു എന്നതിലല്ല കളി വിജയിക്കുവാന്‍ എങ്ങിനെ കളിക്കുന്നു എന്നതിലാണ് കാര്യം. പല ലോകകപ്പുകളും അത് തെളിയിച്ചിട്ടും ഉണ്ട് . യുറോപ്യന്‍ ലീഗുകളിലെ ശൈലി യുറോപ്യന്‍ ടീമുകള്‍ മാത്രമല്ല പല ലാറ്റിന്‍ അമേരിക്കന്‍ ടീമുകളും ഇപ്പോള്‍ സ്വീകരിച്ചു കഴിഞ്ഞു, പുതിയ താരങ്ങളുടെ ഉദയം എല്ലാ ലോകകപ്പിലെയും പോലെ ഇക്കുറിയും നമുക്ക് കാണുവാന്‍ കഴിയും. ഫോര്‍വേഡ് ഇല്ലാതെ പല മത്സരങ്ങളും കളിച്ച സ്പെയിന്‍ കഴിഞ്ഞ ലോകകപ്പിലെ ഒരു അദ്ഭുതം ആയി മാറിയെങ്കില്‍ അതുപോലെയുള്ള പുതിയ തന്ത്രങ്ങളും പുതിയ പരിക്ഷണങ്ങളുമായി ടീമുകള്‍ കളത്തില്‍ ഇറങ്ങുവാന്‍ ഇനി മണിക്കുറുകള്‍ ബാക്കി. സോണി സിക്സ് ആണ് ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണവകാശം നേടിയിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 9:30, 10:30, 11:30, 12:30,  1:30 എന്നി സമയങ്ങളില്‍ ആണ് കളി തുടങ്ങുന്നത്. കണ്ണും കാതും ഇനി ബ്രസിലിലേക്ക്. ലോകം കാൽപന്തു കളിയുടെ ലോകത്തേക്ക് …

images (32)              images (35)


സമ്പൂർണ്ണ മത്സര വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക …

(മത്സര സമയം , മത്സര ക്രമം , തീയതി എന്നിവ )

 fifa_world_cup_2014_wallpaper1