‘മണ്ണും മഞ്ഞും മഴയും മരങ്ങളും’ : വയനാടിന്റെ ആത്മഹത്യാക്കുറിപ്പ്..

മനുക്കുന്നുമലയെന്ന വയനാടിന്റെ ഭൗമനട്ടെല്ലിനെ തകർത്താൽ മലനാടിന് മരിച്ചുജീവിയ്ക്കാനാകും ഇനി വിധി. ഇനിയൊരിയ്ക്കലും തിരിച്ചുകിട്ടാത്തവിധം മണ്ണും മഞ്ഞും മഴയും മരങ്ങളും കാറ്റും തണുപ്പും ശുദ്ധവായുവും വെള്ളവും ജീവജാലങ്ങളുമെല്ലാം വയൽനാടിന് നഷ്ടമാകും. ഇതൊന്നും കാണാനും ആസ്വദിയ്ക്കാനും ഇങ്ങോട്ടാരും കയറിവരേണ്ടിവരില്ല… കഥകളും കാഴ്ചകളും ഒളിപ്പിച്ചു വയ്ക്കുന്ന സ്വഭാവം ഏറ്റവും കൂടുതലുള്ള സ്ഥലമാണ് വയനാട്. വെയിലിനെയും മരവിപ്പിയ്ക്കുന്ന കോടമഞ്ഞ്, നൂലുപോലെ ധാരയായി പെയ്തുകൊണ്ടിരിയ്ക്കുന്ന മഴപ്പാറ്റൽ, പകൽ സമയത്തും ഇരുട്ട് തോന്നിപ്പിയ്ക്കുന്ന പച്ചമരങ്ങൾ, കടും നിറങ്ങളിലുള്ള പൂക്കൾ, കാപ്പിപ്പൂവിന്റെ തലവേദനിപ്പിയ്ക്കുന്ന സുഗന്ധം… ഇവരെല്ലാം വയനാടിനെ…

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ്

കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഓരോ വർഷവും ക്ഷേത്രോത്സവങ്ങൾ തുടങ്ങുമ്പോൾ മുതൽ തന്നെ, എഴുന്നള്ളിപ്പിനു ആനകളെ ഉപയോഗിക്കുന്നതിനെതിരെ ധാരാളം പ്രസ്താവനകളും പ്രചാരണങ്ങളും കാണാറുണ്ട്‌. ലോകപ്രസുദ്ധമായ തൃശ്ശൂർ പൂരം അടുക്കുന്നതോടെ ഇത്തരം പ്രചാരണങ്ങൾക്ക് ശക്തി കൂടുകയും ചെയ്യും. ഉത്സവങ്ങൾക്ക് ദേവനെ അല്ലെങ്കിൽ ദേവിയെ എഴുന്നള്ളിക്കാൻ ആനകളെ വേണമെന്നില്ലെന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ തന്ത്രി പറഞ്ഞതായി ഒരു വാർത്ത 2012 മെയ്‌ മാസക്കാലത്ത് കാണുകയുണ്ടായി. അതിനെ സാധൂകരിച്ച് Dr. എൻ. ഗോപാലകൃഷ്ണനെപ്പോലെയുള്ള മഹത്തുക്കൾ പലപ്പോഴും നടത്തിയിട്ടുള്ള പ്രസ്താവനകളും വായിക്കുകയുണ്ടായിട്ടുണ്ട്. ആനകളെ എഴുന്നള്ളിക്കുന്നതിനു എതിരെയുള്ള…

മഴലഹരിയില്‍ പ്രണയവഴികളിലൂടെ :: ഗവി വനയാത്ര

—- ജയകൃഷ്ണൻ —– അനുഭൂതിയുടെ അനന്തവിഹായസ്സെന്നൊക്കെ വേണമെങ്കില്‍ യാത്രകളെ വിശേഷിപ്പിക്കാം. ചില യാത്രകള്‍ ഈ നിമിഷം മനസ്സ് പറയുന്നതനുസരിച്ച് നടക്കുന്നതാണ്. സ്വപ്നങ്ങളിലൂടെയും സങ്കല്പങ്ങളിലൂടെയും നാളെകളിലെക്കുള്ളവയാണ് മറ്റു ചിലത്. ഓര്‍മകളിലൂടെ പിന്നിലെക്കുള്ള യാത്രകള്‍ വേറെ. ഇത് തന്നെയല്ലേ മനുഷ്യജീവിതവും ??. ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളും നാളകളെപ്പറ്റി നെയ്തുകൂട്ടുന്ന സ്വപ്നങ്ങളും ഇന്നലകളെ ചുറ്റിപ്പറ്റിയുള്ള ഓര്‍മകളും. ഒരു പക്ഷെ അതായിരിക്കണം ജീവിതം ഒരു യാത്രയാണ് എന്നൊക്കെ പലരും ആലങ്കാരികമായി പറഞ്ഞുവെച്ചിട്ടുള്ളത്‌. യാത്ര.. യാത്രകള്‍.. ആ വാക്ക് തന്നെ മനസ്സില്‍ എന്തൊക്കെയോ വികാരങ്ങളുടെ വിത്തുകള്‍ പാകുന്നു.…

മാധവ് ഗാട്ഗില്‍ റിപ്പോര്‍ട്ട് – ചില പരിസ്ഥിതിദിന ചിന്തകള്‍

        പാരിസ്ഥിതികമായി നിലനില്‍ക്കുന്നതാകണം ഏതു വികസനവും. പ്രകൃതിസംരക്ഷണം നിയമംകൊണ്ട് നടപ്പാക്കാന്‍കഴിയുന്ന സര്‍ക്കാര്‍ പ്രൊജക്റ്റ്‌ അല്ല. മഴയും മഞ്ഞും വേനലുമോന്നും ആരുടേയും ഇച്ഛാനുസാരം  വരികയുമില്ല . ഭൂമിയില്‍ മനുഷ്യവര്‍ഗം വേണമെന്ന് പ്രകൃതിയ്ക്കോ മറ്റൊരു ജീവിവര്‍ഗത്തിനോ ഒരു പുല്‍ക്കൊടിയ്ക്ക്പോലുമോ നിര്‍ബന്ധമില്ല .കാരണം ഇവയൊന്നും മനുഷ്യനെ ആശ്രയിച്ചുകഴിയുന്നതല്ല .മനുഷ്യനാകട്ടെ പ്രകൃതിയും പരിസ്ഥിതിയുമില്ലാതെ ഒരുനിമിഷംപോലും കഴിയാനാകില്ല ..ഇത് പരിസ്ഥിതിയുടെ ബാലപാഠം .   പശ്ചിമഘട്ടമെന്നാൽ  കാടുമുതല്‍ കടല്‍വരെയുള്ള നമ്മുടെ നദികളുടെ   ഒഴുക്കിനെയും കുടിവെള്ളലഭ്യതയേയും കാര്‍ഷികവ്യവസ്ഥയെയും നില നിര്‍ത്തുന്ന ആവാസവ്യവസ്ഥയാണ്‌.  ഇരുനൂറു വര്‍ഷത്തെ മനുഷ്യന്റെ തെറ്റായ…

ആറന്മുള-പ്രതിഷേധം ശക്തമാവുന്നു

ആറന്മുളയില്‍ വിമാനത്താവളത്തിന് അനുമതി കൊടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രച്ചരിച്ചതിനു ശേഷം കേരളമൊട്ടാകെ രാഷ്ട്രീയ ഭേദമന്യേ വിമാനത്താവളത്തിന് എതിരെ ഉള്ള പ്രതിഷേധങ്ങള്‍ ശക്തമാവുന്നു. ആറന്മുള പൈതൃക സമിതിയുടെ അധ്യക്ഷനായ കുമ്മനം രാജശേഘരനില്‍ തുടങ്ങി നാടിന്റെ നാനാദിക്കുകളില്‍ നിന്നുമല്ല സാധാരണക്കാര് വരെ ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ വിഷയത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ ( ആര്‍ എസ് എസ്) പ്രത്യേക താല്പര്യം കാനിക്കുന്നുന്ടെന്നുമുള്ള വാര്‍ത്തകളും പ്രചരിക്കുന്നു. ഇതിനു മുന്‍പ് ആര്‍ എസ് എസ് ഏറ്റെടുത്ത സമരങ്ങളില്‍ മുഖ്യമായിരുന്നു നിലക്കല്‍…

പശ്ചിമഘട്ടം സ്ഥാപിത താല്‍പര്യങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. – ജെ. നന്ദകുമാര്‍

കൊച്ചി:- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു നടന്നുവരുന പ്രക്ഷോഭങ്ങള്‍ അത്യന്തം ഗൌരവത്തോടെ വീക്ഷിക്കെണ്ടിയിരിക്കുന്നു. കര്‍ഷകരുടെ ന്യായമായ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതില്‍ തര്‍ക്കമില്ല്ലെന്നു മാത്രമല്ല കുടിയിറക്കി കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ആരും നിര്‍ദ്ടെശിചിട്ടുമില്ല. റിപ്പോര്‍ട്ടിലെ ഏതു വ്യവസ്തയോടാണ് എതിര്‍പ്പ് എന്ന് വ്യക്തമാക്കുവാന്‍ എതിര്‍പ്പുമായി വരുന്നവര്‍ തയ്യാറാകാതിരിക്കുന്നത് എന്ത് കൊണ്ടെന്നത് ഈയവസരത്തില്‍ ചിന്തിക്കേണ്ടതുണ്ട്. പരിസ്ഥിതിലോല മേഖല എന്ന് പ്രഖ്യാപിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. 20000 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ , ടൌണ്‍ഷിപ്പുകള്‍, ഖനനം, ചുവന്ന…

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് – സഭ കൊള്ളക്കാര്‍ക്കൊപ്പം ഇടതു പക്ഷം സഭക്കൊപ്പം !!

പണ്ടൊരു വാര്ത്ത പരന്നിരുന്നു. അമേരിക്കയുടെ സ്കൈലാബ് എന്ന ഉപഗ്രഹം വീണു ലോകം നശിക്കാന്‍ പോകുന്നു. പിന്നെ ആകെ അങ്കലാപ്പായിരുന്നു. സ്കൈലാബ് എവിടെ വീഴും , എന്തൊക്കെ തകരും എന്ന് തുടങ്ങി സചിത്ര കഥകള്‍ മാധ്യമങ്ങള്‍ മെനയാന്‍ തുടങ്ങി. സ്കൈലാബ് വീണു വീടും മറ്റും തകരും എന്ന് ഭയപ്പെട്ടവര്‍ ഒരുപാടായിരുന്നു. ഇപ്പോള്‍ കസ്തൂരി രംഗന്‍ റിപ്പോര്ട്ട് സംബന്ധിച്ചും ഇതുപോലുള്ള കഥകള്‍ ആണ് മാധ്യമങ്ങളും, പുരോഗമനക്കാര്‍ എന്ന് വിശ്വസിക്കപ്പെടുന്ന ഇടതു രാഷ്ട്രീയ പാര്ട്ടി കളും മെനയുന്നത്. എന്താണ് കസ്തൂരി രംഗന്‍…

ഗാഡ്ഗിലിനെ തോല്‍പ്പിക്കാന്‍ കസ്തൂരി രംഗന്‍

ഗാട്ഗില്‍ റിപ്പോര്‍ട്ട് ഒരിക്കലും നടപ്പാതാകാതിരിക്കാനാണ് ഗാട്ഗിലിന്റെ പല ശാസ്ത്രീയ വാദങ്ങളെയും തള്ളിക്കളഞ്ഞു നിര്‍മിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ചില നിക്ഷിപിത കക്ഷികള്‍ എതിര്‍ക്കുന്നത്. അതുവഴി ജനങ്ങള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് തന്നെ എതിരാണ് പിന്നെ എങ്ങിനെ ഗാട്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും എന്ന ചിന്ത പൊതുസമൂഹത്തില്‍ കൊണ്ടുവരാനുള്ള തന്ത്രം. അതുകൊണ്ട് തന്നെ കസ്തൂരി രംഗനെ അല്ല നാം സപ്പോര്‍ട്ട് ചെയ്യേണ്ടത് മറിച്ചു ഗാട്ഗിലിനെ ആണ്. കസ്തൂരി രംഗന്റെ നിര്‍ദേശങ്ങളില്‍ ജൈവ പ്രാധാന്യം ഉള്ള സഹ്യന്റെ മടിത്തട്ടില്‍ രാസ വളങ്ങളും…

LDF ന്റെ ജനദ്രോഹ ഹർത്താൽ എതിർത്ത് തോൽപ്പിക്കുക

നാടിനെ സ്നേഹിക്കുന്ന ജനങ്ങൾ ഒരു വശത്തും , CPIM മറുവശത്തും ..!!! കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡറില്‍ ഏതാണ്‌ കര്‍ഷക വിരുദ്ധമായത്‌ ???  1. മണല്‍പാറ ഖനനം പാടില്ല 2. താപവൈദ്യുതനിലയം പാടില്ല 3. ഇരുപതിനായിരം ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള വീട്‌ പാടില്ല. 4. 50 ഹെക്ടര്‍ ഏരിയയിലോ ഒന്നരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ളതോ ആയ കെട്ടിടസമുച്ചയം പാടില്ല. 5. ചുവപ്പുപട്ടികയില്‍ പെടുത്തിയിട്ടുള്ള വ്യവസായങ്ങള്‍ പാടില്ല. ഇതില്‍ ഏത്‌ നിര്‍ദ്ദേശമാണ്‌ പ്രശ്‌നമെന്ന്‌ മനസ്സിലാകുന്നില്ല.…