വ്യാസരുടെ മൗനവും വാസ്വാരുടെ മാനവും

— ദേവദേവൻ — ”You too , Brutus”. ലോകത്തിനോട് ഈ പ്രയോഗത്തിന്റെ അർത്ഥം പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. റോമൻചരിത്രമോ, സീസറിനേയോ, മാർക്വസ് ബ്രൂട്ടസിനേയോ ഷേക്സ്പിയറിനേപ്പോലുമോ അറിയാത്തവർ ബ്രൂട്ടസെന്നാൽ കൂടെ നിന്നു പിന്നിൽ നിന്നും കുത്തുന്ന കൊടുംചതിയുടെ പര്യായമാണെന്ന് ധരിച്ചുറപ്പിച്ചവരാണ്. ഷേക്സ്പിയറിലൂടെയാണ് ബഹുഭൂരിപക്ഷവും ബ്രൂട്ടസിനേയും സീസറേയും കണ്ടതും കേട്ടതും. മുന്നറിയിപ്പുകളെ വകവയ്ക്കാതെ തീയറ്ററില്‍ വന്നിരുന്നപ്പോള്‍ കൊലപാതകികള്‍ സീസറിനുമേല്‍ ചാടിവീണു. ബ്രൂട്ടസ് കഠാരയുമായി അദ്ദേഹത്തെ കുത്താന്‍ എത്തിയപ്പോള്‍ സീസര്‍ ഗ്രീക്കില്‍ ചോദിച്ചത്, “Kai Suteknon” “You too my child?”…

രണ്ടാമൂഴം ഭീമന്, ഒന്നാമൂഴം സ്ത്രീ വിരുദ്ധതക്ക്

– രണ്ടാമൂഴം ഭീമന്, ഒന്നാമൂഴം സ്ത്രീ വിരുദ്ധതക്ക് – എം ടി കൃതികളിലെ സ്ത്രീകൾ  — — കൃഷ്ണപ്രിയ — എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴത്തെ ചുറ്റിപ്പറ്റി ഒരുപാട് ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞതാണ് … . മൂലകൃതിയുമായൊരുതരത്തിലും നീതി പുലർത്താത്ത സന്ദർഭങ്ങളും ആശയങ്ങളുമാണ് രണ്ടാമൂഴത്തിലുടനീളമെന്നു മനസ്സിലാക്കുവാൻ മഹാഭാരതവും രണ്ടാമൂഴവും വേവ്വേറെ വായിക്കുക്കുന്നതിനോടൊപ്പം സാഹിത്യ കുലപതിയുടെ ആരാധനാ വലയത്തിൽ നിന്നും പുറത്തു കടക്കുകയും കൂടി വേണം. രണ്ടാമൂഴത്തിന്റെ ഒരു സ്ത്രീപക്ഷ വായന ഇന്നേവരെ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. ഒരു…

ജനമനസ്സുകളുടെ അധിനായകനായ ഭാഗ്യവിധാതാവ്

— കാളിയമ്പി  — “ജനഗണമന” – ദേശീയ ഗാനത്തിന്റെ യഥാർത്ഥ ചരിത്രം  ശതകോടിക്കണക്കിനു ഭാരതീയരുടെ, തലമുറകൾ നെഞ്ചിൽക്കൊണ്ട വികാരമാണ് ജനഗണമന അധിനായകനു പാടുന്ന ജയം. രാഷ്ട്രത്തിന്റെ നിലനിൽപ്പിനെ ദ്യോതിപ്പിയ്ക്കുന്ന എന്തിനെയായാലും കൃത്യമല്ലാത്ത ഗൂഡാലോചനാവാദങ്ങൾ കൊണ്ട് ആക്രമിയ്ക്കുകയെന്ന ശീലം പലകാലങ്ങളിലായി നാം കാണുന്നുണ്ട്. ജനഗണമന ഇനിയിപ്പൊ എവിടെ പാടിയിരുന്ന ഗാനമായാൽപ്പോലും ഈ ദേശത്തിന്റെ ദേശീയഗാനമായിരിയ്ക്കുന്നടത്തോളം കാലം അതീ രാഷ്ട്രത്തെ പ്രതിനിധീകരിയ്ക്കുന്നതാണ്. അതുകൊണ്ട് തന്നെ അതെന്താണെന്നോ, അതിന്റെ ചരിത്രമെന്താണെന്നോ ഒരു വിശദീകരണത്തിന്റേയും ആവശ്യമില്ല. എന്നാലും എന്താണ് ജനഗണമനയെന്ന ഗാനത്തിന്റെ ചരിത്രമെന്നൊന്ന് നോക്കാം.…

“ഭയങ്കരാമുടി” – പുസ്തക വിശകലനം

ഭയം ജനിപ്പിക്കുന്ന ഒരു പര്‍വതമുണ്ട്…..ഭയങ്കരാമുടി. അശാന്തി ജനിപ്പിക്കുന്നതിന്‍റെ ആദ്യത്തെ പടിയാണ് ഭയം.വലിയ ഭയം ചെറിയ ഭയത്തെ കീഴ്പെടുത്തുന്നു.എങ്കില്‍ പോലും ആത്യന്തികമായി രണ്ടും ഭയങ്ങള്‍ തന്നെയാണ്.കേരളത്തിലെ സമകാലിക രാഷ്ട്രീയ സാമുദായിക മേഖലയില്‍ രൂപപ്പെട്ട ഒരു ഭയങ്കരാമുടിയെക്കുറിച്ചുള്ള നഖചിത്രം വരക്കുകയാണ് കെ രവിവര്‍മതമ്പുരാന്‍ തന്റെ നോവലായ ഭയങ്കരാമുടിയില്‍.ഇന്ത്യന്‍ രാഷ്ട്രീയത്തിനെന്നല്ല ലോക രാഷ്ട്രീയത്തിന് തന്നെ നിര്‍ദ്ധാരണംചെയ്യാന്‍ പറ്റാത്ത ഒരു സമസ്യയാണ് പലപ്പോഴും കൊച്ചു കേരളം. “കന്യാകുമാരിക്ഷിതിയാദിയായി ഗോകര്‍ണാന്തമായ്‌ തെക്കുവടക്കങ്ങന്യോന്യമംബാശിവര്‍ നീട്ടി വിട്ട” പോലെ കിടക്കുന്ന സസ്യ ശ്യാമള കോമളഭൂവില്‍ ഭാരതത്തിലെ മറ്റു പ്രദേശങ്ങളെ…

“പേരിനൊരു പ്രധാനമന്ത്രി” – മന്‍മോഹന്‍ സിംഗിന്റെ വിശ്വസ്തന്‍ കുമ്പസാരിക്കുമ്പോള്‍..

ജെ. നന്ദകുമാര്‍   ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ രണ്ടു പുസ്തകങ്ങൾ നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ ഭൂകമ്പമാണു സൃഷ്ടിച്ചിരിക്കുന്നത്‌.  പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും പ്രസിദ്ധ പത്രപ്രവർത്തകനുമായ സഞ്ജയ്‌ ബാരു എഴുതിയ ‘പേരിനൊരു പ്രധാനമന്ത്രി’, കേന്ദ്ര കൽക്കരി വകുപ്പിൽ സെക്രട്ടറി ആയിരുന്ന പി. സി. പാരിഖിന്റെ ‘പോരാളിയോ ഗൂഢാലോചനക്കാരനോ’ എന്നിവയാണാ പുസ്തകങ്ങൾ. പരാമർശ്ശിച്ചിരിക്കുന്ന വിഷയങ്ങൾ ഒന്നും പുതുമയുള്ളവ അല്ല. ഭാരതത്തിലെ തിരിച്ചറിവുള്ള സർവ്വരും ഏറെക്കാലമായി ചർച്ച ചെയുന്ന കാര്യങ്ങളാണതിലുള്ളത്‌. പക്ഷെ അവയൊക്കെയും കേട്ടെഴുത്തുകളായിരുന്നെങ്കിൽ ഈ പുസ്തകങ്ങൾ യഥാർത്ഥ കണ്ടെഴുത്തുകൾ ആണെന്നതാണു…

വിചാരധാരയും ആഭ്യന്തര ഭീഷണികളും

നമ്മുടെ രാഷ്ട്രം നേരിടുന്ന ആഭ്യന്തരഭീഷണി (അകത്തുനിന്നു തന്നെയുള്ള തുരങ്കം വയ്ക്കലു) കളേക്കുറിച്ചു പറയുന്നതിനിടയിൽ ഗോൾവൾക്കർ വളരെ ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാട്ടുന്നു. അതു ശരിയാണെന്ന്‌ ഒറ്റവായനയിൽത്തന്നെ ആർക്കും ബോദ്ധ്യമാകും. രാഷ്ട്രവിഭജനം നടന്നപ്പോൾ പാകിസ്ഥാനിലേക്കു ചേർക്കപ്പെട്ട പഞ്ചാബ്‌- സിന്ധ്‌ – പ്രദേശങ്ങളിലെ ജനങ്ങൾ സത്യത്തിൽ അതിനു മുമ്പത്തെ തെരഞ്ഞെടുപ്പുകളിൽ വിഭജനവാദമുന്നയിച്ച മുസ്ലീം ലീഗിനെ തിരസ്കരിച്ചവരാണ്‌. അവസാനകാലത്തു മാത്രമാണ്‌ ലീഗിനവിടെ ശബ്ദമുണ്ടായത്‌. എന്നാൽ, ആദ്യം മുതൽ തന്നെ ലീഗിന്റെ വിഭജനാവശ്യത്തിനു ശക്തമായ പിന്തുണ ലഭിച്ചിരുന്ന – തെരഞ്ഞെടുപ്പു വിജയങ്ങൾ നേടിക്കൊടുത്ത…