700 കോടിയുടെ പുകമറ !!!

–— ബിനോയ് അശോകൻ  — കേന്ദ്രസർക്കാരിനോട്:; സുനാമി സമയത്തും ഉത്തരാഖണ്ഡ് പ്രളയസമയത്തും ഇതിലും വലിയ നാശനഷ്ടം ഉണ്ടായിട്ടും സൗജന്യ വിദേശ സാമ്പത്തിക സഹായം ഒന്നും നമ്മൾ വാങ്ങിയിട്ടുണ്ടാവില്ലായിരിക്കും. അതൊന്നും ഇപ്പോൾ ദുരിതക്കയത്തിൽ ഉഴറുന്ന ഞങ്ങൾ കേരളക്കാർക്ക് അറിയേണ്ട കാര്യമല്ല. അന്നവർക്ക് പരാതിയുണ്ടായില്ലായിരിക്കും പക്ഷെ ഇന്ന് ഞങ്ങൾക്ക് പരാതിയുണ്ട്. തകർന്ന് കിടക്കുന്ന കേരളത്തിനെ പുനർനിർമ്മിക്കാൻ ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വന്നാൽ അത് വാങ്ങിയെടുക്കാൻ ഒരു വഴിയില്ലെങ്കിൽ മറ്റൊരു വഴി ഉണ്ടാവണം, ഉണ്ടാക്കണം. കമ്മ്യൂണിസ്റ്റുകാർ അടിച്ചിറക്കിയ UAEയുടെ 700 കോടി കള്ളകഥ…

കേരളത്തെ പ്രളയത്തിൽ ആഴ്ത്തിയതാര് ??

കേരളത്തിലെ മഴമൂലമുള്ള പ്രളയങ്ങളുടെ ലഭ്യമായ ഒരു ചരിത്രം കഴിഞ്ഞ ദിവസം ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. കേരളത്തിൽ പണ്ടുതൊട്ടേ പല ചരിത്രസംഭവങ്ങളും രേഖപ്പെടുത്തുന്ന രീതികൾ കുറവായതിനാൽ നമുക്ക് അത്രയുമൊക്കെയേ അതേപ്പറ്റി അറിയൂ. എങ്കിലും മനസ്സിലാക്കാവുന്ന ഒന്നിതാണ്, കേരളത്തിൽ വലിയ മഴയും വെള്ളപ്പൊക്കവും നദികളുടെ ഗതിമാറ്റവും പുതിയ കാര്യമല്ല. ആ ചരിത്രങ്ങളെപ്പറ്റി സോഷ്യൽ മീഡിയയിൽ എനിക്ക് ആദ്യം എഴുതേണ്ടിവന്നത്, നമ്മൾ ചരിത്രത്തിൽ നിന്നും പാഠം പഠിച്ചവരോ അല്ലയോ എന്ന് വിലയിരുത്താൻകൂടിയാണ്. ഒപ്പം ഈ ഘട്ടത്തിൽ വേറൊരു ചോദ്യം ഉയരുന്നു.…

പ്രളയക്കെടുതിയും ഇടുക്കി ഡാമും കുറെ ചോദ്യങ്ങളും

— വിശ്വരാജ് വിശ്വ  — ആർത്തലച്ചു സർവ്വം സംഹരിക്കാനായി അലറി പാഞ്ഞു വരുന്ന വെള്ളം ചെറുതോണി ടൗണിലെ ആ കൊച്ചു പാലം ഒഴുക്കി കൊണ്ട് പോവുന്നതിനു മുന്നേ , തൊട്ടു മുന്നേ , ഒരു പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അതിനെ മാറോടു ചേർത്ത് പിടിച്ചു സ്വന്തം ജീവനെ പേടിക്കാതെ ആ പാലം മുറിച്ചു കടന്ന ദേശീയ ദുരന്ത നിവാരണ സേന അംഗം മലയാളികളുടെ ആർത്തനാദത്തിനു ഒരു ആശ്വാസമായിരുന്നു.. … പക്ഷെ ആ സാഹചര്യം എങ്ങനെ ഉണ്ടായി എന്ന്…

“സുവിധ” – സ്ത്രീ സുരക്ഷക്ക്

— ദുർഗ്ഗ ലക്ഷ്മി — സാനിറ്ററി നാപ്‌കിനു 13.7% ഉണ്ടായിരുന്ന നികുതി ജി എസ് ടിയിൽ 12% ആയപ്പോ, അത്ര കാലം കൂടിയ നികുതി കൊടുത്ത് നാപ്‌കിൻ വാങ്ങിയവർ തന്നെ അതൊക്കെ മറന്നു നാപ്‌കിനു ആദ്യമായി നികുതി വന്നെന്ന രീതിയിൽ ജി എസ് ടിയെ വിമർശിച്ചു നടന്നിരുന്നു. ഇതില്‍ തന്നെ നാപ്‌കിനു മുന്നേ ഉള്ള നികുതി അറിയാത്ത പോലെ തന്നെ വേറെ ഒരു അറിവില്ലായ്മ ഉണ്ട്. ഇരുപതു ലക്ഷം രൂപയിൽ താഴെ വാര്‍ഷിക വരുമാനമുള്ള ചെറുകിട നാപ്‌കിൻ കമ്പനികളുടെ…

ബിഷ്‌ണോയി സമൂഹം – ജീവജാലങ്ങൾക്ക് വേണ്ടി ഉയിര് കൊടുക്കുന്നവർ..

—- ബോധി ദത്ത  —- ബിഷ്ണോയി സമൂഹം. ഇവരുടെ അചഞ്ചലമായ നിശ്ചയദാർഢ്യത്തിന്റെ ഫലമാണ് സൽമാൻ ഖാനെ ജയിലിനുള്ളിൽ അടച്ചത്. ആ സമൂഹം നമ്മളറിയാതെ തന്നെ നമുക്ക് പരിചിതരാണ് കേട്ടിട്ടില്ലേ. ആ മനോഹരമായ ഭജൻ.. വൈഷ്ണവ് ജൻ തോ , തേനെ കഹിയജെ പീഡ് പരായി ജാനേ രേ. അർത്ഥം- മറ്റുള്ളവരുടെ പീഡ അറിയുന്നവരാണ് യഥാർത്ഥ വിഷ്ണു ഭക്തർ. പതിനഞ്ചാം നൂറ്റാണ്ടിൽ തികഞ്ഞ വിഷ്ണു ഭക്തനായ നരസിംഹ് മെഹ്ത എഴുതിയ ഈ ഭജൻ രാഷ്ട്ര പിതാവായ ഗാന്ധിയെയും , ഭാരതത്തെയും…

ആരാണ് അഘോരികൾ ?

— ധീരജ് ദിവാകർ — ആരാണ് അഘോരികൾ ? °°°°°°°°°°°°°°°°°°°°°°°°°°°°°° ഭാരതത്തിലെ അഘോരി സന്യാസി സമൂഹത്തിന്റെ ഉത്പത്തിക്കു ഏകദേശം അഞ്ചു സാഹസ്രാബ്ദങ്ങളുടെ പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. നിഷ്ഠ കൊണ്ടും ആചാരങ്ങൾ കൊണ്ടും ആഘോര മാർഗ്ഗം മറ്റു സന്യാസി സമൂഹങ്ങളുടെ രീതിയിൽ നിന്നും വിഭിന്നമാണ്. അഥർവ്വ വേദത്തിലെ മൂലമന്ത്രങ്ങൾ അതീവ ശക്തിയുള്ളതിനാൽ സന്യാസിവര്യൻമാർ ആ നിഗൂഡ മന്ത്രങ്ങളെ വികസിപ്പിച്ചെടുക്കാതെ അഥർവ്വ മന്ത്രം അധമ മന്ത്രം എന്ന് മനസിലാക്കി ഒഴിവാക്കി വെക്കുകയും ആണ് ചെയ്തിരുന്നത് എന്ന് പറയപ്പെടുന്നു. വേദ മന്ത്രങ്ങളെ…

ശാക്തേയ സങ്കൽപ്പവും ആരാധനയും

— പ്രസാദ് പ്രഭാവതി — അനാദിയിൽ ശൂന്യമായി കിടന്ന പ്രപഞ്ചത്തിൽ ഒരു സൂക്ഷ്മബിന്ദു സ്വയം രൂപം കൊള്ളുകയും, അത് സ്വയം വളരുകയും, പിന്നീട് ശബ്ദമായി മാറുകയും ജഗത് സൃഷ്ടിക്ക് നിദാനമാവുകയും ചെയ്തു. ഇത്തരം ഒരു മതസങ്കല്പവും ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ യുക്തിവാദികൾ മാത്രമല്ല ഒരുപക്ഷെ ഭക്തിവാദികൾ പോലും അംഗീകരിച്ചെന്നു വരില്ല. എങ്കിലറിയുക ദൃശ്യാദൃശ്യമായ സകലഭുവനവും മൂലപ്രകൃതി എന്ന സ്വയംഭൂവായ കേന്ദ്രശക്തിയിൽ നിന്നും രൂപപ്പെട്ടു എന്ന് സഹസ്രാബ്ദങ്ങൾക്ക് മുന്നേ കുറിച്ച് വെച്ചൊരു മതം ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. ശാക്തേയം.…

നീയല്ലോ സൃഷ്ടിയും

— രാജേഷ് സി പിള്ള —- സമീപകാലത്ത് വാർത്താ,സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണല്ലോ ഹൈന്ദവരെ തെറ്റി ധരിപ്പിച്ചു കൊണ്ടുള്ള മതം മാറ്റം. ആധ്യാത്മിക, മത വിഷയങ്ങളിൽ ഉദാസീനരായിത്തീർന്ന, ധർമ പഠനത്തിന് പ്രാധാന്യം നൽകാത്ത ഒരു ജനതയെ തെറ്റി ധരിപ്പിക്കാൻ എളുപ്പമാണ് എന്ന വസ്തുതയെ മുതലെടുത്താണ് പ്രസ്തുത മതം മാറ്റ സംഘങ്ങൾ പ്രവർത്തിക്കുന്നത്. സ്വന്തം മത തത്വങ്ങളെക്കുറിച്ച് അജ്ഞരായ ഹൈന്ദവരെ വശംവദരാക്കുവാൻ യുക്തിയുടെ മുഖംമൂടിയണിഞ്ഞു കൊണ്ടാണ് ഇവർ മസ്തിക പ്രക്ഷാളനങ്ങൾക്ക് തുടക്കം കുറിക്കുക. തുടർന്ന് ഹൈന്ദവരുടെ…

പുതുതല്ല, കേരളത്തിൽ പെൺചേലാകർമം

ഷാനി എസ്.എസ്. (ചേലാകർമത്തിന് ഇരയാകേണ്ടിവന്ന യുവതിയുടെ അനുഭവ സാക്ഷ്യം –  ഗവേഷക വിദ്യാര്‍ഥി, സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്, മുംബൈ) ഞാ ൻ ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ചു. ഇപ്പോൾ ഗവേഷക വിദ്യാർഥിനി. മാതൃഭൂമി പത്രത്തിൽ വന്ന (27/08/17) “കേരളത്തിൽ പെൺകുഞ്ഞുങ്ങൾക്കും ചേലാകർമം” എന്ന വാർത്തയാണ് ഈ കുറിപ്പെഴുതാൻ കാരണം. 1988 ഓക്ടോബർ പന്ത്രണ്ടിനാണ് എന്റെ കഥ തുടങ്ങുന്നത്. അന്നാണ് ഞാൻ ജനിച്ചത്. എന്റെ ഉമ്മയുടെ പതിനാറാം വയസ്സിൽ. അതുകൊണ്ടുതന്നെ…

കറുത്തവരുടെ “വെളുത്ത” കുട്ടികൾ

— കാളിയമ്പി — അഷ്ടാവക്രൻ എന്നൊരു മഹാമുനിയുണ്ട്. വേദമുനിയായ ആരുണിയുടെ ചെറുമകൻ. ഗർഭസ്ഥനായിരുന്നപ്പോൾ സ്വന്തം പിതാവ് വേദം ചൊല്ലുന്നത് കേട്ട് തെറ്റു തിരുത്തിക്കൊടുത്ത മഹാപ്രതാപവാൻ. ബ്രഹ്മനിഷ്ഠൻ, സ്ഥിതപ്രജ്ഞൻ. അഷ്ടാവക്രൻ എന്ന് അദ്ദേഹത്തിനു പേരു വന്നത് അക്ഷരാർത്ഥത്തിലാണ്. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഡിഫറന്റ്ലീ ഏബിൾഡ് ആണദ്ദേഹം. പൊതുവേ കാണുന്ന മനുഷ്യശരീരത്തിന്റെ രൂപത്തിനെ വച്ച് നോക്കിയാൽ എട്ട് വളവുകൾ അദ്ദേഹത്തിനുണ്ട്.. അദ്ദേഹത്തിന്റേതായി അഷ്ടാവക്രഗീത എന്നൊരു ഗീതയുണ്ട്. പണ്ടൊക്കെ വേദ വേദാന്ത വേദാംഗങ്ങളും ഭഗവത് ഗീത, ബ്രഹ്മസുത്രം ഒക്കെയും പഠിച്ചു കഴിഞ്ഞാലേ…

‘മണ്ണും മഞ്ഞും മഴയും മരങ്ങളും’ : വയനാടിന്റെ ആത്മഹത്യാക്കുറിപ്പ്..

മനുക്കുന്നുമലയെന്ന വയനാടിന്റെ ഭൗമനട്ടെല്ലിനെ തകർത്താൽ മലനാടിന് മരിച്ചുജീവിയ്ക്കാനാകും ഇനി വിധി. ഇനിയൊരിയ്ക്കലും തിരിച്ചുകിട്ടാത്തവിധം മണ്ണും മഞ്ഞും മഴയും മരങ്ങളും കാറ്റും തണുപ്പും ശുദ്ധവായുവും വെള്ളവും ജീവജാലങ്ങളുമെല്ലാം വയൽനാടിന് നഷ്ടമാകും. ഇതൊന്നും കാണാനും ആസ്വദിയ്ക്കാനും ഇങ്ങോട്ടാരും കയറിവരേണ്ടിവരില്ല… കഥകളും കാഴ്ചകളും ഒളിപ്പിച്ചു വയ്ക്കുന്ന സ്വഭാവം ഏറ്റവും കൂടുതലുള്ള സ്ഥലമാണ് വയനാട്. വെയിലിനെയും മരവിപ്പിയ്ക്കുന്ന കോടമഞ്ഞ്, നൂലുപോലെ ധാരയായി പെയ്തുകൊണ്ടിരിയ്ക്കുന്ന മഴപ്പാറ്റൽ, പകൽ സമയത്തും ഇരുട്ട് തോന്നിപ്പിയ്ക്കുന്ന പച്ചമരങ്ങൾ, കടും നിറങ്ങളിലുള്ള പൂക്കൾ, കാപ്പിപ്പൂവിന്റെ തലവേദനിപ്പിയ്ക്കുന്ന സുഗന്ധം… ഇവരെല്ലാം വയനാടിനെ…

ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പ്

കഴിഞ്ഞ കുറച്ചു വർഷങ്ങളായി, ഓരോ വർഷവും ക്ഷേത്രോത്സവങ്ങൾ തുടങ്ങുമ്പോൾ മുതൽ തന്നെ, എഴുന്നള്ളിപ്പിനു ആനകളെ ഉപയോഗിക്കുന്നതിനെതിരെ ധാരാളം പ്രസ്താവനകളും പ്രചാരണങ്ങളും കാണാറുണ്ട്‌. ലോകപ്രസുദ്ധമായ തൃശ്ശൂർ പൂരം അടുക്കുന്നതോടെ ഇത്തരം പ്രചാരണങ്ങൾക്ക് ശക്തി കൂടുകയും ചെയ്യും. ഉത്സവങ്ങൾക്ക് ദേവനെ അല്ലെങ്കിൽ ദേവിയെ എഴുന്നള്ളിക്കാൻ ആനകളെ വേണമെന്നില്ലെന്ന് ഗുരുവായൂർ ക്ഷേത്രത്തിലെ തന്ത്രി പറഞ്ഞതായി ഒരു വാർത്ത 2012 മെയ്‌ മാസക്കാലത്ത് കാണുകയുണ്ടായി. അതിനെ സാധൂകരിച്ച് Dr. എൻ. ഗോപാലകൃഷ്ണനെപ്പോലെയുള്ള മഹത്തുക്കൾ പലപ്പോഴും നടത്തിയിട്ടുള്ള പ്രസ്താവനകളും വായിക്കുകയുണ്ടായിട്ടുണ്ട്. ആനകളെ എഴുന്നള്ളിക്കുന്നതിനു എതിരെയുള്ള…

മഴലഹരിയില്‍ പ്രണയവഴികളിലൂടെ :: ഗവി വനയാത്ര

—- ജയകൃഷ്ണൻ —– അനുഭൂതിയുടെ അനന്തവിഹായസ്സെന്നൊക്കെ വേണമെങ്കില്‍ യാത്രകളെ വിശേഷിപ്പിക്കാം. ചില യാത്രകള്‍ ഈ നിമിഷം മനസ്സ് പറയുന്നതനുസരിച്ച് നടക്കുന്നതാണ്. സ്വപ്നങ്ങളിലൂടെയും സങ്കല്പങ്ങളിലൂടെയും നാളെകളിലെക്കുള്ളവയാണ് മറ്റു ചിലത്. ഓര്‍മകളിലൂടെ പിന്നിലെക്കുള്ള യാത്രകള്‍ വേറെ. ഇത് തന്നെയല്ലേ മനുഷ്യജീവിതവും ??. ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളും നാളകളെപ്പറ്റി നെയ്തുകൂട്ടുന്ന സ്വപ്നങ്ങളും ഇന്നലകളെ ചുറ്റിപ്പറ്റിയുള്ള ഓര്‍മകളും. ഒരു പക്ഷെ അതായിരിക്കണം ജീവിതം ഒരു യാത്രയാണ് എന്നൊക്കെ പലരും ആലങ്കാരികമായി പറഞ്ഞുവെച്ചിട്ടുള്ളത്‌. യാത്ര.. യാത്രകള്‍.. ആ വാക്ക് തന്നെ മനസ്സില്‍ എന്തൊക്കെയോ വികാരങ്ങളുടെ വിത്തുകള്‍ പാകുന്നു.…

മാധവ് ഗാട്ഗില്‍ റിപ്പോര്‍ട്ട് – ചില പരിസ്ഥിതിദിന ചിന്തകള്‍

        പാരിസ്ഥിതികമായി നിലനില്‍ക്കുന്നതാകണം ഏതു വികസനവും. പ്രകൃതിസംരക്ഷണം നിയമംകൊണ്ട് നടപ്പാക്കാന്‍കഴിയുന്ന സര്‍ക്കാര്‍ പ്രൊജക്റ്റ്‌ അല്ല. മഴയും മഞ്ഞും വേനലുമോന്നും ആരുടേയും ഇച്ഛാനുസാരം  വരികയുമില്ല . ഭൂമിയില്‍ മനുഷ്യവര്‍ഗം വേണമെന്ന് പ്രകൃതിയ്ക്കോ മറ്റൊരു ജീവിവര്‍ഗത്തിനോ ഒരു പുല്‍ക്കൊടിയ്ക്ക്പോലുമോ നിര്‍ബന്ധമില്ല .കാരണം ഇവയൊന്നും മനുഷ്യനെ ആശ്രയിച്ചുകഴിയുന്നതല്ല .മനുഷ്യനാകട്ടെ പ്രകൃതിയും പരിസ്ഥിതിയുമില്ലാതെ ഒരുനിമിഷംപോലും കഴിയാനാകില്ല ..ഇത് പരിസ്ഥിതിയുടെ ബാലപാഠം .   പശ്ചിമഘട്ടമെന്നാൽ  കാടുമുതല്‍ കടല്‍വരെയുള്ള നമ്മുടെ നദികളുടെ   ഒഴുക്കിനെയും കുടിവെള്ളലഭ്യതയേയും കാര്‍ഷികവ്യവസ്ഥയെയും നില നിര്‍ത്തുന്ന ആവാസവ്യവസ്ഥയാണ്‌.  ഇരുനൂറു വര്‍ഷത്തെ മനുഷ്യന്റെ തെറ്റായ…

ആറന്മുള-പ്രതിഷേധം ശക്തമാവുന്നു

ആറന്മുളയില്‍ വിമാനത്താവളത്തിന് അനുമതി കൊടുത്തതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രച്ചരിച്ചതിനു ശേഷം കേരളമൊട്ടാകെ രാഷ്ട്രീയ ഭേദമന്യേ വിമാനത്താവളത്തിന് എതിരെ ഉള്ള പ്രതിഷേധങ്ങള്‍ ശക്തമാവുന്നു. ആറന്മുള പൈതൃക സമിതിയുടെ അധ്യക്ഷനായ കുമ്മനം രാജശേഘരനില്‍ തുടങ്ങി നാടിന്റെ നാനാദിക്കുകളില്‍ നിന്നുമല്ല സാധാരണക്കാര് വരെ ഇതിനെതിരെ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഈ വിഷയത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘ ( ആര്‍ എസ് എസ്) പ്രത്യേക താല്പര്യം കാനിക്കുന്നുന്ടെന്നുമുള്ള വാര്‍ത്തകളും പ്രചരിക്കുന്നു. ഇതിനു മുന്‍പ് ആര്‍ എസ് എസ് ഏറ്റെടുത്ത സമരങ്ങളില്‍ മുഖ്യമായിരുന്നു നിലക്കല്‍…

പശ്ചിമഘട്ടം സ്ഥാപിത താല്‍പര്യങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. – ജെ. നന്ദകുമാര്‍

കൊച്ചി:- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു നടന്നുവരുന പ്രക്ഷോഭങ്ങള്‍ അത്യന്തം ഗൌരവത്തോടെ വീക്ഷിക്കെണ്ടിയിരിക്കുന്നു. കര്‍ഷകരുടെ ന്യായമായ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതില്‍ തര്‍ക്കമില്ല്ലെന്നു മാത്രമല്ല കുടിയിറക്കി കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ആരും നിര്‍ദ്ടെശിചിട്ടുമില്ല. റിപ്പോര്‍ട്ടിലെ ഏതു വ്യവസ്തയോടാണ് എതിര്‍പ്പ് എന്ന് വ്യക്തമാക്കുവാന്‍ എതിര്‍പ്പുമായി വരുന്നവര്‍ തയ്യാറാകാതിരിക്കുന്നത് എന്ത് കൊണ്ടെന്നത് ഈയവസരത്തില്‍ ചിന്തിക്കേണ്ടതുണ്ട്. പരിസ്ഥിതിലോല മേഖല എന്ന് പ്രഖ്യാപിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. 20000 ചതുരശ്ര അടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ , ടൌണ്‍ഷിപ്പുകള്‍, ഖനനം, ചുവന്ന…

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് – സഭ കൊള്ളക്കാര്‍ക്കൊപ്പം ഇടതു പക്ഷം സഭക്കൊപ്പം !!

പണ്ടൊരു വാര്ത്ത പരന്നിരുന്നു. അമേരിക്കയുടെ സ്കൈലാബ് എന്ന ഉപഗ്രഹം വീണു ലോകം നശിക്കാന്‍ പോകുന്നു. പിന്നെ ആകെ അങ്കലാപ്പായിരുന്നു. സ്കൈലാബ് എവിടെ വീഴും , എന്തൊക്കെ തകരും എന്ന് തുടങ്ങി സചിത്ര കഥകള്‍ മാധ്യമങ്ങള്‍ മെനയാന്‍ തുടങ്ങി. സ്കൈലാബ് വീണു വീടും മറ്റും തകരും എന്ന് ഭയപ്പെട്ടവര്‍ ഒരുപാടായിരുന്നു. ഇപ്പോള്‍ കസ്തൂരി രംഗന്‍ റിപ്പോര്ട്ട് സംബന്ധിച്ചും ഇതുപോലുള്ള കഥകള്‍ ആണ് മാധ്യമങ്ങളും, പുരോഗമനക്കാര്‍ എന്ന് വിശ്വസിക്കപ്പെടുന്ന ഇടതു രാഷ്ട്രീയ പാര്ട്ടി കളും മെനയുന്നത്. എന്താണ് കസ്തൂരി രംഗന്‍…

ഗാഡ്ഗിലിനെ തോല്‍പ്പിക്കാന്‍ കസ്തൂരി രംഗന്‍

ഗാട്ഗില്‍ റിപ്പോര്‍ട്ട് ഒരിക്കലും നടപ്പാതാകാതിരിക്കാനാണ് ഗാട്ഗിലിന്റെ പല ശാസ്ത്രീയ വാദങ്ങളെയും തള്ളിക്കളഞ്ഞു നിര്‍മിച്ച കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ചില നിക്ഷിപിത കക്ഷികള്‍ എതിര്‍ക്കുന്നത്. അതുവഴി ജനങ്ങള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് തന്നെ എതിരാണ് പിന്നെ എങ്ങിനെ ഗാട്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കും എന്ന ചിന്ത പൊതുസമൂഹത്തില്‍ കൊണ്ടുവരാനുള്ള തന്ത്രം. അതുകൊണ്ട് തന്നെ കസ്തൂരി രംഗനെ അല്ല നാം സപ്പോര്‍ട്ട് ചെയ്യേണ്ടത് മറിച്ചു ഗാട്ഗിലിനെ ആണ്. കസ്തൂരി രംഗന്റെ നിര്‍ദേശങ്ങളില്‍ ജൈവ പ്രാധാന്യം ഉള്ള സഹ്യന്റെ മടിത്തട്ടില്‍ രാസ വളങ്ങളും…

LDF ന്റെ ജനദ്രോഹ ഹർത്താൽ എതിർത്ത് തോൽപ്പിക്കുക

നാടിനെ സ്നേഹിക്കുന്ന ജനങ്ങൾ ഒരു വശത്തും , CPIM മറുവശത്തും ..!!! കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡറില്‍ ഏതാണ്‌ കര്‍ഷക വിരുദ്ധമായത്‌ ???  1. മണല്‍പാറ ഖനനം പാടില്ല 2. താപവൈദ്യുതനിലയം പാടില്ല 3. ഇരുപതിനായിരം ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള വീട്‌ പാടില്ല. 4. 50 ഹെക്ടര്‍ ഏരിയയിലോ ഒന്നരലക്ഷം ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ളതോ ആയ കെട്ടിടസമുച്ചയം പാടില്ല. 5. ചുവപ്പുപട്ടികയില്‍ പെടുത്തിയിട്ടുള്ള വ്യവസായങ്ങള്‍ പാടില്ല. ഇതില്‍ ഏത്‌ നിര്‍ദ്ദേശമാണ്‌ പ്രശ്‌നമെന്ന്‌ മനസ്സിലാകുന്നില്ല.…